Image

30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍: ജോയ് ആലുക്കാസ് ജ്വല്ലറി ചരിത്രം കുറിക്കുന്നു

Published on 19 February, 2017
30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍: ജോയ് ആലുക്കാസ് ജ്വല്ലറി ചരിത്രം കുറിക്കുന്നു
1987 ല്‍ അബുദാബിയില്‍ തുടക്കമിട്ട ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ വളര്‍ച്ച, സ്വര്‍ണ്ണാഭരണ വ്യാപാരത്തിന്റെ ചരിത്രമായി മാറുന്നു ഇന്ന് 14 രാജ്യങ്ങളിലായി 130 ഷോറൂമൂകളാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിനുള്ളത്. ഫാഷന്‍, മണി എക്‌സ്‌ചേഞ്ച്, റിയല്‍റ്റി, വ്യോമയാന വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സാന്നിധ്യമുറപ്പിക്കാന്‍ ജോയ് ആലുക്കാസിന് സാധിച്ചിട്ടുണ്ട്. യുഎസ്എ, യുകെ, യുഎഇ, ഇന്ത്യ, സിങ്കപ്പൂര്‍, കുവൈറ്റ്, മലേഷ്യ,ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ജോയ് ആലുക്കാസിനുണ്ട്.

തുടക്കം മുതലേ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പ് എന്ന ഖ്യാതി ജോയ് ആലുക്കാസ് നേടി ISO 9001, ISO 14001 എന്നീ സര്‍ട്ടിഫിക്കേഷന്‍ അവാര്‍ഡ് ലഭിച്ച ആദ്യത്തെ റീട്ടെയില്‍ ശൃംഖല, തുടര്‍ച്ചയായി 7 വര്‍ഷം സൂപ്പര്‍ ബ്രാന്‍ഡ് പദവി ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഷോറൂമുകള്‍, ഏറ്റവും വലിയ ഷോറൂമിനുള്ള ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗുണമേന്‍മ, ഡിസൈന്‍സ്, മികച്ച വാല്യൂ ഓഫറുകള്‍, സൗകര്യങ്ങള്‍, കസ്റ്റമര്‍ സര്‍വീസുകള്‍, പുതിയ ട്രെന്‍ഡുകള്‍ എന്നിവയെല്ലാം ഒരുക്കുന്നതില്‍ ജോയ് ആലുക്കാസ് മികവു പുലര്‍ത്തുന്നു.

30 വര്‍ഷം മുന്‍പ് ആദ്യ ഷോറൂം തുറക്കുമ്പോള്‍ കസ്റ്റമേഴ്‌സിന് ഏറ്റവും നല്ലത് മാത്രം എന്ന ഒരു ലക്ഷ്യമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഓരോ പുതിയ ഷോറൂമുകള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ഉപയോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ മികവോടെ ഊര്‍ജ്ജസ്വലരായി മുന്നേറാന്‍ ഓരോ നേട്ടങ്ങളും തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളോടും അഭ്യുദയകാംക്ഷികളോടുമുള്ള നന്ദി വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2000 മുതല്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് വിപുലമായ വളര്‍ച്ചാഘട്ടത്തിലായിരുന്നു. ഈ ഘട്ടത്തില്‍ ലോകമെമ്പാടും 130 ഷോറൂമുകളിലായി വളരാന്‍ ജോയ് ആലുക്കാസിന് സാധിച്ചു. കൂടാതെ 2017ന്റെ പകുതിയോടെ കാനഡ, ഓസ്ട്രിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. അതോടുകൂടി ലോകത്തിന്റെ 14 രാജ്യങ്ങളില്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് സാന്നിധ്യമറിയിക്കും. ഇതുകൂടാതെ ആകര്‍ഷകവും നൂതനവുമായ പല പദ്ധതികളും ജോയ് ആലുക്കാസ് ആവിഷ്‌ക്കരിച്ച് വരികയാണ്.

30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍: ജോയ് ആലുക്കാസ് ജ്വല്ലറി ചരിത്രം കുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക