Image

വിദ്വാന്‍ ശ്രീ പിസി ഏബ്രഹാം (ഒര്‍മ്മക്കുറിപ്പ്: ജോണ്‍ ഇളമത)

Published on 21 February, 2017
വിദ്വാന്‍ ശ്രീ പിസി ഏബ്രഹാം (ഒര്‍മ്മക്കുറിപ്പ്: ജോണ്‍ ഇളമത)
ഒരു കാലഘട്ടം എന്‍െറ മുമ്പിലൂടെ കടന്നു പേകുന്നു, അറുപതുകളിലെ മദ്ധ്യതിരുവിതാംകൂര്‍. മലയാളത്തില്‍ ഇടത്തരം നസ്രാണികുടുംബങ്ങളില്‍ വയനാശീലം ,മണ്‍മറഞ്ഞ സാ ഹിത്യകാരന്‍ ശ്രീ മുട്ടത്തുവക്കി ഉണ്ടാക്കിയെങ്കില്‍ അതിനെക്കെ മുമ്പ് വിശിഷ്യാ നസ്രാണിക്കുടുംബങ്ങളിലേക്ക് കലയുടെ തനിതായ ആവിക്ഷ്ക്കരവുമയി, വിദ്വാന്‍ ശ്രീ പിസി ഏബ്രഹാം പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

കഥാപ്രസംഗ കലയുടെ ആചാര്യന്‍.  അദ്ദേഹമാണ്  മദ്ധ്യ തിരുവിതാംകൂറില്‍ കഥാപസംഗകലയെ ജനകീയമാക്കിയത്. 

കഥാപ്രസംഗത്തിന്‍റ ഉദയം അമ്പലങ്ങളില്‍ അരങ്ങേറിയിരുന്ന ഹരികഥാകാലക്ഷേപങ്ങളായിരുന്നു. പിന്നീടവ പുരാണേതിഹാസങ്ങള്‍ കടന്ന്  ജനകീയ കഥകളിലേക്ക് പടര്‍ന്ന്, കഥാകാലക്ഷേപമായി രൂപാന്തരീകം നടന്നിരിക്കണം. പില്‍ക്കാലത്ത് അത് ശകതി പ്രാപിച്‌ന് കാലക്ഷേപത്തിനപ്പുറം, സാഹിത്യ സദസില്‍ തിളങ്ങുന്ന കലയായി ഉയര്‍ന്നിരുന്നു , കഥാപ്രസംഗം എന്ന നാമധേയത്തില്‍.

എന്താണ് കഥാപ്രസംഗം? കഥ അവതരിപ്പിക്കലാണ്, താളമേള ശ്രുതികളാല്‍, കാവ്യങ്ങളും , ഗാനങ്ങളുമയി ചിട്ടടെുത്തി ശ്രോതാക്കളിലേക്ക് ശ്രുതിമധുരമായി പകരുന്ന അനുഭൂതി. അവിടെ അനേകം കലാരൂപങ്ങള്‍ സമ്മേളിക്കുന്നു. മിമിക്രി, നാടകം, നടനം, പ്രസംഗം, ഹാസ്യം, അങ്ങനെ അങ്ങനെ വിവിധ കലാരൂപങ്ങളെ കോര്‍ത്തുകെട്ടി, നവരസങ്ങളില്‍ ചാലിച്‌ പുറത്തേക്കൊഴുക്കുന്ന കഥാപ്രസംഗകല, ഒരു കഥക്കനുശ്രുതമായി അവതരിപ്പിക്കുന്നു. ആ കലാരൂപം ഇന്ന് ഏതാണ്ട് അവസാനിച്ചു കൊണ്ടിരിക്കുന്നു.

എത്രയെത്ര കാഥികര്‍ അക്കാലങ്ങളിലും, അതിനു പിന്നീടും കഥ പറഞ്ഞു, കൈമാപ്പറമ്പന്‍, കെ.കെ.വാദ്ധ്യാര്‍, കല്ലട കുട്ടി, കെടാമംഗലം, സംബശിവന്‍. ഒടുവില്‍ ''ചികയുന്ന സുന്ദരിയും, പോത്തു പുത്രിയും'' മറ്റും അവതരിപ്പിച്ച് പൊട്ടിച്ചിരിപ്പിച്ച  വി.ഡി.രാജപ്പന്‍ വരെ മണ്‍മറഞ്ഞിരിക്കുന്നു. വിഡി രാജപ്പനാണ്, മൃഗങ്ങളെയും പക്ഷിളെയും എന്തിന്  പ്രകൃതിയെ തന്നെ ബിംബങ്ങളാക്കി കാഥിക ലോകത്തൊരു നവോഥാനം കൊണ്ടുവന്നതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇനിയും ശ്രീ പി.സി.ഏബ്രഹാം ആരായിരുന്നു എന്ന ഒരു ഓര്‍മ്മയിലേക്കാണ് ഞാന്‍ സഞ്ചരിക്കുന്നത്. ഒരു നാട്ടുമ്പുറത്തുകാരന്‍. അദ്ദേഹം ബാല്യകാലം ചിലവഴിച്‌നത് എന്‍െറ നാട്ടിലായിരുന്നു, കടപ്ര മാന്നാര്‍ എന്ന ഗ്രാമത്തില്‍ എന്നത് അറിയാന്‍ കഴിഞ്ഞത്, ''ഓര്‍മ്മ യാത്ര ജീവിതം'',  എന്ന അദ്ദേഹത്തിന്‍െറ ആത്മകഥയില്‍ നിന്നുമാണ് എന്നത് ഇങ്ങനെ ഒന്ന് എഴുതാന്‍ എന്നെ ഏറെ പ്രേരിപ്പിക്കുന്നു. ഈ ആത്മകഥാ കഥനത്തിലൂടെ ശ്രീ പിസി സഞ്ചരിക്കുബോള്‍ എന്നിലുണരുത് ഒരു കൗമാരകാല നൊസ്റ്റാള്‍ജിയയാണ്. അന്നെനിക്ക് പതിനാലോ പതിനഞ്ചോ പ്രായം കണ്ടേക്കാം. കൗമാര യൗവനങ്ങള്‍ക്കിടയിലുള്ള ഒരുസ്വപ്നാടന പ്രായം!

''കട്ടുറുമ്പു കടിച്ചിട്ടും
കാമുകന്മാരനങ്ങാതെ
സൂസന്നെയെ  തന്നെ നോക്കി''.......

സൂസന്ന എന്‍െറ മനസിലൂടെ ഓടി, അല്ലെങ്കില്‍ സൂസന്നമാര്‍! പാവാട പ്രായം കഴിഞ്ഞ് ദാവണി പ്രായമെത്തിയ സൂസന്നമാര്‍! അപ്പോള്‍ എന്‍െറ കണംകാലില്‍ കൊത്തിവലിക്കുന്ന വേദന, ട്യൂബ്‌ലൈറ്റിന്‍െറ പാല്‍ പ്രകാശത്തില്‍ ഞാന്‍ കണ്ടു. പൃഷ്ടം കറുത്ത ഒരു പുളിയുറമ്പ്,  അത് എന്‍െറ കലില്‍ കടിച്ചു പിടിച്ച് ജീവന്‍മരണ സമരം! അതിനെ പറിച്ചെടുത്ത് ഒറ്റ ഏറ്.
നോക്കിയപ്പം അവരുടെ വന്‍നിര, പന്തിലെ മളംങ്കാലിലൂടെ താഴേക്ക് ജൈത്രയാത്ര ചെയ്‌നുന്നു.! അപ്പോള്‍ ഞാനോത്തു ഇത്തരം കട്ടുറുമ്പുകള്‍ കടിച്ചിട്ടും, കാമുകന്മാരനങ്ങിയില്ലെങ്കില്‍ അത്തരം ഒരു സൂസന്നെയെ കാണാന്‍ എന്‍െറ മന.ും അക്കാലത്ത് കൊതിച്ചു!

ശ്രീ പിസിയുടെ ഘനഗംഭീരമായ മധുരധ്വനി. ഞങ്ങളുടെ ഗ്രാമത്തില്‍ പമ്പയാറിന്‍െറ തീരത്ത് ഗ്രാമീണാ യനശാലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പഞ്ചായത്ത് പ്രസിഡന്‍റടക്കം, ധാരാളം വിശിഷ ്ട വ്യക്തികളവിടെ സന്നിഹിതായിരായിരുന്നു. പനമ്പ് കെട്ടിമറച്ച വലിയ പന്തല്‍ നിറയെ ഗ്രാമവാസികള്‍. പരിപടി രാത്രി ഏഴുമണിക്കാരംഭിക്കും. കഥയുടെ ദൈര്‍ഘ്യം പോലെ കഥ തീരുബോള്‍ ചിലപ്പോള്‍ പാതിരാവോടടുക്കും. അതാ അന്നത്തെ പതിവ്. അതുകൊണ്ട് അമ്മമാര്‍ കൊച്ചുങ്ങളെയും എടുത്ത് പുതപ്പും, തലയിണയും സഹിതമാണ് വരവ്. അന്ന് തീര്‍ത്തും ഞാന്‍ മുണ്ടില്‍ കയിറിയിരുന്നില്ത. നിക്കറും, മുന്നില്‍ കുടുസുള്ള മുറിക്കയ്‌നന്‍ പെന്‍സി ഉടുപ്പും വേഷം. മുഖത്തവിടവിടെ പൊടിഞ്ഞ മുഖക്കുരു, കറുപ്പു നിഴല്‍ വിണ മേല്‍അധരം, ആകെ കൗമാരത്തിനും , യൗവനത്തിനുമിടയിലുള്ള ഒരു തരിതരിപ്പു പ്രായമന്നൊക്കെ പറയാം. പനമ്പു പന്തലില്‍ പാല്‍വെളിച്‌നം തൂകി ട്യൂബ് ലൈറ്റുകള്‍ കത്തി നീളന്‍വെളിച്ചത്തിന്‍െറ നിഴലുകള്‍ പമ്പയാറ്റിലെ കുഞ്ഞോളങ്ങളില്‍ തത്തികളിക്കുന്നു. മുളങ്കാലുകളില്‍ കെട്ടിയുറപ്പിച്ച കോളാമ്പി മൈക്കുകള്‍ ആറ്റിലെ ജലപ്പരപ്പുകളില്‍ തട്ടി പ്രതിദ്ധ്വനിക്കുന്നു. മുമ്പില്‍ ബഞ്ചുകള്‍ കൂട്ടിയിട്ട് കയറ്റു പായ വിരിച്‌ സ്‌റ്റേജ്. സ്‌റ്റേജില്‍ ശുഭ്ര വസത്രധാരിയായ ശ്രീ പിസി ഏബ്രഹാം. സേറ്റജിന്‍െറമുമ്പിലെ ട്യൂബ് ലൈറ്റില്‍ നിന്നു പറന്നുയരന്ന കൊതുകുകള്‍, വിട്ടിലുകള്‍ ,ഈയംപാറ്റകള്‍, മറ്റുപ്രാണികള്‍. ഇവയൊന്നും വക വെക്കാതെ ചപപ്ലാംകട്ട അടിച്ച് ശ്രീ പിസി പാടുന്നു. ചുറ്റിലും ചമ്രം പടഞ്ഞിരിക്കുന്ന മറ്റു കലാകാരന്മാര്‍, ഫിഡില്‍ , അതിരമ്പുഴ അപ്പച്ചന്‍ , ഹാര്‍മോണിയം, ചമ്പക്കുളം ആന്‍റണി ഭാഗവതര്‍, മാവേലിക്കര കൃഷ്ണന്‍കുട്ടി, മൃദംഗം , ഗോപാലപണിക്കര്‍, തമ്പല.

കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥ, സുന്ദരിയായ സൂസന്നയുടെ കഥ അക്കാലങ്ങളില്‍ ഗ്രാമവാസികള്‍ക്കും, നഗരവാസികള്‍ക്കും ഏറെ ഹരമായിരുന്നു, ്രപത്യേകിച്ചും പ്രണയകഥകള്‍ സദസ്യരെ ചിരിപ്പിക്കുന്ന മഹാരസികനായിരുന്നു,ഫിഡില്‍ വായിക്കുന്ന അപ്പച്ചന്‍!''

''കഥകളിലിങ്ങനെ ഫലിതം പറയും
പലരും പറയും, അതുകൊണ്ടാര്‍ക്കും
പരിഭവമരുതെ''.....
എന്ന മുഖവുരയില്‍ പിസി ഇടക്ക് ഉപകഥകളിലേക്ക് ഊളിയിടും. പച്‌യായ
ഗ്രാമത്തിന്‍െറ കഥ!

അക്കാലങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നടന്നതോ, നടക്കാനിടയുള്ളതായ ഒരു പൊട്ടകഥ, കഥപ്രസംഗത്തിനിടെ പിസി തട്ടിവിട്ടു. കഥ ഇങ്ങനെ: ഗ്രാമത്തിലെ തലതിരിഞ്ഞ ഒരു ചെക്കന്‍ നാടുവിട്ടു പോയി. കുറേനാള്‍ പാണ്ടിയിലൊക്കെ പോയി നാട്ടില്‍ തിരികെ എത്തി. അവന്‍െറ വല് പ്പന്‍, ഒരാഭ്യാസിയായിരുന്നു. ആറ്റുതീരത്തു വല്ത്പ്പന്‍ കുളിക്കാന്‍ വളഞ്ഞവടി കുത്തി വന്നു. അപ്പോഴാണ് ചെക്കന്‍െറ വരവ്. മലയാളം മറന്നു പോയി എന്നു വരുത്തിതീര്‍ക്കാന്‍ ചെക്കന്‍ വല്ത്യപ്പനോടൊരു കുശലം പറഞ്ഞു

''അന്തപെരിയപ്പനെന്ന സൗഖ്യമാനാ''!, അഭ്യാസിയും, ക്ഷിപ്രകോപിയുമായ വല്യപ്പന്‍, വളഞ്ഞവടിയില്‍ അവനെ തോണ്ടി ആറ്റിലേക്കൊരേറ്! അപ്പച്ചനതു ഫിഡിലില്‍ അപ്പാടെ വായിച്ചു, വള്ളിപുള്ളി മാറാതെല്‍, ജനം പൊട്ടിച്ചിരിച്ചു. ''അന്ത പെരിയപ്പനെന്ന സൗഖ്യമാന''!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക