Image

ആ സമരത്തില്‍ ആര് വിജയിച്ചു (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 22 February, 2017
ആ സമരത്തില്‍ ആര് വിജയിച്ചു (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
ലോ അക്കാദമി സമരം അങ്ങനെ ഒരുവിധം അവസാനിച്ചുയെന്നു വേണം പറയാന്‍. സമരത്തില്‍ ആര് വിജയിച്ചുയെന്നു പറഞ്ഞാല്‍ ഇരുകൂട്ടരും തങ്ങളാണെന്ന് അവകാശപ്പെടും. ആരും ആര്‍ക്കും മുന്നില്‍ മുട്ടു കുത്താതെ പിടിവാശിയിലും മുറിവാശിയിലും കഴിഞ്ഞ രണ്ടരയാഴ്ചക്കാലം സമരം നടത്തി വരികയായിരുന്നു. അപ്രതീക്ഷിതമായി സമരം പ്രഖ്യാപി ച്ചുകൊണ്ട് അക്കാദമി വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നപ്പോള്‍ അത് കേരളത്തെ ഇത്രമേല്‍ ഇളക്കിമറിക്കുമെന്ന് കരുതിയില്ല. ചായക്കോപ്പയിലെ കൊടുംങ്കാറ്റെന്നപോലെ ഇതിനെ മാനേജമെന്റ് നിസ്സാരമായി തള്ളിക്കള ഞ്ഞപ്പോള്‍ അത് ഇത്രമേല്‍ കരുത്താകാന്‍ കാരണം രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ അതേറ്റെടുത്തതാണ്.

അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ് ക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രിന്‍സിപ്പാളിന്റെ സ്വേച്ഛാധിപത്യ പ്രവര്‍ത്തനമായിരുന്നു അവര്‍ രാജിവയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടാന്‍ കാരണമത്രെ. ഒരു പ്രിന്‍സിപ്പാളിന്റെ നിലയ്ക്കും വിലയ്ക്കുമായിരുന്നില്ല അവരുടെ പ്രവര്‍ത്തനം എന്നതായിരു ന്നു അവര്‍ക്കെതിരെ സമരം നയിച്ച വിദ്യാര്‍ത്ഥികളുടെ ആരോപണം.

കേവലമൊരു ആരോപണമായിരുന്നോ ലോ അക്കാദമിയ്ക്കും ലക്ഷ്മി നായര്‍ക്കുമെതിരെ ഉന്നയിച്ചത്. അക്കാദമിയേയും ലക്ഷ്മി നായരേയും തേജോവധം ചെയ്യാന്‍ വേണ്ടി യായിരുന്നോ ഈ ആരോപണ ത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ അവര്‍ക്കെതിരെ തെളിവ് കെട്ടിച്ചമച്ചതായിരുന്നോ. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെയാണ് ലോ അക്കാദമി സമരം അവസാനിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊളിറ്റിക്കല്‍ ലബോ റട്ടറിയെന്നറിയപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രഗത്ഭരായ പല നേതാക്കന്മാരും രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് അക്കാദമി എന്ന നിയമ കലാലയമായ ലോ അക്കാദമിയില്‍ നി ന്നുമായിരുന്നു. നിയമത്തേക്കാള്‍ രാഷ്ട്രീയം പഠിക്കാനായിരു ന്നു അവിടെയെത്തിയ പലര്‍ക്കും താല്പര്യം. അവരൊക്കെ അവിടെയെത്തിയത് രാഷ്ട്രീയ പാര്‍ട്ടികളുടെ ശുപാര്‍ശയോടെ യായിരുന്നു എന്നതാണ് അതിനു കാരണം. ഭാവി എം.എല്‍. എ.യും എം.പി.യും മന്ത്രിയുമെന്നായിരുന്നു അവിടെയെത്തുന്നവരെക്കുറിച്ച് പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിലെ ചാ ണക്യസൂത്രവും തന്ത്രവും കു തന്ത്രവും പഠിക്കാന്‍വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ യുവരക്തങ്ങളെ അക്കാദമിയിലേക്ക് അയച്ചിരുന്ന ഒരു കാല മുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും അ ക്കാദമിയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ടാണ് ലോ അക്കാദമിയെ കേരളത്തി ന്റെ രാഷ്ട്രീയ കളരിയെന്നു വിശേഷിപ്പിക്കുന്നത്. അത് ലോ അക്കാദമിയെ മറ്റ് കലാലയങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ഒരു പ്ര ത്യേക മാനം തന്നെ നല്‍കിയി രുന്നു. അതിനാല്‍ തന്നെ അ ക്കാദമി പേരും പ്രശസ്തിയും നേടുകയു മുണ്ടായി. എന്നാല്‍ അതിനു കോട്ടം തട്ടുന്നതാണ് അക്കാദമിയ്ക്കും അതിന്റെ പ്രന്‍സിപ്പാളായിരുന്ന ലക്ഷ്മിനായര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ടി ട്ടുള്ള ആരോപണം.

ലക്ഷ്മിനായരുടെ നിയമ ബിരുദം പുറംവാതിലിലൂ ടെ നേടിയതെന്നായിരുന്നു ആരോപണം. മറ്റൊന്ന് അക്കാദമിക്ക് അംഗീകാരമില്ലെന്നതായിരുന്നു. മൂന്നാമതായി അക്കാദമി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെ ന്നതാണ്. ഈ ആരോപണമൊ ക്കെ തെളിവു സഹിതമാണ് ഉ ന്നയിച്ചിരിക്കുന്ന തെന്നാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളുമായി ചില ചാനലുകള്‍ രംഗത്തു വരികയുണ്ടായെ ങ്കിലും അതിനെക്കുറിച്ച് വ്യ ക്തമായ മറുപടി പറയാന്‍ ബാ ദ്ധ്യസ്ഥരായ സര്‍വ്വകലാശാല യും സര്‍ക്കാരും യാതൊന്നും പറയാതെ ഉരുണ്ടു കളിക്കുന്നുയെന്നാണ് പരക്കെയുള്ള വിമര്‍ ശനം. അക്കാദമിയുടെ മറവില്‍ ആരെങ്കിലും അനാവശ്യ ഇടപെടലുകളോ അനധികൃത സ്വത്ത് സമ്പാദനമോ നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിയണം. സ്വന്തമെന്നോ ബന്ധമെന്നോ ഉള്ള വ്യത്യാസം കൂടാതെ.

ലക്ഷ്മിനായരുടെ ബിരുദത്തെ സംബന്ധിച്ചുള്ളതും അക്കാദമിയുടെ അംഗീകാരം സംബന്ധിച്ചുള്ളതുമായ സംശയം തീര്‍ക്കേണ്ട ചുമതല സര്‍വ്വകലാശാലയ്ക്കാണ്. മാധ്യമങ്ങളില്‍ക്കൂടി ഈ രണ്ട് വിഷയങ്ങളും പൊതുജനങ്ങള്‍ അറിഞ്ഞതോടെ അതില്‍ സംശയം മാത്രമല്ല ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. സംശയ നി വാരണം മാറാതെ ദുരൂഹതയു മായി ഒരു കലാലയം പ്രവര്‍ത്തിക്കുമ്പോള്‍ അത് ആ കലാലയത്തിന്റെ പേരിന് കളങ്കം ചാര്‍ത്തുക മാത്രമല്ല ഭാവി തന്നെ തകര്‍ക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ അറിഞ്ഞിരിക്കു ന്നത് നല്ലതാണ്. അക്കാദമിയേയും അതിന്റെ പ്രിന്‍സിപ്പാളായ ലക്ഷ്മി നായരേയും തേജോവധം ചെയ്യാനും തകര്‍ക്കാനും വേണ്ടി ആരെങ്കിലും കെട്ടിച്ചമച്ച വെറും കഥയാണോ ലക്ഷ് മിനായരുടെ ബിരുദവും അക്കാദമിയുടെ അംഗീകാരത്തെക്കു റിച്ചുള്ള ആരോപണവും. അ ങ്ങനെ ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉദ്ദേശം എന്ത്. അവര്‍ എന്തിനുവേണ്ടി അത്തരം കഥകള്‍ കെട്ടിച്ചമച്ചു. ഇതിനൊക്കെ ഉത്തരം കണ്ടെ ത്തേണ്ട ചുമതല സര്‍വ്വകലാ ശാലയ്ക്കാണ്. ഒപ്പം പ്രോചാന്‍സിലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിക്കാണ്. ഊഹാപോഹ ങ്ങളില്‍ക്കൂടി അതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയില്ല. അതിന് സമഗ്രമായ അന്വേഷ ണം തന്നെ വേണമെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിന് സര്‍ക്കാര്‍ തയ്യാറാകു മോ. വിദ്യാഭ്യാസ മന്ത്രി അതി ല്‍ വ്യക്തമായ മറുപടി പറയാ ത്ത സാഹചര്യത്തില്‍ സര്‍ക്കാ ര്‍ മൗനമവലംബിക്കുന്നുയെ ന്നു വേണം കരുതാന്‍.

അതില്‍ നടപടിയെടുത്തില്ലെങ്കില്‍ അത് സര്‍ക്കാരിനേയും സര്‍വ്വകലാശാലയേയും പ്രതികൂട്ടിലാക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. ഒരു നിഷ്പക്ഷ സമഗ്ര അന്വേ ഷണത്തില്‍ക്കൂടി ഇതിന്റെ സ ത്യാവസ്ഥ കണ്ടെത്താന്‍ കഴിയും. ആര് ശരി ആര് തെറ്റ് എന്നത് പൊതുജനത്തിന് അറിയാന്‍ കഴിയും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ക്കൂടി കണ്ടെത്തിയാല്‍ അതില്‍ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിയും. അന്വേഷണ ത്തില്‍ക്കൂടി ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടാല്‍ അത് ഉന്നയിച്ചവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയും. ഇ ത് രണ്ടിലും ഒരു സമഗ്ര അന്വേഷണം നടത്തിയാല്‍ നടപടി യെടുക്കാന്‍ സര്‍ക്കാരിനോ സ ര്‍വ്വകലാശാലക്കോ കഴിയൂ.

ലോ അക്കാദമി സമ രം ഇത്രയേറെ സങ്കര്‍ണ്ണമാക്കേണ്ടിയിരുന്നോ. രണ്ടര ആഴ്ചയോളം സമരം നീണ്ടുപോയത് സമരക്കാരോടുള്ള സര്‍ക്കാരി ന്റെ തണുപ്പന്‍ സമീപനം തന്നെയെന്നതില്‍ യാതൊരു സം ശയവുമില്ല. തുടക്കത്തില്‍ സമരം നയിച്ചത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. പിന്നീടാണ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ വിദ്യാര്‍ത്ഥി സംഘടന കളും നേതാക്കന്മാരും രംഗ ത്തുവന്നത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഇട പെട്ടിരുന്നെങ്കില്‍ ഇത്രയേറെ കലുഷിതമാകുമായിരുന്നില്ല.

ജനകീയ സമരങ്ങള്‍ നയിച്ച ചരിത്രമുള്ള ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടു ന്ന ഇടതു സര്‍ക്കാര്‍ വിദ്യാര്‍ ത്ഥികളോട് തുറന്നൊരു ചര്‍ച്ച പോലും നടത്താന്‍ തുടക്കത്തി ല്‍ തയ്യാറാകാതെ പോയതിന് എന്ത് ന്യായീകരണം പറഞ്ഞാലും മതിയാകില്ല. ആവശ്യത്തിനും അനാവശ്യത്തിനും വിദ്യാര്‍ത്ഥി സമരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാന ങ്ങളുടെ അപ്പോസ്‌തോലനാകാന്‍ ശ്രമിക്കാറുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന ഉള്‍പ്പെടുന്ന പാര്‍ട്ടിയായ സി.പി.എം. നേ തൃത്വം നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സമരക്കാരെ കണ്ടില്ലെന്നു നടിച്ചതാണ് സമരം ഇത്രയേറെ വഷളാകാന്‍ കാരണം. പിടിച്ച മുയലിനു താന്‍ പറയുന്നത്ര കൊമ്പുണ്ടെന്ന് വാശിപിടിക്കുന്ന അതുതന്നെ മറ്റുള്ളവരും പറയണമെന്ന് ശാഠ്യം പിടിക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ദാ ര്‍ഷ്ഠ്യമനോഭാവമാണോ. ജനകീയനായി ആദരിക്കപ്പെടുകയും അംഗീകരക്കപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്രന്‍ മാഷ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടത്താന്‍ വൈകിയതെന്ത്.

ഗവേഷണ ബിരുദത്തിനുമേല്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കേരള യൂണി വേഴ്‌സിറ്റി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവയ് ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷവും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ക രുണാകരന്റെ 92-ലെ സര്‍ക്കാര്‍ കാലത്ത് സമരംനയിച്ച പാരമ്പര്യമുള്ളവര്‍ ഈ സമരം കണ്ടില്ലെന്നു നടിക്കരുതായിരുന്നു. കേരളക്കരയെ ഇളക്കിമറിച്ച കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായിരുന്നു ജെ.വി.വിളനിലയത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എസ്. എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ പാര്‍ട്ടികളും നയിച്ച സമരം കേരളക്കര മറന്നിരിക്കില്ല. അന്ന് ഭരിച്ച കരുണാകരന്‍ സര്‍ക്കാര്‍ സമരക്കാ രുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാ ത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ. നായനാര്‍ നിരാഹാരസമരം പോലും പ്രഖ്യാപിക്കുകയുണ്ടായി. ഒരു ഉദാഹരണം ഇവിടെ കാട്ടിയെന്നേയുള്ളു. വിളനിലത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം അടിസ്ഥാ ന രഹിതമാണെന്ന് കണ്ടെത്തു കയും അദ്ദേഹം ആ സ്ഥാനത്തു തുടരുകയും ചെയ്തു.

ജനകീയ സമരങ്ങളുടെ നേരെ കണ്ണടയ്ക്കുകയോ അത് കണ്ടില്ലെന്ന് നടിക്കുക യോ ചെയ്യുന്നത് ജനകീയ സര്‍ ക്കാരിനു നല്ലതല്ല. അവകാശ ങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണല്ലോ സമരങ്ങള്‍ നയിക്കു ന്നത്. അല്ലെങ്കില്‍ ആവശ്യങ്ങള്‍ അധികാരികളെ അറിയിക്കാന്‍ വേണ്ടിയും. അതാണ് ജനകീയ വിദ്യാര്‍ത്ഥി സമരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അവ യ്ക്കുനേരെ അനുഭാവപൂര്‍ണ്ണ മായ സമീപനം നടത്താത്ത സര്‍ക്കാരിനെ ജനകീയ സര്‍ക്കാരെന്ന് എങ്ങനെ വിളിക്കും.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക