Image

ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു (ജോയ് ഇട്ടന്‍)

Published on 24 February, 2017
ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു (ജോയ് ഇട്ടന്‍)
"ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന്" ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധിയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.ലോകത്തെ ഏറ്റവും ലളിതവും ശക്തവുമായ സമര പ്രതീകമാണ് ഗാന്ധിജി സമ്മാനിച്ചത്.പക്ഷെ ഭാരതവും ഭാരതത്തിന്റെ ഭരണകര്‍ത്താക്കളും ഇങ്ങനെ ഒരാള്‍ ഭാരതത്തില്‍ ഉണ്ടായിരുന്നേയില്ല എന്ന തരത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് .ലോകത്തെ എല്ലാ വിപ്ലവങ്ങള്‍ക്കും പ്രതീകങ്ങളുണ്ട്. അവയില്‍ പലതും വിശദീകരിക്കുക ദുഷ്കരമാണ്. ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ മേഖലയില്‍ ഗാന്ധിജി അവശേഷിപ്പിച്ച കാഴ്ചപ്പാടുകളില്‍ നമുക്ക് എമ്പാടും വിമര്‍ശങ്ങള്‍ നടത്താം. തര്‍ക്കങ്ങളാകാം. പക്ഷേ ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്ക് ഗാന്ധിസത്തില്‍ പരിഹാരമുണ്ടെന്ന സത്യം അവശേഷിക്കുക തന്നെ ചെയ്യും.

ഗാന്ധിജിയെ ലോകം പുനഃനിര്‍മിക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് അദ്ദേഹത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഖാദി കലണ്ടണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒക്‌ടോബര്‍ 18ന് ലുധിയാനയില്‍ 500 വനിതകള്‍ക്കു ചര്‍ക്ക വിതരണം ചെയ്യുന്ന ചടങ്ങിലാണ് മോദി ചര്‍ക്ക തിരിക്കുന്ന ചിത്രമെടുത്തത്. എന്നാല്‍, ഈ ചര്‍ക്കകളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വീട്ടമ്മമാര്‍ നടത്തിയ സാക്ഷ്യമാണ് ഇതിലെ രസകരമായ സംഭവം . ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അതു മാറ്റണമെന്ന് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്കരിക്കുന്നതിന്റെ ഭാഗമാണ്.
ഗാന്ധിജിയെ എന്തിനാണു കൊന്നത്? വര്‍ഗീയധ്രുവീകരണത്തിനെതിരേ അദ്ദേഹം അചഞ്ചലമായ നിലപാടെടുത്തു. ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി. ഗാന്ധിജിയെ ചിലര്‍ ഹിന്ദുവര്‍ഗീയ വാദിയെന്നും മറ്റു ചിലര്‍ മുസ്‌ലിം പക്ഷപാതിയെന്നും മുദ്രകുത്തി. എന്നാല്‍, താന്‍ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടണ്ട്. ”എന്റെ മതം അഹിംസയിലും സത്യത്തിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അഹിംസയിലൂടെയാണ് ഞാന്‍ അവിടേക്ക് എത്തിച്ചേരുന്നത്.” പക്ഷേ, സത്യത്തേയും അഹിംസയേയും ഭയക്കുന്നവര്‍ വെടിയുണ്ടണ്ടകള്‍ പായിച്ച് ഗാന്ധിജിയെ ഇല്ലാതാക്കി. പക്ഷേ ഗാന്ധിസത്തെ കൊല്ലാനായില്ല. അത് വെള്ളരിപ്രാവുകളെപ്പോലെ നീലാകാശത്ത്, ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പറന്നുകളിച്ചു.

മതധ്രുവീകരണം വെള്ളരിപ്രാവുകളെ വെടിവച്ചു വീഴ്ത്തുന്നതില്‍ അഭിരമിക്കുന്നവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. മതധ്രുവീകരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. തീവ്രദേശീയതയാണ് അവരുടെ ആയുധം. ഗാന്ധിജി ബഹുസ്വരതയ്ക്കു വേണ്ടണ്ടി നിലകൊണ്ടെണ്ടങ്കില്‍ ഇപ്പോള്‍ രാജ്യംഭരിക്കുന്നവര്‍ ഏകസ്വരതയ്ക്കുവേണ്ടണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍പോലും ഏകശിലാ രൂപം കൊണ്ടണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ്. നാനാത്വത്തില്‍ ഏകത്വമാണ് നമുക്കാവശ്യം എന്ന് ഗാന്ധിജി പറഞ്ഞത് അവര്‍ വിസ്മരിച്ചു.

തീവ്രദേശീയത എന്ന ചുവന്ന പരവതാനിയിലൂടെയാണ് ഫാസിസ്റ്റുകള്‍ കടന്നുവന്നിട്ടുള്ളത്. ഏതാനും വ്യക്തികളിലേക്ക് സമ്പത്തിന്റെ കേന്ദ്രീകരണം, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം, അടിസ്ഥാന സാമൂഹിക സ്വത്ത് നിഷേധിക്കപ്പെട്ട ജനകോടികളുടെ വിലാപം ഇതൊക്കെയാണ് ഈ നൂറ്റാണ്ടണ്ടിന്റെ വെല്ലുവിളികള്‍. ഇന്നു ചെയ്യുന്ന പ്രവൃത്തിയെ ആശ്രയിച്ചാണ് നാളെ നമ്മുടെ ഭാവിയെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടണ്ട്. ഭൂമി, ആകാശം, വെള്ളം എന്നിവയെ നമുക്കു ലഭിച്ചതുപോലെയെങ്കിലും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ബാധ്യതയുണ്ടെണ്ടന്നും ഗാന്ധിജി നമ്മെ ഓര്‍മിപ്പിക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനമാണ് ഗാന്ധിജി മുന്നോട്ടുവച്ച സാമ്പത്തിക ശാസ്ത്രം. അതാരും ഉള്‍ക്കൊള്ളാത്തതുകൊണ്ടണ്ടാണ് സാമ്പത്തിക അസമത്വം ഭീമാകാരമായി വളര്‍ന്നുവരുന്നത്. സാമ്പത്തിക അസമത്വം നിറഞ്ഞ രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാണ്ടാം സ്ഥാനത്താണിപ്പോള്‍.ഗാന്ധിസമാണ് നമ്മുടെ ആത്മവിശ്വാസം. ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നു നില്ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും.

കണ്ണിനു പകരം കണ്ണ് എന്നതാണ് ഇക്കൂട്ടരുടെ നീതിശാസ്ത്രം. ഗാന്ധിജി നമ്മെ പഠിപ്പിച്ചത് ജയ് ഹിന്ദ് എന്നു മാത്രം പറയാനല്ല, മറിച്ച് ജയ് ജഗത് എന്നു കൂടി പറയാനാണ്. ലോകമേ തറവാട് എന്നതാണ് ആര്‍ഷഭാരത സംസ്കാരം. എല്ലാവരുടെയും ഉദയം സര്‍വോദയം എന്നതാണ് ഭാരതം മുന്നോട്ടുവച്ച
കാഴ്ചപ്പാട്.ഗാന്ധിജിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. കണ്ണിനു പകരം കണ്ണാണെങ്കില്‍ ലോകം അന്ധകാരത്തിലാകുമെന്നു ഗാന്ധിജി പറഞ്ഞത് ആരു കേള്‍ക്കാന്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക