Image

ജെഫ്‌നി പള്ളിയുടെ മരണം: ആറു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published on 25 February, 2017
ജെഫ്‌നി പള്ളിയുടെ  മരണം: ആറു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ടില്‍ ജെഫ്‌നി പള്ളി (ചെമ്മരപ്പള്ളില്‍-19) കൊല്ലപ്പെട്ട കേസില്‍ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.

പ്രായപുര്‍ത്തിയാകാത്ത വ്യക്തിയുടെ പക്കല്‍ മദ്യം എത്താന്‍ ഇട വരുത്തി എന്നതുള്‍പ്പടെ വിവിധ കുറ്റങ്ങളാണു ഇവരുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 16-നു രാത്രിയാണു നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ജെഫ്‌നി കൊല്ലപ്പെട്ടത്. അന്നു കാമ്പസിനു പുറത്ത് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ജെഫ്‌നി പങ്കെടുത്തിരുന്നു.

തുടന്ന് കാമ്പസിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗരാജ് വാതിലില്‍ ചാരി ഇരിക്കുകയായിരുന്നു. എമര്‍ജന്‍സി കോള്‍ വന്നപ്പോള്‍ ഫയര്‍ ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥന്‍ ഗരാജ് തുറന്നപ്പോള്‍ ജെഫ്‌നി പുറകോട്ടു വീഴുകയായിരുന്നുവെന്നു കരുതുന്നു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചെവി ടാഹോ വാഹനം ശരീരത്തില്‍ കയറി ഇറങ്ങി. വ്യാജ എമര്‍ജന്‍സി കോള്‍ ആയിരുന്നു അതെന്നു പിന്നീടു മനസിലായി.

ഫയര്‍ ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥന്‍ തിരിച്ച് വന്നപ്പോഴാണ്‍ ജഫ്‌നി മരിച്ചു കിടക്കുന്നത് കണ്ടത്.
പാട്രിക്ക് കല്ലഹന്‍, 21, മാത്യു മോള്‍, 21, ഡൈലന്‍ മൊറോസ് (22) ജോനഥന്‍ പൊളാന്‍സ്‌കി, 22, ഡൊമിനിക്ക് ഗോഡി, 21 ഓസ്റ്റിന്‍ കസ്റ്റോഡിയോ, 21, എന്നിവരാണു അറസ്റ്റ് ചെയ്യപ്പെട്ടത്. 

എല്ലാവരെയുംജാമ്യത്തില്‍ വിട്ടയച്ചു
അഞ്ചു കുപ്പി വോഡ്കയും 30 പാക്കറ്റ് ബിയറും വാങ്ങിയതിനും അന്നു മൈനറായിരുന്ന കസ്റ്റോഡിയോയുടെ പേരില്‍ കേസുണ്ട്.

പര്‍ട്ടിക്കു പോയ പെണ്‍കുട്ടികള്‍ ഊബര്‍ ടാക്‌സി വിളിച്ചാണു തിരിച്ചു വന്നത്. താമസ സ്ഥലത്തിനടുത്തു ഇറക്കി വിട്ടതായി ഡ്രൈവര്‍ പറഞ്ഞു. റൂമിലേക്കു പോകുന്നതിനു പകരം ഫയര്‍ ഡിപ്പാര്‍ട്ട്മന്റ് ഗരാജ് ഡോറില്‍ ചാരി ജെഫ്‌നി ഉറങ്ങിപ്പോയെന്നു കരുതുന്നു.

ഫയര്‍ ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കില്ല. എന്തിലോ തട്ടി എന്നല്ലാതെ അതൊരു ആളായിരുന്നുവെന്നു മനസിലായില്ലെന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നിലപാട് പോലീസ് അംഗീകരിച്ചു.

ഫയര്‍ ഫോഴ്‌സിനെ അനാവാവശ്യമായി വിളിച്ചതിനു മറ്റു രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെയും കേസുണ്ട്.

അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നുംസത്യം പുത്തു വരുമെന്നു കരുതുന്നതായും ജെഫ്‌നിയുടെ അമ്മ ഷൈനി എന്‍.ബി.സിയോട് പറഞ്ഞു. ഒരു കുട്ടിക്കും ഇത്തരം ദുര്‍വിധി ഉണ്ടാകരുത്. ഒരു കുടുംബത്തിനും തങ്ങള്‍ അനുഭവിച്ചവേദന അനുഭവിക്കാന്‍ ഇടവരരുത്-ഷൈനി പറഞ്ഞു.
see detailed report
ജെഫ്‌നി പള്ളിയുടെ  മരണം: ആറു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ജെഫ്‌നി പള്ളിയുടെ  മരണം: ആറു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക