Image

ശലഭ് കുമാര്‍ ഇന്ത്യയിലെ അംബാസഡറാകുമോ?

Published on 26 February, 2017
ശലഭ് കുമാര്‍ ഇന്ത്യയിലെ അംബാസഡറാകുമോ?
ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ചിക്കാഗോ ബിസിന്‍സുകാരനും റിപ്പബ്ലിക്കന്‍ ഹിന്ദു കൊ അലിഷന്‍ സ്ഥാപകനുമായ ശലഭ് 'ഷല്ലി' കുമാറിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനബുധ്യാ നോക്കിക്കാണുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖനം ചര്‍ച്ചാ വിഷയമായി.

സ്ഥാനമൊന്നും വേണ്ടെന്നു പറയുമ്പോള്‍ തന്നെ കുമാര്‍ (68) അംബാസഡറാകാന്‍ ഇന്ത്യയിലും ട്രമ്പിന്റെ ഉറ്റ സഹചരുടെ പക്കലും കരുക്കള്‍ നീക്കുന്നതായി പോസ്റ്റ് ആര്‍ട്ടിക്കിള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത നാളില്‍ ഇന്ത്യയിലെ ആക്ട്രിംഗ് അംബാസഡര്‍ മെരികെയ് കാല്‍ സനും സഹപ്രവര്‍ത്തകര്‍ക്കും ബാംഗളൂരിലെ വസതിയില്‍ കുമാര്‍ സ്വീകരണവും നല്‍കി. അംബാസഡറുടെ ജോലികളെപറ്റി ചോദിച്ചു മനസിലാക്കുകയും ചെയ്തു.
എന്നാല്‍ ബിസിനസുകാരുമായി ബന്ധപ്പെടുന്നത് സാധാരണയാണെന്നു എംബസി അധിക്രുതര്‍ പറയുന്നു.

കുമാറിന്റെ ധര്‍മ്മപുത്രി എന്നു പറയുന്ന നടി മാനസ്വി മാംഗൈയെപ്പറ്റിയും പോസ്റ്റ് ആര്‍ട്ടിക്കിള്‍ പരാമര്‍ശിക്കുന്നു.
ട്രമ്പിന്റെ ആദ്യകാല സപ്പോര്‍ട്ടര്‍മാരിലൊരാളായ കുമറും കുടുംബവും ഒരു മില്യനിലേറെ ട്രമ്പിന്റെ പ്രചാരണത്തിനു നല്‍കി. അതിനു പുറമെ ന്യു ജെഴ്‌സിയില്‍ ട്രമ്പിനു സ്വീകരണം ഒരുക്കുകയും ചെയ്തു.
അബ് കി ബാര്‍ ട്രമ്പ് സര്‍ക്കാര്‍ എന്ന ടി.വി പ്രചാരണത്തിലൂടെ ഇന്ത്യന്‍ വോട്ടര്‍മാരെ ട്രമ്പിനു അനുകൂലമാക്കന്‍ കഴിഞ്ഞുവെന്നു കുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇന്ത്യാക്കാര്‍ ഭൂരിപക്ഷവും ഹിലരിക്കൊപ്പമായിരുന്നുവെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

എന്തായാലും കുമാറിനെ അനുകൂലിച്ചു കൊണ്ട് കോണ്‍ഗ്രസംഗം പീറ്റ് സെഷന്‍സ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ധര്‍മ പുത്രി സമ്പ്രദായവും ഇന്ത്യയില്‍ പതിവുള്ളതാണെന്നും കോണ്‍ഗ്രസംഗം പറയുന്നു 

ശലഭ് കുമാര്‍ ഇന്ത്യയിലെ അംബാസഡറാകുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക