കന്‍സസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച
എഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബോട്‌ലയുടെ സ്വപ്നങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനായി താന്‍ തിരിച്ചുപോകുമെന്ന് ഭാര്യ സുനയന ദുമല.
ഫേസ്ബുക്ക് പോസ്റ്റ് കാണുക
അതേ സമയം ശ്രീനിവസിന്റെ കുടുംബത്തിനു വേണ്ടി ഗോ ഫണ്ട് മീ വഴി 683,756
ഡോളര്‍ സമാഹരിച്ചു. 18,026 പേര്‍ തുക നല്‍കി. ശ്രീനിവാസിന്റെ കുടുംബത്തെയും
പരുക്കേറ്റ അലോക് മദസാനിയേയും സഹായിക്കാനുള്ള മറ്റൊരു ഫണ്ട് ശേഖരണത്തില്‍
92,000-ല്‍ പരം ഡോളര്‍ സമാഹരിച്ചു.
വര്‍ഗീയവാദി ആദം പുരിന്റണ്‍ വെടി വച്ചപ്പോള്‍ ഇവരെ സഹായിക്കാനെത്തി
വെടിയേറ്റ ഇയാന്‍ ഗ്രില്ലോട്ടിനു വേണ്ടി 464,892 ഡോളര്‍ സമാഹരിച്ചു.
11,6444 പേര്‍ തുക നല്‍കി. മൂന്നു ലക്ഷമായിരുന്നു ലക്ഷ്യം.
മൊത്തം 12 ലക്ഷത്തിലേറെ ഡോളര്‍ സമാഹരിക്കാനായി എന്നത് ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തൂം തെളിയിക്കുന്നു
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കിയെടുക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്ക്
മുമ്പ് യു.എസിലേക്ക് തിരിച്ചത്. അമേരിക്കയില്‍ തുടരുകയെന്നത്
ശ്രീനിവാസിെന്റ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റ ലക്ഷ്യം
പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി തനിക്ക് തിരിച്ചുപോയേ മതിയാവൂയെന്നും സുനൈന
പറഞ്ഞു.
''ഒരാള്‍ നല്ലതോ ചീത്തയോ എന്ന് വേര്‍തിരിക്കേണ്ടത് എന്തു മാനദണ്ഡത്തിെന്റ
പേരിലാണ്. ഒരിക്കലും അയാളുടെ തൊലിയുടെ നിറമനുസരിച്ചല്ല. വംശീയവെറി വിഷയമായി
വരുേമ്പാള്‍ ജനങ്ങള്‍ അതെകുറിച്ച് സംസാരിക്കുകയും പിന്നീട് മറക്കുകയും
ചെയ്യുന്നു. എന്നാല്‍ ജനമനസുകളില്‍ നിന്ന് വിദ്വേഷം
തുടച്ചുനീക്കുന്നതിനായുള്ള നിരന്തര പോരാട്ടമാണ് വേണ്ടത്. അതിനായി യു.എസ്
സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്''– സുനയന ചോദിച്ചു