Image

കൊള്ളയടിച്ചു കൊഴുക്കുന്ന ബാങ്കുകള്‍(അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 07 March, 2017
കൊള്ളയടിച്ചു കൊഴുക്കുന്ന  ബാങ്കുകള്‍(അനില്‍ പെണ്ണുക്കര  )
നമ്മുടെ ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും സര്‍ക്കാറും ജനങ്ങളും ഒന്നും ബാധകമല്ലേ? ഇതെന്താ  സായിപ്പിന്റെ സ്വത്താണോ? ഇന്ത്യന്‍ ബാങ്കുകള്‍ ഇന്ത്യന്‍ ജനതയെ കൊള്ളയടിച്ചു കൊഴുക്കുകയാണ്. ഇല്ലാത്തവനേയും ഉള്ളവനേയും ഒരുപോലെ കൊള്ളയടിക്കുന്ന  പകല്‍ക്കൊള്ള.
സേവനനിരക്കും നികുതിയും  സെസ്സും എല്ലൊം പറഞ്ഞ് ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്നും  ഒരറിയിപ്പുമില്ലാത്താതെ പണം കവരുന്നത് എല്ലാവര്‍ക്കും അറിയാം.

രാജ്യത്തെ സര്‍ക്കാര്‍ എല്ലാവര്‍ക്കും അക്കൗണ്ടും എറ്റിഎം വച്ച് നീട്ടിയത് ഈ തീവെട്ടിള്ളയ്ക്ക് ബാങ്കുകള്‍ക്കു അവസരം നല്കാനയിരുന്നോ.സര്‍ക്കാര്‍ നയങ്ങളോടു ഒരു താല്പര്യവും കാണിക്കാതെയും പാവപ്പെട്ടവന്  സര്‍ക്കാര്‍ നല്കുന്ന  ആനുകൂല്യങ്ങള്‍ നിഷേധിച്ചും നമ്മുടെ രാജ്യത്തെ ബാങ്കുകള്‍ അവഗണിക്കുകയാണ്.

രാജ്യത്തെ സര്‍ക്കാരിന്റെ നയവും നിയമവ്യവസ്ഥകളും ബാങ്കുകള്‍ക്കു  ബാധകമല്ലേ. പലിശനിരക്കും തങ്ങള്‍ക്കു ലാഭം വരു നടപടികളും നടപ്പിലാക്കാന്‍ ബാങ്കുകള്‍ മത്സരിക്കുന്നു.
കോടതികളും മറ്റും ബാങ്കിന്റെ പലതരത്തിലുള്ള കൊള്ളകള്‍ കാണുന്നില്ലേ ?  രാജ്യത്തെ ബാങ്കുകള്‍ പാവംപിടിച്ച അക്കൗണ്ടുകാരെ തങ്ങളില്‍നിന്നും അകറ്റാനും പണക്കാരെ പ്രോത്സാഹിപ്പിക്കാനുമാണോ ശ്രമിക്കുന്നത് ? ആര്‍ക്കും ഇനി  ഒരു ബാങ്ക് അക്കൗണ്ടില്ലാതെ പറ്റില്ലെന്ന  അവസ്ഥസൃഷ്ടിച്ചശേഷം അക്കൗണ്ടുകാരായ പൊതുജനത്തെ കൊള്ളയടിക്കുകയാണ് ബാങ്കുകളും സര്‍ക്കാരും.

ഓരോ ബാങ്കും അവരുടേതായ നയവും നിരക്കും ഓരോ ഇടപാടിനും സ്വീകരിക്കുന്നു.ഇതിനെ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനും രാജ്യത്ത് ആരുമില്ലെന്ന് വിചാരിയ്‌ക്കേണ്ടിയിരിക്കുന്നു.

സ്വന്തം ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യുന്ന  സര്‍വ്വീസ് സംഘടനകള്‍ പൊതുജനങ്ങളുടെ കാശാണ് തങ്ങള്‍ക്കു ഈ വഴിക്കു കിട്ടുന്നത് എന്ന്  ചിന്തിക്കുന്നതേയില്ല., പൊതുജനങ്ങളാണെ കസ്റ്റമര്‍ എന്ന്കരുതി അവരെ കൊള്ളയടിക്കുന്ന  നയങ്ങള്‍ക്കെതിരെ ഒരു സര്‍വ്വീസ് സംഘടനയും ശബ്ദമുയര്‍ത്തി കണ്ടില്ല.

സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതാ അക്കൗണ്ടുകാരെ ശിക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഇനിമുതല്‍ തങ്ങളുടെ അക്കൗണ്ടുകാരില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്കു പിഴയിട്ടു കൊള്ളയടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന  പണം ദരിദ്രനൊേ ധനികനൊേ കൂടാതെ കവരും.

 തൊഴിലുറപ്പുപണമായാലും വാര്‍ദ്ധക്യ പെന്‍ഷനായാലും വിധവാപെന്‍ഷനായാലും വികാലാംഗപെന്‍ഷനായും തങ്ങളുടെ അക്കൗണ്ടില്‍  പണം വന്നാല്‍ , നാമമാത്രമായ ആ തുകമുഴുവന്‍ പിന്‍വലിച്ചാല്‍ പിഴയൊടുക്കണം.
പണ്ടത്തെ  ഉപ്പുനികുതി പോലൊന്ന്. സമരം ചെയ്യാന്‍ ഗാന്ധിജിയുമില്ല. ചാനലുകള്‍ അറിഞ്ഞ മട്ടേയില്ല. പ്രഭാത ചര്‍ച്ചയോ മദ്ധ്യാഹ്നചര്‍ച്ചയോ രാക്കാലചര്‍ച്ചയോ പാതിരാകുര്‍ബ്ബാനോ ഒും ഇക്കാര്യത്തില്‍ കാണുില്ല.

സേവനത്തിനെല്ലാം ചാര്‍ജ്ജ് ഈടാക്കുന്ന  ബാങ്കുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന  ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്ന പ്രധാനമന്ത്രിയുടെ മുദ്രാ യോജന പദ്ധതിയുടെ വ്യവസ്ഥകള്‍ കേട്ടാല്‍ ആരും മോഹിച്ചുപോകും. അതനുസരിച്ച് ബാങ്കിനെ സമീപിച്ചാല്‍ മേലാല്‍ അങ്ങനെ ഒരു  ലോണിന് ആരും ചെല്ലില്ല. പലിശരഹിതമെന്നും ജാമ്യരഹിതമെന്നും  ഒക്കെ പറയപ്പെടുന്ന  ഈ പദ്ധതിപ്രകാരം ലോണിനുവേണ്ടി  ഫെഡറല്‍ ബാങ്കിനെ സമീപിച്ച ഒരു ഒരു സ്‌നേഹിതന്റെ അനുഭവം  ഓര്‍ത്തുപോകുന്നു

സ്‌നേഹിതന്‍ :  സാര്‍ ഞാന്‍ മുദ്രാ യോജനപ്രകാരം ഒരു ലോണിനു വതാണ്.

മാനേജര്‍ :  അങ്ങനെയൊരു  ലോണൊന്നും  തരാനൊന്നും  പറ്റില്ല. ഇത് ഷെയര്‍ ഹോഡറുകളുടെ ബാങ്കാണ്. സര്‍ക്കാര്‍ പലതും പ്രഖ്യാപിക്കും, അതൊക്കെ വോട്ടിനാണ് ,

സ്‌നേഹിതന്‍ : സാര്‍ ഇതിനു ജാമ്യം വേണ്ടല്ലോ പലിശ കുറവാണെും ഇല്ലെന്നും  കേള്‍ക്കുന്നു

മാനേജര്‍ :  നിങ്ങള്‍ സ്വപ്നംകണ്ടതാകും. ഞങ്ങള്‍ക്കു 12.5 ശതമാനം പലിശയാണ്. ജാമ്യം ഭൂമിയൊന്നും വേണ്ട. ആള്‍  ജാമ്യം വേണം. ഒരു ലക്ഷം രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യം തരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വേണം കൊണ്ട് വരൂ. നോക്കാം.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കു ഒരു ബാങ്ക്. സര്‍ക്കാരിന്റെ പദ്ധതി. ബാങ്കിന്റെ പാക്കിംങ്ങ്. അങ്ങോട്ടു നിക്ഷേപം എത്രവേണമെങ്കിലും  ആവാം. ഇങ്ങോട്ടു  ഒരു ലോണും തരാന്‍ പറ്റില്ല. രാജ്യത്തെ ജനങ്ങളുടെ പണം വാങ്ങിസൂക്ഷിക്കുതിനും അത് തിരിച്ചെടുക്കുതിനും ചാര്‍ജ്ജ്.  അക്കൗില്‍നിന്നും  പണം പിന്‍വലിച്ചാല്‍ അതിനും ചാര്‍ജ്ജും പിഴയും. ആരും ചോദിക്കാനില്ല.

ഗ്യാസ് സബസിഡിയിലും പിഴ..
അതെ. രാജ്യത്തുള്ളവരെ കൊള്ളയടിച്ചു കൊഴുക്കുകയാണ് ബാങ്കുകള്‍. ചോദിക്കാനും തിരുത്താനും ആരുമില്ല, ബാങ്കുകള്‍ ഇന്ത്യന്‍ ജനതയ്ക്കുമീതെ അപ്രാപ്യമായി കുബേരാലയമായി മാറുന്നു. സര്‍ക്കാറിനും വേണ്ടപെട്ടവരായവര്‍ക്കും എത്തപ്പെടാനാവാത്ത ബാലികേറാമല പോലെ!

Join WhatsApp News
SchCast 2017-03-07 08:30:05
It is the repetition of what is happening in the Western world. This is completely contrary to what the government has announced. Just like the banker asked "Is it just to get the votes from the poor and afflicted?" It looks like the ruling party only care for the rich class but by attaractive words and schemes they suck in the votes of the poor also. The common man always get carried away by the religious and caste propaganda hardly realizing it is is a trap from which he/she can never escape.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക