Image

നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ? (ജി. പുത്തന്‍കുരിശ്)

Published on 08 March, 2017
നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ? (ജി. പുത്തന്‍കുരിശ്)
ഒരു മാതാവ്, തന്റെ പോളിയോമൂലം കാലിന് ബലഹീനത വന്ന മകളെക്കുറിച്ച് ആകുല ചിത്തയായിരുന്നു. തന്റെ മകളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു പക്ഷെ അവര്‍ക്ക് ഉറക്കം വരാത്ത രാവുകള്‍ ഉണ്ടായിരിന്നിരിക്കാം. പക്ഷെ ആ അമ്മക്ക് ഒരു ദിവ്യദര്‍ശനംപോലെ വെളിപ്പെടുത്തി കിട്ടിയത് മറ്റൊന്നാണ്. മകള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞാല്‍ അത് ഏത് പ്രതിസന്ധിയേയും നേരിടാന്‍ അവള്‍ക്ക് ആത്മശക്തിയും കരുത്തും നല്‍കുമെന്നുള്ള ഉള്‍ക്കാഴ്ചയാണ്. ആ ഉള്‍ക്കാഴ്ചയെ സാക്ഷാത്ക്കരിക്കാന്‍ ആ മാതാവ് പല വെല്ലുവിളികളെയും നേരിടേണ്ടി വന്നെങ്കിലും, അതിന്റെ ഫലം തലമുറകള്‍ക്ക് ആവേശം പകരുന്നതാണ്. റിട്ടയര്‍മെന്റിന് ശേഷവും ഇന്ന് കേരളത്തിലെ തീരദേശങ്ങളില്‍ മീന്‍ പിടുത്തം തൊഴിലായി സ്വീകരിച്ചിരിക്കുന്നവരെ ശുചിത്വത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും വിലനിശ്ചയിക്കാനാവാത്ത ഗുണങ്ങളെക്കുറിച്ച് അവരെ ബോധവത്ക്കരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെ തനിക്ക് ലഭിച്ച സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് അതിന്റെ പിന്നിലെ ചാലക ശക്തിയെന്നതിന്് എനിക്കും നല്ല ഉറപ്പുണ്ട് കാരണം മറ്റൊന്നുമല്ല അവര്‍ എന്റെ മൂത്ത സഹോദരിയാണ്. ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത് ഒരു കാര്യത്തിനുവേണ്ടിയാണ്. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ലോകത്ത് വിദ്യാഭ്യാസം ഇല്ലാത്തവരായി ഇരുന്നുകൂടാ. പ്രത്യേകിച്ച് തീവ്രവാദികളുടെ കുട്ടികള്‍. അവരുടെ വെടിയുണ്ടകള്‍ എന്നെ നിശബ്ദയാക്കുമെന്നവര്‍ തെറ്റ് ധരിച്ചു. പക്ഷെ അവയൊക്കെ എന്നെ ശക്തീകരിച്ചതെയുള്ളു. ഐക്യരാഷ്ട്ര സഭയില്‍ മുഴങ്ങികേട്ട മലാലയുടെ ശബ്ദം വിദ്യാഭ്യാസം മനുഷ്യ മനസ്സിന്, പ്രത്യേകിച്ച് ഒരു സ്ത്രീക്ക് നല്‍കുന്ന സ്വാതന്ത്ര്യം എത്ര വലുതെന്ന് ഒരിക്കല്‍ കൂടി നമ്മെ വിളിച്ചറിയിക്കുന്നു.

താലിബാന്റെ വെടിയുണ്ടെക്ക് ഇരയായി മലാല യുസഫായി എന്ന പതിനാല്കാരി റാവല്‍പിണ്ടിയിലെ ഒരു ഹോസ്പറ്റലില്‍ യന്ത്രത്തിന്റെ സാഹായത്തോടെ ജീവനെ നിലനിറുത്താന്‍ മല്ലിട്ടുകൊണ്ടിരുന്നപ്പോള്‍ നിയമപാലകര്‍ അതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തേടുകയായിരുന്നു. സ്കൂളില്‍ പോകാനും വിദ്യാഭ്യാസം ആര്‍ജിക്കുവാനുമുള്ള ഈ കൗമാരക്കാരിയുടെ അഭിലാഷവും അതുപോലെ ആ അവസരം മറ്റുള്ള പെണ്‍കുട്ടികള്‍ക്ക് ലഭ്യമാക്കാനുള്ള അവളുടെ ഒടുങ്ങാത്ത ആഗ്രഹവുമാണ് സ്ത്രീ സ്വാതന്ത്ര്യത്തേയും സ്ത്രീ വിദ്യാഭ്യാസത്തേയും എതിര്‍ക്കുന്ന മത തീവ്രവാദികളെ ചൊടിപ്പിച്ചതും മലാലയെ ഈ അവസ്ഥയില്‍ എത്തിച്ചതും. മലാല സ്കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ അവള്‍ സഞ്ചരിച്ചിരുന്ന ബസില്‍ അക്രമി കയറി കൂടുകയും അവളുടെ പേര് വിളിച്ച് അവളെ തിരിച്ചറിഞ്ഞ് കഴുത്തിന് വെടി വയ്ക്കുകയുമാണ് ചെയ്തതു. അവളുടെ രണ്ട് കൂട്ടുകാരികള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. മലാലയുടെ കുടുംബം അവളുടെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍തന്നെ, അവളെ വെടിവച്ചു വീഴ്ത്താന്‍ ഒരുമ്പെട്ട താലിബാന്‍ ആ കുടുംബത്തെ വേട്ടയാടാന്‍ മടിയ്ക്കയില്ലെന്ന് ഭയപ്പെടുകയും ചെയ്യുന്നു.

പാക്കിസ്ഥാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ബ്‌ളോഗിലൂടെ എഴുതുകയും സ്വാതന്ത്ര്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുകുയും ചെയ്തതുവഴിയാണ് ഈ പതിനാല് വയസുകാരി ജനങ്ങളുടെ ശ്രദ്ധയില്‍പെടാന്‍ തുടങ്ങിയത്. അതുപോലെ അത് മതത്രീവ്രവാദികളേയും സ്ത്രീ സ്വാതന്ത്യത്തെ എതിര്‍ക്കുന്നവരേയും ഒരുപോലെ കുപിതരാക്കുകയും ചെയ്തു. എനിക്ക് പഠിക്കാനും കളിക്കാനും പാടാനും സംസാരിക്കാനും എഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യപിക്കുകയും, ആ അഭിപ്രായം ബി. ബി. സി യോട് ഒരഭിമുഖ സംഭാഷണത്തില്‍ തുറന്ന് പറയുകയും ചെയ്തു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ പതിനാലുകാരിയുടെ ലേഖനങ്ങള്‍ പാക്കിസ്ഥാനിലെ ദേശീയ സമാധാനത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് നല്‍കുന്ന സമ്മാനത്തിന് അര്‍ഹയാക്കി തീര്‍ത്തു. ഒരു സ്തീകളും വിദ്യാഭ്യാസത്തിന് അര്‍ഹയല്ലാ എന്ന താലിബാന്റെ നിലപാടിനെതിരെ രൂക്ഷമായ പ്രതിരോധം വര്‍ദ്ധിക്കും തോറും, താലിബാന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ഭീഷണിയും അക്രമവുമാണ് ഈ കൗമാരത്തിലേക്ക് കാലുന്നി നില്‍ക്കുന്ന ധീരരായ യുവതികള്‍ നേരിടുന്നത്.

മലാലയുടെ നേരെയുള്ള അക്രമണം ലോകത്തിലാകമാനം ഇന്ന ് ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. ഈ കൗമാരക്കാരി, സ്വാതന്ത്ര്യവും അടിച്ചമര്‍ത്തലും, അക്രമവും സമാധാനവും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനെ തീവ്രവാദത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും ചങ്ങലയില്‍ ബന്ധിക്കാനുള്ള ഒരു കൂട്ടരും അതിനെ അതിജീവാക്കാനുള്ള പുതു തലമുറയും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകം. നീതിയുടേയും സമത്വത്തിന്റേയും പാതയിലൂടെ, ഈശ്വരന്റെ സൃഷ്ടികളെ സ്ത്രീപുരുഷ ഭേദംമില്ലാതെ നയിക്കേണ്ട എല്ലാ മതങ്ങളും സ്ത്രീകളോട് കാണിക്കുന്ന വിവേചനം മറ്റേത് കാലത്തേക്കാളും രുക്ഷമായിരിക്കുകയാണ്. അടുത്തകാലത്ത് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജിമ്മികാര്‍ട്ടര്‍ നടത്തിയ പ്രസംഗം ഏറ്റവും ശ്രദ്ധേയമാണ്.

നേതൃത്വ സ്ഥാനങ്ങളിലും തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ സമുന്നത പദവികള്‍ അലങ്കരിക്കുമ്പോള്‍, മതപരമായ നേതൃത്വ സ്ഥാനത്ത് അവരെ വെറും താഴേക്കിടയിലുള്ളവരായി കണക്കാക്കിയിരിക്കുന്നത് വിരോധഭാസമായി തോന്നുന്ന്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ കഷ്ടാവസ്ഥ മതനേതാക്കന്മാരെ സംബന്ധിച്ചടത്തോളം, മൗനം സമ്മത ലക്ഷണം എന്ന അവസ്ഥയിലേക്ക് മാറ്റിയിരിക്കുന്നു. പുരുഷന്മാരായ മതനേതൃത്വത്തിന് വേദപഠനങ്ങളെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് സ്ത്രീകളെ ഉയര്‍ത്തുവാനും താഴ്ത്തി കെട്ടുവാനുമായി ഉപയോഗിക്കുന്നു. സ്ഥാപിത താത്പര്യക്കാരായ മതനേതാക്കള്‍ കൂടുതല്‍ സമയവവും സ്ത്രീകളെ താഴ്ത്തികെട്ടാനാണ് ഈ പഠനങ്ങള്‍ ഉപയോഗിക്കുന്നത്. മതത്തിന്റെ ഇത്തരം സമീപനങ്ങളെ മറയാക്കി ലോകത്തിന്റെ വിവധ ഭാഗങ്ങളിലും സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു. ഇത് മനുഷ്യാവകാശ ധ്വംസനം മാത്രമല്ല നേരെ മറിച്ച് മോസസ്, ജീസസ്, മുഹമദ് നബി തുടങ്ങിയ പ്രവാചകന്മാരെ കൂടാതെ പല ആചാര്യന്മാരുടെയും സ്ത്രീകളോടുള്ള നിലപാടിന്റേയും കാതലായ പഠനത്തിന്റേയും ലംഘനം കൂടിയാണ്.

സ്ത്രീകള്‍ ഏറ്റവും താഴേക്കിടയിലുള്ള ഈശ്വരന്റെ സൃഷ്ടിയാണെന്നുള്ള നിന്ദ്യമായ മതത്തിന്റെ ഈ നിലപാട്, പുരുഷന് അവന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതിനും, ഒരു ഭടന് സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതിനും, തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് തുച്ഛവേദനം നല്‍കുന്നതിനും, സ്ത്രീയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് പെണ്‍കുട്ടിയായതുകൊണ്ട് ഗര്‍ഭം അലസിപ്പിക്കുന്നതിനും സമൂഹത്തിന് അധികാരം നല്‍കിയിരിക്കുന്നു. അതുപോലെ തന്നെ അനേകായിരം സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തിന്റെമേലുള്ള അവകാശവും നഷ്ടമായിരിക്കുന്നു. അതിലുപരി മതത്തിന്റെ ഈ വെറുപ്പുളവാക്കുന്ന നിലപാട്മൂലം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, തൊഴിലവസരങ്ങള്‍ക്കും, സമൂഹത്തെ സ്വാധീനിക്കാന്‍ ലഭിക്കുന്ന അവസരങ്ങളും തുടര്‍ച്ചയായി നിരസിക്കപ്പെടുന്ന്. അതിന്റെ ഏറ്റവും ക്രൂരമായ പ്രത്യാഘാതമാണ് മലാല എന്ന കൗമാരക്കാരിയുടമേല്‍ വെടിയുണ്ട ഉതിര്‍ത്തുകൊണ്ട് താലിബാന്‍ പാക്കിസ്ഥാനില്‍ അരങ്ങേറിയത്. ഈ അവസരത്തില്‍ സ്ത്രീകളാല്‍ ജീവിതകാലം മുഴുവന്‍ പരിചരിക്കപ്പെടുന്ന നാം ഒരോരത്തരും നമ്മളോട്തന്നെ ചോദിക്കേണ്ടിയിരിക്കുന്നു സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടോ എന്ന്.

നാം ജനിക്കുമ്പോള്‍ മതാപിതാക്കളുടെ പരിചരണത്തിലാണ്. രോഗത്താലും വാര്‍ദ്ധക്ക്യത്താലും നാം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മറ്റുള്ളവരുടെ സംരക്ഷണവും കരുതലുമാണ് നമ്മളെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതാരംഭം തുടങ്ങി അവസാനം വരെ നമ്മള്‍ മറ്റുള്ളവരുടെ കരുണയിലായിരിക്കുമ്പോളും അത് തിരിച്ചുകൊടുക്കേണ്ടി വരുമ്പോള്‍ നാം നമ്മളുടെ ഹൃദയത്തെ കഠിനമാക്കുന്നു. (ദലയിലാമ)
നഃ സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതീ? (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Dr.Sasi 2017-03-08 18:06:07
Dr.Sasi

ന  സ്ത്രീരത്‌നം  സമം  രത്‌നം" 

സാരം ;  സ്ത്രീരത്‌നത്തിനു  സമ മായ രത്‌നമില്ല , 

പതിനാലു രത്‌നങൾ ഉണ്ട് ഈ ലോകത്തിൽ ! ഏഴ് ജീവനുള്ളവയും  ഏഴ് ജീവനില്ലാത്തവയും .പതിമൂന്നു   രത്‌നങളെ കുറിച്ചും പണ്ഡിതന്മാർക്കറിയാം . പക്ഷെ പൂർണമായും പണ്ഡിതന്മാർക്കറിയാത്ത  രത്നമാണ്  സ്ത്രീ രത്നം .

ആ രഹസ്യമാണ് എന്നും ഇന്നും സ്ത്രീയെ രത്നമാക്കുന്നത്. 

(Dr.Sasi)


Sudhir Panikkaveetil 2017-03-08 17:20:55
വിദ്യാഭ്യാസം മനുഷ്യനെ മുന്നോട്ട് നയിക്കുമ്പോൾ മതം അവനെ പിന്നോട്ട്
തള്ളുന്നു. മതമാണ് സ്ത്രീയെ അസ്വാതന്ത്രയാക്കുന്നത്. തല മൂടണം, സ്വർണ്ണം
ധരിക്കരുത്, ഭർത്താവിനു കീഴ്പ്പെട്ടു ജീവിക്കണം തുടങ്ങിയ എണ്ണിയാലും
എഴുതിയാലും തീരാത്ത വിലക്കുകൾ അവളുടെ സ്വാതന്ത്ര്യം എടുത്ത് കളഞ്ഞു.
പുരുഷനും സ്ത്രീയും ഒരുമിച്ച് പോരാടേണ്ടത് ഞങ്ങൾക്ക് മതം വേണ്ട ഈശ്വരൻ
മാത്രം മതി എന്ന ലക്ഷ്യത്തിനാണ്. സ്വർഗ്ഗം കിട്ടാൻ ചിലർ മതം മാറി
വിഡ്ഢികളാകുന്നു.  എല്ലാ സ്ത്രീ ദിനത്തിലും പുരുഷ ദിനത്തിലും ജനങ്ങൾ
മുഴക്കേബ്റാ ശബ്ദം മതങ്ങൾ വേണ്ട, എല്ലാവരും മതത്തെ ബഹിഷ്കരിക്കുക. അപ്പോൾ
ആൾദൈവങ്ങൾ, പുരോഹിതന്മാർ, കുട്ടി ദൈവങ്ങൾ, അത്ഭുത പുരുഷന്മാർ ഒക്കെ
അപ്രത്യക്ഷമാകും. ഒരു പുതിയ ഭൂമിയും പുതിയ  ആകാശവും അപ്പോൾ ഉടലെടുക്കും.
ശരിയായ വിദ്യാഭ്യാസത്തിലൂടെ മതങ്ങളെ പുറംതള്ളാൻ ജനം പ്രാപ്‌തരാകുമെന്നു
പ്രതീക്ഷിക്കാം. ശ്രീ പുത്തെന്കുരിശിന്റെ ലേഖനം ചിന്തിദ്യോതകം
Tom abraham 2017-03-09 06:39:11

Where did Education origin ? Within the boundaries of ancient religious set- up. These writers ignore the facts. Materialistic-minded, superficial thinking results in such hollowness, darkness, and hopelessness. Religions inspire progress and optimism. Those who don't know the ABC of anything, write and write about the XYZ of everything.


vayanakaaran 2017-03-09 08:08:27
Tom Abraham probably thinks he  knows everything. Since he knows everything he is right and what others write is wrong.  I think India Govt. should consider him a jnaanapeedam.  Religious fanaticism is dangerous. Readers be wary of such people !!!
JOHNY 2017-03-09 09:26:34
Where did education origin ?? ഈജിപ്തിൽ ആണോ ആദ്യം തുടങ്ങിയത് എന്നറിയില്ല. പക്ഷെ ഇന്ത്യയിൽ പൗരാണിക കാലത്തു തന്നെ സർവ്വകലാശാലകൾ ഉണ്ടായിരുന്നെന്നും അവയെല്ലാം അധിനിവേശ കാലത്തു നശിപ്പിക്കപ്പെട്ടു. ഉദാഹരണത്തിന് രത്നഗിരി, വിക്രമശില, സോമപുര, വളഭി, നളന്ദ, തക്ഷശില, ബിക്രംപൂർ തുടങ്ങിയ സർവ്വകലാശാലകൾ. എന്ത് കൊണ്ടാണ് നമ്മുടെ ചരിത്ര പഠനത്തിൽ ഈ ചരിത്രത്തിനു പ്രാദാന്യം കിട്ടാതെ പോയതെന്നറിയില്ല.
Dr.Sasi 2017-03-09 11:34:17

 ചില ആളുകളുടെ പ്രതികരണത്തിന്റെ ഉൾകാഴ്ചയുടെ ഊർജം ഊഹിച്ചുപോയാൽ ഉറി പോലും ഊറി ചിരിച്ചു പോകും.നമ്മൾ എഴുതുന്ന കാര്യ്ങ്ങളും , കാരണങ്ങളും വളരെ നിസ്സാരമായി , ബാലപാഠമറിയാത്തവരെന്നു  പറയുന്നവരോട് നല്ല ബഹുമാനമുണ്ട് . കാരണം എന്തും നിസ്സാരമായികാണുബോൾ, സാരമെന്താണെന്നു  അവർ തന്നെ  അനേഷിച്ചു  കണ്ടുപിടിച്ചുകൊള്ളും .അഗാതമായ അനുഭൂതിയും വീക്ഷണബോധവും നിറഞ്ഞ നല്ല സമ്പന്നമായ ഒരു ലേഖനമാണ്  ശ്രീ ജോർജ് പുത്തെന്കുരിശ്ശ്  യുക്തിപൂർവം വ്യക്തമായി അനുവാചകർക്ക് നൽകിയിരിക്കുന്നത് .എല്ലാത്തിന്റെയും ബാലപാഠം അറിയുന്ന 'വിവരമുള്ള'മനുഷ്യന് എഡ്യൂക്കേഷന്റെ  ഒറിജിൻ' അറിയാതെപോയി.ഒരിക്കലും എടുത്തുമാറ്റാൻ കഴിയാത്ത കണ്ണട ധരിച്ചത് കൊണ്ടും മുൻ ധാരണകൊണ്ടും  നിറഞ്ഞ മനസ്സിനോട്  സംവാദം ചെയ്യുക എന്നത് ഭ്രാന്തന്മാരുടെ ദൗത്യമാണ് .വിവിധ പ്രകാരത്തിൽ പെട്ട (ഹിന്ദു എന്നോ , മുസ്ലിം എന്നോ , ക്രിസ്ത്യൻ എന്നോ ,പുസ്തക മെന്നോ ,ഗ്രന്ഥ് മെന്നോ)വിധേയത്വം കൊണ്ട്  അന്ധകാരത്തിൽ  കഴിയാതെ വായനയുടെ വ്യാപ്തിയും ,കാഴ്ച്ച്ചയുടെ കാല്യമായ കാതലും, ദൂരവും സ്വയം വികസിപ്പിക്കുക.എന്നിട്ടു വിദ്യാഭ്യാസത്തിന്റെ ഒറിജിൻ  കണ്ടുപിടിക്കേണ്ടതാണ് !സംസ്കൃതത്തിൽ  ' വിവരം 'എന്നാൽ പൊള്ള (ദ്വാരം)എന്ന ഒരു അർത്ഥവും കാണാം .

(Dr.Sasi)


നാരദർ 2017-03-09 10:40:11

വായനക്കാരൻ ഇങ്ങനെ ടോം എബ്രാഹാമിനെ കടന്നാക്രമിക്കാതെ കുറച്ചേ വിട്ടുകൊടുത്തു കൊണ്ടിരുന്നാൽ, അതായത് ചൂണ്ട ഇടുന്നതുപോലെ, പുള്ളിയെത്രമാത്രം അറിവുള്ളവനാണെന്ന് മനസിലാക്കാൻ കഴിയും. ജോണി ചെയ്യുന്നതുപോലെ. കഥയില്ലാത്തവനാണെങ്കിൽ ചുണ്ട വലിക്കുന്നതുപോലെ ഒറ്റവലി. പിന്നെ അനങ്ങില്ല - വായനക്കാരന് ഞാൻ പറയുന്നതിന്റെ ഗുട്ടൻസ് പിടികിട്ടി കാണുമല്ലോ ?


വായനക്കാരൻ 2017-03-09 14:46:14

ഡോക്‌ടർ ശശിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.  ഇവിടെ സ്ത്രീക്ക് വിദ്യാഭ്യസത്തിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യവും അതിലൂടെ അവർക്ക് നേടാവുന്ന സ്വയംപരിയാപ്തതേയും കേന്ദ്രികരിച്ചാണ് ലേഖനം എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസം വീട്ടിൽ ആരംഭിക്കാം ഏതുകാലത്തും. അതിന് വിദ്യാഭ്യാസം എവിടെ തുടങ്ങി എന്ന് തുടങ്ങി എന്നൊക്കെ ചോദിച്ചു വിഷത്തിൽ നിന്ന് വ്യതിചലിക്കുന്നത്‌ ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തകൊണ്ടും ഉള്ള അറിവിൽ കണ്ടമാനം വിവരം (ദ്വാരം) ഉള്ളതുകൊണ്ടുമാണ്.


Dr.Sasi 2017-03-09 18:48:44
സമുഹത്തിന്റെ ഉദുകൃഷ്ടത്തിനുതകുന്ന തരത്തിലുള്ള അഭിപ്രായങ്ങളെ  ആവേശത്തോടുകൂടി അംഗീകരിക്കണം .പക്ഷെ അതേ സമയത്തുവികലമായ അറിവുകൾ സാമാജിക ശരീരത്തെ നശിപ്പിക്കുന്നു .തലച്ചോറിന്റെ വലിപ്പ മനുസരിച്ചാണ് ഒരാളുടെ ബുദ്ധി എന്ന് ഡാർവിൻ ഒരിക്കൽപോലും സൂചിപ്പിച്ചിട്ടില്ല പുരുഷന്റെ  തലച്ചോറിനേക്കാൾ പത്തു ശതമാനം വലിപ്പം കുറവാണു സ്ത്രീകളുടെ തലച്ചോറ് എന്നത് ശരിയാണെങ്കിലും ഇന്റലിജൻസ് കോടൈന്റ്‌സ് (intelligence quotient IQ ) ,സ്ത്രീക്കും പുരുഷനും ഒരേപോലെയാണ് !അതായതു ഈ വലിപ്പ ചെറുപ്പം ബുദ്ധിയോട്  തുലനം  ചെയ്യുന്നത്  തികച്ചും ബുദ്ധിസൂന്യമാണ്‌ !ആനയുടെ തലച്ചോറ് മനുഷ്യന്റെ തലച്ചോറിനേക്കാൾ ഏകദേശം മുന്ന് ഇരട്ടി (8kg ) വലിപ്പമുണ്ട് .എന്നിട്ടും ഒരു ചെറിയ കുന്തം ഉപയോഗിച്ച്  ആനയെ മനുഷ്യൻ ബുദ്ധിപൂർവം നിയന്ത്രിക്കുന്നു !
സ്വധർമ്മം അറിയാതെ ആന മനുഷ്യനോട് മെരുങ്ങി ജീവിക്കുന്നു .മനുഷ്യന്റെ ഏറ്റുവും വലിയ തിരിച്ചറിവ്  'എനിക്ക് അറിയില്ല' എന്ന് പറയുന്നതിലാണ് ! 
(Dr.Sasi)

Tom abraham 2017-03-09 16:05:54

Woman s brain is inferior to man s, as per even Darwin your great  ' evolution ' genius . Modern MRI three- D research confirm the same. That woman should be equally treated is a hollow argument. Exemptions don't guide us. Anthropology, modern research support Man over woman. Don't blame religion. Do your homework, dear kids.


Dr.Sasi 2017-03-09 21:23:53
തിരുത്തൽ:
ഇന്റലിജൻസ് കോഷിൻറ്
ബുദ്ധിശൂന്യമാണ്
അക്ഷരതെറ്റുകൾ സദയം  പൊറുക്കുക !
വിദ്യാധരൻ 2017-03-09 22:10:44
ശക്‌തി വിവിധാ ജ്ഞേയാ 
തൈജസി താമസീതി ച
സഹവാസോ നായോർ നാസ്തി 
തേജസ്തിമിരയോരിവ ( ദർശനമാല -ശ്രീനാരായണഗുരു )

ശക്തിയാകട്ടെ തൈജസിയെന്നും താമസിയെന്നും രണ്ടുവിധമുണ്ട് . ഇവ രണ്ടും വെളിച്ചവും ഇരുട്ടും (വിദ്യയും അവിദ്യയും ) പോലെയാണ്. ഒരുമിച്ചിരിക്കാൻ കഴിവുള്ളവയല്ല . ആത്മാവ് ആനന്ദസ്വരൂപമാണ് ആത്മാവിലല്ലാതെ ആനന്ദം മറ്റൊരിടത്തുമില്ല. അപ്പോൾ ആനന്ദമന്വേഷിക്കുന്ന സകലരും തിരയുന്നത് ആതാമാവിനെ തന്നെയാണ്. പക്ഷെ വസ്തു എവിടെ കിട്ടുമെന്ന് നിശ്ചയമില്ലാത്തതുകൊണ്ട് ചിലർ തിരഞ്ഞു ചെല്ലുംതോറും അതിൽ നിന്നും അകലുകയാണ് ചെയ്യുന്നത് .  വസ്തുവിനെ കണ്ടെത്തേണ്ടയിടം വ്യക്തമായി ധരിച്ചുകൊണ്ട് അന്വേഷിക്കുന്നവർ തിരഞ്ഞുചെല്ലുന്തോറും അതിനോട് അടുക്കുന്നു. ആത്മ വസ്തുവിനോട് അടുപ്പിക്കുന്നതും അകറ്റുന്നതും ശക്തയാണ് .  അടുപ്പിക്കുന്ന ശക്തിയാണ് തൈജസി    അകറ്റി കളയുന്ന ശക്തിയാണ് താമസി . വേദാന്ത ശാസ്ത്രത്തിൽ തൈജസിയെ വിദ്യയെന്നും താമസിയെ അവിദ്യയെന്നും പറയുന്നു .

സ്ത്രീയുടെയും പുരുഷന്റെയും വ്യതസ്തമായ സവിശേഷതകളെ തിരിച്ചറിയാതെ ഒന്ന് ഒന്നിനേക്കാൾ മെച്ചമെന്നു വിളിച്ചു പറയുന്നത് അവിദ്യയെക്കാൾ കട്ടികൂടിയ മൂഢത്തരമാണെന്ന് വിദ്യയുള്ളവർ മനസിലാക്കുന്നു. ഇത് തിരിച്ചറിയാൻ കഴിയാത്ത മൂഡൻ നിലാവ് കണ്ടു കുരയ്ക്കുന്ന പട്ടിയെപ്പോലെ കുരച്ചു കൊണ്ടിരിക്കുന്നു 

ഇത്രേം ഇവിടെ പറഞ്ഞത് തലയിൽ ഇരുട്ട് കയറിയവന്മാർ ഭൂമിക്ക് ഭാരമായി ഇവിടെ കറങ്ങന്നതുകൊണ്ടാണ് .

Observer 2017-03-10 11:30:22
വിദ്യാധരൻ ടോം എബ്രാഹാമിന് നല്ലൊരു മറുപടി കൊടുത്തിരിക്കുന്നു 
Tom abraham 2017-03-10 14:12:26
Sudheeran resigned. Tom Abraham is ready to stop comment, resigns. Bye bye, thank you All.
Thomas K Varghese 2020-01-14 16:04:11
  Good article.  The religions are keeping people separate, teaching to hate others, bribing offering heaven.     People need to attach to God and detach to religion.    Thank you for the thought-provoking article. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക