Image

റോബിന്‍ വടക്കുംചേരി പണവും സ്വാധീനവും ഉപയോഗിച്ച് അഴിക്കുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കരുത്

ജോജോ തോമസ്, ന്യൂയോര്‍ക്ക് Published on 14 March, 2017
റോബിന്‍ വടക്കുംചേരി പണവും സ്വാധീനവും ഉപയോഗിച്ച് അഴിക്കുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കരുത്
റോബിന്‍ വടക്കുംചേരി എന്ന മനുഷ്യമൃഗത്തിനു ഇരയായിതീര്‍ന്ന 16 വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച്, പ്രസവിപ്പിച്ച്. ഇളംപ്രായത്തില്‍ അമ്മയാക്കിതീര്‍ത്ത ശേഷം കേരളത്തില്‍ നിന്നും കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിടിയിലായ വാര്‍ത്ത സൃഷ്ടിച്ച നടുക്കവും, ഹൃദയനൊമ്പരവും ഉള്ളിലൊതുക്കി ഈ കുറിപ്പ് എഴുതുവാന്‍ ഞാന്‍ ശ്രമിക്കുന്നു.

അച്ചടി-ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഈ വാര്‍ത്തയുടെ പ്രാധാന്യം അനുദിനം കുറഞ്ഞു വരുന്നതും നാം കാണുന്നു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രുരകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികളെ പോലീസ് പിടിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന അതേ വേഗതയില്‍തന്നെ അവ അപ്രത്യക്ഷമാകുകയും, കുറ്റവാളികള്‍ പണവും, സ്വാധീനവും ഉപയോഗിച്ച് ജയിലറയ്ക്കുള്ളില്‍നിന്നും വീണ്ടും സമൂഹമദ്ധ്യത്തിലേക്ക് തിരികെ എത്തുന്നതും കേരളത്തില്‍ മാത്രം കണ്ടുവരുന്ന വസ്തുതയാണ്.

എന്തുകൊണ്ട് കേരളത്തിനെ നിയമവ്യവസ്ഥിതി ഇപ്രകാരമാകുന്നു?

പ്രതികരണ ശേഷി നഷ്ടപ്പെട്ടവരായിരിക്കാം ഇന്ന് കേരളത്തിലെ മനുഷ്യജനം എന്ന് സൂചിപ്പിക്കുന്നു.

എന്നാല്‍ ഈ പ്രവാസഭൂമിയില്‍ കഴിയുന്ന മലയാളി സമൂഹം ഇത്തരം വാര്‍ത്തയില്‍ എന്തുകൊണ്ട് താല്‍പര്യം കാണിക്കുന്നില്ലാ? ഇവിടെയുള്ള കവികളും, സാഹിത്യപ്രതിഭകളും, സംഘടനാ നേതാക്കളും, മനുഷ്യാവകാശ സ്‌നേഹികളും, വിശ്വാസ സമൂഹവും എന്തുകൊണ്ട് സംഘടിച്ച് മുന്നോട്ട് വരുന്നില്ലാ?

വിരിയും മുമ്പ് പുഴുക്കുത്ത് ഏല്‍ക്കേണ്ടിവരികയും, ശിഷ്ടകാലം അപമാനഭാരത്താല്‍ കഴിയേണ്ടി വന്നിരിക്കുന്ന ഈ പെണ്‍കുട്ടിയുടെ മാനസിക വ്യഥ മനസ്സിലാക്കുവാന്‍ ഇവിടുത്തെ മനുഷ്യസമൂഹം എന്തുകൊണ്ട് ഉണരുന്നില്ലാ? നമ്മുടെ നാട്ടില്‍ ഈ യുഗത്തിലും കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെതായ ഗൗരവം നല്‍കിയിട്ടില്ല. അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നുമില്ല.

നിയമത്തെ വിലയ്ക്കുവാങ്ങുന്ന നാടാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളം.

ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ?

റോബിന്‍ വടക്കും ചേരി എന്ന വിഷപാമ്പിനെ പാലൂട്ടി വളര്‍ത്തിയവര്‍ക്കും, കത്തോലിക്കാ സമൂഹത്തിനും ഈ നീചനെ തിരിച്ചറിയാതെ പോയതാണെന്ന് പറയുന്നത് വിശ്വസിക്കുക അസാദ്ധ്യം. എത്രയെത്ര പെണ്‍കുട്ടികളുടെ ചാരിത്ര്യം നശിപ്പിച്ചുകൊണ്ട് അന്യായമായി സമ്പാദിച്ച കോടികളുടെ ബലത്തില്‍ അവയെല്ലാം ഒതുക്കിതീര്‍ത്ത് വിലസി നടന്ന ഈ കശ്മലനെ, ദൈവം തന്നെ ഇവന്റെ വിളയാട്ടം അവസാനിപ്പിച്ചു. പക്ഷെ പ്രായം തികയാത്ത ഒരു പെണ്‍കുട്ടി അതിനു ബലിയാടായി.

ഏതൊരു പെണ്‍കുട്ടിയെയുംപോലെ, ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കു മേഹന സ്വപ്‌നങ്ങളുമായി, പറന്നുയരുവാന്‍ വെമ്പിയ ഒരു നിഷ്‌കളങ്ക ചിത്രശലഭത്തെ നിഷ്‌കരുണം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍, ആ പീഡനങ്ങള്‍ കൂരമ്പുപോലെ തറച്ചുകൊണ്ടത് സ്ത്രീസമൂഹത്തിലെ ഏവരിലുമാണ് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം.

ഒരു തെറ്റ് പറ്റിയപ്പോള്‍ ആ പുരോഹിതനെ തിരുത്തിയരുന്നുവെങ്കില്‍ ഇന്ന് ഈ പുരോഹിത സമൂഹം മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുമായിരുന്നോ?

ഇതിന്റെ ഉത്തരവാദിത്വം ആര്‍ക്ക്?
സഭാ നേതൃത്വത്തിനോ? അതോ വിശ്വാസ സമൂഹത്തിനൊ?

എന്തിനു വേണ്ടിയാണ് ഇത്രയും കാലം ഈ മനുഷ്യജന്തുവിനെ - പാവനമായ, പവിത്രതയുടെ, ആത്മസമര്‍പ്പണത്തിന്റെ പൗരേഹിത്യവേല ചെയ്യുവാന്‍ സഭ അനുവദിച്ചു?

പൗരോഹിത്യസമര്‍പ്പണം ജീവത്യാഗമായി, കാല്‍വരിയില്‍ ക്രൂശിലേറിയ കൃസ്തുവിനു വേണ്ടി അപ്പസ്‌തോലവേല ചെയ്യുന്ന ആഗോളപുരോഹിതര്‍ക്കും, കത്തോലിക്കാ സഭയ്ക്കും കളങ്കം വരുത്തി വച്ച റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്നും പുറത്താക്കി ശുദ്ധികലശം ചെയ്‌തെങ്കില്‍ മാത്രമെ, വിശ്വാസ സമൂഹത്തിലെ ഈ പാവപ്പെട്ട അപക്വമായ പെണ്‍കുട്ടിക്കും റോബിന്‍ വടക്കുചേരിക്ക് ഇരകളായിതീര്‍ന്ന മറ്റ് അനവധി പെണ്‍കുട്ടികളുടെ ദീന രോദനത്തിന് ആശ്വാസമാവുകയുള്ളു.

ഇന്ന് നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു കഴിയുന്ന ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയു സഹോദരങ്ങളുടെയും മാനസികവൃഥ ആരു മനസ്സിലാക്കും. സ്വന്തം മകളുടെ ചാരിത്ര്യത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത റോബിന്‍ വടക്കുംചേരിയെപോലുള്ള കശ്മലന്മാര്‍ ഇനിയും ഈ ഭൂമുഖത്ത് വിലസാന്‍ അനുവദിക്കരുത്.

പൂച്ചയെപ്പോലെ കണ്ണടച്ചുപാലു കുടിച്ചിരുന്ന ഈ വൃത്തികെട്ട വികാര ജീവി മനുഷ്യ സമൂഹത്തിനും ആഗോളപുരോഹിത വൃന്ദത്തിനും വരുത്തിവച്ച കളങ്കം ഒരു മാപ്പ് അപേക്ഷയിലൊ, പത്രപ്രസ്താവനയിലൊ പരിഹരിക്കപ്പെടാവുന്ന ഒന്നല്ലാ. നിയമത്തിലെ പഴുതുകള്‍ അടച്ച് ഇക്കാലമത്രയും റോബിന്‍ വടക്കുംചേരി ചെയ്തു കൂട്ടിയ നീച കുറ്റകൃത്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയെങ്കില്‍ മാത്രമെ റോബിന്‍ വടക്കുംചേരി ചിഹ്നഭിന്നമാക്കിയ ജീവിതങ്ങള്‍ക്ക് (ഇരകളായി തീര്‍ന്ന നിര്‍ദ്ദനരും, പാവപ്പെട്ടവരുമായ കത്തോലിക്കാ സഭയിലെ വിശ്വാസികള്‍ക്ക്) ഒരു ദീര്‍ഘനിശ്വാസം കഴിക്കാനാവു. അന്യായമായി സമ്പാദിച്ച കോടികണക്കിനു പണവും, ഉന്നത സ്ഥാനങ്ങളില്‍ സ്വാധീനവും ഉള്ള റോബിന്‍ വടക്കുംചേരിയെ രക്ഷിക്കാന്‍ ജയിലറയ്ക്കുള്ളില്‍ നിന്നും പുറത്തുകൊണ്ടുവരുവാന്‍ സുപ്രീംകോടതിയിലെ പ്രമുഖ വക്കീല്‍മാര്‍ വാദിച്ചാലും നിയമദേവതയുടെ ഒരു കരുണയ്ക്കും, സഹതാപത്തിനും ഈ കൊടുപാതകങ്ങള്‍ ചെയ്ത റോബിന്‍ വടക്കുംചേരി അര്‍ഹിക്കുന്നില്ല.

ഇന്ത്യന്‍ നീതി പീഠത്തിന് മുന്‍പില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുവാന്‍ കോടതി തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Join WhatsApp News
vayanakaaran 2017-03-14 05:46:22
നാട്ടിലെ അക്രമങ്ങൾ കേട്ട് അമേരിക്കൻ മലയാളികൾ കോപാകുലരാകുകയും, അരിസം പൂണ്ട് രാവണനെ പോലെചന്ദ്രഹാസമിളക്കുകയും (അതായത്  ലേഖനങ്ങൾ എഴുതൽ)
ചെയ്യുന്നുണ്ടെങ്കിലും ഒരു കുമിളയുടെ ആയുസ്സിൽ അതെല്ലാം മാഞ്ഞുപോകുന്നു. സംഘടനാ നേതാക്കന്മാരും അല്ലാത്തവരും ഇത്തരം കാര്യങ്ങളിൽ ഞെട്ടുകയും, അഭിപ്രായങ്ങൾ വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം പ്രതികരണങ്ങൾ കൊണ്ട് എഴുതുന്ന ആൾ എഴുത്തുകാരൻ ആകുന്നതല്ലാതെ ഇര യ്ക്ക്
പ്രയോജനമോ, വേട്ടക്കാരന് ശിക്ഷയോ കിട്ടുന്നില്ല. സരസ്വതി അവാർഡ് നൽകി അമേരിക്കൻ മലയാളികളെ സംസ്കാര ചിത്തരാക്കുന്ന ശ്രീ ജോജോ തോമസ് നാട്ടിലെ അക്രമങ്ങൾക്കെതിരെ പൊരുതാൻ ശക്തമായ ഒരു മാർഗം രൂപപ്പെടുത്തണം. ഇങ്ങനെ പലരും എഴുതി അപ്രത്യക്ഷമാകുകയും പിന്നെ ഒരു അക്രമം വരുമ്പോൾ ആമയെപോലെ തല നീട്ടുകയും ചെയ്തിട്ട് എന്ത് കാര്യം. ഓർക്കുക ഓൺ ലൈൻ വഴി ഈ വിവരങ്ങളൊക്കെ വായനക്കാർക്ക് കിട്ടുന്നുണ്ട്. പിന്നെ നിങ്ങളുടെ വക ഈ
എഴുത്തുകൾ എന്തിനെന്ന് വായനക്കാർ ചിന്തിക്കാതിരിക്കണമെങ്കിൽ എഴുതി പിന്മാറാതെ അതിനെ പിന് തുടര്ന്ന  നീതി വാങ്ങിയിരിക്കണം. ഇവിടെ ഇപ്പോൾ എഴുത്തുകാർക്ക് ക്ഷാമമില്ലല്ലോ.
ജോണി 2017-03-14 09:09:03
use the common sense!!! Please don't write too much and get too excited without finding or knowing the full story.  ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം പേര് വയ്ക്കാതെ എഴുതിയത്  ഒരു പുരോഹിതൻ ആണെന്ന്. മറ്റാർക്കും ഇതുപോലൊരു ഭീഷണിയുടെ സ്വരത്തിൽ ഈ സംഭവത്തിൽ എഴുതാൻ സാധിക്കില്ല. താങ്കൾക്കു പേര് വച്ചെഴുതാനുള്ള ബുദ്ധിമുട്ടു മനസ്സിലാക്കുന്നു. സൂര്യനെല്ലി പെൺകുട്ടിയെ ബാല വേശ്യ എന്ന് വിളിച്ചവരുടെ പിന്ഗാമികൾക്ക് ഇതുപോലെ മാത്രമേ പറയാൻ കഴിയൂ. റോബിൻ എന്ന ചെന്നായ ഈ കുട്ടിയെ ബാലൻസംഗം ചെയ്ത ശേഷം ആ പിഞ്ചു കുഞ്ഞിന്റെ ദൃശ്യങ്ങൾ ഫോണിലും ലാപ്ടോപ്പിലും സൂക്ഷിച്ചിട്ടാണ് ഈ ഇടപാട് തുടർന്നത്. ഈ കുട്ടി പ്രസവിച്ചത് കൊണ്ടല്ലേ പുറം ലോകം അറിഞ്ഞത്. പുറത്തറിയാത്ത എത്രയോ പീഡന കഥകൾ ആണ് ഇദ്ദേഹത്തെ കുറിച്ച് ആ നാട്ടുകാർ പറയുന്നത്. ഇതിനെല്ലാമുപരി പണം വാഗ്ദാനം ചെയ്തത് സ്വന്തം  പിതാവിനെക്കൊണ്ട് ആ മഹാപാപത്തിന്റെ ഉത്തരവാദിത്വവും ഏല്പിക്കാൻ നോക്കിയ നീചന്മാരെ ന്യായീകരിക്കുന്നവരെ സമൂഹം തിരിച്ചറിയുക.
Just a Reader 2017-03-14 07:20:27
If the girl went to Robin the so called bad guy only once and got pregnant then he is to blame. But if the girl has been going to him more than once alone and finally ' accidently' got pregnant then .........use the common sense!!! Please don't write too much and get too excited without finding or knowing the full story.
Asok kumar 2017-03-14 09:24:48
Very good Jojo . Real guts . 
Moncy kodumon 2017-03-16 16:42:07
I appreciate  your courage  tell the real truth.But everything will wipe out with money
വിദ്യാധരൻ 2017-03-16 19:45:55
പാപികളെ ശിക്ഷിക്കുക എന്നുള്ളതല്ലായിരുന്നു യേശുവിന്റെ പഠനത്തിന്റ കാതലായ ഭാഗം. പാപത്തെ വെറുത്തിട്ട പാപിയെ സ്നേഹിക്കുക എന്നുള്ളതായിരുന്നു.  പിന്നെ പത്തു കൽപ്പന കിട്ടിയെന്നു നിങ്ങൾ വിശ്വസിക്കുന്ന മോസസ് ഒരു കുല ചെയ്യെത്തിട്ടുണ്ട് എന്നുള്ള സത്യം വേദപുസ്തക സത്യങ്ങളുടെ നിഗൂഡ സത്യങ്ങൾ അറിയാവുന്ന നിങ്ങൾക്ക് എന്റെ  വായിൽ നിന്ന് കേൾക്കണ്ട ആവശ്യം ഇല്ലല്ലോ. ഒരു തെറ്റ് ചെയ്താൽ അതിനെക്കുറിച്ച് ചിന്തിക്കുന്നവർ കുറ്റ ബോധം ഉള്ളവരായി മാറുകുകയും അത് വരൂ തലമുറക്ക് പ്രയോചനപ്പെടത്തക്ക രീതിയിൽ  ചിലപ്പോൾ എഴുതി വയ്ക്കുകയും ചെയ്യും.  പത്തുകല്പനകളിലെ സർവ്വ പോക്കിരിത്തരങ്ങളും മോസസ് ചെയ്യിതിന് ശേഷം കല്ലിൽ അദ്ദേഹം തന്നെ എഴുതി വച്ചതാണ്  പത്ത് കൽപ്പന.  മോഷിടിക്കരുത്, വ്യഭിചരിക്കരുത് , കുല ചെയ്യരുത് എന്നൊക്ക . അല്ലാതെ ആകാശത്തു നിന്ന് ദൈവം അഗ്നിയായി വന്നു കല്ലിൽ കൊത്തിയെതിനു ശേഷം കയ്യിൽ വച്ച് കൊടുത്തതല്ല. അന്ന് കടലാസ്സും പെൻസിലും ഇല്ലാതിരുന്നതുകൊണ്ട് കല്ലിൽ കോത്തിയാണ് എഴുതിയിരുന്നത് എന്ന്  ആ ഭൂപ്രദേശങ്ങളിൽ കണ്ടെത്തിയ പല ശിലാഫലകങ്ങളൂം തെളിവാണ്.   
             യേശു എന്ന ആ നല്ല മനുഷ്യന്റെ കോടതിയിൽവി വന്നവരെല്ലാവർക്കും അദ്ദേഹം മാപ്പു കൊടുത്തിട്ടുണ്ട് . കള്ളന്മാർ, വേശ്യകൾ, ചുങ്കക്കാർ, ഒറ്റു കൊടുത്തവർ അങ്ങനെ ആ ലിസ്റ്റ് നീണ്ടു പോകുന്നു ..... പക്ഷെ ഇതൊന്നും തലയിൽ കയറാത്ത ഒരു വർഗ്ഗമാണ് യേശുവിന്റെ പിൻഗാമികൾ എന്ന് പറഞ്ഞു അലഞ്ഞു തിരിയുന്നവർ . അവരുടെ കോടതി കയറിയവരൊന്നും രക്ഷപ്പെട്ടതായി കേട്ടില്ല. അവരുടെ മുദ്രാവാക്ക്യം അവരെ ക്രൂശിക്ക എന്നത് തന്നെ.  മർദ്ദിതൻ ആഗ്രഹിക്കുനന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണെന്നു നിത്യചൈതന്യയതി പറഞ്ഞത്‌ പോലെ.  ക്രൈസ്തവരുടെ മാത്രം കുറ്റമല്ല എല്ലാ മതങ്ങളും  വഴി തെറ്റി സഞ്ചരിക്കുകയാണ് . ഒരാറേ പോയതെല്ലാം പൂളോനും മക്കളും 
               നീതിന്യായ കോടതിയിൽ ആ പുരോഹിതൻ അതിന്റെ നടപടി ക്രമങ്ങളിലൂടെ കടന്ന് ശിക്ഷ വാങ്ങട്ടെ. അതിനു മുൻപ് നിങ്ങൾ വിശുദ്ധ വർഗ്ഗം അയാളെ തൂക്കിലിടാതെ സൂക്ഷിക്കുക . 

തൻറെ പെരുക്കാൽ മണ്ണിലൊളിച്ചപ -
രന്റെ പെരുക്കാൽ കണ്ടു ചിരിക്കും  (സത്യാസ്വയംവരം )

Ninan Mathullah 2017-03-17 04:53:35
Some of the BJP and RSS Christians in emalayalee comment column has time only to talk about Christian Theological issues, argue against Christian faith and defend BJP government policies against minorities. If their faith is questioned they are very sensitive. It become 'Mathaninda' or lack of patriotism etc. Now Vidhyadharan also joined this group?
വിദ്യാധരൻ 2017-03-17 09:31:47

ഞാൻ ഇത് ഒരിക്കൽ കൂടി നൈനാൻ മാത്തുള്ളക്കുവേണ്ടി ഇവിടെ എഴുതുന്നു. സാധാരണ മതങ്ങളും അവരുടെ വാക്താക്കളും എന്നെ ഒരിക്കലും ആവേശ ഭരിതനാക്കാറില്ല. ക്രൈസ്തവ മതമായാലും ഹൈന്ദവ മതമായാലും മഹമ്മദീയ മതമായാലും അതിന്റെ എല്ലാം ഗുരുക്കന്മാർ ഒരു കാര്യത്തിൽ ഒന്നാണ്. അതായത് 'സ്നേഹമാണ് അഖില സാരമൂഴിയിൽ' എന്നതിൽ. ഇവിടെ നൈനാൻ മാത്തുള്ള അടക്കം (അന്തപ്പനും ആൻഡ്‌റൂസും ഒഴിച്ച്) പലരും, ഇവരുടെ എല്ലാം, മതങ്ങൾക്ക്  വേണ്ടി വെട്ടി മരിക്കാൻ തയാറായി നടക്കുന്നവരാണെന്ന്, അവരുടെ ആചാര്യന്മാരെ ഒഴിവാക്കിയുള്ള  അവരുടെ അഭിപ്രായങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇവരുടെ എല്ലാം ആചാര്യന്മാരെ ഒരു മേശയുടെ ചുറ്റും ഇരുത്തിയാൽ അവർ ഇതുപോലെ കോഴിപ്പോര് നടത്തും എന്ന് എനിക്ക് തോന്നുന്നില്ല.

ജൂദാസൊരിക്കലും പാപിയല്ലായിരുന്നെന്ന
സത്യം ഗ്രഹിച്ചിരുന്നേശു എപ്പഴും
കയ്യാഫസെന്ന കള്ളന്റെ കയ്യിലെ
വെറും ചട്ടുകമായിരുന്നവൻ
മുപ്പതു വെള്ളി കാശിൻ തിളക്കത്തിൽ
ഒറ്റവൻ ഒരു നല്ല മനുഷ്യനെ
കുറ്റബോധം വന്നതാം നേരത്ത്
കെട്ടു ഞാന്നു ചത്തു കളഞ്ഞവൻ
കുറ്റ ബോധം ഇല്ലാത്ത എത്രയോ
കുറ്റവാളികളെങ്ങും ചുറ്റി കറങ്ങുന്നു
വീഴുന്നവരുടെ  വായിൽ നിന്ന് തുരുതുരെ
വേദവാക്യവും ഗീതയും ഗോവിന്ദോം
ജൂദാസെന്ന പേര് വിളിക്കുവാൻ
ജാള്യതയാണ് പല അമ്മമാർക്കുമിന്നും
ജോണ് മത്തായി ലൂക്കോസ് പോള്
അങ്ങനെ പെരുവിളിക്കുന്നു നന്നാകാൻ
എന്നാൽ അവരുടെ കയ്യിലിരുപ്പോ കഷ്ടം
ജൂദാസിനേക്കാൾ പത്തുമടങ്ങാണ് നിശ്ചയം 

നടവയലിന്റെ കവിതയുടെ കീഴിൽ എഴുതിയിരുന്നെങ്കിലും ഇത് ഈ ലേഖനത്തിനും അനുയോച്യമാണ്. ഇവിടെ ഞാൻ പറയാൻ ശ്രമിക്കുന്നത് നമ്മൾ കാണുന്നത്പോലെയല്ല ആചാര്യനായ യേശു കാര്യങ്ങളെ കണ്ടിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.  ഇവർ ചെയ്യുന്നതെന്തെന്ന് അറിയായികകൊണ്ടു ഇവരോട് ക്ഷമിക്കണേ എന്ന് പ്രാർത്ഥിക്കാൻ ക്രൂശിൽ കിടന്നുകൊണ്ട് അവനെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ തയാറാകുന്നവർക്ക്  വേണ്ടി പ്രാർത്ഥിക്കാമെങ്കിൽ, ജൂദാസിനോട് അവന്റ കുറ്റം എത്ര ആഴമേറിയെതെങ്കിലും   യേശുവിന് ക്ഷമിക്കാൻ കഴിയുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. യേശു മനുഷ്യമനസുകളോടാണ് സംസാരിക്കാൻ ശ്രമിച്ചതും പശ്ചാതപിക്കാൻ ആവശ്യപ്പെട്ടതും, ഇവിടെ കൊല്ലാൻ ജനം വിധിച്ചിരിക്കുന്ന പുരോഹിതൻ മനുഷ്യ നീതി പ്രകാരം ക്ഷമിക്കാൻ കഴിയാത്ത തെറ്റായിരിക്കും ചെയ്യിതിരിക്കുന്നത് പക്ഷെ യേശുവിന്റ കോടതിയിലെ വാദമുഖങ്ങൾ നിങ്ങളുടെ വാദമുഖങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കുംമെന്നതിന് ഞാൻ മനസിലാക്കിയതോളം ഉറപ്പുണ്ട്. വേശ്യക്കും കള്ളനും മൊക്കെ പാപമോചനം നൽകിയപ്പോൾ അവർക്ക് മോചനം ലഭിച്ചത് അവരുടെ അത്മാവിനാണ്. ഈ ഒരു സത്യമാണ് മതവാദികൾ അവരുടെ അണികൾക്ക് മനസിലാക്കി കൊടുക്കാൻ മടിക്കുന്നതും. അത് മനൻസിലാക്കുന്നവർക്ക് അനന്തമായ വിഹായസ്സിൽ ചിറകടിച്ചുയരാൻ സാധിക്കും. ഇവിടെ ഒരു ചിറകുള്ളവർക്കും പറന്നുയരാൻ പറ്റും   

Ramesh Panicker 2017-03-17 09:44:51
Once Jesus Christ said, "those who did not sin, throw the stone first" and none did.  This is also the same in this case.  All those who talk about what the priest did was not talking it because of their morality, but just to criticize for the sake of criticism.  I am sure even the author will do sex with a 16 year old girl if he gets a chance.  This world is full of hypocrites.  This is not to justify anyone, but telling the reality.
Anthappan 2017-03-17 14:37:17
“The only way to reduce ugliness in the world is to reduce it in yourself,” ― Bayard Rustin
Ninan Mathullah 2017-03-17 15:19:27

പത്തുകല്പനകളിലെ സർവ്വ പോക്കിരിത്തരങ്ങളും മോസസ് ചെയ്യിതിന് There is no proof that he broke all of them.ശേഷം കല്ലിൽ അദ്ദേഹം തന്നെ എഴുതി വച്ചതാണ്  പത്ത് കൽപ്പന.  Vidhyadharan did not answer my question but answered something else. I do not see Christians fighting here on their faith differences or attacking Hindu religion. But Vidhyadharan attacked Christian faith. It is Christian faith that God gave Ten Commandments to Moses. It is Christian faith that Jesus is God. I would not have commented here if you said Christian God Jesus said such and such. How you know God did not give it to Moses? Did you see with your own eyes Moses writing it on stone? Did any eye witness record it for you to quote him/her? You do not have to believe it. But please do not make statements without supporting evidence. Nobody could prove it so far if God wrote it or Moses wrote it as the stone is missing. It is a faith now. You believe it or not believe it. But when making statements you have to bring supporting evidence. മോഷിടിക്കരുത്, വ്യഭിചരിക്കരുത് , കുല ചെയ്യരുത് എന്നൊക്ക . അല്ലാതെ ആകാശത്തു നിന്ന് ദൈവം അഗ്നിയായി വന്നു കല്ലിൽ കൊത്തിയെതിനു ശേഷം കയ്യിൽ വച്ച് കൊടുത്തതല്ല. അന്ന് കടലാസ്സും പെൻസിലും ഇല്ലാതിരുന്നതുകൊണ്ട് കല്ലിൽ കോത്തിയാണ് എഴുതിയിരുന്നത് എന്ന്   ഭൂപ്രദേശങ്ങളിൽ കണ്ടെത്തിയ പല ശിലാഫലകങ്ങളൂം തെളിവാണ്.  How can this be proof that Moses wrote it.  

             യേശു എന്ന നല്ല മനുഷ്യന്റെ കോടതിയിൽവി വന്നവരെല്ലാവർക്കും അദ്ദേഹം മാപ്പു കൊടുത്തിട്ടുണ്ട് .

 

 

 

 

സാധാരണ മതങ്ങളും അവരുടെ വാക്താക്കളും എന്നെ ഒരിക്കലും ആവേശ ഭരിതനാക്കാറില്ല. Your statements prove that you are biased towards Hinduism as you are born in that religion. Our subconscious mind can work without our knowledge to shape our opinions. I only suggested that you be watchful of it.

vayanakaaran 2017-03-17 19:18:35
ഓണത്തിന് ഇടക്ക് പൂട്ട് കച്ചവടം എന്ന് പറഞ്ഞപോലെ ഇ മലയാളി മാത്തുള്ളക്ക് സുവിശേഷം പ്രസംഗിക്കാനുള്ള
വേദിയാകുന്നത് മഹാ കഷ്ടം. വിദ്യാധരൻ ഹിന്ദുവാണെന്ന്
മറ്റും മാത്തുള്ള എഴുതുന്നു. ഒരു കത്തോലിക്കാ പുരോഹിതന്
ഒരു തെറ്റ് പറ്റി. അദ്ദ്ദേഹം നിയമത്തിന്റെ പിടിയിലാണ്. അതാണ് ഇവിടെ വിഷയം.
അതിനെന്തിനാണ്  വെറുതെ ഒരു ഹിന്ദു കൃസ്ത്യൻ ലഹള വായനക്കാർ
തമ്മിൽ. പ്രിയ വിദ്യാധരാ താങ്കൾക്ക് ഒരു പടം കൊടുത്തു
കൂടെ. എന്തിനാണ് ജനങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. മാത്തുള്ളക്ക് ഹിന്ദുക്കളെ ഇഷ്ടമല്ല അതുകൊണ്ട് വിദ്യാധരൻഇനി പേര് മാറ്റി എഴുതി നോക്ക്. കൃസ്ത്യാനികൾ സത്യം പറഞ്ഞാൽ മാത്തുള്ള പറയും അവരൊക്കെ ർ.എസ്, എസ്  അല്ലെങ്കിൽ മോദിയുടെ ആൾക്കാർ എന്ന്. അന്തപ്പാ, ആൻഡ്രുസ്സ് മാത്തുള്ളക്ക് വേണ്ടത് കൊടുക്കുക.
John the Baptist 2017-03-17 20:48:30
It looks like Vidyaadharan has deeper knowledge about Jesus than theses so called Christians. Christians have completely distorted Jesus
Cowboy 2017-03-17 21:33:29

Sin no more. Stringent law is coming.  I think this law will bankrupt many men. 

A Texas lawmaker has proposed a bill that would fine a man $100 each time he masturbates. The bill also imposes a 24-hour waiting period if a guy wants a colonoscopy or a vasectomy, or if he's in the market for some Viagra. Rep. Jessica Farrar, a Democrat, knows her bill isn't going to get very far. But she proposed it last week to make a point and give male lawmakers a taste of their own medicine.Farrar has long been an advocate of women's health in a state that has made it extremely difficult for women to get abortions. And the bill, by pointing out a sexist double standard, is meant to shine a light on the obstacles women deal with when it comes to their health care."Let's look at what Texas has done to women," Farrar told CNN. "What if men had to undergo the same intrusive procedures?"

Ninan Mathullah 2017-03-18 04:06:41
Vaayanakkaran, My Hindu friends in Houston and other places will not tell that I do not like Hindus. I consider all major religion from God and as such treated Hindus with respect. I never attacked Hindu faith while many here attack Christian faith. Vidhyadharan once admitted in his comments that his Hindu upbringing has influenzed his thoughts and writings. I know some people here want to keep the focus on the priest to use that for Christian bashing. This Jesus Vidhyadharan and my Hindu friends quote here a lot never asked anybody about their religion or to tell them what they believe is not right.Is it not time to move on?
born again 2017-03-18 07:04:59
Moses killed an Egyptian, his successor Joshua was a mass murder and so is their god. If what is written in the old testament is true, their god killed more than all the modern wars. Moses said the 10 commandments were from god to control the people. Bible says they did not obey it anyway. Modern bible pundits agree that 10 commandments were formulated by priests and gave the authorship to god. Old testament god was a barbarian anyway. Jesus nullified all the 10 commandments and gave us the new one = LOVE. So do not get crazy with all the rules and laws of church. Love and do good deeds. ie. The true teachings of Jesus
V George 2017-03-18 08:04:13
സത്യക്രിസ്ത്യാനി രമേശ് പണിക്കർ തുടങ്ങിയ വ്യാജ പേരിൽ എഴുതുന്ന അല്ലയോ പുരോഹിതരെ നിങ്ങൾ എന്തിനാണ് ഇത്രയും വേവലാതിപ്പെടുന്നത്. നിങ്ങളുടെ പ്രതിനിധിയെ ഇന്ത്യയിലെ ഒരു കോടതിയും ശിക്ഷിക്കില്ല. കാരണം ഇതുപോലുള്ള ധാരാളം കേസിലിൽ നിന്നും പുഷ്പംപോലെ ഊരിപ്പോന്ന ചരിത്രമല്ലേ ഉള്ളത്. അതുകൊണ്ടു സമാധാനിക്കു. ഇപ്പൊ ഈ കുരക്കുന്നവരുടെ പിറകെ പോയി സഭയെ കൂടുതൽ നാറ്റിക്കാതിരിക്കു.
എസ്ചിറ്റൂര്‍ 2017-03-18 06:33:15
യേശുകൃസ്തുവിന്‍റെ തത്ത്വദര്‍ശനം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകുന്നതാണ്. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ലളിതമായ ഒരു പ്രാര്‍ത്ഥനയും പറഞ്ഞു തന്നിട്ടുണ്ട്. ഇതൊക്കെ എന്താണെന്ന് വ്യാഖ്യാനിച്ചു തരാന്‍ വേണ്ടി പുരോഹിതന്മാരെ ആശ്രയിക്കണോ? പണചിലവുകള്‍ വേറെയും.
true christian 2017-03-18 06:49:22

It is not just in catholic church alone

There is nothing new here, ie why many are silent, it is not because they support the priest. Priests in the monks order are highly educated and has good character. They stay away from women and nuns. But parish priests are exposed to women who come to confess and nuns near by. Nuns use other nuns too. Marriage of priests & nuns too is not much solution, but it will help. Married priests are not different or better either.

Just because he is a priest, he cannot be punished severe. Law must be impartial. Priests are not different from others, they are workers like other workers, they chose the best one. There are fanatic writers here, sane people are not going to fight with them. Nothing can make them stop. They may say good-bye and go but will come back. So don't waste your time to write to chase them away.

Write good ideas to make others think and be good. Do not promote hatred, religious or political fanatics.


JEGI 2017-03-18 06:53:20
ശ്രീ രമേഷ് പണിക്കർ, യേശു പറഞ്ഞ നൂറു കണക്കിന് നല്ല കാര്യങ്ങളിൽ ഒരെണ്ണം തപ്പിയെടുത്തു റോബിൻ വടക്കുംചേരി എന്ന ആട്ടിൻ തോലിട്ട ചെന്നായയെ ന്യായീകരിക്കാൻ നാണമില്ലേ സുഹൃത്തേ. ഈ വക തെമ്മാടികൾക്കു വിളക്കു കാണിച്ചോളു, പക്ഷെ യേശുവിനെ വെറുതെ എന്തിനു കൂട്ട് പിടിക്കുന്നു. വിദ്യാധരൻ വായനക്കാരൻ എന്നിവരോട് പൂർണമായും യോജിക്കുന്നു. 
അവറാച്ചൻ 2017-03-18 09:15:29
'ഉല പഴുക്കുമ്പോൾ കൊല്ലനും കൊല്ലത്തിയും ഒന്ന്' എന്ന് പറഞ്ഞമാതിരി!! ഇവരുടെ തർക്കങ്ങൾ ഒക്കെ വെറുതെ ഒരു കാട്ടികൂട്ടലല്ലേ? 

ട്രംപ് ഭരണം അമേരിക്കക്ക് ഉയർച്ചയാണ് സമ്മാനിക്കുന്നത് എന്ന് പറഞ്ഞാൽ മതി. എല്ലാരും ഒറ്റക്കെട്ടായിക്കോളും,  ട്രംപ് 20 വർഷം മുൻപ് ആരെയോ തോണ്ടി, മുങ്ങികപ്പലിൽ റഷ്യയിൽ നിന്നാളിറക്കി (2 ലക്ഷം), അവരെക്കൊണ്ട് അമേരിക്കൻസിന്റെ പോക്കറ്റ് അടിച്ചു കിട്ടിയ US ഡ്രൈവേഴ്സ് ലൈസൻസ് കാണിച്ചു കള്ള വോട്ട് ചെയ്യിപ്പിച്ചു എന്നൊക്കെ പറഞ്ഞു ഒരുമിച്ചു തുള്ളിക്കോളും. 

സത്യം അംഗീകരിക്കാനും, ഭരണ വിജയം അഭിനന്ദിക്കാനും ഒരു മടിയാ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക