Image

കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )

Published on 22 March, 2017
കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )
മനുഷ്യമനസ്സില്‍ നിന്ന് കാരുണ്യം നീങ്ങിപ്പോയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം രക്ഷിതാക്കളോടും സഹധര്‍മിണിയോടും കുടുംബത്തോടും മക്കളോട് പോലും കാരുണ്യം കാണിക്കാത്ത ഒരു ആസുര കാലമാണിത്. മനുഷ്യത്വം വറ്റിവരണ്ട് മനസ്സ് മരുഭൂമിയായി മാറിയ കാലം. ഈ കാലഘട്ടത്തില്‍ സമൂഹത്തിനു ആകെ പ്രതീക്ഷയുള്ളത് യുവ സമൂഹത്തിലാണ്. ഇത് ആധുനിക സമൂഹം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തെളിയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കലാ പ്രവര്‍ത്തനങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മാതൃകയായി ഒരു യുവ കലാകാരി-അഞ്ജലി വെട്ടം .

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിന്നും ലോക മലയാളി സമൂഹത്തിലേക്ക് നമുക്ക് യാതൊരു സങ്കോചവും കൂടാതെ അഭിമാനത്തോടെ പരിചയപ്പെടുത്താവുന്ന കലാകാരിയാണ് അഞ്ജലി .തന്റെ കലാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും അഞ്ജലി മനസ്സ് തുറക്കുന്നു

ചോദ്യം: കലാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഒരു വലിയ യുവ സമൂഹം അമേരിക്കന്‍ മലയാളികള്‍ക്കിടയിലുണ്ട് . പലരും അവരുടേതായ അസോസിയേഷനുകളില്‍ സംഘടിപ്പിക്കുകപ്പെടുന്ന ഓണം, ക്രിസ്തുമസ്, വിഷു പോലെയുള്ള ആഘോഷങ്ങളിലും മറ്റും അവരുടെ കഴിവ് പ്രകടിപ്പിക്കുവാന്‍ ആണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ അവരൊന്നും കലയുടെ മുഖ്യ ധാരയിലേക്ക്വരുന്നില്ല . അതിനെന്താണ് കാരണം. സ്വന്തം അനുഭവങ്ങളിലൂടെ വിശദീകരിക്കാമോ?

ഉത്തരം: അങ്ങനെ അല്ല. ഇവിടെ അവസരങ്ങള്‍ ഏറെയാണ് . പലരും കലാ പ്രവര്‍ത്തനങ്ങളെസീരിയസായി കാണുന്നില്ല എന്ന് തോന്നിയിട്ടുണ്ട് .പക്ഷെ ഉള്ള അവസരങ്ങള്‍ കേരളത്തിലെ മികച്ച നൃത്ത കലാ വേദികള്‍ക്കൊപ്പം തന്നെയാണുള്ളത് . അതിനെ അംഗീകരിക്കാന്‍ കാണികളും, പ്രോത്സാഹിപ്പിക്കാന്‍ ഒരു വലിയ സമൂഹവും ഉണ്ട് . എന്റെ അനുഭവത്തില്‍ എനിക്ക് ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാന്‍ നൃത്തം പഠിക്കുന്നു. ശാസ്ത്രീയമായി തന്നെ . പക്ഷെ ചില നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ എന്റേതായ ചില രീതികള്‍ കൂടി ഞാന്‍ പരീക്ഷിക്കാറുണ്ട് .സ്‌കൂള്‍ കോളേജ് തലങ്ങളില്‍ അവതരിപ്പിക്കുന്ന ചില ഐറ്റങ്ങള്‍ക്കാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുക . മറ്റു പ്രവാസി സമൂഹങ്ങളെ അപേക്ഷിച്ചു അമേരിക്കന്‍ മലയാളി സമൂഹം അവരുടെ കുട്ടികള്‍ക്ക് കലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട് . മത്സരബുദ്ധിയോടെ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനാല്‍ ഫൈനല്‍ പ്രോഡക്ട് എല്ലാ തരത്തിലും മികച്ചത് ആയിരിക്കും .

ചോദ്യം: ഫൊക്കാനയുടെ മത്സരങ്ങളിലെ സജീവ സാന്നിധ്യം ആയിരുന്നല്ലോ .ഫൊക്കാനാ കാനഡാ കണ്‍വന്‍ഷനില്‍ മിസ് ഫൊക്കാനാ സെക്കന്‍ഡ് റണ്ണര്‍ ആപ്പും ആയിരുന്നു .താര നിബിഡമായ ഒരു വേദിയിലെ മത്സരം വ്യക്തിപരമായി മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഗുണം ചെയ്യില്ലേ . ഫൊക്കാനയുടെ മികച്ച സംഭവകളില്‍ ഒന്നല്ലേ മിസ് ഫൊക്കാനാ മത്സരം

ഉത്തരം: ഒരു കലാകാരി തന്റെ പ്രതിഭ തെളിയിക്കാന്‍ ലഭിക്കുന്ന എല്ലാ വേദികളും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സജീവമാക്കണം. ഒരു നര്‍ത്തകി ആയതുകൊണ്ടും, നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു നേടിയ പരിചയം കൊണ്ടും മിസ് ഫൊക്കാന പോലെയുള്ള മത്സരങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് ലെവലില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് .സൂപ്പര്‍ സ്റ്റാര്‍ ദിലീപ് ഉള്‍പ്പെടുന്ന ഒരു വലിയ വേദിയില്‍ മിസ് വേള്‍ഡ് പോലെയുള്ള , അല്ലങ്കില്‍ അതിനു സമാനമായ തരത്തിലുള്ള വേദിയില്‍ കഴിവ് തെളിയിച്ചു ഒരു സമ്മാനം വാങ്ങുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം ഉണ്ട് .ഫൊക്കാന പോലെയുള്ള പ്രസ്ഥാനങ്ങള്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന മിസ് ഫൊക്കാന അമേരിക്കന്‍ യുവജനങ്ങള്‍ക്ക് വലിയ ഒരു മാതൃക തന്നെയാണ് .നിരവധി പ്രതിഭകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാന്‍ സാധിക്കുന്നത് തന്നെ വലിയ മാറ്റം തന്നെ.

ചോദ്യം: ഇത്തരം കാര്യങ്ങളില്‍ ലോക്കല്‍ അസോസിയേഷനുകള്‍ വലിയ സംഭാവനകള്‍ നിര്‍വഹിക്കുന്നില്ലേ.പലപ്പോളും ലോക്കല്‍ അസോസിയേഷനുകളില്‍ കൂടിയാണ് ഇത്തരം പ്രതിഭകള്‍ വളര്‍ന്നു വരുന്നത് .അഞ്ജലിയുടെ അനുഭവം വിശദീകരിക്കാമോ?

ഉത്തരം നല്ലൊരു ചോദ്യമാണത് .എവിടെ പോയാലും, എവിടെ എത്തിയാലും, പിറന്ന നാടും , സമൂഹവും നമുക്ക് സ്വന്തം എന്നതുപോലെ തന്നെയാണ് നമുക്ക് ആദ്യമായി അവസരങ്ങള്‍ നല്‍കിയ നമ്മുടെ മാതൃ അസോസിയേഷന്‍ . എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഹഡ്‌സണ്‍ വാലിമലയാളി അസോസിയേഷന്‍ എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. അസോസിയേഷന്റെ യുവജന വിഭാഗം ലീഡറായും ,അസോസിയേഷന്റെ പല പരിപാടികളിലും നൃത്തം അവതരിപ്പിക്കുവാനും നിരവധി അവസരങ്ങള്‍ ആണ് ലഭിച്ചിട്ടുള്ളത് . അതെല്ലാം എന്റെ കരിയറിന്റെ വിജയം ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത് . ഇങ്ങനെ ചെറുപ്പം മുതല്‍ അവസരങ്ങള്‍ നല്‍കി കലയുടെ വലിയ വേദികളിലേക്കും , ചലച്ചിത്രലോകത്തേക്കു വരെ പല കലാകാരന്മാരെയും കലാകാരികളെയും ഉയര്‍ത്തിയ നിരവധി അസോസിയേഷനുകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ട് . ആ സംഘടനകള്‍ എല്ലാം നിരവധി പ്രതിഭകള്‍ക്കായി അവസരങ്ങളുടെ വാതായനങ്ങള്‍ ആണ് തുറന്നിടുന്നത് . അതിനു ആ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല

ചോദ്യം: അഞ്ജലി കലാ പ്രവര്‍ത്തനങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട് .ദുരിതം അനുഭവിക്കുന്ന ഓരോ സമൂഹത്തിനും ലഭിക്കുന്ന ഓരോ സഹായത്തിനും അതിന്റെതായ പവിത്രതയുണ്ട് . താങ്കളുടെ ജീവകാരുണ്യ പ്രവര്‍ത്തനം എങ്ങനെയാണ്?

ഉത്തരം: സ്വയം അനുഭവിക്കുന്ന സംരുദ്ധിയുടെ ആധിക്യത്താല്‍പലര്‍ക്കും കാരുണ്യം എപ്പോള്‍, എവിടെ, ആര്‍ക്ക് ചെയ്തു കൊടുക്കണം എന്ന് അറിയാത്ത അവസ്ഥ ഇന്ന് ലോക സമൂഹത്തില്‍ തന്നെ നിലവിലുണ്ട് . എന്നാല്‍ നമ്മുടെ നിത്യജീവിതത്തില്‍കാരുണ്യ സ്പര്‍ശം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്?

കാരുണ്യം ചൊരിയാന്‍ കാല്‍ചുവട്ടില്‍ തന്നെ നിരവധി അവസരങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും നാം അറിഞ്ഞോ അറിയാതെയോ അത് ശ്രദ്ധിക്കാറില്ല. നിത്യജീവിതത്തില്‍ കാരുണ്യം ചൊരിയാനുള്ള ഏതാനും മേഖലകള്‍ പരിചയപ്പെടുത്തുന്നത് ഈ വഴിയിലേക്ക് നമ്മുടെ ചിന്തകളെ തിരിച്ചുവിടാനും കാരുണ്യം ചൊരിയാനുമുള്ള അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സഹായകരമായിരിക്കും. 

ഇത്തരമൊരു ചിന്തയില്‍ നിന്നാണ് ചെറുതെങ്കിലും എന്നെ സംബന്ധിച്ച് വളരെ വലുതുമായ ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുന്നത് . ഒരു പക്ഷെ മാതാപിതാക്കള്‍ പകര്‍ന്നു തന്ന പാതയാകാം .എനിക്ക് സമ്മാനമായിലഭിച്ച കാഷ്പ്രൈസുകള്‍ എല്ലാം ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കുന്നു .കേരളത്തിലെചില അനാഥാലയങ്ങള്‍, അംഗവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്കായി ആ തുക നല്‍കിയിട്ടുണ്ട്.അതിന്റെ വലുപ്പചെറുപ്പമല്ല , മറിച്ചു സമൂഹത്തിലെ ദുരിതം അനുഭവിക്കുന്ന ഒരാള്‍ക്കെങ്കിലും അത് ഉപകരിക്കുക എന്നതു മാത്രമാണ് എന്റെലക്ഷ്യം .അത് തുടരുകയും ചെയ്യും .

ചോദ്യം ഇത്തരം സദ് പ്രവര്‍ത്തികള്‍ക്ക് കുടുംബം ആകുമല്ലോ കരുത്ത് .കുടുംബത്തിന്റെ പിന്തുണയെ കുറിച്ച്

ഉത്തരം: തീര്‍ച്ചയായും .കുടുംബം ആണ് ഒരു വ്യക്തിയുടെ കരുത്ത് .എന്റെ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ് .പ്രവാസി മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പന്തിയില്‍ ആണെന്ന് തോന്നിയിട്ടുണ്ട് . ഒരു പക്ഷെ അവരുടെ ഭൗതിക സാഹചര്യത്തില്‍ ഉണ്ടായ വളര്‍ച്ച ആകാം അതിനു കാരണം. അച്ഛന്‍ ഷാജിമോന്‍ വെട്ടം ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു .'അമ്മ ഗ്രസ് വെട്ടം കലാകാരിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ഫര്‍മസിസ്‌റ് ആണ്. സഹോദരന്‍ ആദിത് വെട്ടം വിദ്യാര്‍ത്ഥിയാണ് .ഇവരുടെ അകമഴിഞ്ഞ പിന്തുണയും , ലഭിച്ച അവസരങ്ങളുമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് .ഇനിയും എന്തെല്ലാം നേട്ടം ഉണ്ടായാലും അതിന്റെയെല്ലാം പ്രേരക ശക്തി കുടുംബവും ഈശ്വരനും മാത്രം.
കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )കലയ്ക്കും ജീവകാരുണ്യത്തിനും മാതൃകയായി അഞ്ജലി വെട്ടം (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക