Image

പുനര്‍ജന്മം- പ്രൊഫസര്‍ ജോയ് ടി. കുഞ്ഞാപ്പു

(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു; D.Sc.; Ph.D.) Published on 25 February, 2012
പുനര്‍ജന്മം- പ്രൊഫസര്‍ ജോയ് ടി. കുഞ്ഞാപ്പു
വേട്ടക്കാരന്‍ കൊക്കിനെ തേടിയലഞ്ഞ മുജ്ജന്മം,
കീടമായിഴയും വേടനെത്തേടും കൊക്കിന്‍ പുനര്‍ജന്മം,
യജമാനന്‍ അടിമയെ അടിമുടി വിറപ്പിച്ചു
തന്നിച്ഛ്‌യ്ക്‌കൊത്തു ചലിപ്പിക്കും പാവക്കൂത്തില്‍
ചരിത്രാവര്‍ത്തനം ചലചിത്രം പോലെ
ചാരിത്രദംശനത്തില്‍ ഉടുചേലയഴിക്കുന്നു.
അടിമ തന്നീന്ദ്രീയമിംഗിതപ്രാപ്തിയില്‍
യജമാനനെവെല്ലി പുത്തന്നടിമയെത്തീര്‍ക്കുന്നു!
പൂര്‍വ്വസ്സുകൃത ക്രിയാംശാസൗഹൃദനാമ്പുകള്‍
ആയുസ്സിന്നേടിലടിവരത്തഴമ്പാകും.
നൂതന മാനവ സംസ്‌കൃതിതന്‍ കൊടുങ്കാടുകള്‍
രസരാജ ശൃംഗാരത്തില്‍ എരിയും കാട്ടുതീ.
കാടും അരുവിയും വിഷാമൃതം നുകര്‍ന്ന കെടുതിയില്‍
അംബരമാഴിപ്പരപ്പുകളാഴപ്പൊരുളോതുന്നു,
രണാരവത്തിന്നലയൊലി തെക്കോട്ടൊഴുകുന്നു,
രക്തച്ഛവി കലരും കാട്ടാര്‍ ചന്ദനത്തിലലിയുന്നു.
ജനിതക രഹസ്യങ്ങളടുക്കും തന്മാത്രാമുകുളങ്ങള്‍
ജനിമൃതി പ്രഹേളികയ്ക്കുത്തരം തേടുന്നു.
കാമമോഹങ്ങളെരിയുമടുപ്പില്‍ ജ്വാലയില്‍
ആശാനിരാശകള്‍ അറിവിന്‍ പാനകള്‍.
ഉത്സവപ്പറമ്പില്‍ അത്ഭുത ദൃശ്യച്ചിത്രച്ചായക്കൂട്ട്
പലവട്ടം കണ്ടുണരും ബാല്യദശയില്‍
ആലക്തിക ദീപക്കാഴ്ചയായ് ഭഗവാനുരയ്ക്കുമ്പോള്‍
പറവയായ് വീണ്ടും പിറക്കാന്‍ മോഹം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക