Image

അടിവയറിലെ പാടുകള്‍ മാറാന്‍

Published on 25 February, 2012
അടിവയറിലെ പാടുകള്‍ മാറാന്‍
പ്രസവശേഷം സ്‌ത്രീകളുടെ അടിവയറിലെ പാടുകള്‍ മാറാന്‍ അരച്ചെടുത്ത മഞ്ഞള്‍ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരഭാഗങ്ങളില്‍ പുരട്ടിയശേഷം കുളിക്കുകയും ഗര്‍ഭത്തിന്റെ മൂന്നാംമാസം മുതല്‍ ഉദരത്തില്‍ ഒലിവെണ്ണ തേച്ചു കുളിക്കുകയും ചെയ്‌താല്‍ ഫലം ലഭിക്കും.

മുലപ്പാല്‍ വര്‍ധിക്കാന്‍ അര ഔണ്‍സ്‌ തേന്‍ ദിവസവും കഴിക്കുകയും പഴുത്ത പപ്പായ ഭക്ഷണത്തിനുശേഷം കഴിക്കുയും ചെയ്‌താല്‍ മുലപ്പാര്‍ വര്‍ധിക്കും. കൂടാതെ തവിടും ശര്‍ക്കരയും ചേര്‍ത്തു കുറുക്കി പതിവായി കഴിക്കുകക. തേങ്ങ നല്ലവണ്ണം ചേര്‍ത്ത്‌ മുരിങ്ങയിലത്തോരന്‍ ഉണ്‌ടാക്കി കഴിക്കുക. ഉഴുന്ന്‌ വേവിച്ച്‌ മൂന്നു നേരം കഴിക്കുക എന്നിവയും ഗുണംചെയ്യും.

മുഖത്തെപാടുകള്‍ മാറുവാന്‍ പശുവിന്‍പാല്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി, ഒരുനുള്ള്‌ ഉപ്പ്‌ എന്നിവ യോജിപ്പിച്ച്‌ പതിവായി മുഖത്തുപുരട്ടുക. കടലമാവും ചൂടുവെള്ളവും ഉപയോഗിച്ച്‌ കഴുകിക്കളയുക. രണ്‌ടാഴ്‌ചയോളം ഇങ്ങനെ ചെയ്‌താല്‍ മുഖത്തെ പാടുകള്‍ മാഞ്ഞ്‌ മുഖം സുന്ദരമാകും. പച്ചമോര്‌ മുഖത്തു പുരട്ടി ഉണങ്ങിയതിനുശേഷം പച്ചവെള്ളത്തില്‍ കഴുകിക്കളയുക.
അടിവയറിലെ പാടുകള്‍ മാറാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക