Image

യാത്രക്കാരനോടു ക്രൂരമായ പെരുമാറ്റം; ലോകമെങ്ങും പ്രതിഷേധം; യുണെറ്റഡ് എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു

Published on 11 April, 2017
യാത്രക്കാരനോടു ക്രൂരമായ പെരുമാറ്റം; ലോകമെങ്ങും പ്രതിഷേധം; യുണെറ്റഡ് എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു
യാത്രക്കാരനോടു കിരാതമായി പ്രതികരിച്ച യുണെറ്റഡ് എയര്‍ലൈന്‍സിനു മനം മാറ്റം. ലോകമെങ്ങു നിന്നും പ്രതിഷേധം ഉയരുകയും കമ്പനി സ്റ്റോക്കില്‍ ഇടിവ് വരുകയും യുണൈറ്റഡ് ഫ്‌ളൈറ്റുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം മുഴങ്ങുകയും ചെയ്ത പശ്ചത്തലത്തില്‍ സി.ഇ.ഒ ഓസ്‌കര്‍ മുഞ്ഞോസ് നിരുപാധികം ക്ഷമ ചൊദിക്കുകയും കമ്പനി നിലപാട് പുനപരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

നേരത്തെ ഈ വിദ്വാന്‍ ഏഷ്യന്‍ വംശജനായ 69 കാരന്‍ ഡോക്ടര്‍ക്കെതിരെ ഉണ്ടായ നടപടി ന്യായീകരിച്ചതാണ്.

ചിക്കാഗൊ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വീഡിയൊ ലക്ഷക്കണക്കിനാളുകള്‍ കണ്ടു. ചൈനീസ് വംശജനായതു കൊണ്ടാണു തന്നെ ഇറക്കി വിടുന്നതെന്ന ഡോക്ടറുടെ പരാമര്‍ശത്തേത്തുടര്‍ന്ന് ചൈനയിലാകെ പ്രതിഷേധം പടരുന്നു. ചൈനയിലെക്കു ഏറ്റവും കൂടുതല്‍ വിമാന സര്‍വീസ് നടത്തുന്നത് യുണൈറ്റഡ് ആണ്. ഡോക്ടര്‍ വിയറ്റ്‌നാംകാരനാണെന്ന് ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

കെന്റക്കിയിലെ ലൂയിസ്വില്ലിലെക്കു പോയ വിമാനത്തില്‍ അവസാന നിമിഷം വിമാന ജോലിക്കാരെ കൊണ്ടു പോകാന്‍ വേണ്ടിയാണു നാലു യാത്രക്കരോട് ഇറങ്ങാന്‍ പറഞ്ഞത്. അവര്‍ക്ക് 1000 ഡോളര്‍ വരെ കൊടുക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. പക്ഷെ ആരും സ്വമേധയാ മുന്നോട്ടു വന്നില്ല. 

 തുടര്‍ന്നു നാലു പേരെ വിമാന ജോലിക്കാര്‍ തീരുമാനിക്കുകയായിരുന്നു. കമ്പ്യുട്ടര്‍ വഴിയാണിതെന്ന് അവര്‍ അവകാശപ്പെടുന്നു.
ഇതു പ്രകാരം ഒരു യുവ ദമ്പതികള്‍ ഇറങ്ങിപ്പോയി. മൂന്നാമതൊരാളും ഇറങ്ങി. ഡോക്ടറുടെ പക്കല്‍ എത്തിയപ്പോള്‍ തനിക്കു പിറ്റേന്നു രോഗികളെ കാണാനുള്ളതാണെന്നും പോയേ പറ്റൂ എന്നും പറഞ്ഞു. ഇതേത്തൂടര്‍ന്നു ജോലിക്കാര്‍ ഏവിയേഷന്‍ പോലീസിനെ വിളിച്ചു.

അവര്‍ ഡോക്ടറുടെ കൈ പിടിച്ചു ആളെ പൊക്കിയെടുത്തു. ഡോക്ടറൂടെ മുഖം സീറ്റില്‍ ചെന്നിടിച്ച് രക്തം വാര്‍ന്നു. എന്നിട്ടും അദ്ധേഹത്തെ വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടു പോയി.

അതോടെ ഒഴിഞ്ഞ സീറ്റില്‍ നാലു ജോലിക്കാര്‍ വന്നിരുന്നു. യാത്രക്കാര്‍ അവരെ കൂവി. ഈ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്നതില്‍ ലജ്ജിക്കണമെന്നു പറഞ്ഞു. 

 അതിനിടെ ഡോക്ടര്‍ രക്തമൊലിപ്പിച്ചു കൊണ്ട് വീണ്ടും കയറി വന്നു. വീട്ടില്‍ പോകണം എന്നദ്ധേഹം പറയുന്നുണ്ടായിരുന്നു.
സെക്യുരിറ്റിയെ ധിക്കരിച്ചാണു തിരിച്ചു വന്നതെന്നാണു എയര്‍ലൈന്‍സിന്റെ ആദ്യത്തെ നിലപാട്. 

ഇത്രയുമായപ്പോഴേക്കും വിമാനത്തിലുണ്ടായിരുന്ന കുറെ വിദ്യാര്‍ഥികള്‍ മനം മടുത്ത് ഇറങ്ങിപ്പോയി.

അവശനായ ഡോക്ടറെ സ്റ്റ്രെച്ചറില്‍ കൊണ്ടു പോയി. തുിടര്‍ന്നു എല്ലാ യാത്രക്കാരെയും പുറത്തിറക്കി വിമാനം വീണ്ടും വ്രുത്തിയാക്കിയ ശേഷമാണു യാത്ര പുറപ്പെട്ടത്

സംഭവം രണ്ടു പേര്‍ ഫോണില്‍ ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തതോടെ ക്രൂരമായ നടപടി ലോക ശ്രദ്ധയില്‍ വന്നു.

വലിച്ചിഴച്ച ഒരു പോലീസുകാരനെ നിര്‍ബന്ധിത അവധിയില്‍ വിട്ടു

പരുക്കേറ്റ വിയറ്റ്‌നാം വംശജനായ ഡോ. ഡേവിഡ് ഡാവോ ഇപ്പോഴും ആശുപതിയിലാനെന്നു അദ്ധേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

2003- പ്രിസ്‌ക്രിപ്ഷന്‍ ഡ്രഗ് ദുരുപയൊഗ കേസില്‍ ഡോ. ഡാവോക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടായി. അഞ്ചു വര്‍ഷം പ്രൊബേഷനിലായിരുന്നു. ഏറെക്കാലം മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു

-----------


United Airlines' forcible removal of Asian doctor to be probed 

Washington, April 11: The forcible removal of an Asian doctor from an "overbooked" United Airlines flight will be probed by the US Department of Transportation (DOT), it said in a statement.

The elderly doctor was violently pulled out of his seat and dragged away on the aisle of the aircraft by police and airline staff after he refused to give up his seat on a flight at Chicago's O'hara International Airport on Sunday.

"The DoT remains committed to protecting the rights of consumers and reviewing the involuntary denied boarding of passenger(s) from United Express flight 3411 to determine whether the airline complied with the oversales rule," Xinhua news agency cited the department as saying on Monday.

The DoT response came after the incident of the Asian doctor's removal was recorded by at least two passengers and the videos went viral on social media, sparking a national outrage.

United Airlines CEO Oscar Munoz on Monday said: "This is an upsetting event to all of us here at the United."

He said the airlines was "reaching out to this passenger" and "further address and resolve this situation".

The airline offered $1,000 for volunteers to give up their seats on the Chicago to Louisville, Kentucky, flight to accommodate four of its own employees on the fully-booked flight, according to the airline.

When no one came forward, the airline staff told four people, who they said were picked by a computer, to leave the plane, according to passengers.

One of them, the doctor, said he could not because he had to attend to patients the next morning.

Airline staff then called the Chicago aviation police to remove him.

The videos showed police dragging him from his seat, injuring his face, throwing him on the floor and dragging him along the aisle by his arms, while his glasses slid down his face and his shirt rode up his chest.

The doctor, who had identified himself as Chinese according to passenger accounts in the media, returned to the aircraft with his face bleeding. He collapsed and was taken away on a stretcher, according to a passenger.

"While it is legal for airlines to involuntarily bump passengers from an oversold flight when there are not enough volunteers, it is the airline's responsibility to determine its own fair boarding priorities," the DoT said.

The airline had claimed that it needed to remove four passengers because it had overbooked the flight but later admitted that it wanted the passengers to give up their seats for its own staff.

The treatment of the passenger and the CEO's statement stirred anger across the nation on social media and in newspaper comment sections.

On the New York Times website, several readers wrote they and/or their businesses would boycott the airline.

Chicago Department of Aviation said in a statement that one of the three police officers involved in the case was made to go on leave pending a review of the incident, which it said was not handled in accordance with its standard operating procedures.

see also: 
യാത്രക്കാരനോടു ക്രൂരമായ പെരുമാറ്റം; ലോകമെങ്ങും പ്രതിഷേധം; യുണെറ്റഡ് എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു
Join WhatsApp News
Frequent flier 2017-04-12 03:47:23
Boycott Untied Airlines
വിദ്യാധരൻ 2017-04-12 08:52:01
കച്ചവടത്തിന്റെ കണ്ണുകൊണ്ടു
നോക്കുന്നു മർത്ത്യർ ഇന്നെന്തിനേയും
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
അല്ലാത്തവർ ചവറ്റു കോട്ടപോലെ
അധികാര വർഗ്ഗത്തിൻ മുഷ്‌ക്കിനാലെ
ഗതികിട്ടാതലയുന്നു ആയിരങ്ങൾ
അഭയത്തിനായി കൈകൾ നീട്ടിടുമ്പോൾ
അടിക്കുന്നവ തല്ലി ടിച്ചിടുന്നു
കച്ചവടത്തിന്റെ കണ്ണുകൊണ്ടു
നോക്കുന്നു മർത്ത്യർക്കുണ്ടോ
ഇതുപോലെയുള്ള സംഭവങ്ങൾ
അകതാരിൽ ആർദ്രതയുളവാക്കിടുന്നു?
സമനിലതെറ്റിയ മനുഷ്യന്റെ രോദനത്തിൻ
മാറ്റൊലി എന്നെ ഭീതിപ്പെടുത്തിടുന്നു
കയ്യിൽ കിടക്കുന്ന കാശുനല്കി
കടിക്കുന്ന നായ്ക്കളെ വാങ്ങിടുന്നോ?
നാളെ പറക്കാൻ പോയിടുമ്പോൾ
കരുതുക ഫസ്റ്റ് എയിഡ് ബോക്ക്സും കൂടെ   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക