Image

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ കേരളാ സര്‍ക്കാരിന് ഫൊക്കാനയുടെ അഭിനന്ദനം :ജോര്‍ജി വര്‍ഗീസ്

Published on 11 April, 2017
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ കേരളാ സര്‍ക്കാരിന് ഫൊക്കാനയുടെ അഭിനന്ദനം :ജോര്‍ജി വര്‍ഗീസ്
കേരളത്തിലെ എല്ലാ സ്കൂളുകളിലും എസ്എസ്എല്‍സി വരെ മലയാള ഭാഷ നിര്‍ബന്ധമാക്കിയ കേരളാ ഗവണ്മെന്റിനു ,കേരളത്തിന് പുറത്തു മലയാള ഭാഷയ്ക്കു "ഭാഷയ്‌ക്കൊരു ഡോളറി "ലൂടെ ആദരവ് നലകിയ ഫൊക്കാനയുടെ അഭിനന്ദനം അറിയിക്കുന്നതായി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് അറിയിച്ചു .

കേരളത്തിലെ പത്താംക്ലാസ് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയും ഗവര്‍ണര്‍ അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു .ഇത് ഒരു ശരാശരി കേരളീയനെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമാണ് .

സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലും മലയാളം പഠനം നിര്‍ബന്ധിതമാക്കണം എന്ന അവശയം ഒരു പക്ഷെ ആദ്യമായി ഉന്നയിച്ചത് ഫോക്കനാ ആയിരിക്കും.ഫൊക്കാനയുടെ കൊച്ചി മുതല്‍ ഉള്ള എല്ലാ കേരളാ കണ്‍ വന്‍ഷനുകളിലും മലയാള ഭാഷ നിര്ബന്ധമാക്കുന്നതിനെ കുറിച്ചുള്ള നിവേദനങ്ങളും മറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ് .

തന്റെ കുട്ടിക്ക് മലയാളം അറിയില്ല എന്ന് ഇനി ഒരു മലയാളിയും പറയരുത്.ഫൊക്കാനയുടെ ഭാഷയ്ക്കു ഒരു ഡോളര്‍ പുരസ്കാരം മെയ് 23 നു വിതരണം ചെയ്യാനിരിക്കെ ഇത്തരം ഒരു തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതില്‍ അതിയായ സന്തോഷം ഉണ്ട് .ഫൊക്കാനയുടെയും ട്രസ്റ്റിബോര്‍ഡിന്റെയും ആശംസകള്‍ കേരളാ ഗവണ്മെന്റിനെ അറിയിക്കുന്നതായും ജോര്‍ജി വര്‍ഗീസ് പറഞ്ഞു .
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയ കേരളാ സര്‍ക്കാരിന് ഫൊക്കാനയുടെ അഭിനന്ദനം :ജോര്‍ജി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക