Image

കാണേണ്ടതു കാണാനോ പറയേണ്ടത് പറയാനോ ചാനലുകളില്ലാത്ത കേരളം (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)

Published on 11 April, 2017
കാണേണ്ടതു കാണാനോ പറയേണ്ടത് പറയാനോ ചാനലുകളില്ലാത്ത കേരളം (ബ്‌ളസന്‍ ഹ്യൂസ്റ്റന്‍)
അശ്ലീലം പറഞ്ഞുയെന്ന് ആരോപിക്കുന്ന മന്ത്രി യാണോ തെറ്റു ചെയ്തത് ആ മന്ത്രിയെ കുടുക്കാന്‍ വേണ്ടി അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നാരോപിക്കുന്ന ചാനലാണോ തെറ്റു ചെയ്തത്. അശ്ലീല ഫോണ്‍ സം ഭാഷണത്തിന്റെ പേരില്‍ കേരളം വിവാദത്തിന്റെ തീച്ചൂള യില്‍ കിടന്ന് ഉരുകുമ്പോള്‍ ഈ ചോദ്യത്തിനുത്തരം പറ യാനാകാത്ത അവസ്ഥയാണ്. കാരണം അമ്മയെ തല്ലിയാലും ആരെങ്കിലുമൊക്കെ ആ രുടെയെങ്കിലുമൊപ്പമുണ്ട്. ഒരു കാര്യം ജനം മടികൂടാതെ പറയുന്നു. ചാനലുകള്‍ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ടും അവര്‍ക്ക് യാതൊരു പ്രയോജനവുമില്ലായെന്ന്.

കാണേണ്ടതു കാണാനോ പറയേണ്ടത് പറയാനോ കേരളത്തില്‍ ഒരു ചാനലുമില്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന യാതൊരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനോ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല ചാനലുകള്‍ക്ക് താല്പര്യം ആര്‍ക്കും വേണ്ടാത്ത കാര്യത്തെ ക്കുറിച്ച് ആവശ്യമില്ലാതെ ചര്‍ച്ചകള്‍ നടത്താനും ആളെ മുഷിപ്പിക്കുന്ന അന്തി ചര്‍ച്ച കളുമാണ് കേരളത്തിലെ ചാനലുകള്‍ നടത്തുന്നത്.

കാതലായ കാര്യങ്ങളെക്കുറിച്ച് നടത്തിയ എന്ത് പരിഹാരമാണ് കേരളത്തി ലെ ചാനലുകള്‍ നടത്തിയിട്ടുള്ളത്. അഴകു കണ്ട് അപ്പനെ വിളിക്കുന്നവരെന്നോ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരോ മാത്രമാണ് ഇന്ന് കേരളത്തിലെ ചാനലുകള്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കാണേണ്ടതു കാണാറില്ല. കേള്‍ക്കേണ്ടത് കേ ള്‍ക്കാറില്ല. അതാണ് കേരളത്തിലെ ചാനലുകള്‍ എന്ന് പറയാം. തൊഴിലുടമയുടെ അവഗണനയിലും അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ച് തൃ ശ്ശൂരില്‍ ഒരു പറ്റം തൊഴിലാ ളികള്‍ ദിവസങ്ങളോളം അവകാശസമരങ്ങള്‍ നടത്തിയത് കേരളത്തിലെ ഒരു ചാനലും കണ്ടില്ല. കണ്ടിട്ടും കാണാ ത്തതുപോലെ നടന്നു. തിരുവനന്തപുരത്ത് ഹോസ്പിറ്റലിന്റെ മുകളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ആ ഹോസ്പിറ്റലിലെ നേഴ്‌സിംഗ് സ്കൂളില്‍ പഠിച്ചിരുന്ന ആ കുട്ടി അവിടുത്തെ അധികാരികളുടെ മാനസിക പീഡനം സഹിക്കാതെയാണ് ആത്മഹ ത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. അതിനെതിരെ ജ നരോക്ഷമാളിക്കത്തിയിട്ടും ഒരു ചാനലും ഒരു ചര്‍ച്ചയും നടത്താന്‍ തയ്യാറായില്ല. തൃശ്ശൂരില്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ എന്തിന് ഒരു വാര്‍ത്തപോലുമിടാന്‍ ഇവിടുത്തെ ചാനലുകള്‍ക്ക് താല് പര്യമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ട് ഒരു ചെറിയ വാര്‍ത്തയില്‍ അത് അടങ്ങു കയാണുണ്ടായത്.

കൊച്ചിയിലും മറ്റ് നഗരങ്ങളിലുമുള്ള വന്‍കിട ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ കു റേക്കാലങ്ങള്‍ക്കു മുന്‍പ് അവകാശ സമരങ്ങള്‍ നടത്തുകയുണ്ടായി. ലക്ഷങ്ങള്‍ ശമ്പളം കിട്ടാന്‍ വേണ്ടിയായിരു ന്നില്ല മറിച്ച്് അല്പം മെച്ചമായി ജീവിക്കാന്‍ വേണ്ടി അല്പസ്വല്പം ശമ്പള വര്‍ദ്ധന വിനായി ദിവസങ്ങളോളം സമരം ചെയ്തിട്ടും ആ സമരം അടിച്ചമര്‍ത്താന്‍ മാനേജ്‌മെന്റ് ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഒരു തുറന്ന ചര്‍ച്ചയും നടത്തിയിട്ടില്ല. എന്തിന് ഒരു വാ ര്‍ത്തപോലും ഇടാന്‍ ധൈര്യം കാട്ടിയിട്ടില്ല. അതു മാത്രമല്ല ഭക്ഷ്യവസ്തുക്കളില്‍ മാരകമായി വിഷം ചേര്‍ത്ത് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്ന വ്യവസായ സ്ഥാപനത്തിന്റെ കള്ളക്കളി കള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമ ഐ.എ.എസ്. കണ്ടെത്തിയിട്ടുപോലും അത് വാര്‍ത്തയാക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള ധൈര്യമോ സാമാന്യ മര്യാദയോ പോലും കാണിക്കാന്‍ കേരളത്തിലെ മാധ്യമങ്ങളോ അവരുടെ ഇത്തിള്‍ കണ്ണികളായ ചാനലുകളോ തയ്യാറിയില്ല. കോടികള്‍ പരസ്യത്തിനായി നല്‍കുന്നവരുടെ നന്ദിയുള്ള നായക്കളായി മിക്ക ചാനലുകളും മാറിയെന്നായിരുന്നു അന്ന് വിമര്‍ശനം. നിങ്ങള്‍ പകച്ചു നിന്നിടത്ത് നിങ്ങള്‍ പൂഴ്ത്തി വച്ചിടത്ത് സോഷ്യല്‍ മീഡിയ ധൈര്യം കാട്ടി എല്ലാം പുറം ലോകത്തെത്തിച്ചു.

പണത്തിനു മീതെ പരുന്തല്ല ചാനലുകള്‍ പോലും പറക്കില്ലെന്ന് നിങ്ങളുടെ ചാനല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിച്ചു. നിലവാ രമില്ലാത്ത സീരിയലുകളും തട്ടുപൊളിപ്പന്‍ വാര്‍ത്തകളുമായി കേരളത്തിലെ കാക്കതൊള്ളായിരം ചാനലുകള്‍ രംഗത്തു വന്നപ്പോള്‍ അവരെ ജനം തിരസ്ക്കരിച്ചു. അത് ചാനലുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. അത് തരണം ചെയ്യാന്‍ ഓരോരോ തന്ത്രങ്ങളുമായി ചാനലുകള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് ഇപ്പോള്‍ വിവാദമായിരി ക്കുന്ന അശ്ലീല വീഡിയോ സംഭാഷണവും റേറ്റിംഗിനാ യും നിലനില്‍പ്പിനായും നിങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി. ഇതൊക്കെ കാണുമ്പോള്‍ ജനത്തിന് അ റപ്പും വെറുപ്പുമാണുണ്ടാകു ന്നതെന്ന് അറിയാത്തവര്‍ നി ങ്ങള്‍ മാത്രമാണ്. ഇക്കിളിപ്പെ ടുത്തുന്ന സിനിമകളേക്കാള്‍ തരംതാണ രീതിയിലുള്ള പ്ര വര്‍ത്തനം മഹത്തായ മാധ്യമപ്രവര്‍ത്തനത്തിനു തന്നെ അപമാനമാണ്. സ്വന്തം നിലനില്‍പ്പിനുവേണ്ടി അന്യന്റെ അടുക്കളയില്‍ കയറിയിറങ്ങി സ്വയം നാറുന്നതിനേക്കാള്‍ നല്ലത് ഇതൊക്കെ പൂട്ടിക്കെട്ടി പുറത്തുപോകുന്നതാണ്. നാറ്റിക്കുന്ന കഥകള്‍കൊണ്ട് നാറിയ ചാനലുകള്‍ രംഗ ത്തുവരുമ്പോള്‍ അവയെ വി മര്‍ശിച്ചുകൊണ്ട് നല്ല പിള്ള ചമയുന്ന മറ്റ് ചാനലുകള്‍ രംഗത്തു വരുമ്പോള്‍ അറിയാതെ തോന്നിപ്പോകുന്നത് വാസവദത്ത മഗ്ദലേനയെ വിമര്‍ശിക്കുന്നതു പോലെ യാണ്.

യു.ഡി.എഫ്. ഭരണ കാലത്ത് ഒരു മന്ത്രിയുടെ കസേര തെറിപ്പിക്കാന്‍വേണ്ടി ആ മന്ത്രിയുടെ പാര്‍ട്ടിയില്‍ പ്പെട്ട അന്നത്തെ ഒരു വനിത എം.എല്‍.എ. കേരളത്തിലെ ഒരു ചാനലുമായി ചേര്‍ന്ന് നടത്തിയ കഥകള്‍ ജനം മറന്നു കാണില്ല. അന്നു തൊട്ടു തുടങ്ങിയതാണ് ചാനലുക ളുടെ നെറികെട്ട പ്രവര്‍ത്തി കള്‍. ന്യൂസിന് റേറ്റിംഗ് കൂ ട്ടാനും ചാനല്‍ ജനശ്രദ്ധ പിടിച്ചുപറ്റാനും ഏതറ്റം വരെ പോകാനും കേരളത്തിലെ ചാനലുകള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ പ്രതിസ്ഥാ നത്തു നില്‍ക്കുന്ന ചാനലി നെ കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ തോന്നുക സ്വന്തം കണ്ണില്‍ തടിക്കഷണം ഇരുന്നിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്നു യെന്നതാണ്.

സ്വയം നാറുകയും മറ്റുള്ളവരെ നാറ്റിക്കുകയും ചെയ്യുന്നവരാണ് മലയാളക്കരയെ മലീമസപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ചാനലുകള്‍ എന്നതാണ് പരക്കെയുള്ള വിമര്‍ശനം. അതില്‍ ആരും പിന്നോട്ടല്ല. സമൂഹത്തിലെ തിന്മകളെ പുറത്തുകൊ ണ്ടുവരികയും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും ആവലാതികളും അധികാരി കളുടെ മുന്നില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമെ ജനങ്ങള്‍ മാധ്യമങ്ങളെ അംഗീകരിക്കു കയുള്ളു. ഇക്കിളിപ്പെ ടുത്തുന്ന വാര്‍ത്തകള്‍ കാ ണാന്‍ ചില ഞരമ്പുരോഗികളെ കാണൂയെന്ന് ചാനലുകളും ഓര്‍ക്കേണ്ടതാണ്.

റേറ്റിംഗ് കൂട്ടാന്‍വേണ്ടി ഇത്തരം കുതന്ത്ര മാര്‍ക്ഷങ്ങള്‍ സ്വീകരിക്കുന്ന ചാനലുകള്‍ കേരളത്തിന് അപമാനമാണ്. എന്നാല്‍ അതിനേക്കാ ള്‍ അപമാനമാണ് ഇവരുടെയൊക്കെ വലയില്‍ വീഴുന്ന രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും ഭരണകര്‍ ത്താക്കളും. അഴിമതിയും സ ്വജനപക്ഷപാതവുമായിരുന്നു നമ്മുടെ രാഷ്ട്രീയനേതാക്ക ന്മാരുടെയും ജനപ്രതിനിധി കളുടേയും ഇടവും വലവുമെങ്കില്‍ ലൈംഗീകാരോപണ ങ്ങളും സ്ത്രീ പീഡനക്കേസുകളും മുന്നിലും പുറകിലുമായിട്ടുണ്ട്. ജനങ്ങളെ രാഷ്ട്രീ യത്തിന്റെ പേരില്‍ ഞെക്കി പ്പിഴിയുകയും അധികാരം കി ട്ടിയാല്‍ ആവശ്യത്തിലധികം അഴിമതിയില്‍ കൂടി സര്‍ക്കാ രില്‍ നിന്നും അല്ലാതെയും അകത്താക്കുന്ന ഇരിക്കുന്ന കസേരയുടെ മഹത്വം പോ ലും മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നു തന്നെ പറയാം.
അഴിമതിക്കാരായിട്ടായിരുന്നു ഏതാനും നാളുകള്‍ക്ക് മുന്‍പുവരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും മുദ്ര കുത്തിയിരുന്നതെങ്കില്‍ ഇ പ്പോള്‍ അവരുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തപ്പെട്ടു സ്ത്രീലംബ ടരെന്ന്. അവരും നാടിനെ ഉ ദ്ധരിക്കാനും ജനങ്ങള്‍ക്കുവേ ണ്ടി ജീവിതം ഉഴിഞ്ഞുവച്ച വരാണ്.

മാധ്യമധര്‍മ്മം മറന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവ ര്‍ത്തകരെപ്പോലെയാണ് സംശുദ്ധിയില്ലാത്ത ഇപ്പോഴത്തെ നേതാക്കളുമെന്ന് അവരുള്‍ പ്പെടുന്ന അശ്ലീല കഥകളും അവിശുദ്ധ ബന്ധങ്ങളും പുറ ത്തുവരുമ്പോള്‍ തുറന്നു കാട്ടുന്നത്. രാഷ്ട്രധര്‍മ്മമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും ജനനന്മയെന്തെന്നറിയാത്ത പൊതുപ്രവര്‍ത്തകരും കേരള ത്തെ മാനം കെടുത്തുന്നു യെന്നു തന്നെ പറയാം. അധികാരത്തിനകത്തും പുറത്തും അരുതാത്തതെല്ലാം ചെയ്യാന്‍ യാതൊരു മടിയുമി ല്ല. കാരണം പിടിക്കപ്പെട്ടാല്‍ അത് ഒരാരോപണമായി മാത്രമൊതുക്കാന്‍ ഇവര്‍ക്ക് ക ഴിയുമെന്നതുതന്നെ. ആരോ പണമെന്ന മഹത്തായ നാമം ഈ നേതാക്കളെയെല്ലാം മഹാന്മാരുമാക്കുന്നുയെന്നതാണ് സത്യം. പണ്ടാരോ പറഞ്ഞ തുപോലെ എല്ലാം ജനത്തി നുവേണ്ടിയാണെന്ന് ഓര്‍ ക്കുമ്പോള്‍ മാത്രമാണൊരാ ശ്വാസം. ഈ നേതാക്കന്മാ രും ജനപ്രതിനിധികളുമി ല്ലെങ്കിലും ജനത്തിന് യാതൊന്നും സംഭവിക്കുന്നില്ലായെ ന്നതാണ് മറ്റൊരു സത്യം. സ്വ ന്തം നേട്ടങ്ങള്‍ക്കുവേണ്ടിയും സുഖത്തിനുവേണ്ടിയും പ്രവ ര്‍ത്തിക്കുന്ന ഈ കൂട്ടരെയും ജനം വെറുക്കുന്നുയെന്നതാ ണ് ഒരു യാഥാര്‍ത്ഥ്യം. അത് മനസ്സിലാക്കാത്തവര്‍ ഇവര്‍ മാത്രമാണ്. ജനത്തിന്റെ ക ണ്ണില്‍ പൊടിയിട്ടുകൊണ്ട് അവരെ വിഡ്ഢികളാക്കി പ്രവര്‍ത്തിക്കുന്ന ആട്ടിന്‍ തോലിട്ട ജനസേവകരുടെ തോലുഴിഞ്ഞുകൊണ്ടിരിക്കുകയാണി പ്പോള്‍.

തൊലിക്കട്ടി കണ്ടാ മൃഗത്തിനേക്കാള്‍ കൂടുതലാ യതിനാല്‍ അതും അവര്‍ ക്കൊരലങ്കാരമാണ്. ഒരു വസ്തുതയുണ്ട് ഇതില്‍ ശരിയാര് തെറ്റാര് എന്നത്. ആരോപണത്തില്‍ ശരിയും തെ റ്റുമില്ല. ആരോപണം മാത്രം. അതില്‍ ആര്‍ക്കും പരിക്കുപറ്റില്ല. ആരും പതറുന്നുമില്ല.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക