Image

വർക്കിംഗ് ടൈറ്റിൽ രാഷ്ട്രീയം, തമ്പി ആന്റണി രാഷ്ട്രീയ നോവലിന്റെ പണിപ്പുരയിൽ

(അനിൽ പെണ്ണുക്കര ) Published on 14 April, 2017
വർക്കിംഗ് ടൈറ്റിൽ രാഷ്ട്രീയം, തമ്പി ആന്റണി  രാഷ്ട്രീയ നോവലിന്റെ പണിപ്പുരയിൽ
തമ്പി ആന്റണി  രാഷ്ട്രീയ നോവലിന്റെ പണിപ്പുരയിൽ ( Political satire )  .വർക്കിംഗ് ടൈറ്റിൽ "രാഷ്ട്രീയം ".പുസ്തകത്തിന്റെ ടൈറ്റില് ഒരു പക്ഷെ മാറിയേക്കാം.
കഥയുടെ എട്ടാമത്തെ അദ്ധ്യായത്തിന്റെ തുടക്കം  തന്റെ മുഖ പുസ്തകത്തിൽ അദ്ദഹേം പ്രസിദ്ധപ്പെടുത്തി 
"കൂനംപാറ കവലയിൽ നിന്നാൽ കരണ്ടപ്പച്ചൻറെ ബൈക്കിൻറെ കടകടാ ശബ്ദം ദൂരെനിന്നേ കേൾക്കാമായിരുന്നു . ബൈക്ക് അടുത്തടുത്തു വരുന്തോറും സ്പീഡ് കുറഞ്ഞു കുറഞ്ഞുവന്നു. നിർത്താറായപ്പോൾ ഒന്നു പാളി . അപ്പച്ചൻ നിലംപതിച്ചെങ്കിലും ബൈക്കിൽ പിടിച്ചെഴുനേറ്റു,.  എവിടുന്നോ വാറ്റുചാരായംവുംഅടിച്ചിട്ടുള്ള വരവാണ് . ഒരുതരത്തിൽ ബൈക്ക് സ്റ്റാൻഡിൽ കയറ്റിവെച്ചിട്ട് ആടിയാടി കുട്ടാപ്പിയുടെ ചായക്കടയിലേക്കു കയറിയിരുന്ന് ഒരു ചൂടു ചായക്ക്‌ ഓർഡർ ഇട്ടു.  

" എൻറെ അപ്പച്ചാ ഇനിയെങ്കിലും ഈ ബൈക്കിലുള്ള കറക്കമെങ്ങു നിർത്ത്വ.വയസായി വരികയല്ലേ" കുട്ടാപ്പി പറഞ്ഞു 
" എടാ കൂട്ടായി .എന്നെ വയസാ എന്ന് വിളിക്കുന്നവരോട് ഞാൻ പറയും എനിക്ക് സിനിമാതാരം മമ്മൂട്ടിയുടെ പ്രായമേയുള്ളു എന്ന്. അപ്പോൾ അവർ എന്നെ ഒന്ന് ആക്കി ചിരിച്ചിട്ട് പറയും "ഇങ്ങള് ചെറുപ്പമാ കേട്ടോ "  

അതു കേട്ടപ്പോഴേ  കുഞ്ചാക്കോ പറഞ്ഞു ഈശ്വരാ ഈ മമ്മൂട്ടിയെ ഒന്ന് വയസ്സനാക്കാൻ ഒരു മാർഗ്ഗവുമില്ലല്ലോ. കരണ്ടപ്പച്ചൻ ചൂടു ചായയും കുടിച്ചുകൊണ്ട് കുട്ടാപ്പിയെയും കുഞ്ചാക്കോയെയും മാറിമാറി നോക്കി.അപ്പോഴാണ് കുട്ടാപ്പി ഒരു മറുചോദ്യം ചോദിച്ചത്  

"അപ്പോൾ ഈ മോഹൻലാലോ"
"വയസ്സനാണെങ്കിലും മമ്മൂട്ടിയേക്കാൾ ചെറുപ്പമാ .  മോഹൻലാലിൻറെ കടുത്ത ആരാധകനായ കുഞ്ചാക്കോ ഒട്ടും വിട്ടുകൊടുത്തില്ല.
" അങ്ങനെനോക്കുബോൾ  സസ്നേഹം സുശീലാമ്മയാ അവരെക്കാളൊക്കെ ചെറുപ്പം  " കരണ്ടപ്പച്ചനാ അതുപറഞ്ഞത് . ഉടനെ കുട്ടപ്പായി മറുപടിയും പറഞ്ഞു.
" അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല അവസാനം അമ്മവേഷംവരെ ചെയ്തിട്ടല്ലേ ഫീൽഡു വിട്ടത് "
സുശീലാമ്മയെപ്പറ്റി അങ്ങനെയൊക്കെ പറയുന്നത് കുഞ്ചാക്കോച്ചനു സഹിക്കാൻ പറ്റില്ലന്ന് കരണ്ടപ്പച്ചനും കുട്ടാപ്പിക്കുമറിയാം . 
അതുപിന്നെ അങ്ങനെയല്ലേ മലയാളസിനിമയിൽ പെൺ താരങ്ങൾ വല്യമ്മയായാലും ആൺ താരങ്ങൾക്കു നിത്യയവ്വനമായിരിക്കും . അതങ്ങു പ്രേംനസിർതൊട്ടുള്ള കീഴ്‌വഴക്കമാ കുട്ടാപ്പിയും തട്ടിവിട്ടു.

"നിങ്ങളു നോക്കിക്കോ സുശീലാമ്മ ഈ മണ്ഡലത്തിൽനിന്നുതന്നെ  ജയിച്ചു മന്ത്രിയാകും." കുഞ്ചാക്കോ അൽപ്പം ഉച്ചത്തിലാണ് പ്രസ്താവിച്ചത് .

" അതുനേരാ  മുഖ്യമന്ത്രിവരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ ആണും പെണ്ണുംകെട്ട പുരുഷന്മാർ  ഭരിച്ചുമുടിച്ച നമ്മുടെ നാടിൻറെ കാര്യത്തിലും ഒരു തീരുമാനമാകും. എതിർ സ്ഥാനാർഥി നീലിമയുടെ കാര്യം കട്ടപ്പുക .അതുംപറഞ്ഞു കരണ്ടപ്പച്ചൻ ഉച്ഛത്തിൽ ചിരിച്ചു.  കറാണ്ടങ്ങനെയാ കള്ളടിച്ചാൽ നല്ല ഉച്ഛത്തിൽ അട്ടഹസിക്കും ."

കഥയുടെ എട്ടാമത്തെ അധ്യായത്തിലെ ചില നിമിഷങ്ങൾ വെളിപ്പെടുമ്പോൾ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളുഅദ്ദേഹത്തിന്റെ ഈ നോവൽ മലയാളികൾ ചർച്ച ചെയ്യുന്നതായിരിക്കും.

" എടാ കൂട്ടായി .എന്നെ വയസാ എന്ന് വിളിക്കുന്നവരോട് ഞാൻ പറയും എനിക്ക് സിനിമാതാരം മമ്മൂട്ടിയുടെ പ്രായമേയുള്ളു എന്ന്. അപ്പോൾ അവർ എന്നെ ഒന്ന് ആക്കി ചിരിച്ചിട്ട് പറയും "ഇങ്ങള് ചെറുപ്പമാ കേട്ടോ "  

അതു കേട്ടപ്പോഴേ  കുഞ്ചാക്കോ പറഞ്ഞു ഈശ്വരാ ഈ മമ്മൂട്ടിയെ ഒന്ന് വയസ്സനാക്കാൻ ഒരു മാർഗ്ഗവുമില്ലല്ലോ. കരണ്ടപ്പച്ചൻ ചൂടു ചായയും കുടിച്ചുകൊണ്ട് കുട്ടാപ്പിയെയും കുഞ്ചാക്കോയെയും മാറിമാറി നോക്കി.അപ്പോഴാണ് കുട്ടാപ്പി ഒരു മറുചോദ്യം ചോദിച്ചത്  

"അപ്പോൾ ഈ മോഹൻലാലോ"
"വയസ്സനാണെങ്കിലും മമ്മൂട്ടിയേക്കാൾ ചെറുപ്പമാ "
നമ്മുടെ താരങ്ങളുടെ പ്രായത്തെ നാട്ടിൻപുറത്തെ "വയസ്സന്മാർ "എത്ര കൗതുകത്തോടെയാണ് നോക്കികാണുന്നത് എന്ന് രണ്ടു കഥാപാത്രങ്ങളിൽ കൂടി അവതരിപ്പിക്കുന്നു .കഥയുടെ താഴേക്ക് പോകുമ്പോളും സ്ഥിതി വ്യത്യസ്തമല്ല .

"ആണും പെണ്ണുംകെട്ട പുരുഷന്മാർ  ഭരിച്ചുമുടിച്ച നമ്മുടെ നാടിൻറെ കാര്യത്തിലും ഒരു തീരുമാനമാകും."എന്ന് അദ്ദേഹം ഈ നോവലിന്റെ ഒരു ഭാഗത്തു സൂചിപ്പിക്കുമ്പോൾ ഏതെല്ലാം തരത്തിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിൽ ഉണ്ടാകും.

മലയാളത്തിൽ പൊളിറ്റിക്കൽ സറ്റയർ നോവലുകൾ വളരെ കുറവാണ്.ചങ്കുറ്റത്തോടെ പറയാനുള്ള വൈമനസ്യമാണ് പലർക്കും.ആ വാല്മീകം  പൊളിച്ചാണ് തന്റെ രാഷ്ട്രീയ നോവലുമായി അദ്ദേഹം സധൈര്യം വരുന്നത്.
രാഷ്ട്രീയം,മതം തുടങ്ങിയ വിഷയങ്ങളിൽ പല എഴുത്തുകാരും കയറിപ്പിടിക്കാറില്ല .കാരണം നമുക്കെല്ലാം അറിയാം.അത് പകൽ പോലെ സത്യവുമാണ് .തമ്പി ആന്റണി മതത്തെ കുറിച്ച് മുൻപെഴുതിയ ചില വാചകങ്ങൾ ഓർമ്മ വരുന്നു 

"ഏതു മതത്തിലാണങ്കിലും ദൈവങ്ങള്‍ പുഷന്മാരായി ജനിക്കുന്നു. മനുഷ്യപുത്രന്‍ എന്നാണു ക്രിസ്തു മതത്തിലും രേഖപ്പെടുത്തുന്നത്. ഇത് തന്നെ സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും വലിയ വിവേചനം തന്നെയാണ്. ഒരിക്കലും ഒരു ദൈവവും അങ്ങെനെ ഒരു ജന്മമെടുക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍ തന്നെ അത് പുരുഷന്മാരുടെ സ്രുഷ്ടികളാനുന്നുള്ളതില്‍ സംശയമില്ല. അന്നത്തെ എഴുത്തുകാരും പണ്ഡിതന്മാരും ആദ്യം ദൈവത്തിനു മനുഷ്യരൂപം കൊടുക്കുന്നു. പിന്നീട് പുരുഷനാക്കി അതിശയോക്തിയുള്ള കഥകളുണ്ടാക്കുന്നു. ആ കഥകളുടെ പേരില്‍ മതങ്ങളുണ്ടാക്കുന്നു. അങ്ങെനെ പുരുഷ മേല്‍ക്കോയിമയുടെ ആരഭംതന്നെ മതത്തില്‍ തുടങ്ങുന്നു. അതില്‍ യഥാര്‍ത്ഥ ദൈവത്തിനു ഒരു പങ്കുണ്ടെന്ന് തോന്നുന്നില്ല. ആ മേല്‍ക്കോയിമ്മ ഇന്നും എല്ലാ മതത്തിലും കൊടികുത്തി വാഴുന്നു . പുരുഷന്മാര്‍ക്ക് മാത്രമേ പൂജാരിയും പള്ളീലച്ചനുമൊക്കെ ആകാന്‍ പാടുള്ളൂ എന്നൊരു നിയമവും പുരുഷന്മാരുടെ സൃഷ്ടിയാണ് . 

സ്ത്രീ കള്‍ക്ക് പള്ളിയിലും പല പുണ്യ സ്ഥലങ്ങളിലും പോകാന്‍ പാടില്ല എന്നു പറയുന്ന മതങ്ങളും ഉണ്ട്. അതിലൊന്നും ഒരു വനിതാ കമ്മിഷനും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. അപ്പോള്‍ പിന്നെ പുരുഷ മേല്‍ക്കോയിമ്മ പരൊഷമായെങ്കിലും അവര്‍ അംഗീകരിക്കുന്നു എന്നുള്ളതാണ് വാസ്തവം. ഈപറഞ്ഞ വസ്തുതകള്‍ വെച്ചുകുണ്ട് മതം വേണ്ട എന്നു അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളുടെ ആചാരങ്ങളും മനുഷ്യര്‍ക്ക്‌ ആവശ്യമാണ്‌. ഏതു നിരീശരവാതിയേയും മരിച്ചുകഴിഞ്ഞാല്‍ അവരവരുടെ മതാചാരങ്ങളില്‍ തന്നെ ചടങ്ങുകള്‍ നടത്തുന്നു. അതുകൊണ്ട് ആ സമസ്ക്കാരത്തെ അല്ലെങ്കില്‍ ആചാരത്തെ നമുക്കിന്നാവശ്യവുമാണ്. എന്നാലും ആ ആചാരങ്ങളിലുള്ള അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും മാത്രമാണ് സാധാരണ ജനങ്ങള്‍ മനസിലാക്കേണ്ടത്."

അദ്ദേഹം മുൻപ് എഴുതിയ ഒരു ലേഖനത്തിലെ ഒരു ഭാഗമാണ് മുകളിൽ ചേർത്തത്.എല്ലാവര്ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന,അല്ലങ്കിൽ നല്ലതു മാത്രം നല്കാൻ തയാറായി ഇരിക്കുന്ന ദൈവങ്ങളിൽ  മനുഷ്യൻ കാണിച്ചു കൂട്ടുന്ന പരാക്രമം നാലോ അഞ്ചോ വാക്കുകളിൽ എത്രമനോഹരമായി പ്രതിപാദിക്കുന്നു.മതങ്ങളുടെ  ആചാരങ്ങളിലെ പിടിപ്പുകേടുകളെ ഒരു കൊച്ചുകുട്ടിക്കു വരെ മനസിലാകുന്ന തരത്തിൽ അദ്ദേഹം വിശദീകരിക്കുന്നു .

നമുക്ക് പലതും പറയണമെന്നുണ്ട് .പക്ഷെ പറയാൻ സാധിക്കുന്നില്ല.പറയുന്നവരാകട്ടെ ഒന്നും വ്യകതമായി വിശദീകരിക്കുന്നുമില്ല.തമ്പി ആന്റണി അങ്ങനെ ചെയ്യുന്നില്ല.നാട്ടു വഴികളിൽ നടന്നു പോകുന്ന സാധാരണക്കാരൻ തനിക്കു മണ്ണണ്ണയും പഞ്ചസാരയും കിട്ടാതെ വരുമ്പോൾ മുഖ്യമന്ത്രിയെ ചീത്തവിളിക്കുന്നതു യഥാർത്ഥ രാഷ്ട്രീയം ആണെന്ന് നമുക്ക് മനസിലാക്കിത്തരാക്കുവാൻ ഇത്തരം എഴുത്തുകാരെ നമുക്ക് വേണം.മനുഷ്യൻ പെട്ടെന്ന് വ്യാപരിക്കുന്ന മേഖലകൾ മതവും രാഷ്ട്രീയവും തന്നെ .അത് ഇപ്പോൾ എഴുത്തുകാർ തിരിച്ചറിയുന്നില്ല.പലരും അതി മൗനം പാലിക്കുന്നു.അവിടെ തമ്പി ആന്റണി അമേരിക്കയിലിരുന്നു  വാചാലനാകുന്നു .പറയുണുള്ളതെല്ലാം തന്റെ കഥാപാത്രങ്ങളിലൂടെ പറയുന്നു .

തമ്പി ആന്റണി മലയാളത്തിലെ ഒന്നാംകിട എഴുത്തുകാരുടെ സദസ്സിലെ ഒന്നാമൻ ആകുകയാണ് .പലരും എഴുതാൻ വേണ്ടി എഴുതുമ്പോൾ അദ്ദേഹം പലരെയും കൊണ്ട് എഴുതിപ്പിക്കുവാനും ,ചിന്തിപ്പിക്കുവാനും ,മുഷ്ടിചുരുട്ടിപ്പിക്കുവാനും എഴുതുന്നു.അതും രാഷ്ട്രീയമാണ്.
തമ്പി ആന്റണിക്ക് E-മലയാളിയുടെ ആശംസകൾ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക