Image

മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 16 April, 2017
മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മാളു വിവാഹിതയായി. റെഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ വിശ്വ പ്രസിദ്ധകഥ ജംഗി.ള്‍ബുക്ക് വാള്‍ട്ട്ഡിസ്‌നി കമ്പനി ചലചിത്രമാക്കിയപ്പോ.ള്‍ അതിന്റെ വിഷ്‌വല്‍ ഇഫെക്ട്‌സ് ടീമില്‍ അംഗമായിരുന്നു മാളു എന്ന ദിവ്യ. വരന്‍ അതേ ബാംഗലൂര്‍ ടീമില്‍ സഹപ്രവര്‍ത്തകനായ പ്രീതം. ദിവ്യ മലയാളി ആണെങ്കില്‍ പ്രീതം കന്നഡിഗ.
ജംഗിള്‍ബുക്കിന്റെ കഥാനായകന്‍ കാട്ടില്‍ ചെന്നായ വളര്‍ത്തുന്ന ഒരു പത്തുവയസ്സുകാരനാണ്. പേരു മൌഗ്ലി. അതുപോലെ കുരങ്ങുകള്‍ക്കിടയില്‍ വളര്‍ന്നൊരു പത്തുവയസ്സുകാരിയെ ഉത്തരപ്രദേശിലെ വനത്തി.ല്‍ കണ്ടെത്തിയതായി വാര്‍ത്തയും ചിത്രവും കണ്ടപ്പോഴാണ് മാളുവിന്റെ പരിണയം പെട്ടെന്ന് ഓര്‍മയില്‍ തെളിഞ്ഞത്. ഡിസ്‌നി ചിത്രത്തില്‍ ദിവ്യാവിജയന്റെ പേരു മിന്നി മറയുമ്പോള്‍ ഏതു മലയാളിയും അഭിമാനിക്കും.

'ഞാന്‍ പണ്ടൊരിക്കല്‍ ഡിസ്‌നിയുടെ ജംഗിള്‍ബുക്ക് ടു ഡി വെര്‍ഷന്റെ സീഡി മാളുവിനു സമ്മാനിച്ചു. ആള്‍ അത് നൂറ് തവണയെങ്കിലും കണ്ടു കാണും. ഇപ്പോഴിതാ അവള്‍ ഉള്‍പെട്ട ടീം വിഷ്വെല്‍ ഇഫ്‌ഫെക്ട്‌സ് ഒരുക്കിയ ജംഗിള്‍ ബുക്ക് ത്രീഡി വെര്‍ഷന്‍ ഡിസ്‌നിക്കു കോടിക.ള്‍ നേടി ക്കൊടുതിരിക്കുന്നു' ദിവ്യയുടെ അച്ച്ചനും ദുബായിയില്‍ മീഡിയ പ്രൊഫഷനലുമായ എന്‍.വിജയമോഹ.ന്‍ ഓര്‍മിച്ചെടുക്കുന്നു.
നൂറ്റെഴുപത്തഞ്ചു മില്ല്യന്‍ ഡോളര്‍ മുടക്കി ഡിസ്‌നിഎടുത്ത ചിത്രം 2016-ല്‍ മാത്രം 966.6 മില്ല്യന്‍ നേടി ഏറ്റം പണം വാരിയ അഞ്ചാമത്തെ ചിത്രമായി. ചിത്രത്തിന്റെ തുടര്‍ച്ച (സീക്വെല്‍) നിര്‍മിക്കാനുള്ള പണി ആരംഭിച്ചു കഴിഞ്ഞു. ദിവ്യയും പ്രീതവും ഉള്‍പ്പെടുന്ന എം.പി.സി. എന്ന മൂവിംഗ് പിക്ചര്‍ കമ്പനി തന്നെ അതിന്റെയും വിഷ്വെല്‍ ഇഫെക്ട്‌സ് ചെയ്യുമെന്ന് കരുതുന്നു. ജോന്‍ ഫാവരു തന്നെ സംവിധായകന്‍. നായകന്‍ ഇന്ത്യക്കാരനായ നീല്‍ സേത്തിയും. ശബ്ദത്തിനു ആറ്റംബറോയുടെ ഗാന്ധി ചിത്രത്തില്‍ നായകനായിരുന്ന ബെന്‍ കിങ്ങ്സ്ലി വീണ്ടുമെത്തും.

ദിവ്യയും ജ്യേഷടത്തി ദേവിയും ഒരുപോലെ മുന്നേറിയവരാണ്. ദിവ്യ യു.കെ.യില്‍ വിഷ്വല്‍ ആര്‍ട്‌സ് ഉപരിപഠനം നടത്തി. ചേച്ചി ആകട്ടെ ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ നിന്ന് ഡോക്ട്രേറ്റ് നേടി കൊല്‍ക്കത്ത ഐ.ഐ.എം.ല്‍ പഠിപ്പിക്കുന്നു. ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയി.ല്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍. ഭര്‍ത്താവ് കൂടെപഠിച്ച അരുപ് ഹാല്‍ഡര്‍. കൊല്‍ക്കത്തയില്‍ ബോസ്റ്റന്‍ കണ്‍സള്‍ടിംഗ് ഗ്രൂപ്പില്‍.
വിജയമോഹനും ഒട്ടും പിന്നിലല്ല. കോതമംഗലത്തു ജനിച്ചു. പിതാവ് പി.എന്‍. നാരായണന്‍ നായര്‍ (96). മെഡിസിനു പഠിച്ചു, മെഡിക്കല്‍ റെപ്പ് ആയി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ രീജിയണല്‍ മാനെജര്‍ ആയി. നാഗപ്പുരില്‍ ജേര്‍ണലിസം പഠിച്ചു.   പിന്നീടു വൈസ്ചാന്‍സലര്‍ ആയ കെ. ജയകുമാര്‍ ഐ.ഏ.എസ്. ആയിരുന്നു അന്ന് കൂട്ട്.

മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ റോയിട്ടര്‍ ഫെലോഷിപ് നേടി ഓക്‌സ്‌ഫോര്‍ഡ് സെന്റ് ആന്റണിസ് കോളജില്‍ ഗള്‍ഫ് കുടിയേറ്റത്തെപറ്റി രണ്ടുവര്‍ഷം ഗവേഷണം നടത്തിയ ആളാണ് വിജയന്‍. മനോരമയുടെ ഡല്‍ഹി ബ്യുറോയി.ല്‍ നിന്ന് ഗള്‍ഫിലേക്ക് പോയി. ഗള്‍ഫ് ടുഡേയി.ല്‍ ആദ്യം. അമൃത ചാനലിന്റെ മിഡില്‍ ഈസ്‌റ് ചീഫ് ആയി. ഇപ്പോള്‍ അവിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നു.

റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ അക്ഷീണമായ അധ്വാനശീലവും അങ്കുശമില്ലാത്ത അന്വേഷണ കൌതുകവും ഉള്ള ആളാണ് വിജയന്‍. ജേര്‍ണലിസത്തില്‍ ബിരുദവും ഇംഗ്ലീഷില്‍ എം.എ.യും നേടി. മനോരമയില്‍ ഭോപാല്‍ ഗാസ് ദുരന്തം കവ'ര്‍ ചെയ്തതിനു കേരള ഗവര്‍മെന്റിന്റെ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള ആദ്യത്തെ അവാര്‍ഡ്ര് ലഭിച്ചു. 25 വര്‍ഷം മനോരമയില്‍, ആറു വര്‍ഷം ഗള്‍ഫ്ടുഡെയില്‍.
ഇംഗ്ലീഷ് എം.എ. ബിഎഡ് ആണു രമ. ശാസ്തമംഗലം ഗോവിന്ദ പിള്ളയുടെ കൊച്ചുമകള്‍. പിതാവ് എം. രാമകൃഷ്ണന്‍ നായര്‍ ഇന്‍കംടാക്‌സ് കമ്മിഷണര്‍ ആയിരുന്നു. രമ ദുബൈയില്‍ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. ആലുവപ്പുഴയോരത്തു 'പെരിയാര്‍ ഹെ.ര്‍മിറ്റെജി'.ല്‍ വീടുണ്ട്.
മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൌഗ്ലിയെ ഓര്‍മിപ്പിക്കുന്ന മാളു, ജംഗിള്‍ ബുക്കിന്റെ അണിയറ ശില്പി ഒടുവില്‍ പ്രീതമിന്റെ ജീവിതത്തില്‍ പങ്കാളി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക