Image

മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Published on 20 April, 2017
മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 
മൂന്നാര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഏറ്റെടുക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ അക്കാര്യം കാണിച്ച് ഭൂമിയില്‍ ബോര്‍ഡ് വെച്ചാല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി കളക്ടറോട് വ്യക്തമാക്കി.

കുരിശ് പൊളിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണെന്ന് പിണറായി കോട്ടയത്ത് പൊതുപരിപാടിയില്‍ പറഞ്ഞു. കുരിശ് എന്തുപിഴച്ചു? ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇവിടെ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരുണ്ടെന്ന് ആലോചിക്കേണ്ടതല്ലേ. 

കുരിശ് എന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. സര്‍ക്കാരിന്റെ നടപടികള്‍ ഒരു വിഭാഗത്തിനെതിരെയാണെന്ന തോന്നലുണ്ടാക്കാന്‍ ഇടവരുത്തുന്നതാണ് ഇത്തരം നടപടികളെന്നും ഇത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ നാളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാര്‍ ൈകയേറ്റം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും ഇതില്‍ പെങ്കടുക്കുന്നുണ്ട്. ഇതിനിടെയാണ് കുരിശ് പൊളിച്ചുമാറ്റി നടപടികളുമായി ജില്ല ഭരണകൂടം മുന്നോട്ടുപോയത്.

 ഒഴിപ്പിക്കലില്‍ ഭരണപക്ഷത്ത് രൂക്ഷമായ ഭിന്നത നിലനില്‍ക്കുകയാണ്. സി.പി.എം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുേമ്പാള്‍ സി.പി.െഎ ഭരിക്കുന്ന റവന്യൂ വകുപ്പ് അത് കാര്യമാക്കാതെ മുന്നോട്ടുപോകുന്നു. ആദ്യം ഇടുക്കിയില്‍നിന്നുള്ള മന്ത്രിസഭാംഗം എം.എം. മണിയും സി.പി.െഎ നേതാക്കളുമാണ് കൊമ്പുകോര്‍ത്തത്. ഈ തര്‍ക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. സി.പി.എം നിലപാട് തള്ളി ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് റവന്യൂ വകുപ്പ്.

കുരിശു പൊളിച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മിക രോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്ഥലത്ത് 144 പ്രഖ്യാപിച്ച ശേഷമാണ് കുരിശു പൊളിച്ചത്. ആഭ്യന്തരത്തിെന്റ ചുമതലയുള്ള മുഖ്യമന്ത്രി താനറിഞ്ഞില്ലന്ന് ഇപ്പോള്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു.

വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുരിശു പൊളിക്കല്‍ നാടകം. കുരിശു വിശ്വാസത്തിെന്റ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിെന്റ മറവില്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അറിയാതെയാണ് ഇതു നടന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് പരിഹാസ്യമാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി പി എം ഉള്‍പ്പെടെയുള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കാതെയാണ് ഇപ്പോള്‍ കുരിശു പൊളിക്കാന്‍ വ്യഗ്രത കാട്ടിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സ്പിരിച്വല്‍ ടൂറിസത്തിെന്റ മറവില്‍ കുരിശ് സ്ഥാപിച്ച് കൈയേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിക്കലിനു മുമ്പ് വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനും പ്രതിഷേധം ചെറുക്കാനും മുന്‍കരുതലുകളെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ നടപടിക്കിറങ്ങിയത്. കഴിഞ്ഞദിവസം ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയവരെ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിെന്റ പശ്ചാത്തലത്തില്‍ ഏറെ കരുതലോടെയായിരുന്നു ജില്ല ഭരണകൂടത്തിെന്റ ഓരോ നീക്കവും. 

സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. 

ബുധനാഴ്ച ഇടുക്കിയില്‍ ജില്ല കലക്ടര്‍ ജി.ആര്‍. ഗോകുലിെന്റയും ദേവികുളം സബ്കലക്ടര്‍ ഡോ. വി. ശ്രീറാം വെങ്കിട്ടരാമെന്റയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച 20 അടിയോളം ഉയരമുള്ള കുരിശും സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താല്‍ക്കാലിക ഷെഡുകളും പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. 

പുലര്‍ച്ചെ മൂന്നോടെ ദേവികുളത്തുനിന്ന് സംഘം പുറപ്പെട്ടു. രാജാക്കാട്, മൂന്നാര്‍, ദേവികുളം, ശാന്തന്‍പാറ സ്േറ്റഷനുകളില്‍ നിന്നായി നൂറോളം പൊലീസുകാരും 35 റവന്യൂ ഉദ്യോഗസ്ഥരും 12 ഭൂസംരക്ഷണ സേനാംഗങ്ങളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.  കുരിശ് സ്ഥിതി ചെയ്യുന്ന മലമുകളിലേക്ക് റവന്യൂ അധികൃതര്‍, പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. 

കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.

പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിക്കലിെന്റ പേരില്‍ വ്യാഴാഴ്ച നടന്നത് സിനിമ ഷൂട്ടിങ്ങാണെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.  ഒഴിപ്പിക്കല്‍ നടപടിയുടെ മുഴുവന്‍ നഷ്ടവും സര്‍ക്കാര്‍ ദേവികുളം സബ് കലക്ടറുടെ ശമ്പളത്തില്‍നിന്ന് ഈടാക്കണമെന്നും എസ്. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

സബ് കലക്ടര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പ്രദേശവാസികളുടെ പരാതി. ടൂറിസം തകര്‍ത്ത് മൂന്നാറിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സബ് കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് ആയിരത്തോളം പേര്‍ ഒപ്പിട്ട കത്തിലെ ആവശ്യം. 
photos: Madhyamam
മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക