Image

മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ നൂറിന്‍ നിറവില്‍(കവിത: ആന്‍ഡ്രൂസ് അഞ്ചേരി)

ആന്‍ഡ്രൂസ് അഞ്ചേരി Published on 25 April, 2017
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ നൂറിന്‍ നിറവില്‍(കവിത: ആന്‍ഡ്രൂസ് അഞ്ചേരി)
ആറ്റരികില്‍ നട്ടതാം നല്‍
ഇലവാടാത്ത വൃക്ഷം പോല്‍
നൂറുമേനി ഫലവും സല്‍
സ്‌നേഹത്തണലും നല്‍കിടും
മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ
നൂറിന്‍ നിറവില്‍ മംഗളം

സ്വര്‍ണ നാവു ചൊല്ലും ഓരോ
ചിരിയേകും ചിന്തകള്‍
വര്‍ണ്ണ രശ്മി പോലെ എത്തും
ഉള്ളിന്റെ ഉള്ളില്‍

ജാതി മത ഭേദമെന്യേ
നര്‍മ്മമൂറും വാക്ക് കേള്‍പ്പാന്‍
ജനങ്ങളെന്നും കാതോര്‍ക്കുന്നു
തിരുമേനിക്കായി

മലങ്കര സഭയ്‌ക്കെന്നെന്നും  
അഭിമാനം പകരുന്ന
മാര്‍ ക്രിസോസ്റ്റം തിരുമേനീ
അഭിനന്ദനം

ജന്മശതാബ്ധി നിറവില്‍
ശത പുഷ്പ്പ ഹാരമേകി
നന്മയേറും പുതുവര്‍ഷം
ഞങ്ങള്‍ നേരുന്നിതാ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക