Image

മനുഷ്യനായി ജീവിക്കാന്‍ പഠിക്കണമെന്ന് മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം

അനില്‍ പെണ്ണുക്കര Published on 27 April, 2017
മനുഷ്യനായി ജീവിക്കാന്‍ പഠിക്കണമെന്ന്  മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം
മനുഷ്യന്‍ മനുഷ്യനായി ജീവിക്കാന്‍ പഠിക്കണമെന്ന് മാര്‍ത്തോമ സഭവലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം. മാര്‍ത്തോമാ സഭ സംഘടിപ്പിച്ച തന്റെ നൂറാം ജന്മദിനാഘോഷ പരിപാടികള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു ക്രിസോസ്റ്റം.

തനിക്ക് ദൈവ ദര്‍ശനമുണ്ടായാല്‍ താന്‍ ആദ്യം ആവശ്യപ്പെടുന്നത് ഇതാകും. മനുഷ്യത്വം നഷ്ടപ്പെട്ടവരെ മനുഷ്യരെന്ന് പറയാന്‍ കഴിയില്ല. മറ്റുള്ളവരില്‍ ദൈവത്തെ കാണാന്‍ സാധിക്കുന്നവരാണ് മനുഷ്യര്‍. നര്‍മ്മം ചാലിച്ച സ്വന്തം ശൈലിയില്‍ തന്നെയായിരുന്നു അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിന് തുടക്കമിട്ടത്.

ഇക്കൂട്ടത്തില്‍ മനുഷ്യരായിട്ടുള്ളവര്‍ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടോയെന്ന തിരുമേനിയുടെ ചോദ്യം സദസിനെ കൂട്ടച്ചിരിയിലേക്ക് എത്തിച്ചു. സമൂഹത്തിലെ എല്ലാവരെയും അംഗീകരിച്ച് ഒന്നായി പോകണം. സമുദായങ്ങള്‍ തമ്മില്‍ അകലം പാടില്ല. ജാതിമത വേര്‍തിരിവുകള്‍ പാടില്ല. പക്ഷെ കാലം മാറുന്നതനുസരിച്ച ജാതിയിലും മതത്തിലുമൊക്കെ വലിയ മാറ്റങ്ങള്‍ ഉണ്ടായി .അതിനെയെല്ലാം മനുഷ്യന്‍ അതി ജീവിക്കുന്ന മനുഷ്യര്‍ എല്ലാവരും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മദിന സന്ദേശം നല്‍കുവാന്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ജന പ്രവാഹം ആണ്. അതിനിടയിലാണ് ഇത്തരം പരിപാടികള്‍.

നൂറാം വയസിലും ഓടി നടക്കുന്ന തിരുമേനി നിരവധി അനാഥാലയങ്ങള്‍ , വൃദ്ധ സദനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ജാഗരൂകനാണ് .
മനുഷ്യനായി ജീവിക്കാന്‍ പഠിക്കണമെന്ന്  മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം
Join WhatsApp News
Ponmelil Abraham 2017-04-28 04:37:19
Message of simple love among all irrespective of differences due to religion, individual convictions, political opinions, social status, economic power as well as intellectual knowledge.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക