Image

അടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: എല്‍.കെ അദ്വാനി

അനില്‍ പെണ്ണുക്കര Published on 27 April, 2017
അടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: എല്‍.കെ അദ്വാനി
തിരുവല്ല: അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന് മാര്‍ത്തോമ സഭ നല്‍കിയ പിന്‍തുണ മഹത്തരമെന്ന് മുന്‍ ഉപപ്രധാനമന്ത്രിയും ബി ജെപി നേതാവുമായ എല്‍.കെ അദ്വാനി. മാര്‍ത്തോമ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാമത് ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും സ്വാധീനമില്ലാതെ സഭ സ്വീകരിച്ച ഈ നിലപാട് ചരിത്രപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസത്തില്‍ അടിയുറച്ച ഭാരതീയ സ്ംസ്‌കാരമാണ് മലങ്കര മാര്‍ത്തോമസഭ പിന്‍തുടരുന്നത്. സഭകളുടെ ദേശീയ കൗണ്‍സില്‍ മര്‍ത്തോമ സഭക്ക് അഭേദ്യ സ്ഥാനവുമുണ്ട്. ഇത്തരത്തിലുള്ള സഭയുടെ വ്യാപ്തി അത്ഭുതപ്പെടുത്തന്നതാണ്. രാജ്യത്തെമ്പാടും നിരവധി പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ഇതേ പോലെ വ്യത്യസ്ഥമായ ചടങ്ങില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്.

സമൂഹത്തിന്റെ ആവശ്യങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പിലാക്കുന്നതില്‍ മാര്‍ത്തോമ സഭ നടത്തുന്ന സേവനങ്ങള്‍ മാതൃകപരമാണ്. സഭ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ഇതേ നിലപാടാണ് തന്നെയാണ് താനും തന്റെ പാര്‍്ട്ടിയും പിന്‍തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്തയുടെ നവതി ആഘോഷ പരിപാടികളില്‍ അന്നത്തെ പ്രതിപക്ഷ നേതാവായ എല്‍.കെ അദ്വാനി പങ്കെടുത്തിരുന്നു. അന്ന് ആശംസ പ്രസംഗത്തില്‍ തിരുമേനിയുടെ നൂറാം ജ്ന്മദിനത്തില്‍ ഉറപ്പായും താന്‍ എത്തുമെന്ന് അദ്വാനി ഉറപ്പ് നല്‍കിയിരുന്നു.

ജന്മദിനാഘോഷ പരിപാടിയോട് അനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവറിന്റെ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ് ജോസഫ് മാര്‍ത്തോമ മെത്രാപോലിത്തക്ക് നല്‍കി നിര്‍വ്വഹിച്ചു. ഇതോടൊപ്പം ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി നവോദയ മൂവ്‌മെന്റിന് തുടക്കമിട്ടു.

നൂറു വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കാനും സഭ പദ്ധതിയിട്ടിട്ടുണ്ട്. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു.

അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധിയും ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പുമായ മാര്‍ ക്ലിമ്മീസ് ഡാനിയേല്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, സഭാ സെക്രട്ടറി റ.വ ഉമ്മന്‍ ഫിലപ്പ്, സീനിയര്‍ വികാരി റവ ഡോ. ചെറിയാന്‍ തോമസ്, സഭാ ട്രസ്റ്റ്ി അഡ്വ.പ്രകാശ് ബി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. 
അടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: എല്‍.കെ അദ്വാനിഅടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: എല്‍.കെ അദ്വാനിഅടിയന്തരാവസ്ഥക്കെതിരെ നിലകൊണ്ട മാര്‍ത്തോമ സഭയുടെ നിലപാട് ചരിത്രപരം: എല്‍.കെ അദ്വാനി
Join WhatsApp News
Ponmelil Abraham 2017-04-28 05:44:05
Love and personal relationship between two great men of present day India.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക