Image

ഇനാം മിഷിഗണ്‍ നഴ്‌സസ്‌ ഡേ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 June, 2011
ഇനാം മിഷിഗണ്‍ നഴ്‌സസ്‌ ഡേ ആഘോഷിച്ചു
ഡിട്രോയിറ്റ്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഓഫ്‌ മിഷിഗണ്‍ നഴ്‌സസ്‌ ഡേയും, മദേഴ്‌സ്‌ ഡേയും സംയുക്തമായി ആഘോഷിച്ചു.

പ്രസിഡന്റ്‌ സോഫി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗ്‌ ജയിനാ ഇലക്കാട്ടിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു. വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ ഇലക്കാട്ട്‌ സ്വാഗതം ആശംസിച്ചു.

ഡോ. റെയിച്ചല്‍ സഖറിയാ മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും ആദരീണയവും, ലോകമെങ്ങും ആതുര രംഗത്ത്‌ ഏവരാലും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രൊഫഷനാണ്‌ നഴ്‌സിംഗ്‌ എന്നും ഡോ. റെയിച്ചല്‍ സഖറിയാ തന്റെ പ്രസംഗത്തില്‍ പ്രസ്‌താവിച്ചു. നഴ്‌സിംഗിന്റെ ചരിത്രവും, 1900 -കാലയളവില്‍ നഴ്‌സിംഗ്‌ പഠനം എങ്ങനെയായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു.

സാമന്താ വര്‍ഗീസ്‌ കമ്യൂണിക്കേഷന്‍ ടെക്‌നിക്കിനെക്കുറിച്ച്‌ വിശദീകരിച്ച്‌ സംസാരിച്ചത്‌ ഏവര്‍ക്കും വളരെ വിജ്ഞാനപ്രദമായിരുന്നു.

തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. ക്രിസ്റ്റല്‍ ഇലക്കാട്ട്‌, ഏഞ്ചല്‍ തൈമാലില്‍, നിതി ജെയ്‌സണ്‍, ഷിപാലി വര്‍മ്മ കുള്ളര്‍ എന്നിവര്‍ വിവിധ ഡാന്‍സുകളും സംഗീതവും ആലപിച്ചു.

ഫ്‌ളോറന്‍സ്‌ നൈറ്റിംഗേല്‍ റണ്ണര്‍അപ്പ്‌ അവാര്‍ഡിനായി നോമിനേറ്റ്‌ ചെയ്യപ്പെട്ട ജോര്‍ജിയെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. പുതുതായി അസോസിയേഷനില്‍ അംഗത്വമെടുത്തവരെ സദസിന്‌ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്‌തു. സിനു ജോസഫ്‌, ഐ.എന്‍.എ.എം വെബ്‌സൈറ്റിനെക്കുറിച്ച്‌ വിശദീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.inamonline.org സന്ദര്‍ശിക്കുക.

ജയിനാ ഇലക്കാട്ട്‌, സിനു ജോസഫ്‌ എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. അന്നമ്മ മാത്യു (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
ഇനാം മിഷിഗണ്‍ നഴ്‌സസ്‌ ഡേ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക