Image

നഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കം

Published on 05 May, 2017
നഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കം
വൈറ്റ്  പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: ഹെല്‍ത്ത് കെയര്‍ രംഗത്ത് ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന നിസ്തുലമാണെന്നു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡെവിഡ് കാര്‍ലൂച്ചി. ആരോഗ്യരംഗത്തിന്റെ നട്ടെല്ല് തന്നെ നഴ്‌സുമാരാണ്. ഇതിലും മഹത്തരമായ ഒരു ജോലി ഉണ്ടെന്നു താന്‍ കരുതുന്നില്ല- പുതുതായി രൂപംകൊണ്ട നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ (നിന്‍പ) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഉന്നത വിദ്യാഭ്യാസവും മറ്റു യോഗ്യതകളുമുള്ള നഴ്‌സുമാര്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു. അവര്‍ക്ക് എല്ലാവിധ സഹായവും ഗവണ്‍മെന്റില്‍ നിന്നു ലഭിക്കുവാന്‍ താന്‍ എപ്പോഴും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ മൊത്തം സംഭാവനകളും സെനറ്റര്‍ കാര്‍ലൂച്ചി അനുസ്മരിച്ചു. 

ആറു സ്റ്റേറ്റില്‍ നിന്നുള്ളവര്‍ പങ്കെത്തു.

അധ്യക്ഷതവഹിച്ച സംഘടനാ പ്രസിഡന്റ് ഡോ. ആനി പോള്‍, നഴ്‌സിംഗ് പ്രാക്ടീഷണര്‍മാര്‍ക്ക് ജോലി കണ്ടെത്താനും പഠിക്കുന്നവര്‍ക്ക് ഗൈഡന്‍സ് നല്‍കുവാനും സര്‍വ്വോപരി സമൂഹത്തിനു സേവനം അനുഷ്ഠിക്കാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചതെന്നു  ചൂണ്ടിക്കാട്ടി. വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 75-ല്‍പ്പരം അംഗങ്ങള്‍ ഇതിനോടകം അംഗങ്ങളായി കഴിഞ്ഞു. അറിഞ്ഞും കേട്ടും പുതിയ അംഗങ്ങള്‍ എത്തുന്നു. 

നയാക് കോളജ് നഴ്‌സിംഗ് ഡീനും പ്രൊഫസറുമായ ഡോ. എലിസത്ത് സൈമണ്‍ നടത്തിയ ശ്രദ്ധേയമായ മുഖ്യ പ്രഭാഷണത്തില്‍ ആര്‍.എന്‍മാര്‍ പ്രൈമറി കെയര്‍ നല്‍കുന്നവരാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു ചൂണ്ടിക്കാട്ടി. നഴ്‌സിംഗ് രംഗം സദാ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നത് ശുഭോദര്‍ക്കമാണ്. 

പുതിയ അവസരങ്ങള്‍ ധാരാളമുണ്ടെങ്കിലും സുരക്ഷിതത്വമാണ് മലയാളി സമൂഹം കൂടുതലായി നോക്കുന്നത്. പ്രീ കെയര്‍ രംഗത്ത് വലിയ വിടവാണ് ഇപ്പോഴുള്ളത്. ഇന്ത്യയെ ഞെട്ടിച്ച 2012-ലെ ഡല്‍ഹി ബലാത്സംഗ കേസിലെ യുവതി ജ്യോതിയുടെ സുഹൃത്തിനെ അക്രമികള്‍ മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളിയിട്ട് ആരും തിരിഞ്ഞുനോക്കിയില്ല. പ്രീ-കെയറിനുള്ള സാധ്യതാണ് താന്‍ ഇവിടെ കണ്ടത്. 

രാജസ്ഥാനില്‍ ഒരുപാട് പുരുഷന്മാര്‍ നഴ്‌സുമാരായി. പക്ഷെ, പുരുഷന്മാരെ നിയമിക്കാന്‍ പല ആശുപ്രത്രികളും വിസമ്മതിക്കുന്നു. അവര്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നാണ് ആശുപത്രി അധികതരുടെ നിലപാട്. ഇവിടെയും പ്രീ ഹോസ്പിറ്റല്‍ കെയറിനു അവരെ ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. 

നാം മിക്കവും നമ്മുടെ കാര്യങ്ങള്‍ മാത്രമാണ് ചിന്തിക്കുന്നത്. സേവനത്തിനുള്ള അവസരത്തെപ്പറ്റി ആലോചിക്കാറില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസരങ്ങളുടെ വാതിലും തുറക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. മുംബൈയില്‍ ചേരിയില്‍ മൊബൈല്‍ ക്ലിനിക്കിലെ അനുഭവം അവര്‍ വിവരിച്ചു. ഡോക്ടറെ കാണാന്‍ രോഗികള്‍ ക്യൂ നില്‍ക്കുന്നു. യാന്ത്രികമായ പരിശോധന, മരുന്നും കൊടുക്കുന്നു. അവിടെയൊന്നും സാന്ത്വനത്തിന്റേയോ സ്‌നേഹത്തിന്റേയോ കരസ്പര്‍ശമില്ല. ഡോക്ടര്‍ക്ക് രോഗിയെ തൊടാന്‍ പോലും മടി. സേവനം എന്ന ഘടകമാണ് ഇവിടെ നഷ്ടമാകുന്നത്. 

ഹെല്‍ത്ത് കെയര്‍ രംഗത്ത് മനുഷ്യത്വം കൊണ്ടുവരാനാണ് നാം ശ്രമിക്കേണ്ടത്. ഡോക്ടറേറ്റ് എടുത്തു അധ്യാപികയാകാനുള്ള താത്പര്യം കാരണം താന്‍ നഴ്‌സ് പ്രാക്ടീഷണറാകാന്‍ വൈകി. 

അമേരിക്കയില്‍ ഡ്രഗ് അഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും  അവര്‍ അനുസ്മരിച്ചു. സ്വന്തം ജീവിത്തേയും ശരീരത്തേയും അബ്യുസ്  ചെയ്തവരാണ് അന്തേവാസികള്‍. താനും അവരും തമ്മില്‍ ഒരു താരതമ്യവുമില്ല. എങ്കിലും അത്തരക്കാര്‍ക്കും സേവനം എത്തിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതു ഈ രാജ്യത്തോടുള്ള ബാധ്യത തന്നെ.- അവര്‍ ചൂണ്ടിക്കാട്ടി. 

നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ റീജിയണ്‍ -5 ഡയറക്ടര്‍ മാരിയറ്റ് അപി അമേരിക്കയില്‍ 20,000 നഴ്‌സ് പ്രാക്ടീഷണര്‍മാരുണ്ടെന്നു ചൂണ്ടിക്കാട്ടി. 

അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് (എ.കെ.എ.ജി) ന്യൂയോര്‍ക്ക് ചാപ്റ്ററില്‍ നിന്നും ഡോ. രാധാകൃഷ്ണന്‍ പാലങ്ങാട്ട്  ആശംസകള്‍ നേര്‍ന്നു. 

തുടര്‍ന്ന് സുവനീറും വെബ്‌സൈറ്റും പ്രകാശനം ചെയ്തു. നഴ്‌സ് പ്രാക്ടീഷണേഴ്‌സ് ഗ്രാജ്വേറ്റ്‌സിനെ ആദരിക്കുകയും ചെയ്തു. പുതുതായി ബിരുദങ്ങള്‍ നേടിയ എട്ട് ഡി.എന്‍.പിക്കാര്‍, 2 പി.എച്ച്ഡിക്കാര്‍,പന്ത്രണ്ട് എന്‍.പി ഗ്രാഡ്വേറ്റ്‌സ് എന്നിവര്‍ എത്തിയിരുന്നു

സെക്രട്ടറി അനു വര്‍ഗീസ് നന്ദി പറഞ്ഞു. ലീന ആലപ്പാട്ട് ആയിരുന്നു എം.സി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, വൈസ് പ്രസിഡന്റ് ഗ്രേസി മാണി, ട്രഷറര്‍ പ്രസന്നാ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളി, അലക്‌സ് തോമസ്, ജോസ് കാടാപ്പുറം, ജോര്‍ജ് നടവയല്‍, ആന്‍ഡ്രുസ് കുന്നുപറമ്പില്‍, ജോഫ്രിന്‍ ജോസ്, ഷിനു ജോസഫ്, കെ.ജി. ജനാര്‍ദനന്‍, തങ്കമണി അരവിന്ദന്‍, മേരി ഫിലിപ്പ്, ലൈസി അലക്‌സ്‌, ലിജോ ജോണ്‍, ജോസഫ് കാഞ്ഞമല തുടങ്ങിയവര്‍ പങ്കെടുത്തു 
നഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കംനഴ്‌സ് പ്രാക്ടീഷണര്‍മാരുടെ സംഘടന, നിന്‍പക് ഉജ്വല തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക