Image

മലയാളി കാത്തലിക് സൊസൈറ്റി ഓഫ് വിക്‌ടോറിയയ്ക്ക് പുതിയ ഭാരവാഹികള്‍

Published on 27 February, 2012
മലയാളി കാത്തലിക് സൊസൈറ്റി ഓഫ് വിക്‌ടോറിയയ്ക്ക് പുതിയ ഭാരവാഹികള്‍
മെല്‍ബണ്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെല്‍ബണ്‍ മലയാളികളുടെ നിറസാന്നിദ്ധ്യമായ മലയാളി കാത്തലിക് സൊസൈറ്റി ഓഫ് വിക്‌ടോറിയയുടെ പുതിയ് ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റായി തോമസ് ജോണ്‍ വീണ്ടും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. ജിജിമോന്‍ ജോസഫ് കുഴിവേലില്‍ (വൈസ് പ്രസിഡന്റ്), ജെറാള്‍ഡ് ഗോണ്‍സാല്‍വസ് (സെക്രട്ടറി), മനോജ് പോള്‍ (അസി. സെക്രട്ടറി), ബെന്നി ലൂക്കോസ് (ട്രഷറര്‍), ദേവസ്യാ ജോസഫ് (പബ്ലിക് റിലേഷന്‍ ഓഫിസര്‍), കള്‍ച്ചറല്‍ കോ ഓര്‍ഡിനേറ്റര്‍മാരായി ജി.കെ. മാത്യൂസ്, സോജന്‍ വര്‍ഗീസ്, അംഗങ്ങളായി ജൂഡ് പീറ്റര്‍, ജെസി വര്‍ഗീസ്, കെ.കെ. തോമസ്, റെജി പാ-റയ്ക്കന്‍ എന്നിവരെയും ഡെവട്ടണ്‍ റോസ്സന്‍ ഹൗസില്‍ ചേര്‍ന്ന ജനറല്‍ ബോഡി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

അടുത്ത ഒരു വര്‍ഷത്തെ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കാനും എല്ലാ വിഭാഗത്തില്‍പ്പെട്ട മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ പ്രോഗ്രാം നടത്തുവാനും ജനറല്‍ബോഡി തീരുമാനിച്ചു. 

റിപ്പോര്‍ട്ട്; റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക