Image

ഐക്യത്തിന്റെ കണിയൊരുക്കി വെസ്റ്റ്‌ചെസ്റ്ററില്‍ ഈസറ്റര്‍-വിഷു ആഘോഷം

ചിത്രങ്ങള്‍: ഷാജന്‍ ജോര്‍ജ് Published on 09 May, 2017
ഐക്യത്തിന്റെ കണിയൊരുക്കി വെസ്റ്റ്‌ചെസ്റ്ററില്‍ ഈസറ്റര്‍-വിഷു ആഘോഷം
വൈറ്റ് പ്ലെയിന്‍സ്, ന്യൂയോര്‍ക്ക്: നാല്‍പ്പത്തിമൂന്നാം വര്‍ഷവും ഈസ്റ്ററും വിഷുവും സംയുക്തമായി ആഘോഷിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാന്‍ ജനാവലി ഒത്തുകൂടിയപ്പോള്‍ അതിരുകളില്ലാത്ത സൗഹൃദത്തിന്റെ പുതിയൊരു അധ്യായംകൂടി.

രത്‌നമ്മ രാജന്റെ നേതൃത്വത്തില്‍ കണ്ണനെ കണികണ്ട് ഐശ്വര്യസംഋദ്ധമായ പുതുവത്സരത്തിലേക്ക് കാലെടുത്തുവെയ്ക്കാന്‍ ഭക്ത്യാദരപൂര്‍വ്വം കൈകൂപ്പി അവര്‍ കെ.ജെ. ഗ്രിഗറിയില്‍ നിന്നും വിഷുക്കൈ നീട്ടം വാങ്ങിയതൊടെ ചടങ്ങുകള്‍ ആരംഭിച്ചു.

ജോയിന്റ് സെക്രട്ടറി ലിജോ ജോണ്‍ ആമുഖ പ്രസംഗം നടത്തി. മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആയിരുന്നു എം.സി. സെക്രട്ടറി ആന്റോ വര്‍ക്കിയുടെ സ്വാഗത പ്രസംഗത്തില്‍ വിഷു ഈസ്റ്റര്‍ ആഘോഷം സംയുക്തമായി ആഘോഷിക്കാന്‍ അമേരിക്കയില്‍ തുടക്കമിട്ടത് വെസ്റ്റ് ചെസ്റ്ററില്‍ നിന്നായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. മുന്‍കാല നേതാക്കളുടെ ദീര്‍ഘവീക്ഷണമാണ് സംഘടനയുടെ ഐക്യവും കെട്ടുറപ്പും ഭദ്രമാക്കിയതെന്നു ആന്റോ ചൂണ്ടിക്കാട്ടി.

എല്ലാ വിശ്വാസത്തേയും മാനിക്കുകയും, അംഗീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ വിശ്വാസങ്ങളുടെ പേരില്‍ വികാരം കൊള്ളുന്ന പ്രവണത നല്ലതല്ലെന്നു പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് ചൂണ്ടിക്കാട്ടി.

ഈസ്റ്റര്‍ സന്ദേശം നല്‍കിയ ഫാ. ജോര്‍ജ് കോശി അമേരിക്കയിലെ സംഘടനകളുടെ കിരീടം എന്നു വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷനെ വിശേഷിപ്പിക്കാമെന്നു ചൂണ്ടിക്കാട്ടി. താന്‍ വൈദീകനായപ്പോള്‍ അംശ വസ്ത്രങ്ങള്‍ തന്ന നാണു പിള്ളയെ അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹം തനിക്ക് വിഷുക്കൈനീട്ടവും നല്‍കുമായിരുന്നു.

ക്രൈസ്തവ വിശ്വാസികളുടെ അപചയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുഖവെള്ളിയാഴ്ച പള്ളിയിലും പന്തലിലും നില്‍ക്കാന്‍ ഇടംപോലും കിട്ടില്ല. എന്നാല്‍ ഈസ്റ്റര്‍ ഞായറില്‍ പള്ളികള്‍ പലപ്പോഴും കാലിയാകും. ക്രിസ്തുവിനെ കല്ലറയില്‍ അടക്കുന്ന ദിനമാണ് ദുഖവെള്ളി. ഈസ്റ്ററാകട്ടെ ഉയിര്‍പ്പ് തിരുനാളും. ക്രിസ്തുവിനെ കല്ലറയില്‍ അടക്കാനാണ് നമുക്ക് താത്പര്യം കൂടുതല്‍. അതു മാറ്റി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ചൈതന്യം പങ്കിടാന്‍ നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. നിഷാ പിള്ള നല്‍കിയ വിഷു സന്ദേശത്തില്‍ സൂര്യന്റെ അടുത്തവര്‍ഷത്തെ പ്രയാണത്തിന്റെ തുടക്കമാണ് വിഷുദിനമെന്നു ചൂണ്ടിക്കാട്ടി. സൂര്യനാണ് ജീവജാലങ്ങളുടെ നിലനില്‍പിന്റെ അടിസ്ഥാനം. 5000 വര്‍ഷം മുമ്പ് തന്നെ ദീര്‍ഘതമസ് എന്ന മുനി വേദത്തില്‍ ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറയുന്നു. പരിമണ്ഡലം എന്നദ്ദേഹം പറഞ്ഞപ്പോള്‍ അതു ഗ്ലോബ് ആയിരുന്നു. മറ്റു സംസ്‌കാരങ്ങള്‍ ഭൂമി പരന്നതാണെന്നു കരുതിയപ്പോള്‍ ഭൂമി ഉരുണ്ടതാണെന്നാണ് അതു വ്യക്തമാക്കിയത്.

വിഷു ഭൂമിയുടെ ജന്മദിനം ആയും കണക്കാക്കുന്നു. അന്നു ഭൂമിക്ക് ഹിതമല്ലാത്തതൊന്നും ചെയ്യില്ല. വിഷു വിവിധ പേരുകളില്‍ വിവിധ നാടുകളില്‍ ആഘോഷിക്കുന്നു.

വിഷുക്കണിയുടെ കൂട്ടത്തില്‍ ഒരു കണ്ണാടി കൂടി വയ്ക്കാറുണ്ട്. നാം നമ്മെ തന്നെ കണ്ടുണരണം. നമ്മിലെ ദൈവീകതയെ കണ്ടെത്തണം. നാം നമ്മെ കാണുന്നതു പോലെയാണ് ലോകവും.

ചീത്ത മനുഷ്യരെ കണ്ടെത്താന്‍ യുധിഷ്ഠിരനും, നല്ല മനുഷ്യനെ കണ്ടെത്താന്‍ ദുര്യോധനനും പോയ കഥയും അവര്‍ വിവരിച്ചു. യുധിഷ്ഠിരന്‍ ശ്രമിച്ചിട്ട് ഒരു ചീത്ത മനുഷ്യനെ പോലും കണ്ടില്ല. ദുര്യോധനന്‍ നോക്കിയിട്ട് ഒരു നല്ല മനുഷ്യനേയും കണ്ടില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വഭാവമനുസരിച്ചാണ് നാം ലോകത്തെ വിലയിരുത്തുന്നത്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോള്‍ സമഭാവനയോടെ നില്‍ക്കാന്‍ നമുക്കു കഴിയണമെന്നുംഅവര്‍ ചൂണ്ടിക്കാട്ടി.

പന്തളത്തിനടുത്തുള്ള ഗ്രാമത്തിന്‍ല്‍ നിന്നുംസന്ദര്‍ശനത്തിനായി എത്തിയ ഫാ. വര്‍ഗീസ് സാമുവേല്‍ തന്റെ ഗ്രാമ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം വിഷു ആണെന്നു ചൂണ്ടിക്കാട്ടി. അതു ജാതിമത ഭേദമില്ലാതെയാണ് ആഘോഷിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള സാമഗ്രികള്‍ കൊണ്ടുപോകുമ്പോള്‍ ഒരു ഭാഗത്ത് ഒരു ക്രൈസ്തവന്‍ പിടിക്കണമെന്നാണ് പാരമ്പര്യം. എല്ലാ വിഷുവിനും തനിക്ക് തന്റെ പിതാവ് കൈനീട്ടം തന്നിരുന്നു.

വിഷുവിന് ഹൈന്ദവ ഭവനങ്ങളിലും ഈസ്റ്ററിന് ക്രൈസ്തവ ഗൃഹങ്ങളിലുമെല്ലാം ചെല്ലുന്ന പാരമ്പര്യം ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ അടുത്തകാലത്തായി പാലിച്ചുകാണുന്നില്ല. ആ ദുഖം തീര്‍ന്നത് ഇവിടെ മതവ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് വിഷുവും ഈസ്റ്ററും ആഘോഷിക്കുന്നതു കണ്ടപ്പോഴാണ്.ഈസ്റ്റര്‍ ഇല്ലെങ്കില്‍ ക്രിസ്ത്യാനിയും ഇല്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബ ബന്ധങ്ങള്‍ കാക്കേണ്ടതിന്റെ പ്രാധാന്യം ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ ചൂണ്ടിക്കാട്ടി.

ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ നന്ദി പറഞ്ഞു

കലാപരിപാടികള്‍ക്ക് 
വൈസ് പ്രസിന്റ് ഷൈനി ഷാജന്‍ ഷൈനി ഷാജന്‍ നേത്രുത്വം നല്‍കി.

ഗാനങ്ങള്‍: നിക്കോള്‍ മാത്യു, റെബേക്ക പ്രസാദ്, ആഞ്ജലിനാ എണ്ണച്ചേരില്‍, സാറാ പീറ്റര്‍
എം.ജി.എം സ്റ്റഡി സെന്റര്‍, നാട്യമുദ്രസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ന്രുത്തങ്ങള്‍ അവതരിപ്പിച്ചു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക