Image

മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണവും കെസിഎന്‍ക്യു ഉദ്ഘാടനവും

Published on 28 February, 2012
മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണവും കെസിഎന്‍ക്യു ഉദ്ഘാടനവും
ടൗണ്‍സ്‌വില്‍: അല്‍മായ സന്ദര്‍ശനത്തിന് ഓസ്‌ട്രേലിയയില്‍ എത്തുന്ന, കാഞ്ഞിരപ്പളളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് സ്വീകരണവും ക്‌നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡ് (കെസിഎന്‍ക്യു) എന്ന സംഘടനയുടെ ഉദ്ഘാടനവും മാര്‍ച്ച് അഞ്ചിന് നടക്കും. വൈകുന്നേരം ആറിന് ടൗണ്‍സ്‌വില്ലിലെ സെന്റ് പാട്രിക് കാതോലിക് ചര്‍ച്ചില്‍ വച്ചാണ് പരിപാടി. 

നോര്‍ത്ത് ക്യൂന്‍സ്‌ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്‌നാനായക്കാര്‍ ഒത്തൊരുമിക്കുന്ന ഈ സമ്മേളനത്തില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഭദ്രദീപം തെളിച്ച് കെസിഎന്‍ക്യുവിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളില്‍, സിറോ മലബാര്‍ അല്‍മായ കമ്മിഷന്‍ സെക്രട്ടറി വി.സി സെബാസ്റ്റിയന്‍, ടൗണ്‍സ്‌വില്ലിലെ മലയാളി വൈദികന്‍ ഫാ. ജോസ് കോയിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. 

ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കെസിഎന്‍ക്യു പ്രസിഡന്റ് സ്റ്റീഫന്‍ കുര്യാക്കോസ്, സെക്രട്ടറി കുര്യാക്കോസ് ചരലേല്‍ എന്നിവര്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക