Image

റഷ്യയാണുതാരം ? (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 21 May, 2017
റഷ്യയാണുതാരം ? (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)
കഴിഞ്ഞ തിരഞ്ഞെടുപ്പു സമയം ഡൊണാള്‍ഡ് ട്രമ്പിന്റെ സഹായികള്‍ റഷ്യക്കാരോടു പലവട്ടംസംസാരിച്ചു അതുകൊണ്ടാണ് ഹില്ലരിക്ലിന്‍റ്റന്‍ തോറ്റത്. ഇതാണ് അമേരിക്കയെ ഇന്നലട്ടുന്ന വല്യപ്രശ്‌നം .സംസാരം എന്തായിരുന്നു എന്നതിന് ഉഹാഭോഹങ്ങള്‍മാത്രം. ഒബാമയുടെ സമയംമുതലേ ഈവിഷയം മാധ്യമങ്ങളില്‍ സംസാരവിഷയം ആയിരുന്നു,

ഹില്ലരിവിജയിക്കും എന്ന് ഒട്ടുമുക്കാല്‍ മാധ്യമങ്ങള്‍ക്കും അവരുടെ പണ്ടിതര്‍ക്കും തീര്‍ത്തും വിശ്വാസം ഉണ്ടായിരുന്നതിനാല്‍ വാള്‍ഡിമാര്‍പുട്ടിന്‍ അന്ന് ആര്‍ക്കും ഒരുപ്രശ്‌നമായിരുന്നില്ല. എന്നാല്‍ ട്രംബിന്റെ വിജയം എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചു. പണ്ടിതരേയും ഡെമോക്രാറ്റിക്പാര്‍ട്ടിനേ താക്കളേയും തികഞ്ഞനിരാശയിലേക്കും അതൊരുവിരോധത്തിലേക്കുംഇവരെ തള്ളിവിട്ടു.
തിരഞ്ഞെടുപ്പുകഴിഞ്ഞു പിറ്റേനാള്‍മുതല്‍ തുടങ്ങിയതാണ് ഒട്ടുമുക്കാല്‍ മാധ്യമങ്ങളും ട്രെബിനെതിരായിട്ടുള്ള ജിഹാത് .അതിപ്പോള്‍ "ഇംപ്പീച്ച്' എന്ന മാരകാസ്ത്രം ഉപയോഗിക്കണം എന്നസംസാരത്തില്‍ എത്തിയിരിക്കുന്നു.

ഇതിലെ തമാശ, പണ്ടിതന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും, ചില ട്രമ്പ്പക്ഷക്കാര്‍ റഷ്യാക്കാരോടു സംസാരിച്ചു എന്നുപറ യുന്നു എന്നാല്‍ എന്തുസംസാരിച്ചെന്നോ ഉദ്ധേശമെന്തായിരുന്നെന്നോ ഇതൊന്നും ആര്‍ക്കുംപ്രശ്‌നമല്ല. ഇതേപ്പറ്റി അന്വേഷണങ്ങള്‍ ഒരുപാടുകഴിഞ്ഞു .ഒരുഏജന്‍സിയും ട്രബോട്രമ്പിന്റെ സഹായികളോതിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ ഇവരുടെസംസാരങ്ങളില്‍ നിന്നും കേട്ടുഎന്നും പറയുന്നില്ല. റഷ്യക്കാരോട് സംസാരിക്കുന്നത് ഒരുകുറ്റകൃത്യമാണെന്ന് ഇപ്പോള്‍ മനസിലായി?
തിരഞ്ഞെടുപ്പുസമയം ഞാന്‍പറയുമായിരുന്നു ഒരുകാ ര്യംതീര്‍ച്ച ട്രംപ്തിരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ്ഹൗസ് ഒരുബോറിങ് സ്ഥലം ആയിരിക്കില്ല. അതിപ്പോള്‍ യാഥാര്ത്ഥ്യമായിരുന്നു.

ഈ കലാപ്രകടനങ്ങളില്‍ ഒരുനല്ലവിഭാഗംമാധ്യമങ്ങളും പങ്കുചേരുന്നുണ്ട്.
ട്രംപ് എല്ലാദിവസവും ട്വിറ്റര്‍ എന്ന സാമൂഹിക മാധ്യമത്തില്‍ക്കൂടി കാര്യപരിപാടികള്‍ക്കു തുടക്കമിടും. പിന്നെ സി.എന്‍. എന്‍. "ഗെറ്റ് ട്രമ്പ് ഔട്ട് "എന്ന 24 മണിക്കൂര്‍ ലൈവ് പ്രക്ഷേഭണവിഭാഗം ഷോമുന്നോട്ടുകൊണ്ടു പോകും. രാത്രിയാകുമ്പോള്‍ ലേറ്റ് നൈറ്റ്‌ഷോസ് കോമാളികള്‍ഇതിന് കലാശംകോട്ടും.

ഒരുഭരണകൂടമായാല്‍ ഇങ്ങനെവേണം പ്രജകളുടെബാഹ്യമായ പ്രശ്‌നങ്ങ ള്‍ പരിഹരിക്കുവാന്‍ മാത്രംശ്രമിച്ചാല്‍ പോരാ അവരുടെമാനസിക ആനന്ദത്തിനും വഴികള്‍ സൃഷ്ടിക്കണം. ഇക്കാര്യത്തില്‍ ട്രംബിനെയും മാധ്യമങ്ങളേയും അഭിനന്ദിക്കാതിരിക്കുവാന്‍ പറ്റില്ല.
ഡൊണാള്‍ഡ് ട്രമ്പുംമാധ്യമങ്ങളും തമ്മില്‍തുറന്ന യുദ്ധം തിരഞ്ഞെടുപ്പുസമയത്തുതന്നെ പ്രഖ്യപിക്കപ്പെട്ടതാണ് .ഇവരുടെആവനാഴികളിലുള്ളആയുധങ്ങള്‍പരിശോധിക്കാം. മാധ്യമങ്ങളുടെ ഭാഗത്തുള്ളത് ഒളിയമ്പുകള്‍, വാചക കസര്‍ത്തുകൂടാതെ കൃത്രിമകാഴ്ചപ്പാടുകളുടെ നിര്‍മ്മാണം .ട്രമ്പതിനെ "ഫേക്ക്‌ന്യൂസ് "എന്ന് വിശേഷിപ്പിക്കുന്നു. ട്രാംബോന്നു തുമ്മിയാല്‍ മതി അതുവാര്‍ത്തയായി.

ഡിന്നര്‍സല്‍ക്കാരങ്ങളില്‍ ട്രംബ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഐസ്ക്രീം കഴിച്ചു അതും ഒരുവാര്‍ത്ത ആയിരുന്നു. ട്രംബ് മാത്രമല്ല ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും എല്ലാം ന്യൂസുകാരുടേയും ഹാസ്യനാട്യക്കാരുടേയും സ്ഥിരവിഷയങ്ങളാണ്. ഈ പ്രവണത മുന്‍പ് കാണാത്തതും ഇവിടെ പ്രധാനതാരം ട്രാമ്പായതിനാല്‍ ആരും തങ്ങളെ കുറ്റപ്പെടുത്തില്ല എന്ന ആത്മധൈര്യവും ഇവര്‍ക്കുണ്ട്.
പ്രസിഡന്റ് ട്രമ്പും വൈറ്റ്ഹൗസും എല്ലാം ഇപ്പോള്‍ തങ്ങളുടേതല്ല എന്നചി ന്തയാണ് ഒട്ടുമുക്കാല്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും. ട്രമ്പും ഈക്കാര്യത്തില്‍ തീയില്‍ എണ്ണഒഴിക്കുക എന്നനയമാണ് എടുക്കുന്നത്.

പലേമാധ്യമങ്ങളേയും കപടവാര്‍ത്തക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത് .വൈറ്റ് ഹൗസിലെ ജോലിക്കാര്‍പോലും ഇവരുടെ നിരൂപണങ്ങള്‍ക്കും കളിയാക്കുകള്‍ക്കും ഇരയായിതീര്‍ന്നിരിക്കുന്നു ഇവരുടെ കുറ്റമോ ്രടമ്പിനുവേണ്ടി ജോലിചെയ്യുന്നു.
ഓവല്‍ ഓഫീസ് ചടങ്ങുകളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളെഅവഗണിക്കുക എന്നത് ട്രംബിന്റെ ഒരുവിനോദമായിത്തീര്‍ന്നിരിക്കുന്നു. മാങ്ങയെക്കുറിച്ചു സംസാരിക്കുമ്പോള്‍ തേങ്ങയെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിക്കുകപത്രക്കാരുടെ ഒരുസ്വഭാവമാണല്ലോ?

റഷ്യ ആണ് ട്രംപിനെ വിജയിപ്പിച്ചതെന്നുള്ള അപഗ്യാദിപറയുവാന്‍ തുടങ്ങയിട്ടുആറുമാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതിനോടകം എഫ്.ബി.ഐ., സി.ഐ,എ തുടങ്ങിയ എല്ലാ ഏജന്‍സികളും ഇതേപ്പറ്റിഒരുപാടാന്വേഷണങ്ങളും നടത്തി ഇതില്‍ ഡൊണാള്‍ഡ് ട്രമ്പ് തെറ്റുകാരന്‍ എന്ന് ആരുംപറയുന്നുമില്ല. ഒരു രാഷ്ട്രീയ സര്‍ക്കസ്സായി ഇത് മ ുന്നോട്ടുകൊണ്ടുപോകണമെന്നതാണ് ഡമോക്രസ്റ്റിക് പാര്‍ട്ടിയുടെ താല്‍പ്പര്യവും ഇതിനെ തുണക്കുന്നതിന് അനേകം ന്യൂസുകാരുമുണ്ട്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ട്രമ്പ് വിരോധികള്‍ ഉണ്ടെന്നത് മറ്റൊരു വാസ്തവം. തിരഞ്ഞെടുപ്പു സമയത്തു ട്രമ്പ് ആവശ്യത്തില്‍ കൂടുതല്‍ വിരോധികളെ തന്റെ പാര്‍ട്ടിയില്‍നിന്നു ശേഖരിച്ചിട്ടുണ്ട്. ചിലരൊക്കെഒളിയമ്പുകള്‍ വിടുംഏതാനും പേര്‍പരസ്യമായും വിമര്‍ശിക്കും.
പശുവുംചത്തുമോരിലെ പുളിയുംപോയിഎന്നൊരുപഴം ചൊല്ലുകേട്ടിട്ടുണ്ട്. വാല്‍ഡിമാര്‍പുട്ടിന്‍ട്രമ്പിനെ വിജയിപ്പിച്ചു എന്ന മുദ്രാവാക്യംപത്രക്കാര്‍ ഉപേക്ഷിക്കേണ്ടസമയം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കെല്ലാം നന്നായറിആം, റഷ്യ ഈ ഒളിച്ചുകളികള്‍ അമേരിക്കയില്‍ മാത്രമല്ലലോകമെമ്പാടും കാലങ്ങളായിനടത്തുന്ന പ്രചാരണപ്രസ്ഥാനങ്ങളുടെ ഒരുഭാഗമെന്ന് .

ശരിയായിരിക്കാം റഷ്യട്രമ്പിന്റെ വിജയം ആയിരിക്കുംഇച്ചിച്ചത് എന്നു വച്ചു അവര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അനര്‍ഹിതമായി ഇടപെട്ടു എന്നതിന് ഒരുതെളിവുമില്ല.
ഈരംഗത്തുള്ള മറ്റുചില കസര്‍ത്തുകാര്, ഇവരെ ചോര്ച്ചക്കാര്‍ അഥവാ ലീക്കേര്‍സ് എന്നു വിളിക്കാം ഇവരെല്ലാം തട്ടിന്‍റ്റഡിയില്‍ ജീവിക്കുന്നവരാണ്രാത്രിയേ പുറത്തുവരൂ ഇവ െര ഇരിട്ടടിക്കാര്‍ എന്ന്വിശേഷിപ്പിക്കാം .ഇക്കൂട്ടര്‍ എല്ലാഭരണകൂടങ്ങള്‍ക്കും എന്നും ഒരു തലവേദന തന്നെ.
മാധ്യമമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രമ്പ്വിരോധികളുടെ മറ്റൊരടവ് അജ്ഞാത അറിയിപ്പുകാര്‍. അവരുടെ പേരുംഊരുംഒന്നും വാര്‍ത്തകളില്‍ വെളിപ്പെടുത്തില്ല.

വിശ്വസിക്കാവുന്ന ഉറവിടംഎന്നുപറയുംരേഖകളുംഒന്നുമില്ല. ഇതെല്ലാംഒരു കാലത്തുവളരെ അപൂര്‍വമായിരുന്നു എന്നാല്‍ ട്രംബിന്റെ കാര്യത്തില്‍ പലപ്രമുഖപത്രങ്ങള്‍ക്കും ഒരുദിനചര്യ ആയി മാറിയിരിക്കുന്നു.

ചിലരാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പണ്ടിതന്മാരുടേയും വാചകകസര്‍ത്തിലെസ്ഥിരം വാക്കായി മാറിയിരിക്കുന്നു "ഈീപീച്ച് ". ട്രമ്പിനെപുറത്താക്കുന്നതിനുള്ള എല്ലാവകുപ്പുകളും ഇവര്‍സംസാരിക്കുന്നുണ്ട് പക്ഷെ ആ നിലയിലേയ്ക്കു കൊണ്ടുവരുന്നതിനുള്ള കുറ്റകൃത്യങ്ങള്‍ ഒന്നുംകാണുന്നില്ലഎന്നുമാത്രം. ഈസംസാരങ്ങള്‍ ഒരുവിധത്തില്‍ഇവ ര്‍ക്കൊരു താല്‍ക്കാലിക മനഃസമാധാനത്തിനുള്ള ഒരുമയക്കുമരുന്നായിമാറിയിരിക്കുന്നു..

എല്ലാഭരണകൂടങ്ങളും രാഷ്ട്രീയക്കാരും എപ്പോഴം ഒരുസ്‌നേഹവെറുപ്പ് ബന്ധമാണ് അനുകരിച്ചിട്ടുള്ളതും തുടരുന്നതും ഇത് എല്ലാ ഡെമോക്രാറ്റിക് വ്യവസ്ഥകളുടേയും മൂലക്കല്ലാണ്. എന്നാല്‍ ഇവിടെട്രംബിന്റെ സര്ക്കാരും മാധ്യമങ്ങളും ഇപ്പോള്‍ പോകുന്നത് ഒരുക്രിയാത്മകമായിട്ടുള്ള വഴിയേഅല്ലാഎന്നാണ് എന്റെ നിഗമനം.ലവ്‌ഹേറ്റ് എന്നതിനുപകരം "ഹേറ്റ്‌ഹേറ്റ്" എന്നാക്കിതിരുത്തി എഴുതിയിരിക്കുന്നു. തമ്മില്‍തമ്മില്‍ നശിപ്പിക്കുകഇതാണ് ഇവിടെത്തെനിലപാട്. ഈമത്സരത്തില്‍ ആരുംജയിക്കുന്നില്ല പൊതുജനം മാത്രം പരാജിതര്‍ .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക