Image

ഫോര്‍ഡ് മോട്ടോഴ്‌സ് പ്രസിഡന്റായി മലയാളിയായ രാജ് നായര്‍ നിയമിതനായി

Published on 25 May, 2017
ഫോര്‍ഡ് മോട്ടോഴ്‌സ് പ്രസിഡന്റായി മലയാളിയായ രാജ് നായര്‍ നിയമിതനായി
ഡിട്രോയിറ്റ്, മിഷിഗന്‍: ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ തലപ്പത്ത് മലയാളിയായ രാജ് നായര്‍ നിയമിതനായി. 30 വര്‍ഷമായി ഫോര്‍ഡില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു വന്ന കോഴിക്കോട് ചാലപ്പുറം സ്വദേശിയായ രാജ് നായരെ (52) എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും പ്രസിഡന്റ് ഓഫ് നോര്‍ത്ത് അമേരിക്കയുമായാണ് നിയമിച്ചിരിക്കുന്നത്. റേസ് കാര്‍ ഡ്രൈവര്‍ കൂടിയാണു രാജ് നായര്‍.

ഒരു ഇന്ത്യാക്കാരന്‍ ഈ സ്ഥാനത്ത് എത്തുന്നത് ഇതാദ്യമാണ്. കമ്പനിയുടെ ഷെയര്‍ വില മൂന്നു വര്‍ഷം കൊണ്ട് 40 ശതമാനത്തോളം കുറഞ്ഞതിനെത്തുടര്‍ന്നു സി.ഇ.ഒയെ പുറത്താക്കി പുതിയ സി.ഇ.ഒ യും പ്രസിഡന്റുമായി ജിം ഹാക്കറ്റിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഹാക്കറ്റ് ആണു രാജ് നായരെ അമേരിക്കന്‍ ഓപ്പറേഷന്‍സിന്റെ മേധാവിയായി നിയമിച്ചത്.

അമേരിക്കയില്‍ ഇനി പുതുതായി ഇറക്കുന്ന ഫോര്‍ഡ് കറുകളില്‍ ഒരു മലയാളിയുടെ കയ്യൊപ്പ് പതിയുമെന്നര്‍ഥം.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ സുവോളജി പ്രൊഫസറായിരുന്ന ഡോ. പി.എസ്. നായരുടെയും ബോട്ടണി പ്രൊഫസറായിരുന്ന സുഭദ്ര നായരുടെയും പുത്രനാണു. രാജ് നായര്‍ക്ക് അഞ്ചു വയസുള്ളപ്പോള്‍ ഇരുവര്‍ക്കും ഫോര്‍ഡ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് അമേരിക്കയിലെത്തുകയായിരുന്നു.

പി.എസ്. നായര്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി ഡീനായും സുഭദ്ര നായര്‍ സെന്റ് ലൂയി യൂണിവേഴ്‌സിറ്റി പ്രൊഫസറായും വിരമിച്ചു. ഇരുവരും ഏതാനും വര്‍ഷം മുന്‍പ് മരിച്ചു.

രാജ് നായരുടെ സഹോദരന്‍ ഡോ. നാരായണന്‍ നായര്‍ മെരിലാന്‍ഡില്‍ ഡോക്ടര്‍.
ഭാര്യ വെന്‍ഡി ഫോര്‍ഡില്‍ എഞ്ചിനിയറായിരുന്നു. രണ്ടു പുത്രിമാര്‍: സമാന്ത, ജസിക്ക.

ഏഷ്യാനെറ്റ് ന്യൂസ് യു.എസ്.എ.മേധാവിയും ഡിലോയിറ്റ് വൈസ് പ്രസിഡന്റുമായ ഡോ. ക്രുഷ്ണ കിഷോറിന്റെ അമ്മയുടെ ഇളയ സഹാദരിയുടെ പുത്രനാണ്. ഇത്രയും വിനയാന്വിതനായ ഒരാളെ കാണാനാവില്ലെന്നു ക്രുഷ്ണ കിഷോര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഫ്‌ളിന്റ്, മിഷിഗണിലെ കെറ്ററിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ നായര്‍ 2014-ല്‍ ഫോര്‍ച്ചുണ്‍ ഓട്ടോമോട്ടിവ് ബിസിനസ് പേഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. കെറ്ററിംഗ് യൂണിവേഴ്‌സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റി ആയും സേവനം അനുഷ്ടിക്കുന്നു

1987-ല്‍ ബോഡി ആന്‍ഡ് അസംബ്ലി ഓപ്പറേഷന്‍സ് ലോഞ്ച് എഞ്ചിനിയറായി ഫോര്‍ഡില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച നായര്‍ കമ്പനിയുടെ വിവിധ ഡിവിഷനുകളിലും വിവിധ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചു. പുതിയ കാറുകളുടെ നിര്‍മമാണത്തിലും വില്പനയിയിലും പങ്കാളിയായി.

2000-ല്‍ ഫോര്‍ഡ് എഫ് സീരീസ് ട്രക്ക്, എക്‌സ്‌പ്ലോറര്‍, എക്‌സ്‌പെഡിഷന്‍ എസ്.യു.വികള്‍ എന്നിവയുടെ എഞ്ചിനിയറിംഗ് ഡെവലപ്പ്മന്റ് അദ്ധേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു.

തുടര്‍ന്ന് യുറോപ്പ്, സൗത്ത് അമേരിക്ക, ഏഷ്യാ എന്നിവിടങ്ങളില്‍സേവനമനുഷ്ഠിച്ചു.
അടുത്ത ചുമതല കമ്പനിയുടെ കാര്‍, ട്രക്ക്, എസ്.യു.വി എന്നിവക്കു പുറമേ ലിങ്കണ്‍ ബ്രാന്‍ഡിന്റെയും മേല്‍നോട്ടമായി. 

2015മുതല്‍ ആഗോള വ്യാപകമായി കമ്പനി നിര്‍മ്മിക്കുന്ന എല്ലാ വാഹനങ്ങളുടെയും ഡിസൈന്‍, എഞ്ചിനിയറിംഗ്, റിസര്‍ച്ച്, വികസനം തുടങ്ങിവയുടെയെല്ലാം ചുമതലയുള്ള ചീഫ് ടെക്‌നിക്കല്‍ ഓഫീസറായിരുന്നു.

Raj Nair, 52, created history at Ford Motors, becoming the first Indian American to become executive vice president and president of North America, effective June 1. 

In this role, he is responsible for leading all aspects of Ford’s North American business units. He reports to Jim Farley, Ford executive vice president and president, Global Markets. 

Previously, Nair was executive vice president, product development, and chief technical officer (CTO), a position he held since December 1, 2015. In this role, Nair had global responsibility for all aspects of the company’s design, engineering, research and product development, and played a key role in the company’s expansion into emerging mobility opportunities. Since April 2012, he had been group vice president of Product Development and CTO. 

Prior to 2012 as vice president of Engineering for Product Development, Nair oversaw all engineering for car, truck and SUV vehicles for the Ford and Lincoln brands, and was responsible for delivering on Ford’s commitment to offer more new products faster than ever before by leveraging greater sharing and reuse of platforms and components globally. He also helped lead the development and implementation of the Ford brand DNA. 

Previously, Nair served for three years as vice president, Operations, Asia Pacific. In this position, he was responsible for Product Development, Manufacturing, Purchasing, Quality and Information Technology within the Asia Pacific region. 

Nair has held a number of senior positions in Manufacturing, Product Development and Purchasing and, besides North America, Nair also has worked on assignments in Europe, South America and Asia Pacific. He previously was executive director, Commodity Business Planning, where he led a cross-function team responsible for improving Ford’s material cost competitiveness. 

Prior to that, Nair was executive director, North American Product Development, responsible for the engineering and development for all truck and SUV programs including the Ford F-Series, Explorer and Expedition. 

In 2000, Nair was appointed director, New Model Programs, Advanced & Manufacturing Engineering, Vehicle Operations. In this position, he was responsible for all Ford North American Vehicle Operations launches, oversaw the New Model Programs Development Center and helped reinstitute Ford’s Launch Quality Operating System. 

Nair joined Ford Motor Company in 1987 as a Body and Assembly Operations launch engineer and held various positions on more than 11 vehicle programs in 13 assembly plants. On assignment to Europe, Nair was the Vehicle Operations launch manager for the 1996 European Fiesta. He then became responsible for all Ford of Europe launches including the Focus, Transit and Mondeo. 

Born in 1964, Nair holds a bachelor’s degree in mechanical engineering with an automotive specialty from Kettering University in Flint, Mich., and was named the recipient of the 2012 Kettering Alumni Award for Management Achievement. In 2014, he was named the Fortune Automotive Businessperson of the Year. In addition to his responsibilities at Ford, Nair serves on the board of trustees of Kettering University. 

Ford Motor Company today announced senior leadership appointments around the world, completing the newly reorganized team led by President and CEO Jim Hackett.

“The leadership changes we are announcing today across our global business are important as we foster even greater teamwork, accountability and nimble decision-making,” Hackett said. “I am excited to work together with Bill Ford and such a talented and diverse group of leaders to create a more vibrant Ford that delivers value for all of our stakeholders.”

Hackett was announced as president and CEO on Monday by Executive Chairman Bill Ford. The two leaders emphasized three priorities:

Sharpening operational execution across the global business while decisively addressing underperforming parts of the business

Modernizing Ford’s business, using new tools and techniques to unleash innovation, speed decision making, improve efficiency and more

Transforming to meet future challenges, ensuring the company has the right culture, talent, strategic processes and nimbleness to succeed as society’s needs and consumer behavior changes over time

At the same time, Ford named three new leaders reporting to Hackett – Global Markets, Global Operations and Mobility.

ഫോര്‍ഡ് മോട്ടോഴ്‌സ് പ്രസിഡന്റായി മലയാളിയായ രാജ് നായര്‍ നിയമിതനായിഫോര്‍ഡ് മോട്ടോഴ്‌സ് പ്രസിഡന്റായി മലയാളിയായ രാജ് നായര്‍ നിയമിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക