Image

ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.

പി.പി.ചെറിയാന്‍ Published on 25 June, 2011
ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.
ഡാളസ് : ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്ലിലെ 21 ക്രിസ്തീയ സഭാവിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പതിനാലാമത് സുവിശേഷ കണ്‍വന്‍ഷന്റെ പ്രഥമയോഗം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ജൂണ്‍ 24 വെള്ളിയാഴ്ച ആരംഭിച്ചു.

വൈകീട്ട് ആറുമണിക്ക് റവ.എ.പി.നോബിള്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങള്‍ ഗാന ശുശ്രൂഷ നിര്‍വ്വഹിച്ചു.

ഫാ.രാജേഷ് കൈപ്പട്ടൂര്‍ മുഖ്യ പ്രഭാഷകനേയും, പട്ടക്കാരേയും, സഭാവിശ്വാസികളേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.

ക്രിസ്തീയ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ സൗന്ദര്യം ഈ കണ്‍വന്‍ഷനുകളിലൂടെ ലോകത്തി
ന് കാണിച്ചു കൊടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ്
ണ്‍വന്‍ഷനുകള്‍അര്‍ത്ഥവത്താകുന്നത് ഫാ.രാജേഷ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് പി.വി.ജോണ്‍ നേതൃത്വം നല്‍കി. ഓമന പൊന്നച്ചന്‍ നിശ്ചയിക്കപ്പെട്ട ബൈബിള്‍ പാഠം വായിച്ചു.

തുടര്‍ന്ന് കോലഞ്ചേരി സുകത റിട്രീറ്റ് സെന്റര്‍ കൗണ്‍സിലറും, സുവിശേഷ പ്രാസംഗീകനുമായ റവ.ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ “എന്നാല്‍ ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയ പ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് തന്നെ സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു” എന്ന റോമാലേഖനം 8-ന്റെ 28-ാം വാക്യത്തെ ആസ്പദമാക്കി പ്രാരംഭദിന സന്ദേശം നല്‍കി. അനുഗ്രഹം, സന്തോഷം, പാപം, സഹനം എന്നീ നാലു വിഷയങ്ങളില്‍ സഹനം എന്ന വിഷയത്തെ ഹൃദയ സ്പര്‍ശിയായി വ്യാഖ്യാനിച്ചുകൊണ്ട്, ദൈവത്തിന് നമ്മെതന്നെ പൂര്‍ണ്ണമായി വിട്ടുകൊടുക്കുകയും, ദൈവത്തെ പൂര്‍ണ്ണമായി സ്‌നേഹിക്കുകയും ചെയ്യണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

ഡാളസിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ പ്രഥമദിനയോഗത്തില്‍ സംബന്ധിച്ചിരുന്നു. റവ.കെ.പി.തോമസിന്റെ പ്രാര്‍ത്ഥയോടുകൂടി യോഗം 9 മണിക്ക് സമാപിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കൃത്യം ആറുമണിക്ക് തന്നെ യോഗങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായുള്ള പ്രത്യേക കണ്‍വന്‍ഷനും നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ സ്ത്രീകള്‍ക്കായുള്ള മീറ്റിംങ്ങില്‍ റവ.ഫാ.ഗീവര്‍ഗീസ് ജോണ്‍ ക്ലാസുകള്‍ എടുക്കുന്നതാണ്.
ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.ഡാളസ് കെ.ഇ.സി.എഫ്. കണ്‍വന്‍ഷന്‍ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക