Image

ഭീകരരുടെ നേരെ മുതലക്കണ്ണീര്‍? (കണ്ടതും കേട്ടതും : ബി. ജോണ്‍ കുന്തറ)

Published on 28 May, 2017
ഭീകരരുടെ നേരെ മുതലക്കണ്ണീര്‍? (കണ്ടതും കേട്ടതും : ബി. ജോണ്‍ കുന്തറ)
ഇതൊരു പതിവു നടപടി ആയി തീര്‍ന്നിരിക്കുന്നു ലോകത്തില്‍. ഏതെങ്കിലും പട്ടണങ്ങളിലോ, ആരാധനാലയങ്ങളിലോ മാസത്തില്‍ ഒന്നോ രണ്ടോ തവണ നിരപരാധികളെ ദൈവത്തിന്‍റ്റെ നാമത്തില്‍ പൊതുസ്ഥലങ്ങളില്‍ വധിക്കുക. സംഭവിച്ചു കഴിയുമ്പോള്‍ നേതാക്കള്‍ പോപ്പടക്കം മുതലക്കണ്ണീരുമായി മാധ്യമങ്ങളുടെ മൈക്കുകള്‍ക്കു മുന്‍പിലെത്തും . അവിടെ നിന്നുകൊണ്ട് ശക്തിയായി അപലപിക്കും. മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും എന്തെങ്കിലുമൊക്കെ സഹായങ്ങളും വാഗ്ദാനം നടത്തി അങ്ങനെ അന്നുനടന്ന ആക്രമണത്തിന് നേതാക്കള്‍ മനഃസമാധാനീകണ്ടു അവരുടെ കൊട്ടാരങ്ങളുടെ ഉള്ളറകളില്‍ മറയും .

അടുത്തസമയത്തു മാഞ്ചസ്റ്റര്‍ ഇംഗ്ലണ്ടില്‍ നടന്ന കൊലവിളിഏയും പലരും അപലപിച്ചു കുറ്റപ്പെടുത്തി എന്തെങ്കിലുമൊക്കെ സഹായങ്ങള്‍ ഇതില്‍ വേദന അനുഭവിച്ചവര്‍ക്കു വാഗ്ദാനം നടത്തി. കാരണമെന്ത്, ഇതിന്‍റ്റെ പിന്നിലാര് എന്നതിനെപ്പറ്റി വിശദമായ അവലോകങ്ങള്‍ എല്ലാ തലങ്ങളിലും. പണ്ടിതന്മാര്‍, ഇവരെ വാചക തലകള്‍ എന്നും വിളിക്കും, മാധ്യമങ്ങളില്‍ കയറിഇറങ്ങി ഈവിഷയത്തിലുള്ള അവരുടെ അപാരജ്ഞാനം എല്ലായിടത്തും വിളബി ഇനി അടുത്ത വിളിക്കു കാത്തിരിക്കുന്നു. ഇനി അടുത്ത നാടകം വരുംവരെ എല്ലാം ശുഭം.

തിരഞ്ഞെടുപ്പു വരുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ വിളിച്ചുകൂവും പൊതുജനങ്ങളുടെ സുരക്ഷയാണ് അവരുടെ പ്രധാന ലഷ്യീ എന്നെല്ലാം.ഈ ഭരണ നേതാക്കള്‍ തികഞ്ഞ സുരക്ഷ ഇല്ലാതെ പുറത്തിറങ്ങില്ല. പൊതുജനങ്ങളുടെ സുരക്ഷയാണ് ഇവരുടെ മുഖ്യ ചുമതലയും. ഇനിയും എത്ര കുഞ്ഞുങ്ങള്‍ കൂടി നിരത്തുകളില്‍ മത ഭ്രാന്തന്മാരുടെ ആയുധങ്ങള്‍ക്ക് ഇരയാവണം നിങ്ങള്‍ ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം കാണുന്നതിനു മുന്‍പ്? അഥവാ ഈ മുതലക്കണ്ണീര്‍ ഒഴുക്കല്‍ മാത്രമേ ഒരു പോംവഴിനിങ്ങള്‍കാണുന്നുള്ളു?

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രമ്പ്, സൗധി അറേബ്യയില്‍ ഒരു പ്രസംഗം നടത്തി ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും എതിരായി. ഈ അടുത്തകാലങ്ങളില്‍ ഒരു രാഷ്ട തലവന്‍റ്റെ നാവുകളില്‍ നിന്നും ഉടലെടുത്ത ഏറ്റവും ശക്തമായ ഭാഷയിലുള്ള ഒരു പ്രഭാഷണമായിരുന്നത്. ഏതാണ്ട് എല്ലാ മുസ്ലിം രാജ്യ ഭരണ നേതാക്കളും സദസില്‍ സന്നിഹിതരായിരുന്നു.

അന്നവിടെസദസില്‍ ഇരുന്നിരുന്നഎല്ലാനേതാക്കള്‍ക്കുംഅറിയാം ആരൊക്കെയാണ് എവിടെയൊക്കെയാണ്ത, ങ്ങളുടെ മതത്തിന്‍റ്റെ മറപറ്റി ഇതുപോലുള്ള ഹീന ക്ര്യത്യങ്ങള്‍ക്ക് സഹായവും പരിശീലനവും നല്‍കുന്നതെന്നും.ഇവര്‍ക്കൊക്കെ തമ്മില്‍ കുറച്ചു ചേര്‍ച്ചയും സന്മനസുമുണ്ടെങ്കില്‍ ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ ഒതുക്കുന്നതിനു സാധിക്കും. നട്ടെല്ലുള്ള കുറച്ചു ഭരണാധികാരികള്‍ അമേരിക്കയുടെ കൂടെ നിന്നാല്‍ ഈ ഭീകരരേയും അവരുടെ പ്രസ്ഥാങ്ങളേയും നശിപ്പിക്കുന്നതിനു സാധിക്കും..

ഒരു കാലത്തു മനുഷ്യ രാശിയെ ഒന്നടങ്കം ഭയപ്പെടുത്തിയ രോഗങ്ങള്‍ ആയിരുന്നു സ്മാള്‍ പോക്‌സ്, കോളറ , ഐഡ് സ് വരെ. ഇവയെ എല്ലാം നമ്മള്‍ നേരിട്ടു എല്ലാ രാഷ്ട്രങ്ങളുടേയും ഒത്തൊരുമിച്ചു നടന്ന ശ്രമങ്ങള്‍ ഈ മാരകാസുഗങ്ങളെ തൂത്തുമാറ്റി എന്നു വേണമെങ്കില്‍ പറയാം. കുറഞ്ഞപഷം ഇതൊന്നും ആരോഗ്യത്തിനു ഒരു വലിയ ഭീഷണിയല്ല ഇപ്പോള്‍.

കുറച്ചു മുസ്ലിം രാജ്യങ്ങളിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമാണ് തീവ്ര വാദികളുടെ അഴിഞ്ഞാട്ടം ഒട്ടുമുക്കാലും നടക്കുന്നത്. പോളണ്ട് പൊലുള്ള ഒന്നോ രണ്ടോ രാജ്യങ്ങള്‍ മാത്രമേ ഇവരുടെ കരാള ഹസ്തങ്ങള്‍ എത്താത്തത്. അതിന്‍റ്റെ കാരണം പോളിഷ് ഗോവെര്‍ന്മേന്റ്‌റെ വര്‍ഷങ്ങള്‍ക്കു മുന്‍പേ വളരെ കര്‍ശനമായ ഒരു കുടിയേറ്റ നയം കൊണ്ടുവന്നിരുന്നു ഈരാജ്യത്തിന്‍റ്റെ അതിര്‍ത്തികള്‍ സുരഷിതമാക്കി ഇവര്‍ യുദ്ധ സ്ഥലങ്ങളില്‍ നിന്നും വരുന്ന റെഫ്യൂജീസിനെ എടുക്കില്ല എന്ന നയവും നടപ്പാക്കി.
ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീരാജ്യങ്ങളിലെ പ്രധാന പട്ടണങ്ങളില്‍ ഏതാനും പ്രാന്തപ്രദേശങ്ങള്‍ പോലീസിന് "നോ ഗോ സോണ്‍" ആണെന്നാണ് വൈപ്പ്. ഇവിടെ സംഭവിച്ചത് ഒന്ന്, മുസ്ലിമസ് യൂറോപ്പിന്‍റ്റെ മത സഹിഷ്ണുതയും അമിതപുരോഗമനവാധവും മുതലെടുത്തു ഈ രാജ്യങ്ങളിലേയ്ക്ക് കുടിയേറിപാര്‍ക്കുകയും ഓരോ കമ്മ്യൂണിറ്റികള്‍ സൃഷ്ട്ടിക്കുകയും അവിടെല്ലാം ആരാധാലയങ്ങളും അവരുടെ സ്കൂളുകളും എല്ലാം പണിതുയര്‍ത്തു.ഇതില്‍ അസന്തുഷ്ട്ടരായ പൗരന്മാര്‍ ഫ്രാന്‍സിലും, ഇംഗ്ലണ്ടിലും, അവര്‍കാലാന്ദിരമായി പാര്‍ത്തിരുന്ന ഈ പ്രദേശങ്ങളില്‍ നിന്നും മാറിക്കൊടുത്തു അങ്ങനെ ചിലമേഖലകള്‍ മുസ്ലിം കണ്‍ട്രോളിലായി.

കൂടാതെ, മുസ്ലിംവോട്ടു പിടിക്കുന്നതിന് രാഷ്ട്രീയക്കാരും ഇവരുടെ ആവശ്യങ്ങള്‍ അനുവദിച്ചു കൊടുത്തു. ഇവര്‍ കാണിച്ചിരുന്ന കാര്യങ്ങള്‍ കണ്ടില്ല എന്നുംനടിച്ചു. തണുപ്പില്‍ നിന്നും രക്ഷക്കു കൂടാരത്തില്‍ തലമാത്രം ഒന്നു വൈച്ചോട്ടെ എന്നു ചോദിച്ച ഒട്ടകത്തിന്‍റ്റെ കഥപോലായി പിന്നീടത്.
ഈ സാമുദായിക പ്രദേശങ്ങള്‍ "ഐസിസ്' പോലുള്ള തീവ്ര വാദികളുടെ പ്രവര്‍ത്തന സ്റ്റേജുകളായി മാറി. ഒട്ടുമുക്കാല്‍ സൂയിസൈഡ് ബൊബേഴ്‌സും ഈനാടുകളിലെ പൗരന്മാര്‍ തന്നെ.യൂറോപ്പിലെ അനിയന്ത്രിതമായ അതിര്‍ത്തികള്‍ നിഷ്പ്രയാസം കടന്നു ഇവര്‍ക്കു ലിബിയ, സിറിയ,, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ ഐസിസ് ക്യാമ്പുകള്‍ സന്നര്‍ശിക്കുന്നതിനും പരിശീലനം കിട്ടുന്നതിനും ഒരുബുദ്ധിമുട്ടും ഇല്ലാതായി. യൂറോപ്പില്‍ പലേ രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തകര്‍ ഒളിച്ചു മേല്‍പ്പറഞ്ഞ സമുദായങ്ങളില്‍ ജീവിക്കുന്നു.

"പൊളിറ്റിക്കല്‍ കറക്റ്റിനസ്" ഇതാണ് അമേരിക്കയിലെ ഒട്ടനവധി രാഷ്ട്രീയക്കാരേയും ഭരണകര്‍ത്താക്കളേയും നയിക്കുന്നത്. നമ്മുടെ ഈ ദൗര്
ബല്യം പലരും മുതലെടുക്കും എന്നോര്‍ക്കുക. ഡൊണാള്‍ഡ് ട്രമ്പ്, ചില മുസ്ലിം രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് കുറച്ചു നാളത്തേക്ക് വിലക്കു നിര്‍ദ്ദേശിച്ചപ്പോള്‍ ഇവിടെ ഒരുകോളിളക്കം തന്നെ നടന്നു. ആട്ടിന്‍ തോല് ധരിച്ചു നടക്കുന്ന, ഒരവസരത്തിനുവേണ്ടി പാര്‍ത്തിരിക്കുന്ന ചെന്നാക്കളാണ് ഇവരില്‍ ചിലര്‍.

ഇവിടെ നാം നേരിടുന്നത് ഒരു സാധാരണ മത വിശ്വാസികളെ അല്ല. ഇവരുടെ മതത്തിന്‍റ്റെ സ്ഥാപകനും ഗ്രന്ഥങ്ങളും ആഹ്വാനം നടത്തുന്നത് മത സഹിഷ്ണുതയല്ല പിന്നേയോ ഒരു ജാതിയുടെ ആധിപത്യമാണ് ഇതിന് ഏതടവുകളും രീതികളും അനുകരിക്കുന്നതിന് അനുയായികളെ പ്രേരിപ്പിക്കുന്നു ആഹ്വാനീ ചെയ്യുന്നു നിരപരാധികളെ കൊല്ലുന്നതു മോക്ഷത്തിലേക്കുള്ള വഴി എന്നു കരുതുന്ന പ്യശാചിക ജനതയാണിത്. ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞതുപോലെ ഈദുഷ്കര്‍മികളെ നശിപ്പിക്കുന്നത് ധര്മിഷ്ടമത്രേ.

ഐസിസിന്‍റ്റെയും, താലിബാന്‍റ്റെയും സെല്ലുകള്‍അമേരിക്കയിലുമുണ്ട്.ഇവര്‍ക്ക് ഒളിവില്‍ ജീവിക്കുന്നതിനുള്ള ഇടങ്ങളുമുണ്ട്. ഇവര്‍ക്ക് ഇവിടെ ആക്രമണങ്ങള്‍ നടത്തുന്നതിന് ഒരായുധവും പുറത്തുനിന്നും കൊണ്ടുവരേണ്ട എല്ലാം അമേരിക്കയില്‍ കിട്ടും.

9-11ആക്രമണംഇതിനൊരുദാഹരണമാണല്ലോ.

ഇവരുടെ ഉദ്ദേശം എന്തെന്ന് എല്ലാവര്‍ക്കുമറിയാീ പൊതുജനത്തെ എപ്പോഴും ഒരു ഭീതിയില്‍ നിര്‍ത്തുക നിരത്തുകളിലും സ്ഥാപനങ്ങളിലും പൊതുജീവിതം സ്തംഭിപ്പിക്കുക അങ്ങനെ ഒരു രാജ്യത്തിന്‍റ്റെ സമ്പല്‍ വ്യവസ്ഥയും കെട്ടുറപ്പും നശിപ്പിക്കുക. വെട്ടാന്‍ വരുന്ന പോത്തിന്‍റ്റെ ചെവിയില്‍ വേദമോതിയിട്ടു ഫലമില്ല എന്നു ഇനിയെങ്ങിലും ട്രമ്പ് വിരോധികള്‍ മനസിലാക്കൂ.

തീവ്ര വാദികള്‍ പലേ കാലഘട്ടങ്ങളിലും പലേ സ്ഥലങ്ങളിലും ജീവിച്ചിരുന്നു പ്രവര്‍ത്തിച്ചിരുന്നു പലേ കാര്യസാധ്യതകള്‍ക്കും, അവരുടെ കൊലവിളി ഓരോതുങ്ങിയ ജനവിഭാഗത്തിന്‍റ്റെയോ, രാജ്യത്തിന്‍റ്റെയോ നേരെ ആയിരുന്നു. ഇവര്‍ ചെയ്തത്‌ന്യായീകരിക്കുകയല്ല. എന്നാല്‍ അവക്കെല്ലാം ഹ്രസ്വ നിലനില്‍പ്പേ ഉണ്ടായിരുന്നുള്ളു.

ഒന്നാം ലോകമഹായുദ്ധീ നാലു വര്‍ഷത്തോളവും രണ്ടാമത്തേത് ആറു കൊല്ലങ്ങളോളവും നീണ്ടുനിന്നു. എന്നാല്‍ ഇസ്ലാമിക് ഭീകരര്‍ക്കെതിരായി പോരാട്ടം തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പതിനാറു കഴിഞ്ഞിരിക്കുന്നു. ഇന്നും ഇക്കൂട്ടരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിന് ഇന്നുള്ള ഒരു സ്യന്യത്തിനോ, ആധുനിക ആയുധങ്ങള്‍ക്കോ കഴിയുന്നില്ല എന്നതാണാവസ്ഥ.

ഒരുപാടു മുസ്ലിംസും ഇവരുടെ കരാള ഹസ്തങ്ങളാല്‍ കൊല്ലപ്പെടുന്നുണ്ട് . ഈ ജിഹാദികളുടെ ചിന്തയും പോക്കും. ആര്‍ക്കും സമ്മതിച്ചു കൊടുക്കുവാന്‍ പറ്റുന്നതല്ല ഇവര്‍ യുദ്ധം നടത്തുന്നത് മറ്റു സംസ്കാരങ്ങളെ നശിപ്പിക്കുന്നതിനാണ്. ഇവരുടെ ശത്രുക്കല്‍ മറ്റു ജീവിത രീതികളും വിശ്വാസങ്ങളും .അവ നശിപ്പിച്ചു ഇവരുടെ രീതിയിലുള്ള 'ഒരിസ്ലാമിക് സ്റ്റേറ്റ്' ലോകംമുഴുവന്‍ കൊണ്ടുവരണം എന്നതാണ് അള്ളാ ഇവര്‍ക്കു കൊടുത്തിരിക്കുന്ന ദൗത്യം, നിയോഗം. ഇവിടെ ഒരു ധര്‍മ്മയുദ്ധമാണാവശ്യീ . അര്‍ജ്ജുനന്‍, ശ്രീകൃഷ്ണന്‍ നല്‍കിയ ഉപദേശം സ്വീകരിച്ചു പ്രവര്‍ത്തിച്ചു അതുപോലെ രാഷ്ട്ര നേതാക്കളും കളത്തിലിറങ്ങുക ഒറ്റക്കെട്ടായി.

ബി. ജോണ്‍ കുന്തറ
ഭീകരരുടെ നേരെ മുതലക്കണ്ണീര്‍? (കണ്ടതും കേട്ടതും : ബി. ജോണ്‍ കുന്തറ)
Join WhatsApp News
John Philip 2017-05-28 16:31:01
9 /11 ൽ മരിച്ചവരുടെ ബന്ധുക്കൾ വരെ ട്രംപിനെതിരെ കൊടിയും പിടിച്ച് നിൽക്കുന്നത് ടി.വി.യിൽ കണ്ടു. എല്ലാ നല്ല മുസ്‌ലിംകളും കൃസ്ത്യൻ മതം സ്വീകരിച്ചാൽ പ്രശനം തീരും. എന്തിനാണ് നിരപരാധികളെ കശാപ്പു ചെയ്യുന്ന ഒരു മതത്തിൽ തുടരുന്നത്. കുന്തറ സാർ എഴുതുക എന്നത് താങ്കളുടെ കടമ. നമ്മുടെ മലയാളികളിലും ടെററിസ്റ്റുകൾ ഉള്ളത് പോലെയാണ് അവർ ട്രംപിനെ എതിർക്കുന്നത്.  അടുത്ത നരഹത്യക്കായി കാത്തിരിക്കാം.  അങ്ങനെ ഇസ്‌ലാം ലോകത്തെ വിറപ്പിക്കട്ടെ. ഇയ്യിടെ ഇ മലയാളിയിൽ ഒരു കലാം ( നല്ലവനായിരുന്ന നമ്മുടെ ഇന്ത്യൻ പ്രസിഡന്റിന്റെ പേരുള്ളവൾ) എഴുതി ഇസ്‌ലാം നന്മയുള്ളതാണ് ജിഹാദ് മനസ്സിലെ സംഘർഷം തീർക്കാനുള്ളതാണെന്നു, ശരിയാണ് മറ്റു മതക്കാരോടുള്ള സംഘർഷം അവരെ കൊന്നു തീര്ക്കുക. ഇനിയും എഴുതുക ശ്രീ കുന്തറ. കലാം എഴുതിയത് അപ്പടി നല്ലതാണെന്നും പറഞ്ഞും എഴുതാൻ ആളുണ്ടായി. പെണ്ണായത് കൊണ്ടോ അതോ എഴുതുന്നവർ അക്രമത്തിൽ വിശ്വസിക്കുന്നത് കൊണ്ടോ? ഇ മലയാളി ഇത് മുഴുവനായി പ്രസിദ്ധീകരിക്കുന്നില്ലെങ്കിൽ ദയവ് ചെയ്ത പ്രസിദ്ധീകരിക്കാതിരിക്കുക.
Ninan Mathulla 2017-05-29 04:21:11

Report on terrorism need to be balanced. First we need to define terrorism. In the strict sense anybody who create terror in the minds of innocent people are terrorists. So how we will account for the terrorism by elected governments for political purpose? We all turn to indirect means if we can’t face our enemy directly. The present situation did not arise in vacuum from nothing or fall out of the sky overnight. It is directly related to the arming of both Iran and Iraq by USA and western countries for political purpose. They wanted Iraq and Iran to fight each other and thus to destroy their influence in the Middle East and to increase the influence of Israel and USA in the region. Later this led to the Iraq war and to the present situation. It only helps to mislead people if the writer conveniently forgets the history behind the present situation and put the blame on one group alone. It is politics to support the writer’s own political view.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക