Image

ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍

Published on 29 May, 2017
ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍
ന്യൂയോര്‍ക്കിലെ ദിലീപ് ഷോ കണ്ട സുഹൃത്തുക്കള്‍ ഉപദേശിച്ചത് ഷോ കണ്ടെല്ലെങ്കിലും നഷ്ടമൊന്നുമില്ലെന്നാണ്. എന്നാലും ന്യൂജേഴ്‌സിയിലെ ഷോയ്ക്ക് പോയി. പ്രധാന കാരണം ടിക്കറ്റ് സംഘടിപ്പിച്ച സുഹൃത്ത് പിണങ്ങുമെന്നതുകൊണ്ട്.

മൂന്നു മണിക്കൂറിലേറെ ഫെലീഷ്യന്‍ കോളജിലെ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തില്‍ ഷോ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ ശൂന്യത. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നും ഷോയില്‍ കണ്ടില്ല. ആകപ്പാടെ കുറെ ഒച്ചപ്പാടും ബഹളവും. ഇതാണ് കൊട്ടിഘോഷിക്കപ്പെട്ട ഷോ.

ഫിലാഡല്‍ഫിയയില്‍ മെമ്മോറിയല്‍ ദിനത്തില്‍ ഷോ പരമ്പര അവസാനിക്കുന്നതിനാല്‍ ഷോയെ സത്യസന്ധമായി വിശകലനം ചെയ്യുന്നത് നന്നായിരിക്കും. വലിയ തുക മുടക്കിയ സ്‌പോണ്‍സര്‍മാരും പണം മുടക്കിയ സംഘടനകളും കാഴ്ചക്കാരും നാട്ടില്‍ നിന്നെത്തിയ കലാകാരന്മാരുമൊക്കെ പരിഭവിക്കേണ്ടതില്ല. നിങ്ങളുടെ കാര്യം കഴിഞ്ഞല്ലൊ.

തുടക്കത്തിലെ പറയട്ടെ, ഇത് ദിലീപ് ഷോയല്ല. ദിലീപിന്റെ പേര് ഉപയോഗിച്ച് നാദിര്‍ഷാ തട്ടിക്കൂട്ടിയതാണ്. ഷോയില്‍ നിറഞ്ഞുനിന്നത് നാദിര്‍ഷാ. പാട്ടോട് പാട്ട്. ഹിന്ദിയും തമിഴും മലയാളവുമെല്ലാം. എന്നു മുതലാണ് നാദിര്‍ഷാ ഇത്ര വലിയ പാട്ടുകാരനായത്?

നന്നായി പാടുന്ന റിമി ടോമിക്കുപോലും അധികം അവസരം കിട്ടിയില്ല. പാട്ടുകാരിയാണെങ്കിലും റിമി ടോമി അറിയപ്പെടുന്നത് അവതാരക എന്ന നിലയിലാണെന്നതും മറക്കാതിരിക്കുക. അതു പോലെനാദിര്‍ഷായും മിമിക്രി കലാകാരനെന്നും, സിനിമാ സംവിധായകനെന്നുമൊക്കെയാണ് അറിയപ്പെടുന്നത്. പാടുകയും ചെയ്യുമെന്നറിയാം. ജോയ് അലൂക്കാസും ഒന്നാന്തരമായി പാടും. തലേന്ന് ന്യൂജേഴ്‌സിയില്‍ തന്നെ അദ്ദേഹത്തിന്റെ മനോഹരമായ പാട്ട് ജനം ആസ്വദിച്ചതാണ്. എന്നു കരുതി ജോയ് അലൂക്കാസ് പാട്ടുകാരനല്ലല്ലോ.

പാട്ടോട് പാട്ടിനു പകരം അറിയാവുന്ന ജോലിയായ മിമിക്രി നാദിര്‍ ഷാ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ? അമേരിക്കന്‍ മലായാളിയെ കുറെ പാട്ട് കേള്‍പ്പിച്ചിട്ട് എന്തു കാര്യം?

ഇത്രയധികം ഭാഷകളുള്ള ഇന്ത്യയിലെ പാട്ടുകള്‍ പോരാഞ്ഞിട്ട് പാക്കിസ്ഥാനിലെ ഒരു പാട്ടുകൂടി കാച്ചി-നാദിര്‍ ഷായല്ല, സമദ്. ഓഡിയന്‍സിനു ബന്ധം സ്ഥാപിക്കാന്‍ (റിലേറ്റ്) കഴിയാത്ത പാട്ടുകൊണ്ടെന്നു ഗുണം?

അടുത്തത് നൃത്തം. ഇവിടെയുള്ള കലാകാരികളെ ചേര്‍ത്ത് നടത്തിയതാണ്. പക്ഷെ ഹിന്ദി-തമിഴ് പാട്ടുകള്‍ക്കാണ് അവര്‍ നൃത്തം ചവുട്ടിയത്. എണ്‍പ്പതുകളിലെയും തോണ്ണൂറുകളിലെയും വരെ പാട്ട് ഉപയോഗിച്ചു.

ഒരു നൃത്തത്തില്‍ കുട്ടികള്‍ ലെഗിംഗ്‌സും ധരിച്ചുവന്ന് ന്രുത്തം ചെയ്തത് അരോചകമായി തോന്നുകയും ചെയ്തു.അതു പോലെ നാട്ടില്‍ നിന്നുള്ള നര്‍ത്തകരും ഇവിടെയുള്ളവരും തമ്മില്‍ വേണ്ടത്ര ഏകോപനമില്ലായ്മ തോന്നി. ആവാശ്യത്തിനു റിഹേഴ്‌സല്‍ ഉണ്ടായില്ലെന്നു വ്യക്തം.

ഇവിടെ ഒരു കാര്യം പറയട്ടെ. നൃത്തവും പാട്ടും കാണിക്കാന്‍ നാട്ടില്‍ നിന്നാരും വരേണ്ട സാറന്മാരേ. ഇവിടെ ഒന്നാന്തരം നര്‍ത്തകരും അതുപോലെ പാട്ടുകാരുമുണ്ട്. അവരുടെ നൃത്തവും പാട്ടും കേട്ട് മടുത്തിരിക്കുമ്പോഴാണ് അതേ നമ്പരുമായി നാട്ടില്‍ നിന്നുള്ള വരവ്.

കുറഞ്ഞത് മലയാളമെങ്കിലും ഉപയോഗിച്ച് കൂടായിരുന്നോ? കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും ഇടയ്ക്ക് മീശ മാധവനിലേയും മറ്റും നൃത്തരംഗവും മറ്റും ജനങ്ങളെ ആകര്‍ഷിച്ചു. അതൊക്കെകണ്ടു മറന്നതാണെങ്കിലും വീണ്ടും കേള്‍ക്കാനും കാണാനും സുഖം.

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു സ്‌കിറ്റ് എങ്കിലും വേണ്ടിയിരുന്നു. ആകെ നന്നായി തോന്നിയത് സ്‌ക്രീനില്‍ തെളിഞ്ഞ അവതരണമാണ്. മലയാളി എവിടെ ചെന്നാലും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാലും അവന്റെ സംസ്‌കാരം കാക്കുമെന്നാണു അവതരണത്തില്‍ പറഞ്ഞത്. മല വെള്ളത്തില്‍ ഒലിച്ചുപോകുന്ന ഒരാള്‍ ഹെന്നസിയുടെ കുപ്പി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. അതാണല്ലോ നമ്മുടെ സംസ്‌കാരം. അതു മനോഹരം.

കാവ്യാമാധവന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ബാഹുബലിയിലെ ഡാന്‍സും ഒട്ടും ഭംഗിയായില്ല. കറുത്ത വേഷത്തില്‍ അറിയാത്ത ഭാഷയില്‍ വാളും ചുവടുകളും. മലയാളത്തില്‍ ഒന്നുമില്ലേ?

ദിലീപ്, കാവ്യാമാധവന്‍, നമിതാ പ്രമോദ്, റിമി ടോമി, നാദിര്‍ഷാ, രമേഷ് പിഷാരടി തുടങ്ങി ഏറ്റവും മികച്ച കലാകാരന്മാര്‍ വന്നതാണ്. എന്നിട്ടോ? പുതുമയുള്ള എന്തുണ്ടായിരുന്നു? ഷോയില്‍ അതിനൊരു എക്‌സ്‌ക്യൂസ് പറഞ്ഞു. എപ്പോഴും നാം ഭക്ഷണം കഴിക്കുന്നത് വായിലൂടെയാണ്. ഒരു ചെയ്ഞ്ചിനുവേണ്ടി മൂക്കിലൂടെ കഴിക്കാറില്ല. അതിനാല്‍ ഭക്ഷണം വ്യത്യസ്തമായ രീതിയില്‍ ആസ്വാദ്യകരമാക്കണം. പക്ഷെ എന്തെങ്കിലും പുതുമ വന്നാലല്ലേ ഭക്ഷണത്തിനു ആസ്വാദ്യത വരൂ. ഇവിടെ പുതുമ പോയിട്ട് ഒന്നുിമില്ല.

ഇതു പോലെയുള്ള ഷോ സംവിധാനം ചെയ്യുന്നവര്‍ രണ്ടുകാര്യം ഓര്‍ക്കുക. പാട്ടും ഡാന്‍സും അധികം വേണ്ട. ഉള്ളതു മലയാളം വേണം. ഒരു ഹിന്ദി പാട്ടോ, തമിഴ് പാട്ടോ ഒക്കെ മേമ്പൊടിക്കാകാം. അത്ര മാത്രം. അത് ഇവിടുത്തെ ഓഡിയന്‍സിന് ഏറെ താത്പര്യമുണ്ടാക്കുന്നതാണ്.

കുറ്റമായി ഇത്രയും പറഞ്ഞെങ്കിലും ഇത്രയും കലാകാരന്മാരുടെ ഇത്രയും ദിവസത്തെ പ്രകടനത്തെ വില കുറച്ചുകാണുന്നില്ല. ദിലീപിനേയോ, കാവ്യയേയോ, നമിതയേയോ ഒക്കെ ഇത്ര അടുത്തകാണാനും അവരുടെ പ്രകടനങ്ങള്‍ കാണാനും കഴിഞ്ഞതു തന്നെ വലിയ കാര്യം. അവര്‍ വന്നില്ലെങ്കില്‍ അവരെ കാണുക പോലും സാധാരണക്കാര്‍ക്ക് അപ്രാപ്യമായേനേ.

ഷോയ്ക്ക് ഇതില്‍കൂടുതല്‍ എന്തു ചെയ്യാന്‍ എന്നും ചോദിക്കാം. ഷോ ആസ്വദിച്ചവരും ധാരാളമുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.

തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളുടെ അര്‍ത്ഥശൂന്യത വ്യക്തമാക്കാന്‍ ദിലീപ് രണ്ട് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നുണ്ട്. താന്‍ ചെയ്യുന്ന പല കാര്യങ്ങളും താന്‍ ഫേസ്ബുക്കില്‍ വായിച്ചറിയുകയാണെന്നും ദിലീപ് പറയുന്നു.

എന്തായാലുംകലാകാരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ജനം തല ഇടേണ്ടതുണ്ടൊ എന്നതു പ്രസക്തമായ ചോദ്യം.അതു പോലെ ഇത്രയധികം ജനങ്ങളുടെ ഹ്രുദയത്തില്‍ കയറിപറ്റാന്‍ ഒരു കലാകാരനു കഴിഞ്ഞുവെങ്കില്‍ അത്തരമൊരാള്‍ വലിയ മനുഷ്യ സ്‌നേഹി തന്നെ ആയിരിക്കും
ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍ ദിലീപിനും നാദിര്‍ഷായ്ക്കും ഖേദപൂര്‍വ്വം.....ദിലീപ് ഷോ കണ്ടിറങ്ങിയപ്പോള്‍
Join WhatsApp News
point 2017-05-29 20:02:43
Emalayalee, your guts in writing this is appreciated. But, where were you all these time?  Truthful viewers have been writing about this from show No: 1 onwards.  What a waste of time, money and effort?
Janam 2017-05-29 18:48:56

A different view point.  

Sayonee, Chain ek pal nahin, Aur koi hal nahin (Junoon) was one of the top song in the show. And I believe most of the Indians would have heard it or sang it before. Song is only 15 or 20 years old, which was apt of the crowd.

So my point is, Samad did well!!  Even his entry in Black cloths was impressive. 

Pachu 2017-05-30 09:23:10
Well said, but one doesn't have any guts to comeup in the beginning of the show. That's really bad, these frauds (I mean all malayalee associations) bringing all movie losers to US and looting our hardworking sweat 💦Drops. Last couple years same thing is going on please don't encourage these type of cheating. We need to think about where all these money going... for associations running on liquor party and using most part for that. Coming year something will happens and no never question this.
Oru Vazipokkan 2017-05-30 09:31:55
There will be many to criticize about the show, but if one person enjoy or appreciates it, That's the success of the show 
Kazchakaran 2017-05-31 05:50:38
Even though no one writes it, it is known from the previous many years experience that these people just come to show some 'komalitharam' and want to loot the hard earned money from American malayalees. Why why why, my dear American malayalees, you let them loot you? Just stay with your family or go out to see a good movie or simply have a good sleep. Shame on you all.
Reji 2017-06-01 09:52:36
Toronto show was excellent. Every One loved it here.. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക