Image

എഴുത്തച്ഛന്‍ (കവിത)- സുബ്രഹ്മണ്യന്‍ കുറ്റികോല്‍

സുബ്രഹ്മണ്യന്‍ കുറ്റികോല്‍ Published on 29 February, 2012
എഴുത്തച്ഛന്‍ (കവിത)- സുബ്രഹ്മണ്യന്‍ കുറ്റികോല്‍
നീറ്റിലെ കൂറ
എഴുത്തച്ഛനായത്
വൃത്തത്തില്‍ ചരിച്ചതുകൊണ്ട്

വളവും വടിവും ചേര്‍ന്ന്
എഴുത്തുവഴികുഴികളില്‍
പൊരുളുണരുന്‍പോള്‍
നഗ്നപാദരായ കുട്ടികള്‍
ചെളിവരമ്പില്‍കാലൂന്നി
വിരലുരഞ്ഞറിഞ്ഞ
മണലെഴുത്തിലെ അക്ഷരങ്ങള്‍
ജലതരംഗത്തില്‍
വായിച്ചെടുത്തു-
അമ്മ
അയനം
മലയാളം…

മുഴുപ്പോലും ലഘുഗുരുക്കള്‍
മുഴങ്ങുന്നൂ മഴികള്‍പോകേ
കാകളി കളകാഞ്ചി നടയില്‍
കേകയില്‍ ദ്രാവിഡത്താളം
ത്രേതമായ് ദ്വാപരമായി
കാലചക്രപ്പെരുമുഴക്കം
വില്ലുപൊട്ടും മേഘനാദം
പാഞ്ചജന്യപ്രണവഘോഷം

കാലപ്രവാഹത്തില്‍
പാടം നികന്നപ്പോള്‍
കുഞ്ഞുപാദങ്ങള്‍
മണ്ണില്‍ തൊടാതായി
മണലുരയാത്ത വിരലുകള്‍
കേബോര്‍ഡില്‍ കളിച്ചു

വൃത്തത്തിലെഴുത്ത്
മടുത്തുമടുത്ത്
വൃത്തഭംഗം വന്ന എഴുത്തച്ഛന്‍
ആത്മകഥയെഴുതി-
നേര്‍രേഖയില്‍
നീറ്റിലെ വരപോലെ…

SUBRAMANIAN KUTTIKKOL
P.O. KUTTIKKOL
TALIPARAMBA
KANNUR-DST, KERALA., INDIAN.
PHONE- 9495723832 E-mail- subrakutti@gmail.com

എഴുത്തച്ഛന്‍ (കവിത)- സുബ്രഹ്മണ്യന്‍ കുറ്റികോല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക