Image

ഗോമാതാ സ്വസ്തി (ബി. ജോണ്‍ കുന്തറ)

Published on 30 May, 2017
ഗോമാതാ സ്വസ്തി (ബി. ജോണ്‍ കുന്തറ)
നോട്ടുമാറ്റത്തിന്റെ ഉത്തരവിലെ മഷിഉണങ്ങും മുന്‍പുതന്നെ മറ്റൊരു നിയമം. നോട്ടുപിന്‍വലിക്കല്‍ കുറെയൊക്കെ നന്മകള്‍ നാടിനുനല്‍കി. അന്ന് മോഡി ഭരണത്തെ സ്ലാഹിച്ചെഴുതി .ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന നിയമശാസനം പശുമാംസവിലക്ക്. എതിര്‍പ്പും അവഹേളനവുംമാത്രമേ അര്‍ഹിക്കുന്നുള്ളു.

ആദിമമനുഷ്യന്‍ മാംസഭോജി ആയിരുന്നുഎന്നതിന് തര്‍ക്കമില്ല അതിനാല്‍ വെജിറ്റേറിയനിസം ഇവിടെ വിജയിക്കില്ല. പിന്നെ പശു ഗോമാതാവ് ഇതുവരുന്നത് ഒരുമതചിന്തയില്‍ നിന്നാണ് പ ന്നി മേത്തന്മാര്‍ക്ക് ഹറാം എന്നുപറയും മാതിരി. ഈ പുതിയ നി യമത്തിന്റെ ഉള്ളില്‍ ഒരുവര്‍ഗീയത ഒളിഞ്ഞിരിക്കുന്നു അത് ഒരുമതേതര രാഷ്ട്രത്തിനുചേര്‍ന്നതല്ല അനുവദിച്ചുകൂടാ.

ഈപുതിയ പശുസംരക്ഷണ നിയമം അല്‍പ്പം ബു ദ്ധിയുള്ള ഒരുതലയില്‍ നിന്നുമുടലെടുത്തതായി കാണുന്നില്ല ഒട്ടനവധിജനതയുടെ ന്യായമായതും, കാലാകാലങ്ങളായി അനുകരിച്ചു പോവുന്നതുമായ ജീവിതരീതികളെ തകിടംമറിക്കുന്ന കേദ്രത്തിന്റെ ഒരധികപ്രസംഗം. അപ്പോള്‍ പശുവിനെ ചൂഷണംനടത്തി പാല് കറന്നുകുടിക്കുന്നതില്‍ തെററില്ലാ?

നിയമത്തിന്റെ തലക്കെട്ട് മൃഗസംരക്ഷണം സംരക്ഷണം അര്‍ഹിക്കുന്ന ജീവികളോ പശു, കാള, ഒട്ടകം. ഒട്ടകത്തെതിന്നുന്നതിനോട്എനിക്കുംവലിയയോജിപ്പില്ല. ഈ മടയന്‍ കേദ്രമന്ത്രിയുടെ സൂക്ഷ്മ മസ്തിഷ്കം കണ്ടുപിടിച്ചത് ആടും,പന്നിയും, കോഴിയും എല്ലാംവേദന അറിയുന്നജീവികളല്ല,

ആക്കൂടെ അഹിന്ദുവിനേയും പട്ടികജാതിയേയും ചേര്‍ത്തോളു ഇവര്‍ക്ക് നോര്‍ത്തിന്ത്യയില്‍ വിലയില്ലല്ലോ? ഒട്ടകത്തെ ഈക്കൂടെചേര്‍ത്തത് അറബ് രാജ്യങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണോ?
മനുഷ്യനെ കടിച്ചുകൊല്ലുകയും റെബീസ്രോഗം പരത്തുകയും ചെയ്യുന്ന പട്ടികളെ കൊല്ലുവാന്‍പാടില്ല. വിഷപ്പാമ്പിനെ വെറുതേവിടണം. എന്നാല്‍ സ്ത്രീകളെ റേപ്പ് നടത്തുന്നവര്‍ക്കും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കും ഇന്ത്യയില്‍ വിലസുന്നത്തിന് പ്രശ്‌നമില്ല.

പശു ഇറച്ചിവിലക്ക് ഇന്ത്യയില്‍ 29 ല്‍ 24 സംസ്ഥാനങ്ങളില്‍ നിലവായിലുണ്ട് മറ്റുള്ള 5 സ്‌റ്റേറ്റുകളെ വെറുതെവിട്ടുകൂടെ? ഈസംസ്ഥാനങ്ങളിലും ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങ ളുണ്ട് അവര്‍ തീരുമാനിക്കട്ടെ അവിടെ താമസിക്കുന്ന ജനത എന്തു ഭക്ഷിക്കണമെന്ന് .നിലവിലുള്ള 24 സംസ്ഥാനങ്ങളിലെ ഗോവധനിരോധനം ആസ്‌റ്റേറ്റുകള്‍ നടപ്പാക്കിയതാണ് കേന്ദ്രനിയമമല്ല.

ഇവിടെ സംഭവിച്ചതെന്തന്നാല്‍ ബി.ജെ.പി. യുടെ താങ്ങുകല്ലായ, ര്‍.സ്..സ് .കൂടാതെ പലഹിന്ദുതീവ്രവാതസംഗങ്ങളുടേയും സമ്മര്‍ദ്ദത്തിന് ഈപൊട്ടന്‍ മദ്രി വീഴുക ആയിരുന്നു. കുറച്ചെല്ലാം സുബോധമുള്ള നരേന്ദ്രമോദി ഈ ചിന്താശൂന്യമായ നിയമത്തിന് അനുമതികൊടുത്തതാണ് മനസിലാ കാത്തത്.ഇതില്‍ നിന്നുംകാണുന്നത് നോര്‍ത്തേണ്‍ സ്‌റ്റേറ്റുകളെ എല്ലാവരും അനുകരിക്കുന്നില്ലെങ്കില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കും.

ശരി തന്നെ ബി.ജെ.പിക്കു ഇനിയും ഭരണത്തില്‍ വരുന്നതിന് തെക്കന്‍ സംസ്ഥാനക്കാരുടെ വോട്ടുകള്‍ ആവശ്യമില്ല.

കന്നുകാലിചന്തകളും അവയുടെ ക്രയവിക്രയവും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയങ്ങളാണ് .ഇവിടാണ് അല്‍പ്പബുദ്ധികളുടെ ചിന്ത കാപട്ട്യത്തിലേക്കുതിരിയുന്നത്. കേന്ദ്രത്തിന് അധികാരമുള്ള മൃഗക്ഷേമംമുന്നില്‍ നിറുത്തി ഇതിനെമറപിടിച്ചുകൊണ്ട് 'പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ്' നിയമം ഉപയോഗിച്ചുകൊണ്ട് ഈചട്ടങ്ങള്‍ നടപ്പാക്കുന്നത്.
ഭക്ഷണം വസ്ത്രം, പാര്‍പ്പിടം മനുഷ്യന്റെ ഈ അടിസ്ഥാന ആവശ്യങ്ങള്‍ സംരഷിക്കുന്നതിനുള്ള ചുമതല സര്‍ക്കാര്‍ നിറവേറ്റുന്നില്ല. എന്നാല്‍ പാവപ്പെട്ട അനേകംകുടുംബങ്ങളുടെ ഉള്ളഗതിമുട്ടിക്കുന്ന ഒരുനിയമമാണിത്.

അതുപോലെത്തന്നെ ഗൗരവമുള്ള കാര്യമാണ് ജനതയുടെ പരമ്പരാഗത തൊഴില്‍, ജീവിതരീതികള്‍ ഒരുസംസ്കാരത്തെ ഒറ്റദിവസം കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ നശിപ്പിക്കുന്നതിന്റെ തുടക്കമാണിത്. കാര്യമായിപടനങ്ങള്‍ ഒന്നുംനടത്താതേയും ദക്ഷിണ ഭാരതീയരുടെ അഭിപ്രായങ്ങള്‍ക്കു ഒരുവിലയുംകൊടുക്കാതേയും എഴുതിയഒരുത്തരവാണിത്.

മാംസം, തുകല്‍, അസ്ഥി എന്നിവയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയില്‍കാലാകാലങ്ങളായി രൂപപ്പെട്ടിട്ടുള്ള ജോലികള്‍ നഷ്ടമാകുന്നു. ഈപാവപ്പെട്ടവനോട് ഒരുസുപ്രഭാതത്തില്‍ മറ്റൊരുതൊഴില്‍ കണ്ടുപിടിക്കുവാന്‍ ഭരണകൂടംപറയുന്നത് തികച്ചും മനുഷ്യാവകാശങ്ങളുടെ ലംഘനം മാത്രം.
ഒരുശക്തമായപ്രതിപഷം ഇന്ന് ഇന്ത്യയില്‍ ഇല്ല എന്നതാണ് പരിതാപകരം.

മരണക്കട്ടിലില്‍ കിടക്കുന്ന കോണ്‍ഗ്രസിനെ ആരുശ്രദ്ധിക്കാന്‍? ഇവിടെസംഭവിക്കേണ്ടത് തെ ക്കന്‍സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായിനിന്ന് ഈ നിയമങ്ങള്‍ നടപ്പാക്കില്ല എന്നു കേന്ദ്രത്തെ അറിയിക്കുക. സംസ്ഥാനഭരണകൂടങ്ങളുടെ ചുമതലയാണ് കേന്ദ്രനിയമങ്ങള്‍ നടപ്പാക്കുക. കേന്ദ്രത്തിന് ഇതിനൊരുപോംവഴി ഉള്ളത് എതുര്‍ക്കുന്ന സംസ്ഥാന ഭരണങ്ങളെ പ്രെസിഡന്‍റ്റിനെകൊണ്ട് പിരിച്ചു വിടുവിപ്പിക്കുക. 5 സംസ്ഥാനങ്ങളില്‍ ഒരുമിച്ച് ഈയൊരവസ്ഥ സൃഷ്ട്ടിക്കുന്ന തിന്രാഷ്ട്രപതിയോ പരമോന്നതനീതിപീഠമോ അനുവദിക്കും എന്ന ്‌തോന്നുന്നില്ല. എന്തായാലും സംസ്ഥാനങ്ങള്‍വാലും മടക്കിഇരിക്കുവാനാണ് ഭാവമെങ്കില്‍ അത് പൊതുജനത്തോട് കാട്ടുന്ന അവജ്ഞത മാത്രം.
നരേന്ദ്ര മോഡി ഉടനെ യൂ .സ്.എ. സന്നര്‍ശിക്കുന്നുണ്ട് ഈപശുനിയമത്തോട് നമുക്കുള്ള എതിര്‍പ്പ് അദ്ദേഹത്തെ അറിയിക്കണം. ഇതൊരു നിസ്സാരപ്രശ്‌നമല്ല. ഭാരതത്തെ ഒരുഹിന്ദുവസ്ഥരാജ്യമാക്കുന്നതിന്റെ ആദ്യപടിമാത്രം .ഇവിടെകാണുന്നത് ബി.ജെ.പി.യുടെഅഹന്തയാണ് .വല്ലപ്പോഴും കേരളംസന്നര്‍ശിക്കുന്ന മലയാളിക്ക ്ഇതൊരുവലിയ പ്രശ്‌നമായിതോന്നുകില്ല. എന്നിരുന്നാല്‍ത്തന്നെയും നമുക്കുവേണ്ടപ്പെട്ടവര്‍ ഇനിയും കേരളത്തില്‍ ഉണ്ടല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക