Image

സ്‌പെല്ലിംഗ് ബീ ചാമ്പ്യനെതിരെ വംശീയ പരാമര്‍ശമെന്ന്; സി.എന്‍.എന്‍. നിഷേധിച്ചു

Published on 04 June, 2017
സ്‌പെല്ലിംഗ് ബീ ചാമ്പ്യനെതിരെ വംശീയ പരാമര്‍ശമെന്ന്; സി.എന്‍.എന്‍. നിഷേധിച്ചു
സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ അനന്യ വിനയിനെ സി.എന്‍.എന്‍. ആങ്കര്‍ അലിസണ്‍ കമെരൊറ്റ വംശീയമായി ആക്ഷേപിച്ചെന്നു അക്ഷേപം. എന്നാല്‍ നിര്‍ദോഷമായ പരാമര്‍ശത്തിനു വംശീയ നിറം നല്‍കുകയാണെനു സി.എന്‍.എന്‍.

ബീ വിജയിച്ച ശേഷം സി.എന്‍.എന്നില്‍ മലയാളിയായ അനന്യയെ (12) അലിസണും ക്രിസ് കോമോയും ചേര്‍ന്നു ഇന്റര്‍വ്യൂ ചെയ്തിരുന്നു. തലേന്നു പ്രസിഡന്റ് ട്വിറ്ററില്‍ ഉപയോഗിക്കുകയും നാലു മണിക്കൂറിനു ശേഷം എടുത്തു കളയുകയും ചെയ്ത വാക്ക്--കോവ്‌ഫെഫ്- ന്റെ (
covfefe) സ്‌പെല്ലിംഗ് പറയാമോ എന്ന് അവര്‍ ചൊദിച്ചു.

അതൊരു അര്‍ഥമില്ലാത്ത വാക്കാണെന്നും അതിനാല്‍ അതു ഏതു ഭാഷയില്‍ നിന്നു വന്നതാണെന്നു അറിയില്ലെന്നും അലിസന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനം സംസ്‌ക്രുതം ആണൊ എന്നറിയില്ല. അതായിരിക്കുമല്ലോ കുട്ടി ഉപയോഗിക്കുന്നത്-അവര്‍ പറഞ്ഞു

ഇതിനെതിരെയാണു സോഷ്യല്‍ മീഡിയയില്‍ പ്രതികരണം. കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ ജനിച്ചു വളര്‍ന്ന അനന്യക്ക് സംസ്‌ക്രുതം അറിയാമെന്ന രീതിയില്‍ അലിസണ്‍ സംസാരിച്ചതില്‍ പലരും അതിശയം പ്രകടിപ്പിച്ചു. ഒരു യഹുദ വിദ്യാര്‍ഥിനി ആയിരുന്നുവെങ്കില്‍ 'ഹീബ്രൂ ആണല്ലൊ നിങ്ങള്‍ക്കു പരിചയം എന്നു പറയുമായിരുന്നോ എന്നു ഒരാള്‍ ചോദിച്ചു.

എന്നാല്‍ ഇതേ തമാശ അലിസണ്‍ രണ്ടു നാള്‍ മുന്‍പും ഉപയൊഗിച്ചതാനെന്നും തമാശ വീണ്ടും ആവര്‍ത്തിച്ചു എന്നൊരു തെറ്റേ ചെയ്തിട്ടുള്ളുവെന്നും സി.എന്‍.എന്‍. വക്താവ് പറഞ്ഞു. നിര്‍ദോഷമായ സംസാരത്തിനു നിറം നല്‍കുന്നത് തികച്ചും നിന്ദ്യമാണ്.
നാലര മിനിട്ട് നീണ്ട അഭിമുഖം തുടങ്ങുന്നത് ഇരുവരും അനന്യയെ പ്രശംസിച്ചു കൊണ്ടാണ്. നിത്യേന രണ്ടു മണിക്കൂര്‍ താന്‍ സ്‌പെല്ലിംഗ് ഒരു വര്‍ഷമായി പഠിക്കുമായിരുന്നുവെന്നു അനന്യ പറഞ്ഞു. അതു പോലെ വാക്കുകള്‍ ഏതു ഭാഷയില്‍ നിന്നു വന്നുവെന്നും അര്‍ഥമെന്തെന്നും നോക്കുമായിരുന്നു.
ഇതേത്തുടര്‍ന്നായിരുന്നു കോവ്‌ഫെഫ് ന്റെ സ്‌പെല്ലിംഗ്പറയാമോ എന്ന ചോദ്യംവന്നത്.

അനന്യ: ഉദ്ഭവിച്ച ഭാഷ?
അലിസന്‍: ജിബ്ബെറിഷ് (അര്‍ഥശൂന്യമായ പദം.)
അനന്യ: പ്രയോഗ രീതി (പാര്‍ട് ഓഫ് സ്പീച്ച്)
അലിസന്‍: പേര് (നൗണ്‍)
കോമോ: നൗണ്‍ മാത്രമല്ല ക്രിയ (വെര്‍ബ്) ആകാം; അതൊരു ആക്ഷേപ പദമാണ്. (ഇന്‍സല്‍ട്ട്)
അനന്യ: മറ്റു ഉച്ചാരണമുണ്ടോ?
അലിസന്‍: ഓ, പലതും. തുടര്‍ന്ന് പല രീതിയില്‍ അവര്‍ ആ വാക്ക് ഉച്ചരിക്കുന്നു.
അനന്യ തുടര്‍ന്നു സ്‌പെല്ലിംഗ് പറഞ്ഞു. ----കോഫെഫ്- (
c-o-f-e-f-e) പക്ഷെ അതു തെറ്റായിരുന്നു.
അതു മതിയെന്നു പറഞ്ഞ അലിസന്‍ തുടര്‍ന്നാണു വിവാദ പരാമര്‍ശം നടത്തിയത്.
അനന്യയുടെ നേട്ടത്തെ പ്രകീര്‍ത്തിച്ചും അനന്യ തങ്ങള്‍ക്കും പ്രചോദനമാണെന്നും പറഞ്ഞാണു അവര്‍ അഭിമുഖം അവസാനിപ്പിച്ചത്
see video below home page
സ്‌പെല്ലിംഗ് ബീ ചാമ്പ്യനെതിരെ വംശീയ പരാമര്‍ശമെന്ന്; സി.എന്‍.എന്‍. നിഷേധിച്ചു
Join WhatsApp News
CNN fan 2017-06-04 20:05:21
Trump is the reason for over 1600 attacks on Blacks hundreds of attack on Jews, many attacks on Indians, Muslims and many Killings.  Don't blame CNN 
Observer 2017-06-05 06:01:32
I watched that show. There was no racism in it.. It gave that girl more exposure world wide. Some moronic Malayalees who support cronies Trump cannot understand./ They don't have even High School Education. Deplorable !
വിജയ്‌ 2017-06-05 05:34:31
മലയാളികൾക്കുനേരെ ഇത്രയും ക്രൂരത വേണ്ടായിരുന്നു ചാനൽ!!! യഥാർത്ഥ മുഖം പുറത്തുവന്നു
സ്ഥിരമായി ഈ ചാനലിൽനിന്നു Copy Paste ചെയ്തിരുന്ന ഹിലരി അനുയായികൾ എന്ത് പറയുന്നു?

കിട്ടാനുള്ളത് കിട്ടിയപ്പോൾ ആശ്വാസം ആയോ?
NEW MEDIA 2017-06-05 07:08:16
സി എൻ എൻ ഫാനിന്റെ കണക്ക് ജനുവരി 20
നു മുന്പുള്ളതാണ്.സി എൻ എൻ മാധ്യമ ലോകത്തിനു തന്നെ അപമാനമാണ്.ഇപ്പോഴും അത്
കാണുന്ന മലയാളികൾ ഉണ്ടല്ലോ .കഷ്ടം തന്നെ!
വായനക്കാരൻ 2017-06-05 07:44:00
ഫോക്സ് ന്യൂസ് ആയിരിക്കും താങ്കൾ കാണുന്നത്. അവിടെ നിന്നും സർവ്വ [പെണ്ണുങ്ങളും ജീവനും കൊണ്ട് ഓടുകയാണ്. അതൊരു വ്യഭിചാര ശാലയും തീവ്രാവാദികളുടെ സംഗമ സ്ഥലവുമാണ്. പരേതനായ റോജർ ആലി ഓ റയിലി ഇവരെല്ലാം അവസാനം സ്ഥലം വിട്ടു. ഇവരെ സപ്പോർട്ട് ചെയത ആളാണ് ട്രമ്പ്,(ചക്കിക്കൊത്ത ചങ്കരൻ). സി എൻ എൻ സത്യസന്തമായ ഒരു ചാനലാണ്. അതിലെ ഓരോ പ്രോഗ്രാമും മാറ്റുള്ളതാണ്. അമേരിക്കൻ തിരെഞ്ഞെടുപ്പിൽ റഷ്യക്കും ട്രമ്പിനും ഉള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള സത്യാവസ്ഥ കൊണ്ടുവരാൻ നിരന്തരം ശ്രമിക്കുന്ന ഒരു ചാനലാണ് ഇത്. ട്രംപിന്റെ വിധേയർ ഇതിനെ ഫേക്ക് ന്യൂസ് എന്ന് വിളിക്കുന്നു. ഗാന്ധിയൻ ആദര്ശങ്ങളെ ഏറ്റവും കൂടുതൽ ആദരിക്കുന്ന റ്റെഡ് ടർണർ ആണ് ഇതിന്റെ ഉപജ്ഞാതാവ്. ആൻഡേഴ്സൺ കൂപ്പർ, ഫരീദ് സക്കറിയ, വുൾഫ് ബ്ലിറ്റ്‌സർ തുടങ്ങിയ അനേക കഴിവുറ്റ സത്യാന്വേഷികളായ ജേർണലിസ്റ്റുകളെകൊണ്ട് അനുഗ്രിഹിതമാണ് ഈ ചാനൽ.  ലോകത്തിലെ പ്രഗത്ഭരായ ഭരണകർത്താക്കൾ, ഗവർണേഴ്‌സ്, നിയമ നിർമ്മാതാക്കൾ, അംബാസഡർസ്, ഡിപ്ലോമാറ്റ്സ് എന്നിവരെ അവതരിപ്പിച്ച് ഈ ചാനൽ ഇതിന്റെ കാഴ്ച്ക്കാരെ ഉദ്‌ബുദ്ധരാക്കുന്നു. കള്ളകഥകളിലും വർണ്ണവർഗ്ഗ വിവേചനത്തിലും വിശ്വസിക്കുന്ന അധമ ചിന്താഗത്തികാർക്ക് ഇത് മനസിലാകില്ല. ഈ രാജ്യത്തിന്റെ മഹത്വത്തെ എടുത്തു കാട്ടാൻ ശ്രമിച്ച പന്ത്രണ്ടു വയസുകാരിയെ വലിച്ചിഴച്ചു റെസിസ്‌റ് നിറം പകരുന്ന മലയാളി നിന്റെ തലയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചേർ കുത്തി ഇളക്കി വിടുക.

NEW MEDIA 2017-06-05 10:08:15
വായനക്കാരാ താങ്കൾക്ക് തെറ്റി. ഞാൻ FOX NEWS കാണാറില്ല.മോണിക്ക വിസ്കിയുമായി ഓടി രക്ഷപെട്ടത് FOX NEWS  നിന്നോ അതോ OVAL ഓഫീസിൽ നിന്നോ ?ലോക മാധ്യമങ്ങൾ എല്ലാം TRUMP ജയിച്ചതായി പ്രഖ്യാപിച്ചപ്പോഴും CNN  ഫ്ലോറിഡയിലെ വോട്ടിനെപ്പറ്റി ചർച്ച നടത്തുകയായിരുന്നു. അവർക്കു TRUMP ജയിച്ചതായി പ്രഖ്യാപിക്കാൻ മടി ആയിരുന്നു . അതാണോ നിഷ്പക്ഷ മാധ്യമ പ്രവർത്തനം.പന്ത്രണ്ടു വയസ്സുകാരിയെപ്പോലും വംശീയ ദൃഷ്ടിയോടുകൂടി നോക്കുന്ന CNN  എന്ത് മാധ്യമ പ്രവർത്തനമാണ് നടത്തുന്നത്?     
വായനക്കാരൻ 2017-06-05 13:19:11
വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടെന്നു പരാജതുപോലെയാണ് അമേരിക്കയിലെ മലയാളി ജേര്ണലിസ്റ്റുകൾ. അവർക്ക് നാട്ടിൽ നിന്നും ചില ഗുരുക്കന്മാരെ കൊണ്ടുവന്ന് ഇടയ്ക്കിടെ ക്ലാസ് എടുത്തുകൊണ്ടിരിക്കക്കണം. അമേരിക്കയിലെ മിക്ക റിപോർട്ടറിൻമാരും കേരള റാസ്ഷ്ട്രീയം, ഫൊക്കാന  രാഷ്ട്രീയം ഇവയിൽ ഒതുങ്ങി നിൽക്കും. എന്നാൽ സി എൻ എൻ, എ ബി സി, സി ബി സ്, വാഷിങ്ങ്ടൺ പോസ്റ്റ്, ന്യുയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ തുടങ്ങിയവ വളരെ അധികം വിദഗ്ദ്ദരായ ജേർണലിസ്റ്റുകളെ കൊണ്ട് പ്രബുദ്ധമായതാണ്. അമേരിക്കയുടെ നന്മ തിന്മകളിൽ അവർക്ക് വളരെ താത്‌പര്യമുണ്ട്. ഇതിൽ നിയമ വിദഗ്ദർ, ഗവണ്മെന്റ് തലത്തിൽ ജോലി ചെയ്യ്തവാർ, എല്ലാം ജേര്ണലിസ്റ്റുകളായി ജോലി ചെയ്യുന്നുണ്ട്. ഓരോ റിപ്പോർട്ടിങ് നടത്തുമ്പോഴും അതിനു യോഗ്യത ഉള്ളവരെയാണ് നിയോഗിക്കുന്നത്.  ഇത് കൂടാതെ ഇവരുടെ ചർച്ചകളിൽ പങ്കെടുക്കുന്നവർ ജെനെറൽന്മാർ, ആമ്പിസിഡറിൻമാർ, സെനറ്ററിന്മാർ, ട്രംപിനെ അനുകൂലിക്കുന്നവർ എതിർക്കുന്നവർ ഇങ്ങനെ അനേകായിരങ്ങളാണ് ഉള്ളത്. എന്നാൽ ഇവരെല്ലാം, ഫോക്സ് ഒഴിച്ച് എല്ലാവരും കപടമാണെന്നാണ് ട്രംപ് പറയുന്നത്. റഷ്യയുമായുള്ള ട്രമ്പിനും അവരുടെ ക്യാപയിനും ഉള്ള ബന്ധം ഊതി വീർപ്പിക്കലാണ് ഇവരുടെ പണിയെന്നാണ് ട്രംപ് പറയുന്നത്. ട്രംപിന്റ് മരുമകൻ തുടങ്ങി 20 പേർക്ക് റഷ്യയുമായി എന്ത് ബന്ധമാണ് എന്നറിയാനുള്ള ബഹുഭൂരിപക്ഷം ജനതയുടെ ജിജ്ഞാസ്ക്ക് ഉത്തരം നൽകുന്നതിൽ ട്രംപിന്റെ ദാസ്യ നെറ്റ് വർക്കായ ഫോക്സ് ഒഴിച്ചാൽ ബാക്കിയെല്ലാം വളരെ സ്‌തുത്യർഹമായ ഒരു പങ്കാണ് വഹിക്കുന്നത് എന്ത് ചെയ്യാം 24 മണിക്കൂർ മനോരമേം മാതൃഭൂമീം വായിച്ചിരിക്കുന്നവർ ഞാൻ പറയുന്നത് തലയിൽ കയറില്ല. ഇടയ്ക്കിടെ വെള്ളത്തിന്റെ മുകളിൽ വന്നു ശ്വാസം എടുത്തു മറയുന്ന മീനെ പോലെ ഏതെങ്കിലും ഒരു കമന്റ് എഴുതി ഒരു പയന്റും അടിച്ച സ്ഥലം വിടും . ട്രംപിനെ തിരഞ്ഞെടുത്തത് അമേരിക്കൻ ജനതയല്ല പൂട്ടിനാണെന്ന സത്യം ഇനിയെങ്കിലും വിവരമില്ലാത്ത മലയാളികൾ മനസിലാക്കുക
അമേരിക്കയുടെ ചരിത്രത്തിൽ ട്രംപിനെപ്പോലെ ഒരു വര്ഗ്ഗെയവാദിയും വിവരംകെട്ടവനുമായ പ്രസിഡണ്ട് ഉണ്ടായിട്ടില്ല. വിദ്യാഭാസം ഇല്ലാത്ത മലയാളികളും അമേരിക്കക്കാരും കൂടി കേറ്റി വച്ച ഏടാകൂടം ഒരു ശാപമപോലെ നമ്മളുടെ നിറുകയിൽ തൂങ്ങിയിരിക്കുകയാണ്. ഇനി എന്നാണോ ഇയാളെ റഷ്യക്കാർ കൊണ്ടുപോകുന്നത്
Vayanakaran 2017-06-05 17:45:33

Breaking news about the attack on our democracy this evening. Here's what we know so far:
1. According to a leaked NSA report, Russian military intelligence launched a cyberattack on a U.S. voting software company and more than 100 local election officials just days before the 2016 election.
2. CBS News confirmed the authenticity of the NSA report.
3. The alleged leaker of the report was arrested just hours after this story broke.

Details are still emerging, but we know one thing for sure: now more than ever, we need an independent commission to get to the truth about the attack on our democracy and Trump's ties to Russia — and to make sure interference in our elections never happens again.

CNN fan 2017-06-05 17:47:38

they hacked the voting infrastructure. lots of people are working on the forensics of this but its finally seeping out of the nsa and into the mainstream media.

"The report indicates that Russian hacking may have penetrated further into U.S. voting systems than was previously understood. It states unequivocally in its summary statement that it was Russian military intelligence, specifically the Russian General Staff Main Intelligence Directorate, or GRU, that conducted the cyber attacks described in the document:

Russian General Staff Main Intelligence Directorate actors … executed cyber espionage operations against a named U.S. company in August 2016, evidently to obtain information on elections-related software and hardware solutions. … The actors likely used data obtained from that operation to … launch a voter registration-themed spear-phishing campaign targeting U.S. local government organizations.

This NSA summary judgment is sharply at odds with Russian President Vladimir Putin’s denial last week that Russia had interfered in foreign elections: “We never engaged in that on a state level, and have no intention of doing so.” Putin, who had previously issued blanket denials that any such Russian meddling occurred, for the first time floated the possibility that freelance Russian hackers with “patriotic leanings” may have been responsible. The NSA report, on the contrary, displays no doubt that the cyber assault was carried out by the GRU.

The NSA analysis does not draw conclusions about whether the interference had any effect on the election’s outcome and concedes that much remains unknown about the extent of the hackers’ accomplishments. However, the report raises the possibility that Russian hacking may have breached at least some elements of the voting system, with disconcertingly uncertain results."

truth finder 2017-06-05 18:16:54
Russia's military intelligence agency launched a cyberattack in the days before the 2016 election against an American voting services vendor, according to a top secret NSA report published Monday by The Intercept. The same day, the Justice Department announced it is charging a federal contractor for allegedly sending classified material to a news organization.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക