Image

പ്രശസ്ത മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ജയിലിലെത്തിയ കഥ പറയുന്നു

Published on 05 June, 2017
പ്രശസ്ത മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ജയിലിലെത്തിയ കഥ പറയുന്നു
ലോസ് ആഞ്ചലസ്: രാജ്യാന്തര ഫാഷന്‍ ഡിസൈനറും മലയാളിയുമായ ആനന്ദ് ജോണ്‍, താന്‍ ജയിലിലെത്തിയ ദുരവസ്ഥയെക്കുറിച്ച് പുസ്തകമെഴുതുന്നു. പതിനാലിനും ഇരുപത്തൊന്നിനുമിടയില്‍ വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്കുമാണ് ആനന്ദിന് ലോസ് ആഞ്ചലസ് കോടതി 59 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.

''ഞാന്‍ ചെയ്തത് സദാചാര വിരുദ്ധമാണ്, പക്ഷേ നിയമവിരുദ്ധമല്ല. ഞാന്‍ ഒരുപാട് പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതൊക്കെ നിയമാനുസൃതമായിരുന്നു. എല്ലാവരും 17 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം പ്രായത്തിന്റെ കാര്യത്തില്‍ എന്നോട് കള്ളം പറഞ്ഞു...'' നാല്‍പതുകാരനായ ആനന്ദ് ജോണ്‍ പറയുന്നു. ഒട്ടേറെ മോഡലുകള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കി അവരുടെ കരിയര്‍ ശോഭനമാക്കിയ ജോണ്‍ പരിതപിക്കുന്നത്, താന്‍ പോലീസിന്റെ വംശീയ വിദ്വേഷത്തിന്റെ ഇരയാണെന്നാണ്. ഒരു ബ്രൗണ്‍ നിറക്കാരന്‍ വെള്ളക്കാരികളുമായി സെക്‌സിലേര്‍പ്പെട്ടതാണ് വിഷയമായതത്രേ.

അമേരിക്കന്‍ ഗായികയും ഗാന രചയിതാവും നടിയുമായ ജാനറ്റ് ജാക്‌സണ്‍, മറ്റൊരു അമേരിക്കന്‍ ഗായികയും ഗാന രചയിതാവും നടിയും മോഡലും റെക്കോഡ് പ്രൊഡ്യൂസറുമായ മേരി ജാന്‍ ബ്ലിജ് എന്നിവരെ ഡ്രസ് ചെയ്യിച്ച സംഭവങ്ങള്‍ ജോണ്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പതിനാലാമത്തെ വയസില്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ കണ്ടുമുട്ടുകയും അവരെ പ്രശസ്തിയിലേയ്ക്കുയര്‍ത്തിയതുമൊക്കെ ബുക്കിലുണ്ടാവും. അന്നു പതിന്നാലു വയസുണ്ടായിരുന്ന ഇവാങ്കയെ നാലു തവണ ഫാഷന്‍ ഷോകളില്‍ അവതരിപ്പിച്ചു. ആദ്യമായി ഇവാങ്ക ഫാഷന്‍ ഷോക്കു വേഷമിട്ടതും ആനന്ദ് ജോണിനു വേണ്ടി. 

ഏഴുവര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന ജോണും അദ്ദേഹത്തിന്റെ കുടുംബവും അപ്പീല്‍ കോടതിയുടെ കനിവുതേടി കാത്തിരിക്കുകയാണ്. ശിക്ഷ റദ്ദാക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. കേരളത്തിലും ചെന്നൈയിലുമായി സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ ജോണ്‍ അമ്മ ശശി എബ്രഹാമിനും സഹോദരി സന്‍ജനക്കുമൊപ്പമാണ് അമേരിക്കയിലെത്തിയത്. പാര്‍സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈന്‍സില്‍നിന്നു ബിരുദമെടുത്ത ആനന്ദ് 'അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡല്‍' എന്ന പരിപാടിയിലെ പങ്കാളിത്തതിലൂടെ ശ്രദ്ധേയനായി. 

പാരിസ് ഹില്‍ട്ടണ്‍, റൊസാരിയോ ഡേവ്സണ്‍, ലോറന്‍സ് ഫിഷ്ബേണ്‍, ജിനാ ടോറസ് എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തതോടെ പ്രസിദ്ധനായി. ലോകത്തിലെ പല രാജകുംടുംബങ്ങളുടെയും പ്രധാന ഡിസൈനറായി ആനന്ദ് ജോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-ല്‍ ന്യൂസ്വീക്ക് മാസിക ആനന്ദിനെ തെക്കനേഷ്യയിലെ മികച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രശസ്ത മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ജയിലിലെത്തിയ കഥ പറയുന്നു
Join WhatsApp News
യേശു 2017-06-05 18:09:19
നീ മനസാകർമ്മണാ പാപം ചെയിതിട്ടില്ലെങ്കിൽ ആനന്ദ് ജോണിനെ കല്ലെറിയട  തോമാച്ചാ. എന്റെ പേര് കളയാൻ ഓരോന്ന് ജനിച്ചിരിക്കുന്നു.  നിന്നോട് ക്ഷമിച്ചില്ലായിരുന്നെങ്കിൽ നീ 100 വർഷം ജയിലിൽ കിടക്കുമായിരുന്നു 
Anthappan 2017-06-06 07:46:50
Majority of the Christians are fake. They claim that Jesus is son of God and he is here to save the sinners.  But when it comes to Anad John they don't want Jesus to extend that offer to him. A guy who sarcastically posted a comment in the facebook reflects it. Religion does more ham to humanity than anything else  Their God  confuse and screw up the mind of the people so that they loose it. And the religious leaders continue to fish in the muddy water.
വിദ്യാധരൻ 2017-06-06 08:53:25

'എറിയുക കല്ലിനാൽ കഴിയുമെങ്കിൽ 
ഗണികയെ പാപമില്ലാത്തോരെ നിങ്ങൾ
മുഴങ്ങിയാ ശബ്ദം ഗാലലിയിൽ
കേട്ടതിൻ മാറ്റൊലി ലോകമെങ്ങും
കാപട്യം ഉള്ളിൽ ഒളിച്ചുവെച്ച്
വിരൽചൂണ്ടാൻ മിടുക്കരാ നമ്മെളെല്ലാം
സൂര്യൻ പടിഞ്ഞാറസ്തിമിച്ചാൽ
തേടുന്നു നമ്മളും മഗ്ന്നല മറിയമാരെ
ഒരാട് കുഴിയിൽ വീണുപോയാൽ
മൂടണോ കുഴിവെട്ടി അപ്പോൾ തന്നെ?
നിൻ കണ്ണിലെ കോലുമാറ്റിയിട്ടു
അന്യന്റെ കണ്ണിലെ കോലുമാറ്റു
നിങ്ങൾ യേശുവിൻ ശിഷ്യരെങ്കിൽ
പിന്നാലെ പോകവൻ ക്രൂശെടുത്ത്
മതി മതി വേദാന്ത വ്യാഖ്യാനങ്ങൾ
മതിയാക്കൂ  കാപട്യ നാടകങ്ങൾ
മറന്നുവോ  ആചാര്യൻ യേശുവിന്റ
പഠനങ്ങൾ പാടെ നിങ്ങളെല്ലാം?
ഒരുവനു വസ്ത്രം ഇല്ലെന്നാൽ
നൽകുക വസ്ത്രം ഉടനെത്തന്നെ
ഒരുവൻ ദാഹിച്ചരികിൽ വന്നാൽ
പകരുക ദാഹജലം ഉടനെതന്നെ 
ഒരുവൻ തടവിൽ ആയെന്നാലും
കാണണം നിങ്ങൾ അവനെപ്പോയി 
എവിടെപ്പോയിവടുത്തെ പുരോഹിതന്മാർ
മുറിവേറ്റാനന്ദിനെ വഴിമദ്ധ്യ തള്ളിയിട്ട്?

അശരീരി :(സ്വർഗ്ഗത്തിൽ നിന്ന് വയലാർ ഗർജിക്കുന്നു)

"കപട ഭക്തരെ പരീശരെ
നിങ്ങൾക്ക് മുൻപേ സ്വർഗ്ഗത്തിലെത്തും
ചുങ്കക്കാരും പാപികളും....


Malayalee 2017-06-06 09:16:29

Christians & Indians are the worst in hypocrisy.

Christians talk and preach Love but won't practice it, their Love is limited to what they like. They still has all that billions of crosses all over and that is why Jesus wont come back. Christians will definitely crucify him again.

Indians practice racism when ever and where ever possible. But when they are a victim they cry foul.

Anand is not claiming to be a saint. He is a victim, he just went along what is common in the fashion industry.

Hypocrite Malayalees will use any chance to peek into a woman's clothes & act like monkeys in front of a woman and strip them naked mentally.

Shame on you the hypocrite FB poster-er


Wisdom 2017-06-06 10:10:40

Cross is very intimidating to Jesus. Jews crucified him on it. Now he is worried about Christians. He won't be able to bear the crucifixion one more time.  He is safe where he is.   President Obama gave a second chance for many prisoners but the President elected by 80% Christians wants to lock them up for life  with help of a crook attorney general. Religion stinks.

Good luck Anand John.  Writing a book is going to be a healing experience which nobody can take away form you .  That is the freed within and the most valuable than anyone offers.

Born in our Lord 2017-06-06 13:06:58

Anand must write a book, it is a healing process like Anthappan said. But do not expect any compassion from Christians or mercy from white racists who nailed you.

Hope fate will turn again in your favor.

I do have great respect for Vidhyadaran & Anthappan. But as a true born again I have to correct you in these 2 points.

Corporate christian churches- orthodox, catholic spread the lie that Jews crucified Jesus. But modern theologians disagree. Jews had no such power to crucify anyone. Romans killed Jesus, but Roman Catholics to save their image blamed it on Jews. Romans destroyed Jewish temple and blamed it on Jesus as his prophecy .

Mary Magedelane was a disciple of Jesus and trusted her more than his men. In fact there were several women disciples, they were rich and supported Jesus. But Roman Catholic church elevated Peter above all. Pope Gregory stated that Mary was a prostitute. But none of the gospels say so.


But here the sacrificial goat is Anand. Hope he will be free soon. When he is free the same christian malayalees who ridicule him will run to purchase shares from his fashion design business. Some of them offered help but tried to seduce his mother & sister.

Those hypocrite malayalees now cry – sour grapes.

What a shameful type of people are malayalees.

ഒരു മകനുണ്ടെങ്കിൽ ഒലക്കക്കടിച്ചു വള 2017-06-06 17:02:10
ഒരു മകനുണ്ടെങ്കിൽ 
ഒലക്കക്കടിച്ചു വളർത്തണം എന്ന് പറഞ്ഞ പിതൃക്കൾ 
എന്തേ അമ്മ നിറുത്തിയില്ല മകൻ പെൺ കുഞ്ഞുങ്ങളെ തന്റെ മുന്നിൽ പിച്ചി ചീന്തിയപ്പോൾ 
അരുതെന്ന് പറയേണ്ട മാതാവ്, മകന് കൂട്ടിക്കൊടുക്കുന്നവൾ ആയപ്പോൾ 
ശരിക്കും ആരാണ് തെറ്റ് ചെയ്തത്?

താൻ ചെയ്ത അധമ പ്രവർത്തികൾ ഒന്നും നിയമ വിരുദ്ധമല്ല എന്ന് പറയുമ്പോൾ 
അതേ നിയമം ജീവിതം മുഴുവനും അഴിക്കകത്തു കിടക്കാൻ പറഞ്ഞാൽ അതെങ്ങനെ നീതി നിഷേധമാകും?
താൻ കുഴിച്ച കുഴിയിൽ തന്നെ വീണു ഇന്നും ഇടതു ഭാഗത്തെ കള്ളനെപ്പോൾ 
കുറ്റപ്പെടുത്തുന്നു ക്രൂശിച്ചവരെയും തന്നെ രക്ഷിക്കാൻ ശ്രമിച്ചവരെയും 

വേറൊരു കള്ളൻ തെറ്റിൽ പിടിക്കപ്പെട്ടു അവനും ചതിയിൽ പെട്ടവൻ 
പക്ഷെ അവൻ തന്റെ തെറ്റ് മനസ്സിലാക്കി, കുറ്റം ഏറ്റു പറഞ്ഞു.
എല്ലാവരും അവനെ കളിയാക്കി, പക്ഷെ ദൈവം തുണയായി 
അവൻ ഇന്ന് ഇന്ത്യയിൽ അവന്റെ മാതാപിതാക്കളോടൊത്തു 
പുതിയൊരു ജീവിതം നയിക്കുന്നു അവൻ വലതുഭാഗത്തെ കള്ളൻ 

മർത്യനു ജീവിതം  ഭോഷനായ് ജീവിക്കാനോ അതോ മനുഷ്യനായ്  ജീവിക്കണോ 
വിടുക വെറുപ്പുകൾ ക്ഷമിക്കാൻ പഠിക്കുക തുടങ്ങുക പുതു ജീവിതം 
കുറ്റപ്പെടുത്തലുകൾ ആരെയും ഒന്നുമാക്കുന്നില്ല അത് അനന്ദു ജോണായാലും 
Anthappan 2017-06-07 10:12:54

Dear Born again

I am not going to get into an argument about who crucified Jesus.  But once you are born again you are supposed to follow the teacher who led you into it.  In your case it is Jesus and if you follow him there is no other alternative other than forgiving Annand John for doing the horrible thing he did.  If Anand John finds peace (fruit of the spiritual intervention) within him then that is the most important thing.   The failure with the people who claim that they are the followers of Jesus is that they cannot tolerate anyone questions their faith including an atheist like me.   I wish all the best for Anand John and his book he intends to write. Hope that will help many people who wander around in the darkness  looking for an exit.  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക