Image

എ.കെ.എം.ജി 38മത് കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍

Published on 08 June, 2017
എ.കെ.എം.ജി 38മത് കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ പ്രവാസി മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജിയുടെ 38 മത് കണ്‍വന്‍ഷന്‍ ചിക്കാഗോയിലെ ഷെറട്ടന്‍ ഗ്രാന്റ് ഹോട്ടലില്‍ ജൂലൈ 20, 21, 22 തീയതികളില്‍ അരങ്ങേറും.

മിഷിഗണ്‍ തടാകത്തില്‍ ഡിന്നര്‍ ക്രൂസോടു കൂടി ജൂലൈ 20ന് വൈകിട്ട് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വ്യത്യസ്തമായ പരിപാടികളാണു രൂപപ്പെടുത്തിയിരിക്കുന്നത്. സി.എം.ഇ ക്ലാസുകള്‍, എന്റര്‍ടൈന്‍മെന്റ്,കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ എന്നിവ.

കണ്‍വന്‍ഷന്റെ അവസാന ദിവസം വിജയ് യേശുദാസ്, ജ്യോത്സന, ബാലഭാസ്‌കര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന പ്രഗത്ഭരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശാസ്ത്രീയപ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ എ.കെ.എം.ജിയുടെ സ്ഥിരം മെമ്പര്‍മാര്‍ക്ക് സി.എം.ഇ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നുവെന്നും, ഇനിയും സംഘടനയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പ്രസിഡന്റ് ഡോ. മജീദ് പതുവന അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി ഡോ. മജീദിനെ കൂടാതെ കണ്‍വന്‍ഷന്‍ ചെയറായി ഡോ. ടോമി പോള്‍ കലപറമ്പത്ത്, എഡിറ്ററായി ഡോ. കൃഷ്ണ പ്രസാദ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോക്ടര്‍മാരായ രാജി  മേനോന്‍, തോമസ് മാത്യു, സുനില്‍ കുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഡോ. അരവിന്ദ് പിള്ളയാണ് ട്രസ്റ്റി ചെയര്‍.

1979-80 ല്‍ രൂപീകരിക്കപ്പെട്ട സംഘടന ഇതുവരെ വിവിധ മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രശംസ നേടിയിട്ടുണ്ട്. കേരളത്തിലും മറ്റു കിഴക്കന്‍ പ്രദേശങ്ങളിലും ആഞ്ഞടിച്ച സുനാമിയില്‍ ദുരിതമനുഭവിച്ചവര്‍ക്കും ഹെയ്ത്തിയിലും ഗുജറാത്തിലും ഉണ്ടായ ഭൂകമ്പത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കും ധനസഹായം നല്‍കിയത് ഇതില്‍ ചിലതുമാത്രമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  akmg.org സന്ദര്‍ശിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക