Image

ജെയിംസ് കോമി മെഗാഷോ (കണ്ടതും കേട്ടതും -ബി.ജോണ്‍ കുന്തറ)

Published on 08 June, 2017
ജെയിംസ് കോമി മെഗാഷോ (കണ്ടതും കേട്ടതും -ബി.ജോണ്‍ കുന്തറ)
ലോകം മുഴുവന്‍ ഉറ്റു നോക്കിക്കൊണ്ടിരുന്ന ജെയിംസ്‌കോമി മെഗാഷോയും കഴിഞ്ഞു. അമേരിക്കയില്‍ 1960കളില്‍എഫ്.ബി.ഐ. നയിച്ച എഡ്ഗര്‍ ഹൂവറിനു ശേഷം ഒരു സംസാര വിഷയമായിത്തീര്‍ന്ന ഡയറക്ടറാണ് ജെയിംസ് കോമി. പിന്നോട്ടു നോക്കിയാല്‍ എല്ലാത്തിന്റ്റെയും തുടക്കം ഹില്ലരി ക്ലിന്റ്റനെ അനുബന്ധിച്ചുണ്ടായ ഈ-മെയില്‍ വിവാദമാണ് . അത് എല്ലാവര്‍ക്കുമറിയാം എന്നു കരുതുന്നു. വീണ്ടും ആവര്‍ത്തിക്കുന്നില്ല.
മാര്‍ച്ച് 2015, ന്യൂ യോര്‍ക്ക് ടൈംസ് ആണ് ആദ്യം ഹില്ലരി, സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി പ്രവര്‍ത്തിക്കുന്ന സമയം സ്വകാര്യ ഈ മെയില്‍ സര്‍വര്‍ സര്‍ക്കാര്‍ സംബദ്ധമായ ആശയവിനിമങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെതുടങ്ങി എഫ്.ബി.ഐ. അന്വേഷണം.

ജൂലൈ 5 2016 ഡയറക്ടര്‍ കോമി എഫ്.ബി.ഐ നടത്തിയ അന്വേഷണങ്ങളുടെ ഫലം പുറത്തറിയിച്ചു . ഹില്ലരി കുറ്റക്കാരി എന്നു കോമി പ്രഖ്യാപിക്കുമെന്നു റിപ്പബ്ലിക്കന്‍സ്പ്രതീക്ഷിച്ചിരുന്നു. ഹില്ലരി തെറ്റു ചെയ്തു എങ്കിലും ശിക്ഷക്ക് അര്‍ഹയല്ല എന്നായിരുന്നു കോമിയുടെ നിഗമനം.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കളവു നടത്തിയിരിക്കുന്നത് ഒരു പ്രശക്ത വ്യക്തി അതിനാല്‍ മോഷനത്തിനിവിടെ പ്രാധാന്യതയില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ ഇതു നിരാശപ്പെടുത്തി.

ഇതോടുകൂടി ഈ-മെയില്‍ സംവാദം കെട്ടണഞ്ഞു എന്ന് പലരും കരുതി. എന്നാല്‍ എഫ്.ബി.ഐ. വീണ്ടും രംഗത്തെത്തി. ഒക്ടോബര്‍ 28,ഇമെയില്‍ അന്വേഷണം വീണ്ടും തുറക്കുന്നു. ആരോപണങ്ങള്‍ക്ക് വീണ്ടും ചൂടു പിടിച്ചു. പലേടത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തിനുസ്വാധീനപ്പെട്ടിട്ടോ എന്തോ കോമി വീണ്ടും നവംബര്‍ 6 നു രംഗത്തെത്തി ഇലക്ഷനു രണ്ടു നാളുകള്‍ മുന്‍പെ, ഹില്ലരിയെക്കുറിച്ചു താന്‍ നേരത്തെ നടത്തിയ നിഗമനത്തിനു മാറ്റമില്ല എന്നും പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കളവു നടത്തിയിരിക്കുന്നത് ഒരു പ്രശസ്ത വ്യക്തി അതിനാല്‍ മോഷണത്തിനിവിടെ പ്രാധാന്യതയില്ല.

തിരഞ്ഞെടുപ്പു നടക്കുന്നവരെഒട്ടുമുക്കാല്‍ മാധ്യമങ്ങള്‍ക്കും , കോമിയൊ, ഈമെയിലോഒന്നും ഒരു പ്രശ്‌നമായിരുന്നില്ല കാരണം ഹില്ലരി ജയിക്കുമല്ലോ അതോടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കും.എന്നാല്‍ തിരഞ്ഞെടുപ്പു മാധ്യമങ്ങളുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റി. ഹില്ലരി തോറ്റു. സി.എന്‍ .എന്‍ ഉംബി.ബി.സി. യുമൊക്കെ തീറ്റ കൊടുക്കുന്ന ചിലക്കുന്ന തലകള്‍ എങ്ങിനെ സഹിക്കും. അന്ന് തുടങ്ങിയ മുദ്രാവാക്യമാണ് 'കെട്ടുകെട്ടിക്കും, കെട്ടുകെട്ടിക്കും ട്രമ്പിനെ ഞങ്ങള്‍ വൈറ്റ് ഹൗസില്‍ നിന്നും കെട്ടുകെട്ടിക്കും'

ഈ തോല്‍വി ഡെമോക്രാറ്റിക്പാര്‍ട്ടിക്കോ മറ്റു പണ്ഡിതര്‍ക്കോ സഹിക്കാവുന്നതിനപ്പുറം. അന്നു തുടങ്ങിയ ജല്പനങ്ങളാണ്. ട്രമ്പ് ജയിച്ചത് റഷ്യാക്കാരുടെ സഹായത്തിലാണ് . റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഹില്ലരിയുടെ ഇ മെയില്‍ ചോര്‍ത്തിട്രമ്പിന്റെ കൂട്ടാളികള്‍ക്കു നല്‍കി എന്നൊക്കെ.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും സമ്മതിക്കുന്നു ഇന്നേവരെ റഷ്യാക്കാര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് യന്ത്രങ്ങളേയോ നടത്തിപ്പിനേയോ സ്വാധീനിച്ചിട്ടില്ല. ശ്രമങ്ങള്‍ നടത്തിയെങ്കില്‍ത്തന്നെ ഫലവത്തായിട്ടുമില്ല .

പിന്നെ ഇവിടെ എന്തു സംഭവിച്ചു എന്നാണ് പരാതി. ട്രമ്പുമായി ബന്ധപ്പെട്ടവര്‍ റഷ്യാക്കാരോട് സംസാരിച്ചെന്നോ. റഷ്യന്‍ നയതന്ത്രകാര്യാലയം ഇവിടുണ്ട് അവിടെ റഷ്യാക്കാരുമുണ്ട്. അവരോട് ഒരമേരിക്കന്‍ പൗരന്‍ വര്‍ത്തമാനം പറഞ്ഞാല്‍ അതൊരു തെറ്റാകുമോ?

ട്രമ്പ് ഏതാനും ആഴ്ചകള്‍ക്കപ്പുറം കോമിയെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി. ഇത് പ്രെസിഡന്റ്റിന്റെ അധികാര പരിധിയില്‍ വരുന്നതാണ് .ഇതിനു വന്ന വ്യാഖ്യാനമോ ട്രമ്പിന്റെ ഇഷ്ട്ടങ്ങള്‍ സാധിച്ചുകൊടുക്കാത്തതിന്റ്റെ പേരില്‍ കോമിയെ പിരിച്ചുവിട്ടു. വിച്ച് ഹണ്ട് എന്ന് ഇംഗ്ലീഷില്‍ പറയുന്നത് ഈ പ്രവര്‍ത്തികളെ ആണ് .
ഇതിനെ ചോല്ലി എത്ര തെളിവെടുപ്പുകള്‍ കോണ്‍ഗ്രഷണല്‍ ഹിയറിങ്ങുകള്‍ നടന്നു നടക്കുന്നു. ഡെമോക്രാറ്റ്‌സിനെയും മാധ്യങ്ങളേയും ത്രിപ്ത്തിപ്പെടുത്തുന്നതിനാണോ ഈ പ്രഹസനങ്ങള്‍? എന്തോ മഹാ തെറ്റ് ഒളിഞ്ഞു കിടക്കുന്നു അതെന്തന്നറിഞ്ഞുകൂടാ. പക്ഷെ അന്വേഷണം ഇനിയും വേണം എങ്കിലേ എന്നെങ്കിലും ട്രമ്പിനെ കുറ്റക്കാരാക്കുവാന്‍ പറ്റൂ.

ജെയിംസ് കോമി ഷോയും കഴിഞ്ഞു. കോമി നല്‍കിയ മൊഴി കേട്ടാല്‍ ഒരുവിധം സുബോധമുള്ളര്‍വര്‍ക്കു മനസിലാക്കാം ഒരിടത്തും ഡൊണാള്‍ഡ് ട്രമ്പ് എഫ്.ബി.ഐ. തലവനോട് തെളിവെടുപ്പുകള്‍ നിര്‍ത്തിവയ്ക്കുവാന്‍ ആജ്ഞാപിക്കുന്നില്ല. ഭരണത്തില്‍ നിന്നും പുറത്താക്കപ്പെട്ട മൈക്കല്‍ ഫ്‌ളിന്നിനെക്കുറിച്ചുള്ള ഇന്‍വെസ്റ്റിഗേഷന്‍ മതിയാക്കുന്നതിന് താന്‍ ആശിക്കുന്നു എന്ന് പറഞ്ഞു . ഇതെങ്ങിനെ ഒരു ആജ്ഞ ആകും?

കോമി ട്രംപിന്റെ വിധി എഴുതും ഇമ്പീച്ചുമെന്റ് ഉടനെ തുടങ്ങാം എന്നെല്ലാമാണ്സി.എന്‍ .എന്‍, ആന്‍ഡേഴ്‌സണ്‍ കൂപ്പറും സംഘവും പ്രതീക്ഷിച്ചിരുന്നത് . എന്നാലോ ഹിയറിങ്ങ് മഴനനഞ്ഞ പടക്കം പോലെ കത്തിക്കാന്‍ നോക്കി പൊട്ടിയില്ല. എല്ലാംചീറ്റിപ്പോകുന്നു. കോമി പറഞ്ഞതിലൊന്നും ട്രമ്പിനെ കുടുക്കുന്ന മൊഴികള്‍ ഒന്നും കാണുന്നില്ല ഇനി എന്താ ഒരു വഴി?

യു .സ് . കോണ്‍ഗ്രസ്സില്‍ നട്ടെല്ലുള്ളവരാരുമില്ലെ ഈ വിവേകശൂന്യമായ നടപടികള്‍ അവസാനിപ്പിക്കുന്നതിന്? രാജ്യത്തിന്റ്റെ ഭരണം പോലും ഒരുകൂട്ടം ട്രമ്പ് വിരോധികള്‍ അലങ്കോലപ്പെടുത്തുന്നു. ഭീകരര്‍ പുറത്തും അകത്തും അമേരിക്കയെ ആക്രമിക്കുന്നതിന് ശ്രമിക്കുന്നു. അകത്തോമാധ്യമ അവസരവാദികളും ഡമോക്രാറ്റ്‌സും ഒളിഅമ്പുകള്‍ വിട്ടും ഇരിട്ടടി നടത്തിയുംഭരണം അവസാനിപ്പിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു.

ശരിതന്നെ പലേ മാധ്യമങ്ങളും കോമി വിചാരണക്ക് സൂപ്പര്‍ ബൗള്‍ കളിയെക്കാള്‍ പ്രാധാന്യത നല്‍കി. സി.എന്‍ എന്‍ പോലുള്ള മാധ്യമങ്ങള്‍ ഇതിന്റ്റെ നിമിഷങ്ങള്‍ എണ്ണുവാന്‍ ആഴ്ചകള്‍ക്കു മുന്‍പേ തുടങ്ങി. ങൃ. ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍, താങ്കള്‍ വിചാരിച്ചാല്‍ ട്രമ്പിനെ വൈറ്റ് ഹൗസില്‍ നിന്നും പുറത്തു ചാടിക്കുവാന്‍ പറ്റില്ല. താങ്കളുടെ ജല്‍പ്പനങ്ങക്ക്ഇവിടുത്തെ ഭൂരിഭാഗം ജനതയും ചെവികൊടുക്കുന്നില്ല. വേറെ എന്തെങ്കിലും വിഷയം കണ്ടുപിടിക്കൂ അടുത്ത ഹരിക്കയിന്‍ സീസണ്‍ തുടങ്ങുന്നതു വരെ നിങ്ങളുടെ സമയം ചിലവാക്കുവാന്‍. 
Join WhatsApp News
Trump bhakth 2017-06-08 15:37:57
മോഡിയും അനുകൂലികളും പറയുന്നതെട്രമ്പും ഇവിടത്തെ വര്‍ഗീയ വാദികളും പറയുന്നുള്ളു. മോഡി ആകാം. ട്രമ്പ് പറ്റില്ല എന്നു പറയുന്നത് ഇന്ത്യാക്കാരുടെ കാപട്യം. 
Tom Abraham 2017-06-08 16:31:11

President Trump won today again. Comey caused

It, Comey leaked information. ' Thief in ship ' 

Trump did not collude with Putin ! 

He will make America great, Christopher will, FBI.



Reader 2017-06-09 06:08:49
ഇതുപോലത്തെ ഒരു ലേഖനം ജീവിതത്തിൽ വായിച്ചിട്ടില്ല. കഷ്ടം ! 

പോൾ 2017-06-09 08:32:28
അവസാന വിജയി നമ്മുടെ പ്രസിഡന്റ്!! ചാനലുകാർ കുറെ ശ്രമിച്ചു നോക്കി, വിവരം കെട്ടവർ നെഗറ്റീവ് ന്യൂസിൽ വിശ്വസിച്ചു. അല്ലാത്തവർക്ക് ഉറപ്പുണ്ടായിരുന്നു.

റഷ്യക്കാർ വന്നു കള്ളവോട്ട് ചെയ്തു, എന്തൊക്കെ മണ്ടത്തരങ്ങളാ ഇവർ പടച്ചു വിടുന്നത്, അതു സത്യമാണെന്നു കരുതുന്ന ചില മല്ലൂസും 
for malayalees 2017-06-09 19:12:34

For trump malayalees even though you cannot understand politics 

Eric Trump: Democrats are "not even people"


trump -I will be nominating Christopher A. Wray, a man of impeccable credentials, to be the new Director of the FBI. Details to follow. He is Chris christy's lawyer on bridge gate


trump made 492 false statements in first 100 days. I can't wait for Trump to testify under oath before trained FBI agents. #TrumpMustTestify. But he said he will release his tax, where is it ?

Trump's a 70-year old businessman who's been involved in 100s of lawsuits; he knows when he's obstructing an investigation.

No question. You cannot ask the person investigating you to pledge loyalty to you then fire them when they don't w/o obstructing justice.

NY State AG’s Office investigating Eric Trump Foundation after questions were raised about the charity. http://abcn.ws/2sLWTPN 

GOP lawmaker on Trump's tweets: "Republicans, you're going down with the ship" http://hill.cm/QKLhDJ0 

സംശയം മലയാളി 2017-06-09 20:15:47
ആരെ വിശ്വസിക്കണം ? ജീവിതം മുഴുവന്‍ അടുക്കും ചിട്ടയോടും ജോലി ചെയിത കൊമിയെയോ ?
ജീവിതം മുഴുവന്‍ കള്ളം പറഞ്ഞ  മാഫിയ തട്ടിപ്പുകരനെയോ ?
1500 ഡോളര്‍ ഒരു മണിക്കുറിനു ലോയര്‍ക്ക്  കൊടുക്കുന്നവന്‍  സത്യം പറയുന്നു എന്ന് കരുതുന്നത്  പഴയ മാടക്കട ബഞ്ചില്‍ കുത്തി  ഇരുന്നു രാഷ്ട്രീയം പറഞ്ഞ മലയാളി  മാത്രം .
CID Moosa 2017-06-09 21:20:36
ഫോർ മലയാളി' പറഞ്ഞതുപോലെ നല്ല ഒരു ശതമാനം മലയാളിക്കും അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അവർക്ക് പറ്റിയ പണി കേരള രാഷ്ട്രീയമാണ്.  എന്തിനിവനൊക്കെ ഈ രാജ്യത്തിലേക്ക് കുടിയേറി എന്ന് എനിക്ക് മനസിലാകുന്നില്ല. അതുപോട്ടെ .  വളരെ നാളുകൾക്ക് ശേഷമാണ് ഒരു സത്യസന്ധവും, യുക്തിപരവും അതുപോലെ സംഗതികളെ വ്യക്തമായി മനസിലാക്കിയുള്ള ഒരു അഭിപ്രായം കാണുന്നത്. അതിന് 'ഫോർ മലയാളിക്ക് അഭിനന്ദനം'

കോമിയുടെ സെനറ്റ് കമ്മറ്റിക്ക് മുന്നിലുള്ള സാക്ഷ്യപ്പെടുത്തലുകൾ അമേരിക്കൻ ഇലക്ഷനിൽ റഷ്യ ഇടപെട്ടിട്ടുണ്ടോ ഉണ്ടങ്കിൽ അതിന് ട്രംപിന്റെ തിരഞ്ഞെടുപ്പുംമായി ബന്ധപ്പെട്ട ആർക്കെങ്കിലും ബന്ധമുണ്ടോ എന്നുള്ള കേസന്വേഷണത്തിലുപരിയായി കോമിയെ 'ഫയർ' ചെയാനുള്ള കാരണവുമായി ബന്ധപ്പെട്ടതാണ് .  റഷ്യൻ ഇടപെടലിലിലെ പ്രധാന കണ്ണിയായ ജെനെറൽ ഫ്‌ളിന്നിനെ  രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രസിഡന്റ് ട്രംപ് കോമിയെ ഡിന്നറിനു വിളിച്ചതും പരോക്ഷമായി ജനറൽ ഫ്‌ളിന്നിന്റെ കേസ് മറന്നു കളയണം എന്ന് പറഞ്ഞതും.  ട്രംപ് ഭരണകൂടത്തിൽ നിന്ന് തെറിച്ചാൽ അതിനു കാരണക്കാരൻ ഫ്ലിന്ന് ആയിരിക്കും.  

ആരാണ് സത്യം പറയുന്നത് ? ട്രമ്പാണോ അതോ കോമിയാണോ? കോമിയെപ്പോലെ പരിചയ സമ്പന്നനും അതുപോലെ ഒരു പ്രോസിക്കൂട്ടറുമായ വ്യക്തി ഒരിക്കലും സത്യമേ പറയു എന്ന പ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം പച്ച കള്ളത്തരം വിളിച്ചു പറയും എന്ന് പറയാൻ ട്രമ്പിനും അതുപോലെ അയാളെ സപ്പോർട്ട് പമ്പര വിഡ്ഢികളെക്കെ കഴിയു 

കോൺഗ്രസ്സിന്റെ അന്വേഷണം സെനറ്റിന്റെ അന്വേഷണം ഇതിലെല്ലാം ഉപരിയായി സ്‌പെഷ്യൽ പ്രോസിക്കൂട്ടർ മുള്ളറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. മുള്ളറുടെ അന്വേഷണത്തിലെ സുപ്രധാനമായ ഒന്നാണ് ട്രംപിനും കുടുമ്പത്തിനും പൂട്ടിന്റെ സുഹൃത്തും ബങ്കറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം 

ട്രംപിന്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന ടേപ്പ് ഇല്ലെങ്കിൽ ട്രംപ് കള്ളം പറഞ്ഞാതാണെന്നു നമ്മൾക്ക് അനുമാനിക്കാം. പക്ഷെ ഉണ്ടെങ്കിൽ ആ ടേപ്പ് സെനറ്റ് കമ്മറ്റിക്ക് കൊടുക്കേണ്ടിയിരിക്കുന്നു.  അത് ട്രംപാണോ കോമിയാണോ സത്യം പറയുന്നത് എന്നുള്ളതിനെ വിലയിരുത്താൻ സഹായിക്കും .  

ട്രംപിന്റെ ക്യാമ്പയിനുമായി ബന്ധമുള്ള ഏകദേശം ഇരുപത്പേരാണ് റഷ്യക്കാരുമായി ബന്ധമുള്ളത്.   കൊമേഴ്‌സ് സെക്രട്ടറി വിദ്യാഭ്യസ സെക്രട്ടറി ഇവർക്കൊക്കെ നേരിട്ടോ പരോക്ഷമായോ റഷ്യൻ ബാങ്കുകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 

അറ്റോർണി ജനറലായ ജെഫ് സെഷൻ റഷ്യൻ അന്വേഷണത്തിൽ നിന്ന് മാറി നിന്നത് ട്രംപിന് രസിച്ചില്ല, കാരണം ഇവരെയെല്ലാം വളരെ സുപ്രധാനമായ സ്ഥാനങ്ങളിൽ നിയമിച്ചത് പ്രത്യക ലക്ഷ്യത്തോടെയാണ് . അയാളാണെങ്കിൽ സെനറ്റ് കമ്മറ്റിയുടെ അറിവ് കൂടാതെ മൂന്ന് പ്രാവശ്യം റഷ്യൻ ചാരാനും അമേരിക്കയിലെ അമ്പാസിഡറുമായ കസിലായ്ക്കുമായി കണ്ട്മുട്ടിയത് .  

അതുകൊണ്ടു ഇടക്കിടക്ക് ട്രംപിനെപ്പോലെ വാ തുറന്ന് വിഡ്ഢിത്തരം പറയുന്ന മലയാളികൾ   അവാരുടെ വാപൂട്ടി വയ്ക്കുന്നതായിരിക്കും നല്ലത് . നിക്‌സൺ നിഷ്‌കാസനം ചെയ്യാൻ രണ്ടു വർക്ഷം എടുത്ത് .  

അനിയൻ 2017-06-10 07:50:31
പിരിച്ചുവിട്ട തൊഴിലാളിയുടെ നട്ടാൽ കുരുക്കാത്ത നുണയിൽ, ട്രംപിനെ കുടുക്കാം എന്ന വ്യാമോഹം, ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു!!

അടുത്ത എട്ടുവർഷം ട്രംപ് യുഗം തന്നെ
Ninan 2017-06-10 05:49:50

Grudge of a disgruntled/fired former employee towards his BOSS.


No doubt, Trump is the winner here. All understood it is common from fired employees.

Truth and Justice 2017-06-10 05:55:54
Mr Trump will lead the Country in truth and justice. So far happened all lies nothing but lies. to follow lies and to cover truth all the ignorant malayalees are being encouraged to vote to wrong party.That is in their blood. Nothing can be done. There is no place for truth and righteousness even in malayalee politices.
രാജു 2017-06-10 08:10:33
തൻറെ താഴെ ജോലിചെയ്യുന്നവരോട് കൂറ്, വിശ്വസ്‌തത, ആത്മാർത്ഥത എന്നിവയൊക്കെ വേണം എന്ന് പറയുന്നത് തെറ്റല്ലേ?

ചില പേരില്ലാ മല്ലുസിനെപ്പോലെ ചോറിവിടെയും കൂറവിടെയും ആവണമായിരുന്നു...
സജി 2017-06-10 08:12:22
ഈ ട്രംപ് ഒരു ഭയങ്കര സംഭവം തന്നെ. മുഴുവൻ ദേശസ്നേഹികളുടെയും പിന്തുണയല്ലെ ഉള്ളത്...

വെറുതെയല്ല ഒരു പറ്റം ചാനലുകാർ അഭിപ്രായ സർവ്വേ മുഴുവനായി അവസാനിപ്പിച്ചത്. 
അവർക്ക് കിട്ടുന്ന സർവ്വേയും ന്യൂസും, യാഥാർത്ഥത്തിന്റെ നേരെ വിപരീതം!! 
ട്രുംപ് ഫാന്‍ 2017-06-10 14:30:50
നിങ്ങളുടെ  ഒബാമയുടെ  കെനിയന്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്  ഞങ്ങളുടെ പ്രസിഡന്റ്‌  ഇന്റെ   ടാക്സ്  പേപ്പറിന്റെ  മുകളില്‍ ആണ്. അതിനാല്‍ ആദ്യം  സര്‍ട്ടിഫിക്കറ്റ്  കാട്ടുക , അപ്പോള്‍  ടാക്സ്  കാണിക്കാം 
ട്രുംപ് ഭക്തന്‍ 2017-06-10 09:17:31

മലയാളി കുസുമ്പന്മാര്‍ ജാഗ്രതെ !

അമേരിക്കയെ മാത്രം അല്ല ഇന്ത്യയും കേരളവും കോട്ടയം അച്ചായന്മാരും ഗ്രേറ്റ്‌ ആകും. അതിനാല്‍ ഞങ്ങളുടെ രഷകന്‍ ട്രുംപ് അച്ചായനെ കളിയാക്കുന്നത് നിര്‍ത്തുക.

റബറിന് വില ഇടിഞ്ഞു കിടക്കുന്നത്നാല്‍ കോട്ടയത്ത് വന്‍ തോതില്‍ ചെരുപ്പ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ഞങ്ങള്‍ ഒക്കെ ഷെയര്‍ എടുത്തു കഴിഞ്ഞു, ഈ കാരിയം മുന്കൂടി അറിയാവുന്നത് കൊണ്ടാണ് ഞങ്ങള്‍ കൂട്ടത്തോടെ അദേഹത്തെ ജെയിപ്പിച്ചത്.

വോട്ടില്‍ തിരിമറി ഒന്നും ഇല്ല, ആരും റഷ്യയുടെ ചാരന്‍മാര്‍ അല്ല, ആരും റഷ്യയുടെ പണം വാങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ എല്ലാം നടപ്പില്‍ ആക്കും, ഡെമോക്രാറ്റുകള്‍, കറമ്പര്‍, വെളുത്ത തൊലി ഇല്ലാത്തവര്‍ ആരും മാനുഷര്‍ പോലും അല്ല. പഴയ അടിമപ്പണി തിരികെ കൊണ്ട് വന്നാല്‍ മാത്രമേ ഇവനൊക്കെ ഗ്രേറ്റ്‌ ആകു.

അമേരിക്കയുടെ വഴികള്‍ ,പാലങ്ങള്‍ .. ഒക്കെ അടിമകളെ കൊണ്ട് പണി എടുപ്പിച്ചു നന്നാക്കും. അമേരിക്ക വീണ്ടും ഗ്രേറ്റ്‌ ആകുമ്പോള്‍ അനേകം പേര്‍ അദേഹത്തിന്റെ ചെരുപ്പ് നക്കികള്‍ ആകും. അതിനാണ്

ക്രിസ്ത്യന്‍ തലസ്ഥാനം ആയ കോട്ടയത്ത്‌ തന്നെ ചെരുപ്പ് കമ്പനി തുടങ്ങുന്നത്.

ഇപ്പോള്‍ മനസ്സില്‍ ആയോ? ഹും, ഞങ്ങളുടെ അച്ചായന്‍ ഉഗ്രന്‍ ബിസിനസ്സ് കാരന്‍ തന്നെ

andrew 2017-06-10 16:31:47
Nazi war was over long ago and the whole World was involved in it.
You cannot be a proud American and a religious fundamentalist  at the same time.
some American malayalees support them here but oppose the same by Bjp in India.
We don't need a class or race war, we don't need a president who is still learning.
He will never learn but on the process he can create wars, bloodshed 7 fill the World with Nuke ashes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക