Image

ഡാലസില്‍ ചെങ്ങന്നൂര്‍ അസോസിയേഷന്‍ സമ്മേളനം ജൂണ്‍ 26ന്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 25 June, 2011
ഡാലസില്‍ ചെങ്ങന്നൂര്‍ അസോസിയേഷന്‍ സമ്മേളനം ജൂണ്‍ 26ന്‌
ഡാലസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാലസിന്റെ വാര്‍ഷീക സമ്മേളനം ജൂണ്‍ 26 ഞായറാഴ്‌ച ഉച്ചയ്‌ക്ക ഒരു മണിക്ക്‌ ഡാലസ്‌ വിന്ധു ഇന്‍ഡ്യന്‍ റസ്റ്റോറന്റ്‌ ഹാളില്‍ നടത്തപ്പെടും. നോര്‍ത്ത്‌ ടെക്‌സസില്‍ താമസിക്കുന്ന എല്ലാ ചെങ്ങന്നൂര്‍ സ്വദേശികളും പങ്കെടുക്കണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സോളമന്‍ വര്‍ഗീസ്‌ അഭ്യര്‍ത്‌ഥിച്ചു.

അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ബാബു വര്‍ഗീസ്‌, സെക്രട്ടറി ജോളി അലക്‌സാണ്ടര്‍, ട്രഷററാര്‍ ബിജി ബേബി തുടങ്ങിയവര്‍ സമ്മേളനത്തിനു നേതൃത്വമേകും. താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക: 2145878244, 9729656599.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക