Image

ദിലീപിനൊപ്പമോ ഇപ്പോള്‍ ആഗോള മലയാളി?

സ്വന്തം ലേഖകന്‍ Published on 23 July, 2017
ദിലീപിനൊപ്പമോ ഇപ്പോള്‍ ആഗോള മലയാളി?
ഇപ്പോള്‍ മലയാളികള്‍ ദിലീപിനൊപ്പമോ? പോലീസ്സിനും പിണറായിക്കും പണി കിട്ടുമോ?. നാലഞ്ച് മാസം അന്വേഷിച്ച കേസ്സിലെ വ്യക്തമായ തെളിവുകള്‍ എവിടെ?. ദിലീപിനെ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയോ?. എന്തുകൊണ്ടാണ് കേസ്സിലെ പ്രധാനിയായ മാഡത്തെ ഇതുവരെ പിടിക്കാത്തത്?. ആ മാഡം ദിലീപിന്റെ ശത്രുനിരയിലെ കുടുംബാംഗമോ?. എന്തുകൊണ്ടാണ് ദിലീപ് ഇപ്പോഴും സന്തോഷവാനായി കാണപ്പെടുന്നത്?. 

നാലഞ്ച് മാസം അന്വേഷണം നടത്തി ഗൂഡാലോചനയിലെ ദിലീപിന്റെ പങ്കിനുള്ള എല്ലാ തെളിവുകളും കണ്ടുപിടിച്ചിട്ടാണ് ഞങ്ങള്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ പോലീസ് ആണ് ഇപ്പോള്‍ കുടുങ്ങാന്‍ പോകുന്നത്. കരുണാകരനെ കുടുക്കാന്‍ കേരള പോലീസും രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ചാരക്കേസ്സും, അതെ കരുണാകരന്റ കാലത്ത് ഉണ്ടായ ഈച്ചരവാര്യരുടെ മകന്‍ രാജനെ ഉരുട്ടി കൊന്ന കേസ്സും, ജിഷ കൊലകേസ്സും, ജിഷ്ണു പ്രണോയിയുടെ കേസ്സും, നിസ്സാമിന്റെ കേസ്സും പോലെയാണ് ഈ കേസ്സിനെ പോലീസ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും പോലീസ് കുടുങ്ങും എന്ന് ഉറപ്പാണ്. കാരണം ദീലീപ് എന്ന വ്യക്തി സാധാരണ മലയാളിയുടെ മനസ്സിലെ ജനപ്രിയനും അനേകരുടെ അന്നദാതാവും ആണ്. അവര്‍ തങ്ങളുടെ ജനപ്രിയ നായകന് ഏറ്റ മുറിവ് എത്ര കണ്ട് മറക്കും എന്ന് കണ്ട് അറിയണം.

ഈ കേസ്സിന്റെ ഗൂഡാലോചനയിലെ പ്രധാന പ്രതിയായ മാഡത്തിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതാണ് ചില സംശയങ്ങളിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. 

ഏറ്റവും പ്രധാനമായ മൊഴി പീഡനത്തിന് ഇരയായ നടിയുടെതാണ്. പള്‍സര്‍ സുനി അക്രമങ്ങള്‍ക്ക് ശേഷം ” എല്ലാം വിജയകരമായി നടന്നു ” എന്ന് ഈ മാഡത്തിനെ വിളിച്ച് പറയുന്നതായി കേട്ടു എന്ന് പീഡനത്തിന് ഇരയായ നടി മൊഴി തന്നിട്ടും എന്തുകൊണ്ടാണ് ഗൂഡാലോചനയിലെ പ്രധാന പ്രതിയായ ആ മാഡത്തിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?.

 പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്ന് പോയിരിക്കുന്ന ആ ഫോണ്‍ കോളിന്റെ നമ്പര്‍ കണ്ട് പിടിക്കാന്‍ കേരള പോലീസിന് പത്ത് മിനിറ്റില്‍ അധികം ആവശ്യമുണ്ടോ?. ഇവിടെയാണ് ഈ കേസ്സില്‍ ദിലീപിന്റെ ശത്രുനിരയിലെ ആരെയൊക്കൊയോ സംരക്ഷിച്ചുകൊണ്ട് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിച്ച് തുടങ്ങിയിരിക്കുന്നത്.

ഗൂഡാലോചനയിലെ എല്ലാ തെളിവുകളും കിട്ടിയിട്ടാണ ദിലീപിനെ പ്രതിയാക്കിയത് എന്ന് പറഞ്ഞ പോലീസ് ദിലീപ് എന്ന സിനിമ നടന്‍ താമസിച്ച ഹോട്ടലുകളും, ക്ലബ്ബുകളും, പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളി ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ വന്ന മിസ്സ് കോളും, ഒരു ആരാധകന്‍ എടുത്ത സെല്‍ഫിയില്‍ ദൂരെ നില്‍ക്കുന്ന വ്യക്തമാകാത്ത വെള്ള ഉടുപ്പ് ഇട്ട ഒരു വ്യക്തി പള്‍സര്‍ സുനിയാണ് എന്നും, ഇവര്‍ തമ്മില്‍ ഒരേ മൊബൈല്‍ ടവറിന്റെ കീഴില്‍ വന്നെന്നും ഒക്കെ കാട്ടിയാണ് ഗൂഡാലോചനയില്‍ തെളിവായി ചൂണ്ടി കാട്ടുന്നത്. 

സത്യത്തില്‍ ഇതൊന്നും അല്പം സാമാന്യ ബുദ്ധിയോടെ ചിന്തിക്കുന്ന ഒരു സാധാരണ മലയാളിക്ക് പോലും ദിലീപിനെ ഈ കേസ്സില്‍ അറസ്റ്റ് ചെയ്യാനുള്ള തെളിവായി കാണാന്‍ കഴിയുന്നില്ല . അതുമാത്രമല്ല നിങ്ങള്‍ എന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കികൊള്ളൂ എന്ന് പറഞ്ഞാണ് ദിലീപ് ഈ കേസ്സില്‍ മുന്നോട്ട് വന്നതെന്നും ഓര്‍ക്കണം.

കേസ്സിന്റെ തുടക്കം മുതല്‍ ഇന്ന് കോടതിയില്‍ എത്തിയത് വരെ ദിലീപിന്റെ മുഖത്ത് പ്രകടമാകുന്ന ചിരിയും, ആത്മവിശ്യാസവും, എന്നെ നുണപരിശോധനയക്ക് വിധേയനാക്കൂ എന്ന് പറയുന്നതും, ദിലീപിന്റെ അനുജന്‍ നിങ്ങളുടെ ഒക്കെ പണി തീര്‍ന്നിട്ട് ഞങ്ങള്‍ പണി തുടങ്ങാം എന്ന് മാധ്യമങ്ങളോട് പറഞ്ഞതും, പത്തും നാല്‍പ്പതും വര്‍ഷം ദിലീപിനെ അറിയാവുന്ന പലരും ദിലീപിനൊപ്പം അടിയുറച്ച് നില്‍ക്കുന്നതും ഒക്കെ ശ്രദ്ധേയം . 
 പല പ്രമുഖ സുഹ്രത്തുക്കളും തന്നെ കൈവിട്ടിട്ടും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ധൈര്യത്തിലാണോ ദിലീപ് സന്തോഷവാനായി കാണപ്പെടുന്നത് ?. അങ്ങനെയെങ്കില്‍ പലര്‍ക്കും ദിലീപ് പണി കൊടുക്കും എന്ന് ഉറപ്പാണ്.

സോഷ്യല്‍ മീഡിയയുടെ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും, മാധ്യമങ്ങള്‍ക്കും പഴയതുപോലെ രക്ഷപെടാന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. രാഷ്ട്രീയ – പോലീസ് – മാധ്യമ ബന്ധത്തെ പൊതുസമൂഹം വിശ്വാസത്തില്‍ എടുക്കില്ല എന്ന് ഉറപ്പാണ്. കാരണം ഈ മൂന്ന് കൂട്ടരും ചേര്‍ന്ന് പല നിരപരാധികളെയും കൊല്ലുകയും, പല പ്രതികളെയും രക്ഷിച്ചെടുക്കുകയും ചെയ്യുന്നതിന് അനേകം തെളിവുകള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ ഉണ്ട് താനും. അതുകൊണ്ട് തന്നെ പൊതുസമൂഹം ദിലീപിനൊപ്പം നില്‍ക്കും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ആരോപണ വിധേയനായ വ്യക്തി എന്നതിന് പകരം ദിലീപിനെ പ്രതി എന്ന് ചിത്രീകരിക്കുന്നതിന് എതിരായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

അതോടൊപ്പം പീഡിപ്പിക്കപ്പെട്ട നടി ദിലീപേട്ടനുമായി യാതൊരു വിധ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ലെന്നും , അദ്ദേഹം നിരപരാധിയാണെങ്കില്‍ ശിക്ഷിക്കരുത് എന്നും പറഞ്ഞ് പുറത്തിറക്കിയ പത്രകുറിപ്പ് ജനമനസ്സില്‍ ദിലീപ് വീണ്ടും അവരുടെ ജനപ്രിയ നായകനായി മാറി കഴിഞ്ഞതിനുള്ള വ്യക്തമായ തെളിവാണ്.  

 ദിലീപ് ഇത്രയും മോശമായ ഒരു ഹീനകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയം നടിക്കൊപ്പം നല്ലൊരു ശതമാനം മലയാളികളിലും ഉണ്ട് എന്നതാണ് സത്യം. ഇങ്ങനെയൊക്കെ ആണെങ്കിലും ദിലീപ് ഇന്ന്ജാമ്യത്തില്‍ ഇറങ്ങുകയും, കോളിളക്കം സൃഷ്ട്ടിച്ച ഈ കേസില്‍ ദിലീപ് നിരപരാധി ആകുകയും ചെയ്താല്‍ പോലീസ് മാധ്യമ സിനിമ മേഖലകള്‍ എന്ത് ഉത്തരമാകും ദിലീപിന് നല്‍കുക .
Join WhatsApp News
Vayanakkaran 2017-07-24 00:04:44
No Sir, I beg to differ and my view is quite opposite. I feel your expressions are baseless. The fellow shold not be give bail. If he get bail, pulsar Suni also should get the bail. The star said to the media that he is ready for lie detector test, where as he refused to take lie detector test infront of the judicial authorites. In front of the law all  must be equl. That means not a better treatment for super rich stars. 
truth and justice 2017-07-24 04:53:17
Truth and justice will prevail.All the Malayalees and speculated Authors will be ashamed to talk about the so called Actor.If High Court is against the culprit and then there is some problem dear Author.
Tom abraham 2017-07-23 22:05:32

High Court is not with the accused.


കാര്യസ്ഥന്‍. 2017-07-24 12:31:47
കേരള മലയാളിയും ആഗോള മലയാളിയും പ്രശ്നത്തിന്റെ ത്രീവ്രത മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതു. ഈ ലേഖനം എഴുതിയ സ്വന്തം ലേഖകന്‍ എവിടെയാണാവോ ജീവിക്കുന്നത്?. സഹപ്രവര്‍ത്തകയും ഒരിക്കല്‍ സുഹൃത്തുമായിരുന്ന ഒരു സ്ത്രീയെ ല്യെഗികാക്രമണം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാകുമയില്‍ ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തു എന്നതാണ് ദിലീപിന്റെ മേല്‍ ആരോപിച്ചിരുക്കുന്ന കുറ്റം. ഇത്തരത്തിലുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ കോടതിക്ക് എല്ലാ തെളിവുകളും വേണമെന്നില്ല. സഹ്യച്യര തെളിവുകളും മറ്റു സാക്ഷി മൊഷികളും തന്നെ ധാരാളം. Court will consider TOTALITY OF THE CIRCUMSTANCES. ഈയിടെ അമേരിക്കയില്‍ നടന്ന ഒരു സെലിബ്രിട്ടി കേസ് തന്നെ ഒരു ഉദാഹരണം. circumstantial evidence can sometimes be compelling and highly reliable. When combined with a touch of supporting direct evidence it can be the strongest of all cases as it does not rely on frequently unreliable eyewitnesses. As prosecutors often say in their summations, circumstantial evidence has no motive to lie and no problem with its eyesight. In a Massachusetts' courtroom, the murder trial of former New England Patriots tight end Aaron Hernandez in the death of Odin Lloyd may prove to be a textbook study of circumstantial evidence and its struggle to overcome reasonable doubt and celebrity status. Police were not able to find the murder weapon; but still were able to get a murder conviction. Indian Penal Code is not that much differ from US laws. കേരളാ പോലീസിന് ചിലപ്പോള്‍ ആ ഫോണ്‍ ഒരിക്കലും കണ്ടെടുക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷെ ഗൂഢാലോചന തെളിയിക്കാന്‍ സഹ്യച്യര തെളിവുകളും മറ്റു സാക്ഷി മൊഷികളും തന്നെ ധാരാളം. സത്യമേവ ജയതേ! കാര്യസ്ഥന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക