Image

ആര്‍ത്തവനികുതി കൊടുക്കേണ്ടി വരുന്ന കാലങ്ങളെ കുറിച്ച് ...(ശ്രീപാര്‍വതി)

Published on 23 July, 2017
ആര്‍ത്തവനികുതി കൊടുക്കേണ്ടി വരുന്ന കാലങ്ങളെ കുറിച്ച് ...(ശ്രീപാര്‍വതി)
പരാതികളും പരിഭവങ്ങളും ജി എസ് ടിയെ കുറിച്ച് ഇപ്പോഴും കേള്‍ക്കുന്നുണ്ട്. ആശങ്കകള്‍ ഒഴിയാറുമായിട്ടില്ല. പക്ഷെ ആവശ്യ വസ്തുക്കളില്‍ പലതും ആഡംബരം ഒഴിച്ച് നിര്‍ത്തിയാല്‍ വില കുറവിന്റെ ഗണത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജി എസ് ടി നികുതി നിരക്കുകള്‍ വട്ടം കൂടിയിരുന്നു തീരുമാനിച്ചത് ഒരു കൂട്ടം പുരുഷന്മാരാണോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു വരുന്നത് സോഷ്യല്‍ മീഡിയയിലാണ്. ചോദ്യം ഉന്നയിക്കുന്നത് സ്ത്രീകളും. കാര്യം മറ്റൊന്നുമല്ല, സ്ത്രീകളുടെ അടിസ്ഥാന ആവശ്യത്തിലൊന്നായ സാനിറ്ററി നാപ്കിന് പന്ത്രണ്ടു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചതാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

സിന്ദൂരം, കോണ്ടം, പൊട്ട്, വള തുടങ്ങിയ വസ്തുക്കളുടെ നികുതി കുറച്ചപ്പോള്‍ തന്നെയാണ് ഒട്ടും ആഡംബര ലിസ്റ്റില്‍ പെടുത്താന്‍ കഴിയാത്ത നാപ്കിനുകളുടെ വില വര്‍ദ്ധിപ്പിച്ചത്. സൗന്ദര്യവും ലൈംഗികതയും മാത്രമായി തീരുകയാണോ സ്ത്രീകളുടെ നിയോഗം? അവരുടെ ഏറ്റവും വലിയ സ്വകാര്യ കഥകള്‍ മനസ്സിലാക്കാനും അവയുടെ ആവശ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും കഴിവില്ലാത്തവരായിരുന്നോ വില നിയന്ത്രണ തീരുമാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്? ഈ ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്.

ഒരുപക്ഷെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുന്നത്ര എളുപ്പമല്ല ഇന്ത്യയിലെ പല ഗ്രാമങ്ങള്‍ക്കും സത്യത്തെ ഉള്‍ക്കൊള്ളാന്‍. കടയില്‍ ചെന്ന് പലചരക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒപ്പം വാങ്ങുന്ന നാപ്കിന്‍ പാക്കറ്റുകളുടെ പുറത്തുള്ള വില പോലും പലപ്പോഴും ഞെട്ടിക്കാറുണ്ട്, അത്രയ്‌ക്കൊന്നും സുരക്ഷിതമല്ലാത്ത പല സന്ദര്‍ഭങ്ങളിലും നാപ്കിനുകളെക്കാള്‍ മികച്ച കോട്ടണ്‍ തുണികളാണ് മിക്കവര്‍ക്കും രക്ഷയ്‌ക്കെത്താറുള്ളതും എന്നിരിക്കിലും പോലും എല്ലാ മാസവും വരുന്ന ആ ദിവസങ്ങളില്‍ സ്കൂളുകളിലും ഓഫീസ് ജോലികള്‍ക്കുമായി പോകുന്ന സ്ത്രീകള്‍ക്ക് കോട്ടണ്‍ തുണികളുടെ ഉപയോഗം അത്ര ഫലപ്രദമാകില്ല. ഉപയോഗിച്ച ശേഷം കളയാനുള്ള സാധ്യതയുടെ ഗുണമാണ് നാപ്കിനുകള്‍ കൊണ്ട് സ്ത്രീകള്‍ക്കുള്ള ഗുണമായി വിലയിരുത്തപ്പെടേണ്ടത്. ഓഫീസുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ , ആണ്‍ കുട്ടികളുള്ള സ്കൂളുകളിലെ പെണ്‍കുട്ടികള്‍ എല്ലാവരും നാപ്കിനുകള്‍ മാറ്റേണ്ട സമയമാകുമ്പോള്‍ ആരും കാണാത്ത കൊണ്ട് പോകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ തിരഞ്ഞു ബുദ്ധിമുട്ടി തന്നെയാണ് ഇത്തരം ആവശ്യങ്ങളെ നടപ്പിലാക്കുന്നത് പോലും, സദാചാരത്തിന്റെയല്ല, സമൂഹം കൊണ്ട് നടക്കുന്ന മാനക്കേടിന്റെ ഒരു ദൃശ്യം എന്തുകൊണ്ടോ നാപ്കിന്‍ കാഴ്ചകളില്‍ ഉണ്ടായി പോകുന്നുണ്ടല്ലോ. പക്ഷെ പുരുഷന്മാര്‍ക്ക് അത് വെറും കാഴ്ച വസ്തുക്കള്‍ മാത്രമാണെന്ന് ഈ വില വര്‍ദ്ധന വീണ്ടും തെളിയിച്ചിരിക്കുന്നു.

ലൈംഗികതയും സൗന്ദര്യവത്കരണവും സ്ത്രീകളെ സംബന്ധിച്ച് അടിസ്ഥാന ആവശ്യങ്ങളല്ല, പകരം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കപ്പെട്ട ചില ആചാരങ്ങള്‍ മാത്രമാണ്. കോണ്ടം എന്നത് അതുകൊണ്ടു തന്നെ അവളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണെന്ന് പറയാനാകുന്നതല്ല, ഗര്‍ഭനിരോധനം എന്നതു പോലും ആര്‍ത്തവ ചക്രത്തെ അടിസ്ഥാനപ്പെടുത്തിയാകുമ്പോള്‍ അതിന്റെ ദിവസങ്ങള്‍ ക്രമപ്പെടുത്തി വേണമെങ്കില്‍ സുരക്ഷിത ദിനങ്ങള്‍ തേടാനും അങ്ങനെ ഗര്‍ഭ ധാരണത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും സ്ത്രീകള്‍ക്കാകും. അതുകൊണ്ടു തന്നെ ഗര്‍ഭ നിരോധത്തിനുള്ള ഉറ എന്നത് ഒരിക്കലും സ്ത്രീയുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാവുന്നേയില്ല! പക്ഷെ ലൈംഗികതയ്ക്കുള്ള ആവശ്യങ്ങളുടെ പ്രാധാന്യം പോലും ആവശ്യം വേണ്ട സാനിറ്ററി നാപ്കിനുകളുടെ കാര്യത്തില്‍ ഇല്ലാ എങ്കില്‍ എന്ത് ലിംഗനീതിയാണ് രാജ്യത്തുള്ളത് എന്ന് ചോദിക്കേണ്ടി വരും.

സാനിറ്ററി പാഡുകളുടെ കാര്യത്തില്‍ കേരളത്തിന്റെ അവസ്ഥയല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കുമുള്ളത്. സാമ്പത്തികമായുള്ള അസമത്വം, സ്ത്രീകളുടെ ലിംഗനീതി തീരെ സംരക്ഷിക്കപ്പെടാത്ത ഉള്‍ഗ്രാമ പ്രദേശങ്ങളിലൊക്കെ ഇപ്പോഴും ആര്‍ത്തവം എന്നാല്‍ സ്ത്രീകള്‍ക്ക് ഭീതിദമായ അവസ്ഥ തന്നെയാണ്. നാപ്കിനുകളും നല്ല വൃത്തിയുള്ള തുണികളും പോയിട്ട് വൈക്കോലും ഇലകളും പോലും ആര്‍ത്തവ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യയില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? സത്യമാണ്! അവരുടെ ഇടയിലേക്ക് പല സംഘടനകളും വില കുറഞ്ഞ രീതിയില്‍ നാപ്കിനുകള്‍ ഉണ്ടാക്കി നല്‍കാന്‍ ശ്രമിക്കുന്നതും ഉണ്ട്. അത്തരം നന്മയുള്ള ചിന്തയിലേക്കാണ് വീണ്ടും വില വര്‍ദ്ധിക്കുന്ന നാപ്കിനുകള്‍ ഇത്തരം സ്ത്രീകള്‍ക്ക് കിട്ടാക്കനിയായി പോകുന്നത്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ ഒരു പഠനം തെളിയിക്കുന്നത് രാജ്യത്തിലെ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീകളാണ് സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നത് എന്നാണു. ബാക്കിയുള്ളവര്‍ അപ്പോള്‍ എന്തെങ്കിലും ഉപയോഗിക്കണമല്ലോ, അതില്‍ പ്രധാനം തുണികള്‍(അത് വൃത്തിയുള്ളതോ ഇല്ലാത്തതോ ആകാം) , മണ്ണ്, വൈക്കോല്‍ തുടങ്ങിയവയാണ്. വികസിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ പോലെയൊരു രാജ്യത്തിനു എത്രമാത്രം നാണക്കേടുണ്ടാക്കുന്ന കണ്ടെത്തലാണത്! ഒരു രാജ്യത്തിലെ മുക്കാല്‍ ശതമാനത്തോളം വരുന്ന സ്ത്രീകള്‍ തീര്‍ത്തും സുരക്ഷിതവും അണുവിമുക്തവും അല്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യത്തിനായി ഉപയോഗിക്കും എന്നത്. ഗര്‍ഭധാരണം, കുട്ടികള്‍ എന്നതൊക്കെ സമൂഹത്തില്‍ ഏറ്റവും പ്രധാനവും ആവശ്യവുമായ കാര്യങ്ങളായി കാണുമ്പോള്‍ തന്നെ അവയ്ക്ക് വഴിയൊരുക്കുന്ന ആര്‍ത്തവ ചക്രങ്ങളെ ഒട്ടും പ്രാധാന്യമില്ലാതെ കാണുക എന്നത് വൈരുദ്ധ്യാത്മകത തന്നെയാണ്.

എല്ലാ മാസവും താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തിലെ എല്ലാ സ്ത്രീകളും കടന്നു പോകേണ്ട ഒരു അവസ്ഥയാണ് ആര്‍ത്തവ ചക്രങ്ങള്‍. അതായത് ഭക്ഷണം കഴിക്കുക എന്നത് പോലും മനുഷ്യന്‍ സ്വയം ചെയ്യേണ്ട ഒരു കാര്യമായി മാറ്റി നിര്‍ത്തിയാല്‍ പോലും ശാരീരിക അവസ്ഥയായി നിയന്ത്രണമില്ലാതെ കടന്നു വരുന്ന രീതിയെന്ന നിലയില്‍ ആര്‍ത്തവം ഒരു പ്രാഥമിക പ്രശ്‌നം തന്നെയാണ്. രാജ്യത്തിലെ ഓരോ സ്ത്രീയ്ക്കും ഈ പ്രാഥമിക ആവശ്യത്തിന് മേല്‍ സുരക്ഷിതമായ നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെയാണ് ജി എസ് ടി പോലെയുള്ള അധിക നികുതി ചുമത്തി നാപ്കിനുകളെ ആഡംബര വസ്തുക്കളുടെ കൂട്ടത്തില്‍ പരിഗണിച്ചിരിക്കുന്നത് . ജി എസ് ടി നികുതി വ്യത്യാസപ്പെട്ടിരിക്കുന്നത് അടിസ്ഥാന ആവശ്യം, ആഡംബരം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. നാപ്കിനുകളെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല എന്നതാണ് ഈ വിഷയത്തില്‍ ആരോപണവുമായി ഉന്നയിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ഇത്തരം പ്രാഥമിക ഉപയോഗ വസ്തുക്കള്‍ ആഡംബരമായി തോന്നുന്നുണ്ടെങ്കില്‍ ഇത്തരം വസ്തുക്കളുടെ പ്രാദേശികമായ നിര്‍മാണങ്ങളില്‍ എന്തുകൊണ്ട് ആകര്‍ഷകമായ സബ്‌സിഡികള്‍ നല്‍കി വിപണനത്തില്‍ സഹായം നല്‍കുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ നാപ്കിനുകളുടെ വില വര്‍ദ്ധനയ്‌ക്കെതിരെ സ്ത്രീകള്‍ തുടരെ പോസ്റ്റുകള്‍ ഇടുന്നുണ്ട്. പരാതികള്‍ കൂട്ടായി ഒപ്പിട്ടു അയക്കുന്നുമുണ്ട്, പക്ഷെ ഇതിലൊന്നും പെടാത്ത സോഷ്യല്‍ മീഡിയ എന്തെന്ന് പോലും അറിയാത്ത ഇത്തരം ശാരീരിക ആവശ്യങ്ങളെ പാടെ തള്ളിക്കളയേണ്ടി വരുന്ന ഒരു സ്ത്രീ സമൂഹത്തില്‍ വീണ്ടും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഭരണാധികാരികള്‍ ചെയ്യുന്നത് ഒരുകാലത്തും അവരെ സമൂഹത്തിന്റെ മുന്‍ ധാരയിലേക്ക് കൈപിടിച്ച് നടത്തിക്കൊണ്ടു വരാതിരിക്കുക തന്നെയാണ്. വികസിക്കാന്‍ പോകുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ട് കാര്യമില്ല, രാജ്യത്തെ ജനസംഖ്യയില്‍ പകുതിയില്‍ അധികമുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാന ആവശ്യത്തെ കൂസാത്ത , അതിനെ ആഡംബരമായി കാണുന്ന സര്‍ക്കാര്‍ പരാജയപ്പെട്ട മാനുഷിക വിഭാഗമായി വരും കാലത്തില്‍ വിലയിരുത്തപ്പെടും.
Join WhatsApp News
V.George 2017-07-24 05:09:58
As  usual you discussed the subject to the point. Since you did this much you should translate and forward copy of your letter to the Prime Minister, President and all Parliament Members.
Good Luck Parvati. 
കാമാക്ഷി 2017-07-24 07:55:55
അഥവാ ആർത്തവ നികുതി കൊടുക്കേണ്ടി വന്നാൽ പുരുഷന്മാർ അതിന്റെ പകുതി കൊടുക്കേണ്ടി വരും. സ്ത്രീകളുടെ ആർത്തവമാണ് പുരുഷന്റെ പ്രാണവായുവിന് തുല്യമായ സംഭോഗം ത്തിന് സ്ത്രീയെ ഒരുക്കുന്ന ഏറ്റവും വലിയ  ഘടകം. അതുകൊണ്ടു നമ്മൾ സ്ത്രീകൾ അങ്ങനെയൊരു   നികുതി അടിച്ചേൽപ്പിച്ചാൽ  പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. എന്റെ എല്ലാവിധ സപ്പോർട്ടും പാർവ്വതിക്കുണ്ട്.  പിന്നെ ജോർജ്ജ് പറയുന്നതിൽ ഒരർത്ഥവുമില്ല. നമ്മുടെ പ്രധാനമന്ത്രിക്ക് സ്ത്രീകളുടെ ആർത്തവത്തെക്കുറിച്ച് എന്തെങ്കിലും അറിയാം എന്ന് തോന്നുന്നില്ല. അയാൾക്ക് പെണ്ണും പെടക്കോഴിയുമൊന്നുമില്ലല്ലോ? പാർലിമെന്റിലുള്ളവന്മാരുടെ കാര്യം പറയണ്ട. സ്ത്രീകളോട് യാതൊരു ബഹുമാനവും ഇല്ലാത്ത വർഗ്ഗം? സൂര്യനെല്ലിക്കാരി കൊച്ചിനെ പീഡിപ്പിച്ചപ്പോൾ അയാൾ നോക്കി കാണില്ല പെങ്കൊച്ചിന് ആർത്തവം ഉണ്ടായിരുന്നോ ഇല്ലായിരുന്നോ  എന്ന്? ഇവന്റെയൊക്കെ വിചാരം സ്ത്രീകൾ എന്ന് പറയുന്നത് പെടക്കോഴികളെപ്പോലെയും ഇവന്മാർ പൂവൻകോഴികളെപ്പോലെയുമാണെന്നാണ്. ഓടിച്ചെല്ലുക ചാടി പുറത്തുകേറുക. ട്രാൻസ്‌ലേറ്റ് ചെയ്തു അയച്ചാൽ ഉടനെ വേണമെങ്കിൽ അത് അയച്ച ആളെ അന്വേഷിച്ച് അങ്ങുവരും. അതുകൊണ്ടു അതിനൊന്നും തുനിയണ്ട. 

James Mathews, Chicago 2017-07-24 08:32:15
ഓരോ രാഷ്ട്രീയക്കാർ വന്ന് അവരുടെ വീട്ടിലേക്ക് നാല് കാശുണ്ടാക്കി തിരിച്ച് പോകുന്നു, ചിലർ തൂങ്ങി കിടക്കുന്നു.  ഇതൊക്കെ 1947 മുതൽ തുടരുന്നു ഇന്നും തുടരുന്നു. ദിലീപിനെ കൂക്കി വിളിക്കാൻ നടക്കുന്നവർക്ക് എന്തുകൊണ്ട് സാധാരണ മനുഷ്യനെ കഷ്ടപ്പെടുത്തുന്ന രാഷ്ട്രീയക്കാർക്ക് നേരെ കൂവാൻ വിഷമമം. സെക്രട്ടേറിയയാട്ടിന്റെ പടിക്കൽ ഓരോരോ ആവശ്യങ്ങൾക്ക് വന്നു കൈക്കൂലി കൊടുക്കാൻ കഴിയാതെ നിരാശരായി മടങ്ങുന്ന ആളുകളെ രക്ഷിക്കാൻ ആര് വരുന്നു.കൈക്കൂലി ചോദിക്കുന്നവരെ, മനുഷ്യർക്ക് ദുരിതം ഉണ്ടാക്കുന്ന നിയമങ്ങൾ കൊണ്ട് വരുന്ന രാഷ്ട്രീയാക്കാരെ എതിർക്കാൻ ജനം എന്ന് ശക്തിനേടും. ശ്രീപാർവ്വതി ഇങ്ങനെ എഴുതീട്ടു കാര്യമില്ല. പ്രവർത്തിച്ച് അവകാശങ്ങൾ നേടിയെടുക്കണം. അതിനു കഴിയാൻ ദൈവം സഹായിക്കട്ടെ.
ഡോ.ശശിധരൻ 2017-07-24 09:35:23
സാനിറ്ററി പാഡുകളുടെ നികുതി വർദ്ധവിനെകുറിച്ചു  വളരെ സൂക്ഷ്മ നിരീക്ഷണ പാടവത്തോടെ  കാര്യങ്ങൾ പഠിക്കാതെ പാർവതിയെഴുതിയ  ഈ അഭിപ്രായം സമൂഹത്തിനു തികച്ചും തെറ്റായ സന്ദേശം നൽകുന്നതാണ് .ലോകം മുഴുവൻ സാനിറ്ററി പാഡുകളുടെ ഉപയോഗം  കുറക്കാൻ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് . സാനിറ്ററി പാഡുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ  പാർവതി നന്നായി പഠിച്ചിട്ടു വേണം ആർത്തവത്തിന് ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന നികുതിയേക്കാൾ കൂടുതൽ കൊടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കാൻ !സാനിറ്ററി പാഡുകളിലുള്ള പെസ്റ്റിസൈഡുകൾ, ഹെർബീസൈഡുകൾ, ഡയോക്സിനുകൾ , പ്ലാസ്റ്റിക് കംപോണന്റ്സ് എല്ലാം തന്നെ മാരകമായ കാൻസർ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട് . കൂടാതെ യോനിയുടെ ഇരുവശങ്ങളിലുമുള്ള  ബാക്ടീരിയ ,ഫങ്കസ് രോഗങ്ങൾ , ഓവറിയേൻ കാൻസർ, ഇതെല്ലാം ഇപ്പോഴത്തെ മെഡിക്കൽ സയൻസിന്റെ കണ്ടുപിടുത്തങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ് .അതിനാലാണ് ഭാരത ഗവണ്മെന്റ് സാനിറ്ററിപാഡുകളുടെ ഉപോയാഗം പരമാവധി കുറച്ചു തികച്ചും എമർജൻസി സാഹചര്യത്തിൽ മാത്രം ഉപയോഗിക്കാൻ നികുതിഭാരത്തിലൂടെ ,ബഡ്ജറ്റിലൂടെ സമൂഹത്തിനു നിർദേശം നൽകിയിരിക്കുന്നത്.നമ്മുടെ അമ്മയും ,അച്ഛമ്മയും ,അമ്മുമ്മയും ഇതെല്ലാം ഉപയോഗിച്ചാണോ ഇപ്പോഴും അവർ ആരോഗ്യത്തോടെ കഴിയുന്നത് ?! വീട്ടിൽ പറയുന്ന കാര്യം ഇവിടെ പറഞ്ഞുവെന്നു മാത്രം .കഴിഞ്ഞ തലമുറയുടെ അനുഭവസമ്പത്തിന്റെയും, അറിവിന്റെയും , വിവേകത്തിന്റെയും വൈചാരികമായൊരു  അന്തരീക്ഷം , ഒരു പക്വതയൂടെ  അന്തരീക്ഷം ഓരോ തലമുറയും അറിഞ്ഞു അടുത്ത  തലമുറയിലേക്കു സന്നിവേശിപ്പിക്കേണ്ടതാണ്.
(ഡോ.ശശിധരൻ )

ഉണ്ണിമാതു 2017-07-24 13:01:14

ഡോ. ശശിധരൻ സ്ത്രീകളെ പറഞ്ഞു ഭയപ്പെടുത്തുന്നതിന്റെ പിന്നിലെ ചേതോ വികാരം മനസിലാകുന്നില്ല. സ്ത്രീകളെ രണ്ടാകിടവർഗ്ഗമായി കാണുന്ന ഭാരത സംസ്കാരത്തെ ഉയർത്തിപിടിക്കുന്നതാണോ അതോ സ്ത്രീകളെ അമ്മുമാരോടൊപ്പം അകത്തളങ്ങളിൽ പിടിച്ചുപൂട്ടാനാണോ ശ്രമിക്കുന്നത്. തീണ്ടാരി ആയി എന്ന് പറഞ്ഞ് ഇരുട്ടുമുറികളിലും ഭർത്താവ് മരിച്ചെന്ന് പറഞ്ഞു അഗ്നികുണ്ഡത്തിലും ചാടിച്ചു കൊന്ന സംസ്കാരത്തെ കുഴിച്ചുമൂടാൻ സമയമായി. സ്ത്രീകൾ സാനിറ്ററി പാഡ് വച്ച് ഒരാഴ്ച്ച നടക്കാറില്ല. എല്ലാ ദിവസവും മാറാം. കൂടാതെ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ നിങ്ങളെപോലുള്ള ഭർത്താക്കന്മാർക്ക് ചോറും കറിയും വച്ച് തരാനും ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ എഴുതിവിടാൻ അവസരം ഉണ്ടാക്കി തരികയും ചെയ്യുന്നു. സ്ത്രീകളുടെ അത്രയും ശുചിത്വം പുരുഷന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ ഡെങ്കി പനി കോഴി പനി പാറ്റ പനി ഏലി പനി തുടങ്ങിയവ ഉണ്ടാകില്ലായിരുന്നു.  പാഡ് ഇല്ലേൽ എന്നാ ഉണ്ടേൽ എന്നാ സ്ത്രീകളെ ജീവിക്കാൻ സമ്മതിക്കാത്ത, ഭാരത സംസ്കാരത്തിന്റ നെടുതൂണായ സന്യാസിമാരുള്ള (ഭാരതത്തിലെ സന്യസിമാരുടെ എത്രയെണ്ണത്തിന്റെ ലിംഗം ഉണ്ടെന്നു ഈശ്വരന് മാത്രം അറിയാം) ഭാരതമാണോ സംസ്കാരസംമ്പന്നമെന്ന് നിങ്ങൾ പറയുന്നത്? ഇയപ്പോഴത്തെ ഭൂരിഭാഗം അമ്മമാർ, അമ്മൂമമാരും സാനിറ്ററി പാഡോക്കെ വച്ച് സ്വാതന്ത്യം അനുഭവിക്കുന്ന മിടുക്കികളാണ്. അവരുടെ അടുത്താണോ പഴേതുണീം കടലാസ്സും വിൽക്കാൻ വന്നിരിക്കുന്നത്?

 പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
 ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
 ആയിരം വന്നാലും കാര്യമില്ല
 ആറ്റുമണമേൽ  പെണ്ണുങ്ങൾ
 സാനിറ്ററി പാഡ് ഉപയോഗിച്ചിടും

കോൺഗ്രസ്സ് മത്തായി 2017-07-24 13:52:58
എന്ന തെഴിയാ ഉണ്ണിമാതു നീ കൊടുത്തത്? നീ ആറ്റുമണമേൽ ഉണ്ണിയാർച്ചയുടെ അനിയത്തിയോ? നീ ജഗജില്ലി.  അടികിട്ടിയാലും വേണ്ടില്ല ബിജെപി സർക്കാർ ജയിക്കണം.

Joseph 2017-07-24 22:08:40
പ്രത്യക്ഷമല്ലാത്ത ജി.എസ്.റ്റി നികുതി നിയമം നീണ്ട കാലയളവിൽ ചിന്തിക്കുകയാണെങ്കിൽ  ഉപഭോക്താക്കൾക്ക് ഗുണം വരത്തക്കവണ്ണം ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ വില കുറയാൻ സാധ്യതയുണ്ട്. 

സാനിറ്ററി പാഡിന് വാസ്തത്തിൽ നികുതി ചുമത്താൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് മാത്രമുള്ള ഈ നികുതി ലിംഗ വിവേചനമെന്ന് ജി.എസ്.റ്റി നിശ്ചയിച്ചവർ പരിഗണിച്ചില്ലെന്നു തോന്നുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ പതിനഞ്ചാം വകുപ്പ് അനുസരിച്ച് സ്ത്രീ പുരുഷ വിവേചനം പാടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് സ്ത്രീകൾ മാത്രം ഉപയോഗിക്കുന്നതും പുരുഷന്മാർ ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡ് നികുതിയില്ലാതെ മാർക്കറ്റിൽ ഇറക്കണമെന്ന സ്ത്രീകളുടെ അവകാശ വാദം തികച്ചും ന്യായമാണ്. അത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള കാര്യം ധനകാര്യ മന്ത്രിയുടെ പ്രസ്താവനയിലുണ്ടായിരുന്നു.  

സാനിട്ടറി പാഡിനുപയോഗിക്കുന്ന ചില അസംസ്കൃത സാധനങ്ങൾക്ക് പതിനെട്ടു ശതമാനം വരെ നികുതിയുണ്ട്. ആ നികുതിയുൾപ്പടെയുള്ള വില ഉൾപ്പെടുത്തിയാണ് ഇന്ന് പാഡ് മാർക്കറ്റിൽ വരുന്നത്. കൂടാതെ പന്ത്രണ്ടു ശതമാനം കൂടി ഉപഭോക്താവിനെ നികുതി ചുമത്തുന്നു.

സാനിറ്ററി പാഡിനാവശ്യമായ 'പോളിയസ്റ്ററിന്' പതിനെട്ടു ശതമാനം നികുതി ഉൽപ്പാദകനിൽ  ചുമത്തുന്നുണ്ട്. 'ടാക്സ് ക്രെഡിറ്റായി' പിന്നീട് ആ നികുതി ഉൽപ്പാദകന് മടക്കി കിട്ടുകയും ചെയ്യും. എന്നാൽ ടാക്സ് ക്രെഡിറ്റ് മടക്കി കിട്ടാൻ സമയമെടുക്കും. അതുവരെ ഉൽപ്പാദന നികുതിയുൾപ്പടെയുള്ള ഉൽപ്പന്നമാണ് മാർക്കറ്റിൽ വരുന്നത്. ജി.എസ്.റ്റി ഉൽപ്പാദകനിൽ നിന്നും ഈടാക്കിയ നികുതി മടക്കി കൊടുക്കാൻ തുടങ്ങുമ്പോൾ സാനിറ്ററി പാഡിന്റെ വില മാർക്കറ്റിൽ കുറയും. 

ഡോക്ടർ ശശി പഴങ്കാലത്തേയ്ക്കും മുത്തശിമാരുടെ ജീവിത രീതിയിലും പോകാൻ ഉപദേശിക്കുന്നതും യോജിക്കാൻ സാധിക്കുന്നില്ല. അന്നുള്ളവർ ചാരവും, പഴുന്തുണിയും, ചാണകവും, ഉണങ്ങിയ ഇലകളും ഉപയോഗിച്ചിരുന്നു. അത് ഒട്ടും ഹൈജിനിക്കല്ല. മാത്രമല്ല പ്യുബർട്ടി വരുന്ന കുട്ടികൾ മാസം നാലും അഞ്ചും ദിവസങ്ങളിൽ സ്‌കൂളിൽ പോവില്ലായിരുന്നു. അത് അവരുടെ ഭാവിക്കും ദോഷമായിരിക്കും. കൂടുതൽ സുരക്ഷിതമായുള്ളതും ചെലവ് കുറഞ്ഞതുമായ പാഡുകൾ (Tampon) ഉണ്ട്. അത് യാതൊരു കെമിക്കലുമില്ലാതെ ഓർഗാനിക്കായി നിർമ്മിച്ചതാണ്. അത്തരം പാഡുകൾ വിവാഹം കഴിക്കാത്ത സ്ത്രീകളുടെ കന്യകാത്വത്തിനും ചോദ്യം വരും. അതും ഭാരതീയ സംസ്ക്കാരത്തിന് യോജിച്ചതല്ല. 

എന്റെ ചെറുപ്പകാലത്ത് ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതിയുണ്ടായിരുന്നില്ല. ഞാൻ പഠിച്ചതു മുഴുവൻ മണ്ണെണ്ണ വിളക്കിന്റെ സഹായത്തിലായിരുന്നു. അങ്ങനെയൊരു ജീവിതം എനിക്കിന്ന് സാധിക്കില്ല. അമേരിക്കയിൽ താമസിക്കുന്നവർക്ക് ഒരു ദിവസം പോലും വൈദ്യുതിയില്ലാതെ വന്നാൽ  സഹിഷ്ണതയില്ലാതെ ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നുമില്ല. അതുപോലെ ഇന്റെനെറ്റും ടീവിയും ടെലിഫോണുമെല്ലാം ജീവിതത്തിന്റെ ഭാഗമായി തീർന്നു. ഇനി പുറകോട്ടുള്ള ജീവിതത്തിലേക്ക് വഴി മാറണമെന്ന ചിന്തകളെ അനുകൂലിക്കാനും സാധിക്കുന്നില്ല. 
ഡോ.ശശിധരൻ 2017-07-25 15:06:45
മനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹം നമുക്ക് ഇഷ്ടമുള്ളത് തെരഞ്ഞുടുക്കാനുള്ള സ്വാതന്ത്ര്യമാണ്  എന്ന യാഥാർഥ്യമാണ് . എന്നാൽ  തെരഞ്ഞുടുത്തതിന്റെ അനന്തരഫലത്തിൽ നമുക്ക് യാതൊരു നിയന്ത്രണവുമില്ല  എന്നതും യാഥാർഥ്യമാണ് .ഇന്ത്യയിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തയേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ കൂടിയാണ് സാനിറ്ററി പാഡുകൾ സംബന്ധിച്ച വാർത്തകൾ അമേരിക്കയിൽ പ്രചരിക്കുന്നത് .ഏറ്റവും സന്തോഷം സാനിറ്ററി പാഡുകൾ നിർമ്മിക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്കു തന്നെ .ഇന്ത്യയെ പോലെ ഇത്രയും നല്ലൊരു മാർക്കറ്റ് ലോകത്തു എവിടെയുണ്ട്?ഇതൊക്കെ വിലയിരുത്താൻ സമൂഹത്തിനു നല്ല പോലെ കഴിയും .നല്ല യൂക്തിബോധമുള്ളതാണ് നമ്മുടെ സമൂഹം.ആരെയെയും ഉപദേശിക്കാനുള്ള ആളല്ല ഈ ഞാൻ .എനിക്കു  ഉപദേശിക്കാൻ കഴിയുന്നത് എന്നെ മാത്രം .മാറ്റാൻ പറ്റുന്നതും എന്നെ മാത്രം.പെരുകുന്ന ശാസ്ത്ര സാങ്കേതികപുരോഗമനങ്ങൾ .അതോടൊപ്പം തന്നെ പെരുകുന്ന ജീവിതക്ലേശങ്ങൾ , അസുഖങ്ങൾ . ഇന്ന് കാണുന്ന അത്ര യൂറിനറി ഇൻഫെക്ഷനുകൾ, ഫങ്കസ്,ബാക്ടീരിയ രോഗങ്ങൾ തുടങ്ങിയ  വിവിധ രോഗങ്ങൾ  പ്രായേണ പണ്ട് കുറവായിരുന്നു .ഈ സാഹചര്യത്തിലാണ്  പഴമയിലേക്കു വിരൽ ചൂണ്ടിയത് .അല്ലാതെ അതിനെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കാതെ നോക്കുക.കാര്യങ്ങളെ അപഗ്രഥിക്കാവുന്ന ബുദ്ധിയുണ്ട് .പക്ഷെ കാരണങ്ങളിലേക്കു  നമ്മൾ വിവേകത്തോടെ പ്രവേശിക്കുന്നില്ല .ഒരു കാര്യമുണ്ടെങ്കിൽ അതിനൊരു കാരണവുമുണ്ട് . മർത്യൻ കാര്യത്തിൽ  കറങ്ങുന്പോൾ മനുഷ്യൻ കാരണങ്ങളെ അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു .
ഭാരതീയ സംസ്കാരം ഈ സംവാദത്തിൽ വിഷയമല്ലാത്തതിനാൽ സൂചിപ്പിക്കുന്നില്ല .എന്നാൽ പല പ്രകാരത്തിൽ പല പ്രതികരണ കോളങ്ങളിലും ഒരു പോലെ  ഒരേ ഭാഷയിൽ എഴുതാതെ   എന്തെങ്കിലും  ഏതെങ്കിലും തരത്തിൽ  സംസ്കാരത്തിലെ ന്യൂനതകൾ  ഒന്ന് മാറ്റിയെഴുതാൻ ശ്രമിച്ചു കൂടെ ?വേറെ എത്രോയോ പോരായ്മകൾ  നമ്മുടെ സംസ്കാരത്തിലുണ്ട് ?അഴുക്കിനെ അഴുക്കുകൊണ്ടു നീക്കുമ്പോൾ രണ്ടും ഇല്ലാതാകുന്നു .വസ്ത്രത്തിലെ അഴുക്കു ഇല്ലാതാകാൻ സോപ്പ്  ഉപയോഗിക്കുന്നു ,സോപ്പ് മറ്റൊരു അഴുക്കാണ് എന്നു ഓർക്കുന്നത് നന്നായിരിക്കും.
(ഡോ.ശശിധരൻ)
കാർത്തിയാനി 2017-07-26 07:15:47
എന്തിനാണ് സ്ത്രീകളുടെ ;സാനിറ്ററിപാഡിൽ'  പുരുഷന്മാർ തലയിടുന്നത്?

Joseph 2017-07-26 11:43:07
ഇത് സ്ത്രീകളുടെ മാത്രം വിഷയമാണെങ്കിൽ ശ്രീമതി കാർത്തിയാനി  സാനിറ്ററി പാഡ് നിർമ്മാതാവായ  'അരുണാചലം മുകുന്ദനെ' ഈ പാഡ് നിർമ്മിക്കുന്നത് അവസാനിപ്പിക്കാൻ ഒന്ന് ഉപദേശിച്ചു കൂടെ.? 2014 ജൂൺ പതിനെട്ടാം തിയതി ഇമലയാളീ പ്രസിദ്ധീകരിച്ച ലേഖനം "രണ്ടാം ധവള വിപ്ലവ ശില്പിയായ അരുണാചലം മുരുകാനന്ദം' എന്ന ഈ ലേഖനം വായിക്കൂ.!!! ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു. 
http://www.emalayalee.com/varthaFull.php?newsId=79619
Crazy 2017-07-26 13:39:46

In the history of outrageous laws, where there are plenty of really out there ideas, a bill from Texas Democratic Rep. Jessica Farrar may just beat them all.

Called the “Man’s Right To Know Act,” House Bill 4260 would impose a fine for masturbating. We’re not talking about a penalty for jacking it where or when you’re not supposed to, no, this is just plain old beating off that’s under attack.

ഡോ.ശശിധരൻ 2017-07-26 13:24:00
ശ്രീ.ജോസഫിന്റെ ഈ ലേഖനം ഇപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്.ഈ സംരംഭം ഭാരതത്തിന്റെ എല്ലാ ജില്ലകളിലും തുടങ്ങി  യാതൊരു നികുതിയുമില്ലാതെ  സമൂഹത്തിൽ വില്കേണ്ടതാണ് .തുടർന്ന് ഓരോ സംസ്ഥാനവും ഈ സംരംഭം ഏറ്റെടുത്തു ഒരു രൂപ പോലും ഈടാക്കാതെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന  പ്രായപൂർത്തിയായ കുട്ടികൾക്ക് വെറുതെ കൊടുക്കേണ്ടതാണ് . ജൻമ്മ സിദ്ധമായിവരുന്നു ഈ ഗുണത്തെ ഒരിക്കലും ആരും ചൂഷണം ചെയ്യാതിരിക്കെട്ടെ .ഈ ലേഖനം ശ്രദ്ധയിൽ പെടുത്തിയതിൽശ്രി.ജോസഫിന് സ്നേഹവും ബഹുമാനവും.
(ഡോ.ശശിധരൻ)
Johny 2017-07-26 13:30:38
കാർത്തിയാനി ജോസ്ഫിനിട്ടും ഡോ. ശശിധരനീട്ടും  ഒരു പണി പണിതതല്ലേ ജോസഫേ  ബുദ്ധിയുള്ളവർക്കറിയില്ലേ വേണ്ടാത്തിടത്ത് തലയിട്ടാൽ ? ഇനി ഈ 'സാനിറ്ററി പാഡ് ' അങ്ങ് വിട്ടുകള. ഒത്തിരി ദിവസം ആയില്ലേ?

Cowboy 2017-07-26 13:32:58
ആർത്തവ നികുതി മാത്രമല്ല ടെക്സസിൽ ഒന്ന് മാസ്റ്റർബൈറ്റ് ചെയ്യണമെങ്കിൽ നികുതികൊടുക്കണ്ട കാലം വരുന്നു .

ശിവൻ 2017-07-26 13:45:26
പാർവ്വതി കരയണ്ട കണ്ടില്ലേ ടെക്സസിൽ ആണുങ്ങൾക്കും രക്ഷയില്ല. ഇനി എല്ലാ അവന്മാരും ന്യുയോർക്കിലേക്ക് കുടിയേറും എന്നാ തോന്നുന്നേ.

ഇന്നസെന്റ് 2017-07-26 13:54:41
ശിവനും കൗബൊയീം വന്നപ്പോളാണ് ചർച്ച ഒന്ന് ചൂടായി തുടങ്ങിയത്. ഇത്രേം നാളും ബോറിങ്ങായിരുന്നു . എന്താ കഥ! സംഗതി കൊള്ളാമല്ലോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക