Image

ഹൈന്ദവ സംഗമം: വലിയ പ്രതീക്ഷകളുമായി

ഡോ. മുരളീരാജന്‍ Published on 26 June, 2011
ഹൈന്ദവ സംഗമം: വലിയ പ്രതീക്ഷകളുമായി
രണ്ടു പതിറ്റാണ്ടുകളായി വിവിധ തലങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുധാ കര്‍ത്താ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ ഹിന്ദു കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നത്‌.

വാഷിംഗ്‌ടണ്‍ ഡി.സിയ്‌ക്കടുത്തുള്ള വെര്‍ജീനിയയിി്വ ക്രിസ്റ്റല്‍ സിറ്റിയില്‍ ജൂലൈ 1,2,3 തീയതികളില്‍ അരങ്ങേറുന്ന കണ്‍വെന്‍ഷനില്‍ കേരളത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളുടെ പ്രഭാഷണങ്ങള്‍, ചിന്മയാ മിഷന്‍ നടത്തുന്ന മതബോധന ക്ലാസുകള്‍, സംസ്‌കൃതഭാഷ, യോഗപഠന കളരികള്‍ തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. പ്രശസ്‌തനായ നര്‍ത്തകന്‍ ധനജ്ഞയന്റെ നൃത്തവിരുന്ന്‌ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്‌. മതസൗഹാര്‍ദ്ദ സെമിനാര്‍, മീഡിയ സെമിനാര്‍, ബിസിനസ്സ്‌ സെമിനാര്‍ തുടങ്ങിയവ ഉള്‍പ്പടെ ആര്‍ക്കും ആസ്വദിക്കാവുന്ന വിജ്ഞാനപ്രദവും വിനോദപ്രദവുമായ പരിപാടികള്‍ കോര്‍ത്തിണക്കിയാണ്‌ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സുധാ കര്‍ത്താ, ഫൊക്കാന ജനറല്‍ സെക്രട്ടറിയായും, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം, സി.ഐ.ഒ, ഹെറിറ്റേജ്‌ ഇന്ത്യ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കര്‍ത്താ സജീവമാണ്‌.

കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ എം.ജി മേനോന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മുരളീരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വലിയ നേതൃനിര തന്നെ കണ്‍വെന്‍ഷന്റെ വിജയത്തിനായി മാസങ്ങളോളമായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.namaha.org സന്ദര്‍ശിക്കുക.
ഹൈന്ദവ സംഗമം: വലിയ പ്രതീക്ഷകളുമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക