Image

സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്

ഫോട്ടോ: സോബിന്‍ ടൈം ലൈന്‍ ഫോട്ടോസ്‌ Published on 02 August, 2017
സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്
എഡിസണ്‍, ന്യൂജേഴ്‌സി: കരുണാ ചാരിറ്റീസിന്റെ 24മത് വാര്‍ഷിക ബാങ്ക്വറ്റും ധന സമാഹരണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ വിജയകരമായി. 

റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടന്ന ബാങ്ക്വറ്റില്‍ മുഖ്യ പ്രസംഗം നടത്തിയ പ്രൊജക്ട് ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ടെറി ട്രോയിസ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും മദര്‍ തെരേസാ ഈ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളും അനുസ്മരിച്ചു. സ്റ്റാറ്റന്‍ഐലന്റിലെ ഹിന്ദു ക്ഷേത്രവുമായുള്ള തന്റെ ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അവര്‍ പ്രസംഗം ആരംഭിച്ചത്. 

മറ്റൊരു വ്യക്തിയെ സ്‌നേഹിക്കുമ്പോള്‍ അവരില്‍ നാം ദൈവത്തെ കാണുകയാണ്. ദൈവത്തെ നമുക്ക് നേരില്‍ കാണാനാവില്ല. കണ്ടാല്‍ പിന്നെ മരിക്കും എന്നാണ് യാഹുദ വിശ്വാസം. മോസസ് പോലും ദൈവത്തെ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ നമ്മുടെ സഹോദരരിലൂടെ നാം ദൈവത്തെ കാണുന്നു. അവരെ സഹായിക്കുമ്പോള്‍ നാം പവിത്രരാകുന്നു. അതാണ് നമ്മുടെ സ്രാഷ്ടാവ് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നാം ദൈവത്തോട് കൂടുതല്‍ അടുക്കുകയാണ്. നാം എത്ര സമ്പാദിച്ചു എന്നല്ല മറ്റുള്ളവര്‍ക്ക് എന്തു കൊടുത്തു എന്നാണ് ദൈവം ചോദിക്കുന്നത്.

ബൈബിളിലെ വിധവയുടെ കൊച്ചുകാശ് നമ്മുടെ എളിയ സേവനങ്ങളുടേയും പ്രധാന്യം വെളിവാക്കുന്നതാണെന്നവര്‍ ചൂണ്ടിക്കാട്ടി. 

സി.എന്‍.എന്‍ എഡിറ്റോറിയല്‍ പ്രൊഡ്യൂസര്‍ സോവി ആഴാത്തിന്റെ പ്രസംഗത്തില്‍ മാധ്യമ രംഗത്ത് കൂടുതല്‍ ഇന്ത്യക്കാര്‍ വരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പതിവ് ജോലിയില്‍ നിന്നു മാറി മറ്റു സാധ്യതകള്‍ തേടുന്ന പുതിയ തലമുറയെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. 

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ താന്‍ എന്നും തത്പരനായിരുന്നുവെന്നും സോവി പറഞ്ഞു. എളിയ സാഹചര്യങ്ങളില്‍ നിന്നാണ് താന്‍ വളര്‍ന്നുവന്നത്. കണക്കിലോ സയന്‍സിലോ ഒന്നും തനിക്ക് മികവ് കാട്ടാനായില്ല. എന്നാല്‍ ടിവി കാണാനും ആളുകളുമായി സംസാരിക്കാനും നല്ല താത്പര്യമായിരുന്നു. അങ്ങനെയാണ് ടിവി രംഗത്ത് എത്തിപ്പെട്ടത്. 

ലേഖാ ശ്രീനിവാസന്റെ നേതൃത്വത്തില്‍ 1993ല്‍ തുടക്കമിട്ടതു മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് സാറാമ്മ തോമസ് വിവരിച്ചു. വാഷിംഗ്ടണ്‍ ഡി.സി, വിയറ്റ്‌നാം, കെനിയ, ഇന്ത്യ എന്നിവടങ്ങളിലും ലേഖാ ശ്രീനിവാസന്‍ സഹോദര സംഘടനകള്‍ സ്ഥാപിച്ചു. 

ഓരോ വര്‍ഷവും കരുണാ ചാരിറ്റീസ് പോലുള്ള സംഘടനകളുടെ ആവശ്യകത മൂന്നിരട്ടി വര്‍ധിക്കുകയാണ്. അത്രയധികം പേരാണ് സഹായം തേടിവരുന്നത്. രോഗികളും ആശുപത്രികളുമെല്ലാം സഹായം അഭ്യര്‍ത്ഥിക്കുന്നു. 

കഴിഞ്ഞകാലങ്ങളില്‍ കരുണാ ചാരിറ്റീസ് എട്ടുലക്ഷം ഡോളര്‍ പണമായും, 5 ലക്ഷത്തില്‍പ്പരം ഡോളര്‍ സാധനങ്ങളായും വിതരണം ചെയ്തു. ഈ തുകയില്‍ വലിയ വര്‍ധനവ് ആണ്നാം ലക്ഷ്യമിടുന്നത്.

കൃത്യമായ അക്കൗണ്ട് സൂക്ഷിക്കുന്നുണ്ട്. ഒരു ഡോളര്‍ പോലും പാഴാക്കുന്നില്ല. കഴിഞ്ഞവര്‍ഷം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലകളിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിച്ചു. അതിനു പുറമെ ഹെയ്തിയിലെ കുട്ടികളുടെ വിവാഹത്തിനായി തുക നല്‍കി. കരുണ ചാരിറ്റീസ് നല്‍കുന്ന ഗ്രാന്റ് കൊണ്ട് കൊച്ചിയില്‍ നടത്തുന്ന അനാഥാലയത്തില്‍ ഈ വര്‍ഷം താന്‍ പോകുകയുണ്ടായി. 17 പെണ്‍കുട്ടികളുടെ ഭക്ഷണവും താമസവും വിദ്യാഭ്യാസവുമെല്ലാം ഗ്രാന്റ് വഴി നടക്കുന്നതു കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. കൊച്ചിയില്‍ അസീസി ഭവനും സന്ദര്‍ശിക്കുകയുണ്ടായി. വീടില്ലാത്ത 30 പേരാണ് അവിടെ താമസിക്കുന്നത്-അവര്‍ ചൂണ്ടിക്കാട്ടി.

റോഷ്‌നി രവി ആയിരുന്നു എം.സി. വൈസ് പ്രസിഡന്റ് റോസാമു താഞ്ചന്‍ സ്വാഗതം പറഞ്ഞു. സുമാ നായര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ജോഷ്വാ ജോസഫ് അമേരിക്കന്‍ ദേശീയ ഗാനവും, സുമാ നായര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

തുടര്‍ന്നു മുഖ്യാതിഥികളും ഭാരവാഹികളും, നടി മന്യയും ചേര്‍ന്നു നിലവിളക്ക് കൊളുത്തി. റവ.ഡോ. ടെറി ട്രോയിയെ തെരിസ താഞ്ചന്‍ പരിചയപ്പെടുത്തി. 

രശ്മി നായരുടെ കഥക്, സുമാ നായരുടെ ഗാനങ്ങള്‍, റോഷിന്‍ മാമ്മന്റെ ഗാനം എന്നിവയായിരുന്നു മുഖ്യ പരിപാടികള്‍. ജനറല്‍ സെക്രട്ടറി ഡോ. സ്മിതാ മനോജ് നന്ദി പറഞ്ഞു. ട്രഷറര്‍ ഡോ. ലുലു തോമസ്, മുന്‍ പ്രസിഡന്റ് ഷീല ശ്രീകുമാര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്സേവനത്തിന്റെ 24 വര്‍ഷങ്ങള്‍: കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക