Image

വിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തി

സാംസി കൊടുമണ്‍. Published on 02 August, 2017
വിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തി
ഡോ. നന്ദകുമാറിന്റെ അദ്ധ്യക്ഷതതില്‍ 2017 ജുലൈ ഒമ്പതാം തിയ്യതി കെ. സി. എ. എന്‍. എ. യില്‍ വെച്ചുകൂടിയ യോഗത്തില്‍ സാംസി കൊടുമണ്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ.നന്ദകുമാര്‍ പ്രൊഫ. ചെറുവേലിയെ സദസിനു പരിചയപ്പെടുത്തുകയും, ഷെയ്ക്‌സ്പീയറിന്റെ നാനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, ചെറുവേലി സാര്‍ ചെയ്ത പ്രഭാഷണത്തെ അനുസ്മരിക്കുകയും ചെയ്തു.

അമേരിക്കന്‍ ചിന്തകരില്‍ പ്രമുഖനും, സാഹിത്യകാരനുമായ ഹെന്ററി ഡേവിഡ് തോറോയുടെ ഇരുനൂറാം ജന്മവാര്‍ഷികം (ജൂലൈ 12) ആയതിനാല്‍ അദ്ദേഹത്തോടുള്ള ആദരജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രൊ. ചെറുവേലി തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യന്‍ ഫിലോസഫിയില്‍ ബിരുദം നേടിയിട്ടുള്ള തോറോയുടെ "സിവില്‍ ഡിസൊബീഡിയന്‍സ്' എന്ന കൃതി മഹാത്മഗാന്ധിയേയും, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനേയും ഏറെ സ്വാധീനിച്ചിട്ടുന്ന് അദ്ദേഹം എടുത്തു പറയുകയുായി.

അമേരിക്കന്‍ സാഹിത്യത്തെ അഞ്ചു കലഘട്ടങ്ങളായി തിരിച്ചുകൊണ്ടു ചെയ്ത പ്രഭാഷണത്തില്‍ ഒന്നാം കലഘട്ടം, 1620 ല്‍ മെയ്ഫ്‌ളവര്‍ എന്ന കപ്പലില്‍ ബ്രിട്ടനില്‍നിന്നും എത്തിയ കുടിയേറ്റക്കരില്‍ നിന്നും ആരംഭിക്കുന്നു. അമേരിക്കന്‍ സാഹിത്യ ചരിത്രവും ഇവിടെനിന്നും ആരംഭിക്കുന്നതായി പ്രൊഫ. ചെറുവേലി എടുത്തുകാട്ടി. പ}രിറ്റന്‍സ് എന്നറിയപ്പെടുന്ന മതവിഭാഗത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ വിവരിക്കുന്ന "പ്ലിമോത്ത് പ്രാന്റേഷന്‍' ആയിരിക്കാം ആദ്യ കൃതി. ജോനത്തന്‍ എഡ്‌വേഡ്‌സ്, കോട്ടന്‍ മാതര്‍ എന്നിവര്‍ അക്കാലത്തെ പ്രമുഖരായ എഴുത്തുകാരായിരുന്നു. രണ്ടാം ഘട്ടത്തെ ഏജ് ഓഫ് റീസണ്‍ അല്ലെങ്കില്‍ ഏജ് ഓഫ് എന്‍ലൈറ്റന്‍മെന്റ് എന്നു വിളിക്കുന്ന നിയോ ക്ലാസിക്കല്‍ കാലഘട്ടമാണ്. ദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ലളിത ജിവിതമായിരുന്നു അവരുടെ മുഖമുദ്ര. മന:സ്സാക്ഷിയാണ് മതം എന്ന അഭിപ്രായം വെച്ചുപുലര്‍ത്തിയിരുന്ന ബുദ്ധിജിവികളാണിവരെ നയിച്ചിരുന്നത്. പാട്രിക് ഹെന്‍റി, ജെയിംസ് മാഡിസണ്‍, ബെഞ്ചമിന്‍ ഫ്രാങ്കിളിന്‍, തോമസ് ജെഫേര്‍സന്‍, അലക്‌സാര്‍ ഹാമില്‍ട്ടണ്‍ എന്നിവര്‍ അക്കാലത്തെ പ്രമുഖര്‍ ആയിരുന്നു. ഇവരുടെയെല്ലാം അശയം ഉള്‍ക്കൊണ്ട് തോമസ് ജെഫേഴ്‌സണ്‍ "ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്' പൂര്‍ത്തിയാക്കിയപ്പോള്‍, അത് ലോക ചരിത്രം തന്നെ മാറ്റിമറിച്ചു. അഞ്ചു പുസ്തകങ്ങളുടെ രചിതാവായ തോമസ് പെയിന്‍ അക്കാലത്തെ എടുത്തു പറയത്തക്ക പേരുകളിലൊന്നാണ്.

മൂന്നാം ഘട്ടത്തെ റൊമന്റിക് കാലം എന്നു വിളിക്കാം. ഈ കാലത്ത് മിക്ക എഴുത്തുകാരും കൊണ്‍കോഡില്‍ ഒന്നിച്ചായിരുന്നു തമസിച്ചിരുന്നത്. ലിവ് ഇന്‍ ദ് ലിവിങ്ങ് പ്രസന്റ് എന്നതായിരുന്നവരുടെ ജിവിത ദര്‍ശനം. ഷെല്ലി, കീറ്റ്‌സ്, വേഡ്‌സ്‌വര്‍ത്ത് എന്നീ പ്രതിഭകള്‍ക്കൊപ്പം തലയെടുപ്പുള്ള എഴുത്തുകാരനായിരുന്നു എമേഴ്‌സണ്‍. "നേച്ചര്‍' എന്ന പ്രസിദ്ധകൃതി ഇദ്ദേഹത്തിന്റേതാണ്. യക്ഷികളുടെ പേരില്‍ നടന്നിരുന്ന അനാചാരങ്ങളെ വിമര്‍ശിച്ച് , "സ്കാലെറ്റ് ലെറ്റേഴ്‌സ്' എന്ന രചനയുടെ കര്‍ത്തവ് നതാനിയേല്‍ ഹോര്‍തോണ്‍, "സോങ്ങ് ഓഫ് മൈസെല്‍ഫ്' എന്ന നീകവിതയും, "എ പാസ്സേജ് ടു ഇന്ത്യ' എന്ന ഖണ്ഡകാവ്യം, മറ്റനേക കവിതകളുടെ രചിയ്താവുമായ വാള്‍റ്റ് വിറ്റ്മാന്‍, "മോബി ഡിക്കിന്റെ' നിര്‍മ്മതാവ് ഹെര്‍മന്‍ മെല്‍വിന്‍ എന്നിവര്‍ ആ കാലത്തെ പേരെടുത്ത എഴുത്തുകാരായിരുന്നു.

റീയലിസവും നാച്ച്വറലിസവുമായിരുന്നു നാലാം ഘട്ടത്തിലെ പ്രധാന മുദ്രാവാക്യം. സിവില്‍ വാറിനു ശേഷമുള്ള എഴുത്തുകാരായ മാര്‍ക്ക് ട്വയിന്റെ "അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ ബെറി ഫിന്നും', "അഡ്വെഞ്ചേഴ്‌സ് ഓഫ് ടോം സോയറും', "ലൈഫ് ഓണ്‍ ദി മിസ്സസ്സിപ്പി', എന്നീ കൃതികളും ആ കാലത്തിന്റെ സംഭാവനകളാണ്. ആയിരത്തില്‍പരം കവിതകളെഴുതി അജ്ഞാതയായി ജീവിച്ച എമിലി ഡിക്കിന്‍സനും ഇക്കാലത്തെ മറ്റൊരു പ്രതിഭയാണ്. ഇരുപതാം നൂറ്റാിനെ ഏജ് ഓഫ് ആന്‍ക്‌സ്‌യ്റ്റി എന്ന വിളിക്കുന്ന അഞ്ചാം ഘട്ടമായി അടയാളപ്പെടുത്തുന്നു. രണ്ടു ലോക മഹായുദ്ധങ്ങളും അമിതമായ മയക്കുമരുന്നുപയോഗങ്ങളും ആ പേരിനെ സാധൂകരിക്കുന്നു. ഹെന്‍റി ജെയിംസ്, ഏണസ്റ്റ് ഹെമിങ്ങ്‌വേ, വില്ല്യംസ് ഫോക്ക്‌നര്‍ എന്നി സുപ്രസിദ്ധ നോവലിസ്റ്റുകള്‍ ഈ കാലത്തിന്റെ സംഭവനകളാണ്. യുജിന്‍ ഒനീല്‍, ടെന്നസ്സി വില്ല്യംസ്, ആതര്‍ മില്ലര്‍ എന്നീ നാടക കൃത്തുക്കളും, എസ്രാ പോ്,കാള്‍സാഴേ്‌സ്, റോബര്‍ട്ട് ഫോസ്റ്റര്‍ എന്നി കവികളും ഈ കാലഘട്ടത്തെ ധന്യമാക്കി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് പ്രഭഷകന്‍ മറുപടി പറയുകയുായി. ചരിത്രവും സാഹിത്യവും ഇടകലര്‍ത്തിയ ഒന്നരമണിക്കൂര്‍ നീണ്ട പ്രൊഫ. ജോസഫ് ചെറുവേലിയുടെ പ്രഭാഷണം സദസ്യര്‍ക്ക് പ്രയോജനകരവും, പ്രചോദകരവുമായിരുന്നു. ആധുനിക ഇംഗ്ലീഷ് സാഹിത്യത്തെ ഉള്‍പ്പെടുത്തി ഒരു മുന്നാം പ്രഭാക്ഷണം വിചാരവേദി അദ്ദേഹത്തോട് ആഭ്യര്‍ത്തിച്ചുകൊ് ബാബു പാറയ്ക്കല്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
വിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തിവിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തിവിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തിവിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തിവിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തിവിചാരവേദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലി അമരിക്കന്‍ സാഹത്യത്തെ അധാരമാക്കിയുള്ള തന്റെ രണ്ടാം പ്രഭാഷണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക