Image

ചത്തീസ്ഗഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

Published on 08 March, 2012
ചത്തീസ്ഗഡില്‍ മൂന്ന് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍
നാരായണ്‍പുര്‍: ചത്തീസ്ഗഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണം നടത്തിയ മാവോയിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. സിആര്‍പിഎഫും പോലീസും സംയുക്തമായാണ് തെരച്ചിലില്‍ നടത്തിയത്. ആക്രമണത്തില്‍ ഒരു പോലീസുകാരനു പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്നും നിരവധി സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക