Image

ദ്രാവിഡിനെപ്പോലെ മറ്റൊരാളില്ല: സച്ചിന്‍

Published on 08 March, 2012
ദ്രാവിഡിനെപ്പോലെ മറ്റൊരാളില്ല: സച്ചിന്‍
മുംബൈ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മറ്റൊരു ഇതിഹാസതാരത്തിനുമേല്‍ പ്രശംസകൊണ്ടു മൂടുന്നു. രാഹുല്‍ ദ്രാവിഡിനെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ദ്രാവിഡിന്റെ വിരമിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമാണ് സച്ചിന്റെ പ്രതികരണം. ദ്രാവിഡിനെപ്പോലെ വേറെ ഒരാളില്ല. ഇനി ഡ്രസിംഗ് റൂമിലും ക്രീസിലും അദ്ദേഹത്തിന്റെ അഭാവം ബാധിക്കും- സച്ചിന്‍ പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറിനു ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായാണ് ദ്രാവിഡ് കണക്കാക്കപ്പെടുന്നത്. 

ഇന്ത്യയുടെ പ്രധാനപ്പെട്ട ടെസ്റ്റ് വിജയങ്ങള്‍ക്കെല്ലാം ഈ കൂട്ടുകെട്ട് കാരണമായി. ഇരുവരും ചേര്‍ന്ന് 19 തവണ ഇന്ത്യക്കു വേണ്ടി സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. ഇതൊരു ലോക റിക്കാര്‍ഡാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങള്‍ ദ്രാവിഡിനൊപ്പമായിരുന്നെന്നും സച്ചിന്‍ വിലയിരുത്തി. ദ്രാവിഡിന്റെ സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ കുതിപ്പു സമ്മാനിച്ചതായും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക