Image

ഹോളി ആഘോഷം: നിരവധി കുട്ടികള്‍ ആശുപത്രിയില്‍

Published on 08 March, 2012
ഹോളി ആഘോഷം: നിരവധി കുട്ടികള്‍ ആശുപത്രിയില്‍
മുംബൈ: രാസപദാര്‍ഥങ്ങള്‍ അടങ്ങിയ വര്‍ണപ്പൊടികളും ദ്രാവകങ്ങളും ഉപയോഗിച്ചു നടന്ന ഹോളി ആഘോഷത്തിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച 150 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരി പ്രദേശമായ ധാരാവിയിലെ ശാസ്ത്രി നഗറിലാണ് സംഭവം. വര്‍ണപ്പൊടികള്‍ കലക്കിയ വെള്ളമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് അസ്വസ്ഥതകള്‍ കണ്ടത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക