Image

സിപിഎമ്മുകാര്‍ സ്വന്തം മുഖ്യമന്ത്രിയെ തൂക്കിലേറ്റണമെന്ന്‌ പറഞ്ഞവര്‍: രവി

Published on 09 March, 2012
സിപിഎമ്മുകാര്‍ സ്വന്തം മുഖ്യമന്ത്രിയെ തൂക്കിലേറ്റണമെന്ന്‌ പറഞ്ഞവര്‍: രവി
പിറവം: കഴിഞ്ഞ എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ സ്വന്തം മുഖ്യമന്ത്രിയെ തൂക്കിലേറ്റണമെന്ന്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പറയിപ്പിച്ചവരായിരുന്നെന്ന്‌ കേന്ദ്ര മന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. യുഡിഎഫ്‌ സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ്‌ സര്‍ക്കാരിനെ വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്‌ മതി. ജനങ്ങളെ ദ്രോഹിക്കുകയും പാര്‍ട്ടിക്ക്‌ അപമാനമുണ്‌ടാക്കുകയും ചെയ്‌ത ഭരണമായിരുന്നു അച്യുതാനന്ദന്റേതെന്നാണ്‌ ആ റിപ്പോര്‍ട്ട്‌ വിലയിരുത്തുന്നത്‌.

സിപിഎമ്മുകാര്‍ 34 വര്‍ഷം ഭരിച്ച ബംഗാളില്‍ നിന്നു പട്ടിണിപാവങ്ങള്‍ തൊഴില്‍ തേടി കേരളത്തിലേക്കു വരുന്നതിന്റെ കാരണമെന്താണെന്നു പിറവം തെരഞ്ഞെടുപ്പു വേദികളില്‍ സിപിഎം പറയണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച തൊഴിലുറപ്പു പദ്ധതി നടപ്പാക്കാത്തവരാണ്‌ സിപി.എമ്മുകാരെന്നും രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക