Image

ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുത്തു: വി.എസ്‌

Published on 09 March, 2012
ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുത്തു: വി.എസ്‌
തിരുവനന്തപുരം: രാജിവെച്ച നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഇന്ന് രാവിലെ അഞ്ച് മണിയോടെ ശെല്‍വരാജ് ഒരു യു.ഡി.എഫ് നേതാവിനൊപ്പം മുഖ്യമന്ത്രിയെ കണ്ടതായാണ് തനിക്ക് ലഭിച്ച വിവരമെന്നും വി.എസ് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് നേതാവാരാണെന്ന് വി.എസ് വ്യക്തമാക്കിയില്ല.

ശെല്‍വരാജുമായി വി.എസിന് നല്ല ബന്ധമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരുമായും തനിക്ക് നല്ല ബന്ധമാണെന്നായിരുന്നു വി.എസിന്റെ മറുപടി. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നുവെന്നും പിറവത്തെങ്ങാനും തോറ്റുപോയാല്‍ അതിന് തടയിടാനാണ് വന്‍തുക മുടക്കി യു.ഡി.എഫ് ഇത്തരമൊരു നീക്കം നടത്തിയതെന്നും വി.എസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക