Image

എന്റെ കേരളം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 01 November, 2017
എന്റെ കേരളം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
കേരളം എന്നാണെന്റെ കൊച്ചു നാടതിന്‍ പേര്
കേമമാം മലയാള ഭഷ തന്‍ ഉറവിടം;
കേരവൃക്ഷങ്ങള്‍ നിറഞ്ഞീടുമൊരെന്‍ സ്വദേശം
കേള്‍വികേട്ടീടുന്നതിന്‍ ധന്യസംസ്കാരത്തിന്1

സഹ്യപര്‍വ്വതത്തിനെ കിഴക്കന്‍ മതിലാക്കി
അറേബ്യന്‍ കടലിനെ പടിഞ്ഞാറതിര്‍ വച്ചു
ഭാരതത്തിന്റെ തെക്കുപടിഞ്ഞാറായ് കാണുന്നു
ഭാവനാതീരം മനോഹരം എന്റെ കേരളം!

മലകള്‍, താഴ്‌വാരങ്ങള്‍, വനങ്ങള്‍, അരുവികള്‍
തോടുകള്‍, പുഴകളും, കായലും, തടാകവും
ചെടിയും മരങ്ങളും സുലഭം നിറഞ്ഞീടും
നന്മയിന്‍ കേദാരമാം എന്റെ നാടു കേരളം!

കലകള്‍ പലുതുണ്ടീ കേരളത്തിനു സ്വന്തം
അവയില്‍ കഥകളി, ഭാരതനാട്യവും, മുഖ്യം;
മോഹിനിയാട്ടം, തിരുവാതിര, കുച്ചുപ്പുടി,
ഒപ്പന, മാര്‍ഗ്ഗംകളിയതും എന്തു കൗതുകം!

കേരളം ജാതിമതഭേദമെന്യേ ഘോഷിക്കും
കേമമൊരുത്സവത്തിന്‍ പേരിതു തിരുവോണം,
വാശിയില്‍ തുഴഞ്ഞിടും വള്ളംകളികളതും
ആനകള്‍ എഴുന്നള്ളും തൃശൂര്‍പൂരവും കേമം!

ദൈവത്തിന്‍ സ്വന്തം നാടെന്നൊരുപേരന്വര്‍ത്ഥമായ്
കേരളത്തിനെന്നും സ്വന്തമായിരിക്കുവാന്‍
അക്രമം അനീതിയും വിട്ടകന്നീടേണം നാം
സുന്ദരം ഈ നാടിനെ ശുദ്ധിയായ് സൂക്ഷിക്കേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക